എഴുത്തുകളരി
കുട്ടികളെ അക്ഷരങ്ങളും അറിവും അഭ്യസിപ്പിച്ചിരുന്ന വിദ്യാലയങ്ങളെ വിളിച്ചിരുന്നത് എഴുത്തുകളരികൾ അഥവാ എഴുത്തു പള്ളി എന്നായിരുന്നു.

ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പകുതി വരെ ഇത്തരം കളരികൾ നിലനിന്നിരുന്നു. ഇത്തരം വിദ്യാലയങ്ങളിലെ അദ്ധ്യാപകനെ ആശാൻ ( എഴുത്താശാൻ) അല്ലെങ്കിൽ നാട്ടെഴുത്താശ്ശാൻ എന്നും അദ്ധ്യാപികയെ ആശാട്ടി എന്നും വിളിച്ചിരുന്നു.
ആശാന്മാർ (അദ്ധ്യാപകർ) പഠിപ്പിച്ചിരുന്നതുകൊണ്ട് ആശാൻ പള്ളിക്കൂടം എന്നും ഈ വിദ്യാലയങ്ങളെ വിവക്ഷിച്ചിരുന്നു. കണിയാൻ സമുദായത്തിലുള്ളവരായിരുന്നു പൊതുവെ കേരളത്തിലെ പല ഭാഗങ്ങളിലും ആശാന്മാരായിരുന്നത്[1][2]. മണൽ നിലത്തുവിരിച്ച് അതിൽ വിരൽ കൊണ്ട് എഴുതിയായിരുന്നു അദ്ധ്യയനം നടത്തിയിരുന്നത്. വിദ്യാഭ്യാസ പുരോഗതിക്ക് അനുസൃതമായി താളിയോലകൾ ഉപയോഗിച്ചും എഴുത്തും വായനയും അഭ്യസിപ്പിച്ചിരുന്നു.

എഴുത്തുകൂടാതെ കണക്ക്, ജ്യോതിഷം മുതലായവയും ഇത്തരം കളരികളിലൂടെ അഭ്യസിപ്പിക്കാറുണ്ടായിരുന്നു[3].
എന്നാൽ കഴിഞ്ഞ രണ്ട് ശതകങളായി നായർ, തീയർ തുടങ്ങിയ സമുദായങ്ങളിലുള്ളവരും എഴുത്ത് കളരികൾ നടത്തിയിരുന്നു.[4][5]
ഇതും കാണുക തിരുത്തുക
അവലംബം തിരുത്തുക
- ↑ http://www.archive.org/stream/castestribesofso03thuriala#page/178/mode/2up
- ↑ Gough, Kathleen (2005) [1968]. "Literacy in Kerala". എന്നതിൽ Goody, Jack (സംശോധാവ്.). Literacy in traditional societies (Reprinted പതിപ്പ്.). Cambridge University Press. പുറം. 155. ISBN 0-521-29005-8.
- ↑ Thurston, Edgar; Rangachari, K. (1909). Castes and tribes of Southern India. വാള്യം. 3. Madras: Government Press. പുറം. 194.
- ↑ Literacy in Traditional Societies - Google Books in Traditional Societies - Google Books
- ↑ Kalarippayat - Dick Luijendijk - Google Books - Dick Luijendijk - Google Books