കേരളത്തിലെ ഒരു പ്രമുഖ ചരിത്രകാരനും ഗ്രന്ഥകർത്താവുമാണ് വേലായുധൻ പണിക്കശ്ശേരി (ജനനം: 1934 മാർച്ച് 30).

ജീവിതരേഖതിരുത്തുക

1956-ൽ മലബാർ ലോക്കൽ ലൈബ്രറി അതോറിറ്റിയുടെ ഏങ്ങണ്ടിയൂർ ബ്രാഞ്ച് ലൈബ്രറിയിൽ ലൈബ്രേറിയനായി ജോലിയിൽ പ്രവേശിച്ച വേലായുധൻ പണിക്കശ്ശേരി 1991-ൽ അവിടെ നിന്ന് തന്നെ റിട്ടയർ ചെയ്തു. ചരിത്രഗവേഷണം, ജീവചരിത്രം, ബാലസാഹിത്യം, ഫോക്‌‌ലോർ തുടങ്ങിയ വിഭാഗങ്ങളിലായി മുപ്പതിലധികം ഗ്രന്ഥങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മിക്ക കൃതികൾക്കും കേരളസാഹിത്യ അക്കാദമിയിൽ നിന്നും, കേരള സർക്കാറിൽ നിന്നും വിശിഷ്ട ഗ്രന്ഥങ്ങൾക്കുള്ള പാരിതോഷികങ്ങളും , പ്രസിദ്ധീകരണസഹായങ്ങളും ലഭിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ പല ചരിത്രഗ്രന്ഥങ്ങളും കേരളത്തിലെ വിവിധ സർവകലാശാലകളിൽ പാഠപുസ്തകങ്ങളായി അംഗീകരിച്ചിട്ടുണ്ട്.[1] ചില കൃതികൾ തമിഴിലേക്കും ഹിന്ദിയിലേക്കും വിവർത്തനം ചെയ്യപ്പെട്ടിട്ടുമുണ്ട്. പ്രാചീനകേരളത്തിന്റെ വൈദേശിക ബന്ധങ്ങളെക്കുറിച്ചും വിദേശികൾ നമ്മുടെ കലയിലും സംസ്കാരത്തിലും ചെലുത്തിയിട്ടുള്ള സ്വാധീനത്തെ സംബന്ധിച്ചും ഗവേഷണം നടത്തുവാൻ കേന്ദ്ര സാംസ്കാരിക വകുപ്പ് ഫെല്ലോഷിപ്പ് നൽകിയിട്ടുണ്ട്.

ആർക്കിയോളജി സ്റ്റേറ്റ് അഡ്വൈസറി ബോർഡ്, ആർക്കൈവ്സ് ഡിപ്പാർട്ടുമെന്റിന്റെ റീജണൽ റിക്കോ‌‌ർഡ്സ് കമ്മറ്റി എന്നീ സമിതികളിൽ പ്രവർത്തിച്ചിട്ടുള്ള പണിക്കശ്ശേരി സാഹിത്യപ്രവർത്തക സഹകരണസംഘത്തിന്റെ വൈസ് പ്രസിഡന്റായും, അഡ്മിനിസ്‌‌ട്രേറ്റീവ് സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 'താളിയോല' എന്ന ത്രൈമാസികം നടത്തിയിരുന്നു.[2]

ഭാര്യ: വി.കെ. ലീല (അധ്യാപികയായി വിരമിച്ചു). മക്കൾ: ചിന്ത, ഡോ. ഷാജി. വീണ.

കൃതികൾതിരുത്തുക

  • പോർട്ടുഗീസ്-ഡച്ച് ആധിപത്യം കേരളത്തിൽ
  • സഞ്ചാരികൾ കണ്ട കേരളം
  • ചരിത്രത്തിന്റെ പ്രഭാതകിരണങ്ങൾ
  • കേരളചരിത്രപഠനങ്ങൾ
  • അൽ ഇദ്‌രീസിയുടെ ഇന്ത്യ
  • മാർക്കോപോളോ ഇന്ത്യയിൽ
  • ഇബ്‌നുബത്തൂത്ത കണ്ട ഇന്ത്യ
  • കേരളം അറുനൂറുകൊല്ലം മുമ്പ്
  • കേരളം പതിനഞ്ചും പതിനാറും നൂറ്റാണ്ടുകളിൽ
  • കേരളം പെരുമാക്കന്മാരുടെ കാലത്ത്
  • കേരളോല്പത്തി
  • കേരള ചരിത്രം
  • സഞ്ചാരികളും ചരിത്രകാരന്മാരും ( 3 ഭാഗങ്ങൾ)
  • അന്വേഷണം ആസ്വാദനം
  • വിക്രമോർവ്വശീയം (വ്യാഖ്യാനം)
  • കാരൂർ മുതൽ കോവിലൻ വരെ
  • ഡോക്ടർ പല്പു
  • അയ്യങ്കാളി മുതൽ വി.ടി വരെ
  • വൈദ്യരുടെ കഥ
  • ആയിരം കടങ്കഥകൾ
  • പതിനായിരം പഴഞ്ചൊല്ലുകൾ
  • കുട്ടികളുടെ പര്യായനിഘണ്ടു
  • കുട്ടികളുടെ ശൈലീനിഘണ്ടു

അവലംബംതിരുത്തുക

  1. "വേലായുധൻ പണിക്കശ്ശേരിയെക്കുറിച്ചുള്ള വിവരണം, പുഴ.കോം". മൂലതാളിൽ നിന്നും 2010-04-25-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-05-11.
  2. പണിക്കശ്ശേരി, വേലായുധൻ (2005). അന്വേഷണം, ആസ്വാദനം -ലേഖനങ്ങൾ. കേരളം: കറന്റ് ബുക്‌‌സ്. ISBN 81-240-1504-X. {{cite book}}: Cite has empty unknown parameter: |coauthors= (help)
"https://ml.wikipedia.org/w/index.php?title=വേലായുധൻ_പണിക്കശ്ശേരി&oldid=3649159" എന്ന താളിൽനിന്ന് ശേഖരിച്ചത്