ഉപയോക്താവ്:Meenakshi nandhini/കാര്യനിർവാഹകരുടെ തിരഞ്ഞെടുപ്പ്

Meenakshi nandhini (സംവാദംസംഭാവനകൾസംഗ്രഹംരേഖകൾതലക്കെട്ടുമാറ്റങ്ങൾതടയൽരേഖകൾഇമെയിൽഅവകാശപരിപാലനം)

നാമനിർദ്ദേശം

തിരുത്തുക
  • മീനാക്ഷി നന്ദിനി എന്ന പ്രവർത്തകയേക്കൂടി (ഒരു വനിത എന്ന നിലയിലും പരിഗണിക്കാവുന്നതാണ്) കാര്യനിർവ്വാഹകയായി നാമനിർദ്ദേശം ചെയ്യുന്നു.

Malikaveedu (സംവാദം) 04:22, 22 നവംബർ 2018 (UTC)

പ്രിയപ്പെട്ട മാളികവീട് കാര്യനിർവ്വാഹക എന്ന സ്ഥാനത്ത് എൻറെ പേര് നിർദ്ദേശിച്ചതിനുശേഷം എനിക്ക് ഒരു മെയിൽ അയച്ചിരുന്നു. (അനുവാദമില്ലാതെ എൻറെ പേരുചേർത്തു. സമ്മതമാണെന്നു കരുതുന്നു. നമുക്ക് ഒരു ടീമായിട്ടു ഈ വിജ്ഞാനലോകത്ത് എന്തെങ്കിലുമൊക്കെ ചെയ്യാനോ മാറ്റം വരുത്തുവാനോ ഒക്കെ നോക്കാമെന്നാണു വിചാരിക്കുന്നത്.) മാളികവീടിനെപ്പൊലെയുള്ള ഒരു യഥാർത്ഥ വിക്കിപീഡിയൻ (വിക്കിപീഡിയയിൽ ആത്മാർത്ഥമായി വിലപ്പെട്ട സമയം ചിലവഴിച്ച് നിരവധി ലേഖനങ്ങൾ എഴുതുന്ന) എന്നെ നാമനിർദ്ദേശനം ചെയ്തപ്പോൾ അതു തള്ളിക്കളയാൻ തോന്നിയില്ല. പൊതുവെ എനിക്ക് വിക്കിപീഡിയയിൽ മടുപ്പുതോന്നി തുടങ്ങിയിരുന്നു. ഏഷ്യൻമാസ യജ്ഞസമാപനത്തോടെ വിക്കിപീഡിയയിൽ നിന്ന് എന്റെ നാളുകൾ അവസാനിപ്പിക്കണമെന്ന് കരുതിയിരുന്നു. ഞാനൊരു story writer കൂടി്യാണ്. ഇപ്പോൾ ഞാനെന്റെ കൂടുതൽ സമയവും ബ്ലോഗിൽ അതിൻറെ ടൈപ്പിങിലാണ്. വിക്കിപീഡിയക്ക് രണ്ടാം സ്ഥാനം കല്പിക്കാൻ തുടങ്ങിയിരുന്നു. വിക്കിപീഡിയ അങ്ങനെയൊരവസ്ഥയിലെത്തിയിരിക്കുന്നു എന്ന് പറയുന്നതാവും ഉചിതം. വിക്കിപീഡിയയുടെ അടിസ്ഥാനം ലേഖനങ്ങൾ ആണ്. ലേഖനങ്ങൾ ഇല്ലെങ്കിൽ കാര്യനിർവ്വാഹകനും ഒന്നുമില്ല. അതുകൊണ്ട് വിക്കിപീഡിയയിൽ ഒന്നാം സ്ഥാനം ലേഖകനുതന്നെയാണ്. ഒറ്റവരി ലേഖനമായാലും ഒരു നല്ലൊരു താൾ സൃഷ്ടിച്ചാൽ അതിനെ നിലനിർത്താൻ കാര്യനിർവ്വാഹകൻ അരുൺസുനിൽ അല്ലാതെ മറ്റൊരു കാര്യനിർവ്വാഹകൻ ആത്മാർത്ഥമായി ശ്രമിക്കുന്നത് ഞാൻ കണ്ടിട്ടില്ല. ഒരു യഥാർത്ഥ കാര്യനിർവ്വാഹകൻ നിലവിലുള്ള ലേഖനങ്ങളെ മെച്ചപ്പെടുത്തി മറ്റു ഉപയോക്താക്കളെ ഏകോപിച്ച് മലയാളം വിക്കിപീഡിയയിൽ മറ്റുഭാഷകളിലുള്ള വിക്കിപീഡിയയെക്കാൾ ഉന്നതനിലവാരത്തിലെത്തിക്കാനും ഞാനൊരു വിക്കിപീഡിയ എഴുത്തുകാരനെന്ന് അഭിമാനത്തോടെ പറയാനും സാധിക്കണം. എന്ന് ഞാൻ വിശ്വസിക്കുന്നു. ഒരു ഉപയോക്താവ് എന്നതിനെക്കാൾ ഒരു കാര്യനിർവ്വാഹക എന്ന സ്ഥാനത്ത് കൂടുതൽ കാര്യങ്ങൾ സമയക്കുറവെന്ന തടസ്സമില്ലാതെ വിക്കിപീഡിയയിൽ കൂടുതൽ സമയം ചിലവഴിക്കുന്ന നിഷ്പക്ഷമായി പ്രവർത്തിക്കുന്ന കാര്യക്ഷമതയുള്ള ഒരു യഥാർത്ഥ വിക്കിപീഡിയൻറെ നിർദ്ദേശങ്ങൾ മാനിച്ച് പ്രവർത്തിക്കാൻ കാര്യനിർവ്വാഹക എന്ന സ്ഥാനം എനിക്ക് യോജിച്ചതാണെങ്കിൽ വിട്ടുമാറി നില്ക്കുന്നതും അല്ലാത്തതുമായ എൻറെ സഹപ്രവർത്തകരായ എല്ലാ വിക്കികൂട്ടുകാരെയും അനുകൂലമായാലും പ്രതികൂലമായാലും ഇവിടെ നിങ്ങളുടെ വിലയേറിയ അഭിപ്രായം രേഖപ്പെടുത്താൻ ഞാൻ വിനയപൂർവ്വം ക്ഷണിച്ചുകൊള്ളുന്നു. എതിർക്കുന്നവർ അതിൻറെ കാരണം കൂടി വ്യക്തമാക്കാൻ അഭ്യർത്ഥിക്കുന്നു.--Meenakshi nandhini (സംവാദം) 01:55, 24 നവംബർ 2018 (UTC)

നാമനിർദ്ദേശത്തിന് നന്ദി. ഞാൻ എന്റെ സമ്മതം അറിയിക്കുന്നു.--Meenakshi nandhini (സംവാദം) 09:55, 22 നവംബർ 2018 (UTC)

ചോദ്യോത്തരങ്ങൾ

തിരുത്തുക
  • സംഭാവനകൾ നൽകുന്നതിനു പുറമേ എന്താണ് താങ്കൾ കാര്യനിർവ്വാഹക/ൻ എന്ന രീതിയിൽ എന്താണ് ചെയ്യാൻ ഉദ്ദേശിക്കുന്നത്? --RameshngTalk to me 05:07, 25 നവംബർ 2018 (UTC)


  • മലയാളം വിക്കിപീഡിയയിൽ കാലങ്ങളായി വികസിച്ചിട്ടില്ലാത്ത പ്രധാനപ്പെട്ട താളുകൾ വികസിപ്പിക്കാൻ ശ്രമിക്കുന്നതോടൊപ്പം അവയെ കൂടുതൽ വിജ്ഞാനപ്രദമാക്കുവാനും ശ്രമിക്കാമെന്നു കരുതുന്നു. ഞാൻ ഈ ജോലി ഇപ്പോഴും ഭംഗിയായി ചെയ്തു കൊണ്ടിരിക്കുന്നു. ഫലകത്തിന്റെ കാര്യം വരുമ്പോൾ പൂർണ്ണതയിലെത്താൻ ഒരു കാര്യനിർവ്വാഹകനെ ആശ്രയിക്കേണ്ടിവരുന്നു. വിക്കിപീഡിയയിലെ ഓരോ ലേഖനങ്ങളെയും വികസിപ്പിച്ച് പൂർണ്ണതയിലെത്തിച്ച് അതിനെ സംരക്ഷിക്കുകയും ചെയ്യുക. അനാവശ്യ ഐ.പി. എഡിറ്റുകൾക്കു തടയിടുക, ഫലകങ്ങൾ ഇറക്കുമതി ചെയ്യുക. പുതിയ വിക്കിപീഡിയക്കാരെ പ്രോത്സാഹിപ്പിക്കുക,
  • പേജ് ലയിപ്പിക്കേണ്ടുന്ന ഘട്ടം വരുമ്പോൾ ചിലപ്പോൾ അത് തിരുത്താതെ അല്ലെങ്കിൽ മറ്റേതെങ്കിലും തരത്തിൽ റീഡയറക്റ്റ് ചെയ്യുന്നതിന് പകരം ഒരു താൾ മറയ്ക്കേണ്ടത് ആവശ്യമാണ്. ഒരു ഉപയോക്താവ് മാത്രമായിരുന്നാൽ ഈ വക കാര്യങ്ങൾ ചെയ്യാൻ കഴിയില്ല. നിലവിലുള്ള കാര്യനിർവ്വാഹകർക്ക് സമയക്കുറവിനാൽ ഇതൊരിക്കലും നടക്കുന്നില്ല.
  • ചിലപ്പോൾ നശീകരണ പ്രവർത്തനങ്ങളെ അല്ലെങ്കിൽ മറ്റ് അനാവശ്യമായ എഡിറ്റുകൾക്കെതിരെ ഒരു താൾ പരിരക്ഷിക്കേണ്ടത് ആവശ്യമാണ്.
  • വിക്കിപീഡിയയിൽ സദാസമയവും നിരീക്ഷിച്ചുകൊണ്ടിരിക്കുന്നതിനാൽ വേണ്ട ഇടപെടലുകൾ തക്കസമയത്ത് നടത്തുകയോ അതുമല്ലെങ്കിൽ സമയക്കുറവിനാൽ ശ്രദ്ധിക്കാൻ പറ്റാതിരിക്കുന്ന മറ്റു കാര്യനിർവ്വാഹകരെ അറിയിക്കാൻ കുറച്ച് ഉത്തരവാദിത്വത്തോടെ കാര്യങ്ങൾ ഗൗരവമായി കാണാനും കാര്യനിർവ്വാഹക എന്ന സ്ഥാനം സഹായിക്കുമെന്ന് കരുതുന്നു.--Meenakshi nandhini (സംവാദം) 13:25, 25 നവംബർ 2018 (UTC)


  • ശ്രദ്ധേയതയെക്കുറിച്ചും താളുകൾ നീക്കം ചെയ്യുന്നതിനെക്കുറിച്ചും അതിന്റെ മാനദണ്ഡത്തെക്കുറിച്ചും മീനാക്ഷിനന്ദിനിയുടെ അഭിപ്രായമെന്താണ്?
  • താങ്കൾക്ക് കാര്യനിർവാഹക ഉപകരണങ്ങൾ എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാൻ കഴിയും എന്നാണ് കരുതന്നത്?
  • കാര്യനിർവാഹകർക്ക് മുൻകൈയെടുത്ത് ചെയ്യാൻ സാധിക്കുന്ന ഏതെങ്കിലും പ്രവൃത്തി താങ്കൾ ഏറ്റെടുത്ത് നടത്താൻ ഉദ്ദേശിക്കുന്നുവോ? ഉദാഹരണം വർഗ്ഗം:വിക്കിപീഡിയ പരിപാലനം
  • ഏതെങ്കിലും പ്രത്യേക മേഖലയിൽ താങ്കൾ കാര്യക്ഷമമായി ഇടപെടാൻ ആഗ്രഹിക്കുന്നുണ്ടോ?
  • വിക്കിമീഡിയ സംരംഭങ്ങളെ, പ്രത്യേകിച്ചും വിക്കിപീഡിയ സംരംഭത്തെ ഒരു വിജ്ഞാനസ്ത്രോതസ്സ് എന്നതിലുപരിയായി താങ്കൾ എങ്ങനെ വീക്ഷിക്കുന്നു?
  • സാധാരണ ഉപയോക്താവിൽ നിന്നും കാര്യനിർവ്വാഹകനാകുമ്പോൾ വിക്കിപീഡിയയ്ക്ക് താങ്കൾ ഏതുതരത്തിലുള്ള സേവനമാണ് ചെയ്യാൻ ഉദ്ദേശിക്കുന്നത് ?
  • വിക്കിപീഡിയയിലെ സാങ്കേതിക സംവിധാനങ്ങളെപ്പറ്റിയുള്ള താങ്കളുടെ അറിവ് എത്രത്തോളം എന്നാണ് സ്വയം വിലയിരുത്തുന്നത് (ഉദാ: ട്രാൻസ്‍ക്ലൂഷൻ, വിക്കിഡാറ്റ, പ്രെറ്റിയുആർഎൽ, ഗാഡ്ജറ്റുകൾ, ജാവാസ്ക്രിപ്റ്റ്)? അത് വർദ്ധിപ്പിക്കാനുള്ള ഏതെല്ലാം കാര്യങ്ങളാണ് ചെയ്യാനുദ്ദേശിക്കുന്നത്?
  • ഫലകങ്ങൾ ഇറക്കുമതിചെയ്യുന്നതിനെപ്പറ്റി താങ്കളുടെ അഭിപ്രായമെന്താണ്?
  • വിക്കിഡാറ്റ അടിസ്ഥാനമാക്കി ഫലകങ്ങൾ പുനർനിർമ്മിക്കുന്നതിനെപ്പറ്റി താങ്കളുടെ അഭിപ്രായമെന്താണ്?
  • ഒറ്റവരി ലേഖനങ്ങൾ അനന്തമായി നിലനിർത്തിക്കൊണ്ടു പോകുന്നതിനെക്കുറിച്ചുള്ള അഭിപ്രായം എന്താണ്?
  • പ്രെറ്റിയുആർഎല്ലുകളെപറ്റി താങ്കളുടെ അഭിപ്രായമെന്താണ്? അത് വിക്കിഡാറ്റയുമായി ബന്ധിപ്പിക്കുന്നതിനെപ്പറ്റിയുള്ള അഭിപ്രായമെന്താണ്?

--രൺജിത്ത് സിജി {Ranjithsiji} 11:23, 26 നവംബർ 2018 (UTC)


  • ശ്രദ്ധേയതയെക്കുറിച്ചും താളുകൾ നീക്കം ചെയ്യുന്നതിനെക്കുറിച്ചും അതിന്റെ മാനദണ്ഡത്തെക്കുറിച്ചും മീനാക്ഷിനന്ദിനിയുടെ അഭിപ്രായമെന്താണ്?
  • പ്രിയ രഞ്ജിത്ത് സിജി, വിജ്ഞാനകോശമായ വിക്കിപീഡിയയുടെ ലേഖനങ്ങൾ ശ്രദ്ധേയത പുലർത്തണമെന്നാണ് എൻറെ അഭിപ്രായം. എന്നാൽ ശ്രദ്ധേയതയില്ല എന്ന ഒറ്റ കാരണത്താൽ നല്ലൊരു ലേഖനം മായ്ക്കുന്നതിനുപകരം മറ്റു വിക്കിലേഖകരുടെ അഭിപ്രായങ്ങൾ കൂടി ആരാഞ്ഞ് ഉചിതമായ നടപടിയെടുക്കാവുന്നതാണ്. ലേഖനം എഴുതിയ ലേഖകന് ഒരു പക്ഷേ ആ ലേഖനത്തെക്കുറിച്ച് പരിമിതമായ അറിവുള്ളതുകൊണ്ടോ അല്ലെങ്കിൽ ലേഖകൻ ഇവിടെ പുതിയ ഒരു വ്യക്തിയോ ആയിരിക്കാം അതുമല്ലെങ്കിൽ ഉചിതമായ സ്രോതസ്സുകളിൽ നിന്ന് കിട്ടിയ വിവരങ്ങൾ പരിമിതമോ ആയതുകൊണ്ടുമാകാം. ചെറുതായാലും വലുതായാലും അവരുടെ വിലപ്പെട്ട സമയമാണ് വിജ്ഞാനം പകർന്നു നൽകുന്നതിനു നൽകുന്നത്. ഈ കുറവ് മറ്റു വിക്കിലേഖകർ കൂടി ആ ലേഖകനോട് ചേർന്ന് ലേഖനം ഉയർന്നനിലവാരത്തിലേയ്ക്ക് ഉയർത്താൻ പരിശ്രമിച്ചു പരിഹരിക്കാവുന്നതേയുള്ളൂ.
എന്നാൽ പരസ്യപ്രചാരണം നടത്തുന്നതും പകർപ്പവകാശപ്രശ്നങ്ങൾ എന്നിവയുള്ള ലേഖനങ്ങൾ ലേഖകനുമുന്നറിയിപ്പ് നല്കി ഉടനടി മായ്ക്കുന്നതാണ് ഉചിതം.
  • താങ്കൾക്ക് കാര്യനിർവാഹക ഉപകരണങ്ങൾ എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാൻ കഴിയും എന്നാണ് കരുതന്നത്?
  • ചിലപ്പോൾ നശീകരണ പ്രവർത്തനങ്ങളെ അല്ലെങ്കിൽ മറ്റ് അനാവശ്യമായ എഡിറ്റുകൾക്കെതിരെ ഒരു താൾ പരിരക്ഷിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. വിക്കിപീഡിയയിൽ സദാസമയവും നിരീക്ഷിച്ചുകൊണ്ടിരിക്കുന്നതിനാൽ തക്കസമയത്ത് വേണ്ട ഇടപെടലുകളും ഉചിതമായ നടപടി എടുക്കുവാനും മറ്റു കാര്യനിർവ്വാഹകരെയും ലേഖകരെയും സഹായിക്കാനും കഴിയുന്നു.

കൂടാതെ ലേഖനങ്ങളെ മികവുറ്റതാക്കുന്നതിനുവേണ്ടി ഫലകങ്ങൾ ഇറക്കുമതി ചെയ്യുവാനും കഴിയുന്നു. എന്നിരുന്നാലും കാര്യനിർവാഹക ഉപകരണങ്ങൾ വളരെ ശ്രദ്ധയോടും ഉത്തരവാദിത്വത്തോടുകൂടിയും ചെയ്യേണ്ടുന്നവയാകയാൽ കൂടുതൽ മനസിലാക്കിയശേഷം കൈകാര്യം ചെയ്യുന്നതാണ് ഉചിതമെന്നു കരുതുന്നു.

  • കാര്യനിർവാഹകർക്ക് മുൻകൈയെടുത്ത് ചെയ്യാൻ സാധിക്കുന്ന ഏതെങ്കിലും പ്രവൃത്തി താങ്കൾ ഏറ്റെടുത്ത് നടത്താൻ ഉദ്ദേശിക്കുന്നുവോ? ഉദാഹരണം വർഗ്ഗം:വിക്കിപീഡിയ പരിപാലനം
  • കാര്യനിർവാഹകർക്ക് മുൻകൈയെടുത്ത് ചെയ്യാൻ സാധിക്കുന്ന ഏതെങ്കിലും പ്രവൃത്തിയിൽ ഒതുങ്ങിനിൽക്കാതെ ഒരു ലേഖനം വിജ്ഞാനപ്രദമായരീതിയിൽ ഉയർന്ന നിലവാരം പുലർത്തുന്നതിന് ചെയ്യാനാകുന്നതെല്ലാം ചെയ്യാൻ ആഗ്രഹിക്കുന്നു.
  • ഏതെങ്കിലും പ്രത്യേക മേഖലയിൽ താങ്കൾ കാര്യക്ഷമമായി ഇടപെടാൻ ആഗ്രഹിക്കുന്നുണ്ടോ?
  • വിജ്ഞാനപ്രദമായ മേഖലയിൽ കാര്യക്ഷമമായി പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നു. മലയാളം വിക്കിപീഡിയയിൽ കാലങ്ങളായി വികസിച്ചിട്ടില്ലാത്ത പ്രധാനപ്പെട്ട താളുകൾ വികസിപ്പിക്കാൻ ശ്രമിക്കുന്നതോടൊപ്പം അവശ്യം വേണ്ട ലേഖനങ്ങളെ മികവുറ്റതാക്കാനും അവയെ കൂടുതൽ വിജ്ഞാനപ്രദമാക്കുവാനും ശ്രമിക്കാമെന്നു കരുതുന്നു. ഞാൻ ഈ ജോലി ഇപ്പോഴും ഭംഗിയായി ചെയ്തു കൊണ്ടിരിക്കുന്നു. ഫലകത്തിന്റെ കാര്യം വരുമ്പോൾ പൂർണ്ണതയിലെത്താൻ ഒരു കാര്യനിർവ്വാഹകനെ ആശ്രയിക്കാതെ വിക്കിപീഡിയയിലെ ഓരോ ലേഖനങ്ങളെയും വികസിപ്പിച്ച് പൂർണ്ണതയിലെത്തിച്ച് അതിനെ സംരക്ഷിക്കുവാനും അനാവശ്യ ഐ.പി. എഡിറ്റുകൾക്കു തടയിടുക, ഫലകങ്ങൾ ഇറക്കുമതി ചെയ്യുക, പുതിയ വിക്കിപീഡിയക്കാരെ പ്രോത്സാഹിപ്പിക്കുക എന്നിവ ചെയ്യുവാനും ആഗ്രഹിക്കുന്നു.
  • വിക്കിമീഡിയ സംരംഭങ്ങളെ, പ്രത്യേകിച്ചും വിക്കിപീഡിയ സംരംഭത്തെ ഒരു വിജ്ഞാനസ്ത്രോതസ്സ് എന്നതിലുപരിയായി താങ്കൾ എങ്ങനെ വീക്ഷിക്കുന്നു?
  • ഭാവിതലമുറയ്ക്ക് വേണ്ടി കരുതി ഒരുക്കിയെടുക്കുന്ന ഒരു അക്ഷയനിധിയായി കാണുന്നു.
  • സാധാരണ ഉപയോക്താവിൽ നിന്നും കാര്യനിർവ്വാഹകനാകുമ്പോൾ വിക്കിപീഡിയയ്ക്ക് താങ്കൾ ഏതുതരത്തിലുള്ള സേവനമാണ് ചെയ്യാൻ ഉദ്ദേശിക്കുന്നത് ?
  • കാര്യനിർവാഹകർക്ക് മുൻകൈയെടുത്ത് ചെയ്യാൻ സാധിക്കുന്ന ഏതെങ്കിലും പ്രവൃത്തിയിൽ ഒതുങ്ങിനിൽക്കാതെ ഒരു ലേഖനം വിജ്ഞാനപ്രദമായരീതിയിൽ ഉയർന്ന നിലവാരം പുലർത്തുന്നതിന് ചെയ്യാനാകുന്നതെല്ലാം ചെയ്യാൻ ആഗ്രഹിക്കുന്നു. കൂടാതെ പേജ് ലയിപ്പിക്കേണ്ടുന്ന ഘട്ടം വരുമ്പോൾ ചിലപ്പോൾ അത് തിരുത്താതെ അല്ലെങ്കിൽ മറ്റേതെങ്കിലും തരത്തിൽ റീഡയറക്റ്റ് ചെയ്യുന്നതിന് പകരം ഒരു താൾ മറയ്ക്കേണ്ടത് ആവശ്യമാണ്. ഒരു ഉപയോക്താവ് മാത്രമായിരുന്നാൽ ഈ വക കാര്യങ്ങൾ ചെയ്യാൻ കഴിയില്ല.
  • വിക്കിപീഡിയയിലെ സാങ്കേതിക സംവിധാനങ്ങളെപ്പറ്റിയുള്ള താങ്കളുടെ അറിവ് എത്രത്തോളം എന്നാണ് സ്വയം വിലയിരുത്തുന്നത് (ഉദാ: ട്രാൻസ്‍ക്ലൂഷൻ, വിക്കിഡാറ്റ, പ്രെറ്റിയുആർഎൽ, ഗാഡ്ജറ്റുകൾ, ജാവാസ്ക്രിപ്റ്റ്)? അത് വർദ്ധിപ്പിക്കാനുള്ള ഏതെല്ലാം കാര്യങ്ങളാണ് ചെയ്യാനുദ്ദേശിക്കുന്നത്?
  • വിക്കിപീഡിയയിലെ സാങ്കേതിക സംവിധാനങ്ങളെപ്പറ്റിയുള്ള അറിവ് പരിമിതമാണ്. ചില ഗാഡ്ജറ്റുകളുടെ ഉപയോഗം മാത്രമാണ് ഇതുവരെ ആവശ്യം വന്നിട്ടുള്ളൂ. ലേഖനം നല്ല രീതിയിൽ എഴുതിയാൽ മാത്രമാകില്ല അത് മറ്റ് ഇതര വിക്കിസംരംഭങ്ങളുമായി കോർത്തിണക്കേണ്ടത് അത്യന്താപേക്ഷിതമായതിനാൽ വിക്കിഡാറ്റ കൂടി കൈകാര്യം ചെയ്യാമെന്ന് ഉദ്ദേശിക്കുന്നു.
  • ഫലകങ്ങൾ ഇറക്കുമതിചെയ്യുന്നതിനെപ്പറ്റി താങ്കളുടെ അഭിപ്രായമെന്താണ്?
  • ഫലകങ്ങൾ ഇറക്കുമതിചെയ്യുന്നത് ലേഖനത്തെ മികവുറ്റതാക്കാൻ ഉപകരിക്കുന്നു. ഫലകങ്ങൾ കോപ്പി ചെയ്ത് നിർമ്മിക്കാമെങ്കിലും എല്ലാ ഫലകങ്ങളും അങ്ങനെ നിർമ്മിക്കാനാകില്ല. ഈ അവസരങ്ങളിൽ ഫലകം ഇറക്കുമതി ചെയ്യുന്നത് നല്ലതാണ്. ഒരു ലേഖനം നല്ല നിലവാരം പുലർത്തുന്നതിൽ പ്രത്യക്ഷമായോ പരോക്ഷമായോ ഫലകങ്ങൾ പങ്കുവഹിക്കുന്നുണ്ട്.
  • വിക്കിഡാറ്റ അടിസ്ഥാനമാക്കി ഫലകങ്ങൾ പുനർനിർമ്മിക്കുന്നതിനെപ്പറ്റി താങ്കളുടെ അഭിപ്രായമെന്താണ്?
  • ഫലകങ്ങൾ പുനർനിർമ്മിക്കുക വളരെ അത്യന്താപേക്ഷിതമായ ഒന്നാണ്. കൂടാതെ പല ഫലകങ്ങളും അപ്ഡേറ്റ് ചെയ്യാൻ ഇത് സഹായകമാണ്. ശ്രമകരമായ കാര്യമാണെങ്കിലും ശ്രമിക്കാവുന്നതാണ്.
  • ഒറ്റവരി ലേഖനങ്ങൾ അനന്തമായി നിലനിർത്തിക്കൊണ്ടു പോകുന്നതിനെക്കുറിച്ചുള്ള അഭിപ്രായം എന്താണ്?
  • ഒറ്റവരി ലേഖനങ്ങൾ അനന്തമായി നിലനിർത്തിക്കൊണ്ടുപോകുന്നതിനോടു വിയോജിക്കുന്നു. എന്നിരുന്നാൽ തന്നെയും ഞാൻ ആദ്യം സൂചിപ്പിച്ചതുപോലെ നല്ലൊരു ലേഖനമാകാൻ കഴിയുന്ന ഒരു ലേഖനം മായ്ക്കുന്നതിനുപകരം മറ്റു വിക്കിലേഖകരുടെ അഭിപ്രായങ്ങൾ കൂടി ആരാഞ്ഞ് ഉചിതമായ നടപടിയെടുക്കാവുന്നതാണ്. ലേഖനം എഴുതിയ ലേഖകന് ഒരു പക്ഷേ ആ ലേഖനത്തെക്കുറിച്ച് പരിമിതമായ അറിവുള്ളതുകൊണ്ടോ അല്ലെങ്കിൽ ലേഖകൻ ഇവിടെ പുതിയ ഒരു വ്യക്തിയോ ആയിരിക്കാം അതുമല്ലെങ്കിൽ ഉചിതമായ സ്രോതസ്സുകളിൽ നിന്ന് കിട്ടിയ വിവരങ്ങൾ പരിമിതമോ ആയതുകൊണ്ടുമാകാം. ചെറുതായാലും വലുതായാലും അവരുടെ വിലപ്പെട്ട സമയമാണ് വിജ്ഞാനം പകർന്നു നൽകുന്നതിനു നൽകുന്നത്. ഈ കുറവ് മറ്റു വിക്കിലേഖകർ കൂടി ആ ലേഖകനോട് ചേർന്ന് ലേഖനം ഉയർന്നനിലവാരത്തിലേയ്ക്ക് ഉയർത്താൻ പരിശ്രമിച്ചു പരിഹരിക്കാവുന്നതേയുള്ളൂ. ഇതെല്ലാം ഒരു നിശ്ചിത സമയപരിധിക്കുള്ളിൽ കൈകാര്യം ചെയ്യേണ്ടുന്നവയാണ്. ഇവയിൽ ലയിപ്പിക്കാനുള്ളവ ലയിപ്പിക്കുകയും ആകാം.
  • പ്രെറ്റിയുആർഎല്ലുകളെപറ്റി താങ്കളുടെ അഭിപ്രായമെന്താണ്? അത് വിക്കിഡാറ്റയുമായി ബന്ധിപ്പിക്കുന്നതിനെപ്പറ്റിയുള്ള അഭിപ്രായമെന്താണ്?
  • പ്രെറ്റിയുആർഎല്ലുകൾ ലേഖനങ്ങളിൽ വിക്കിഡാറ്റയുമായി ബന്ധിപ്പിക്കുന്നത് നല്ലതാണെന്നാണ് അഭിപ്രായം. എന്നാൽ പഴയ ലേഖനങ്ങളിലെ പ്രെറ്റിയുആർഎല്ലുകൾ വിക്കിഡാറ്റയുമായി ബന്ധിപ്പിക്കുന്നത്.ഒരു ശ്രമകരമായ ജോലിയാണ്. --Meenakshi nandhini (സംവാദം) 18:10, 26 നവംബർ 2018 (UTC)


  • ഉപയോക്താക്കൾക്കിടയിൽ ഒരാൾ അപരനോ അപരയോ എന്ന സംശയം നിലനിൽക്കുന്നുവെങ്കിൽ സംശയനിവൃത്തി വരുത്തേണ്ടതിന്റ ആവശ്യകത ചൂണ്ടിക്കാണിച്ചുകൊള്ളുന്നു. ആരോപണം തെളിയിക്കുവാൻ അപേക്ഷിച്ചുകൊള്ളുന്നു. നാമനിർദ്ദേശം ചെയ്തയാളുടെ ഉദ്ദേശ ശുദ്ധിയിൽ ആർക്കെങ്കിലും സംശയമുണ്ടോ എന്നറിയില്ല...

"നിർദ്ദേശകന്റെ അഭിപ്രായമാണു മുഖ്യം" എന്ന താഴെക്കാണുന്ന ഒരു അഭിപ്രായം പൊതുവായി എല്ലാവർക്കും ബാധകമാണോ എന്നു വ്യക്തമാക്കുമോ? അതുപോലെ തന്നെ "മലയാളം വിക്കിപീഡിയക്ക് ആവശ്യകതയാണ് ഒരാളുടെ യോഗ്യതയേക്കാൾ പ്രധാനം" എന്ന അഭിപ്രായവും ശ്രദ്ധിക്കുക. Malikaveedu (സംവാദം) 04:31, 26 നവംബർ 2018 (UTC)

നിർദ്ദേശകന്റെ അഭിപ്രായമാണു മുഖ്യം എന്നു പറഞ്ഞത് ഞാനാണ്. ആ സന്ദർഭമല്ല ഇവിടെ ഉള്ളത്, അത് പൊതുവായി എല്ലാവർക്കും ബാധകവുമല്ല. മാളികവീട് കാര്യത്തെ സന്ദർഭത്തിൽ നിന്നും അടർത്തിമാറ്റി ജനറലൈസ് ചെയ്യരുത്. നിലവിൽ, രണ്ടുപേർ ഉണ്ടെന്നിരിക്കെ ഒരാൾ കൂടെ ചെക്ക് യൂസർ ആവേണ്ടതിന്റെ ആവശ്യകതയെന്തെന്ന് വിശദീകരിക്കേണ്ടതു നിർദ്ദേശകൻ തന്നെയാണല്ലോ, ഒന്നുകിൽ നിലവിലുള്ള യൂസേർസിന്റെ കഴിവുകേടാവണം, അല്ലെങ്കിൽ നമുക്കറീയാത്ത മറ്റെന്തോ കാര്യമാവണം. ആ സന്ദർഭത്തിൽ അതു വിശദീകരിക്കേണ്ട കർത്തവ്യം നിർദ്ദേശകനുണ്ടെന്ന് പറഞ്ഞതാണു സന്ദർഭം. ഇവിടെ അതല്ല വിഷയം. മീനാക്ഷി നന്ദിനി നല്ലൊരു എഴുത്തുകാരിയാണ്, ആ എഴുതിയവ തന്നെ വിക്കിവത്കരണം നടത്തി പുതുക്കാനുണ്ടെന്നതല്ലാതെ മറ്റൊരു ദോഷം എഴുത്തുകളിൽ പറയാൻ പറ്റില്ല. പക്ഷേ, കഴിഞ്ഞ നാളുകൾക്കിടയിൽ അവരുടെ വിക്കിപെരുമാറ്റവും വിക്കിചിന്തകളും വിക്കിയെ മനസ്സിലാക്കിയതും ഒക്കെ വെച്ചു നോക്കുമ്പോൾ ശ്രദ്ധയോടെ കാണേണ്ട വ്യക്തിത്വം തന്നെയാണവർ. ഇവിടെ നടക്കുന്ന ചർച്ചകൾ തന്നെ നോക്കുക. ഈ സ്വഭാവവും വെച്ച് അഡ്മിൻ പാനലിന്റെ ഏഴയലത്തുപോലും കയറ്റാൻ പാടില്ലാത്തതാണവരെ. ശരിക്കും നമ്മുടെ ചെക്ക് യൂസേർസിനെ വെച്ച് കഴിഞ്ഞ കാലങ്ങളിൽ സംശയമുളവാക്കിയ ആളുകളുടെ ഐപി അഡ്രസ്സ് വെച്ച് ചികഞ്ഞു നോക്കേണ്ടത് ഈയൊരു സന്ദർഭത്തിൽ നല്ലതാവും എന്നു കരുതുന്നു! - Rajesh Odayanchal - രാജേഷ്‌ ഒടയഞ്ചാൽ - (സംവാദം) 10:53, 26 നവംബർ 2018 (UTC)

വോട്ടെടുപ്പ്

തിരുത്തുക
  •   എതിർക്കുന്നു സോക്ക് പപ്പറ്റാണെന്ന് സംശയം തോന്നിക്കുന്ന തരത്തിലുള്ള സംവാദങ്ങൾ ചെക്ക് യൂസർ അഗ്നി പരീക്ഷ കഴിഞ്ഞു നോക്കാം. --Challiovsky Talkies ♫♫ 18:21, 24 നവംബർ 2018 (UTC)
  •   എതിർക്കുന്നു- അപരനാണെന്ന സംശയമുണ്ട്?--Fotokannan (സംവാദം) 03:34, 26 നവംബർ 2018 (UTC)
  •   നിഷ്പക്ഷം- ഉപയോക്താവിന്റെ മറ്റെല്ലാകാര്യങ്ങളോടും ഞാൻ യോജിക്കുന്നു.എന്നാൽ 'സ്ത്രീ' എന്ന പദം ഉപയോഗിച്ചതിനെ ഞാൻ എതിർക്കുന്നു.Adithyak1997 (സംവാദം) 05:05, 26 നവംബർ 2018 (UTC)
  •   എതിർക്കുന്നു- കുറഞ്ഞ കാലയളവിൽ നൂറുകണക്കിന് ലേഖനങ്ങൾ സംഭാവന ചെയ്തതിനെ ആദരവോടെ കാണുന്നു. പക്ഷേ, വിമർശനങ്ങളേയും സമചിത്തതയോടെ സ്വീകരിക്കുന്ന പക്വത വരുന്നതുവരെ കാര്യനിർവാഹക പദവി സ്വീകരിക്കരുതെന്ന് കരുതുന്നു Vijayan Rajapuram {വിജയൻ രാജപുരം} 15:54, 26 നവംബർ 2018 (UTC),
  •   അനുകൂലിക്കുന്നു--അനുകൂലിക്കാതിരിക്കാൻ കാരണമൊന്നും കാണുന്നില്ല. വിക്കിപീഡിയയിൽ ലേഖനങ്ങൾ എഴുതുന്നത് കൂടാതെ അത്യാവശ്യം ടൂളുകൾ, കാര്യനിർവ്വാഹക ചുമതലകൾ എന്നിവയക്കുറിച്ച് അറിവ് ധാരാളം മതി. --RameshngTalk to me 07:31, 27 നവംബർ 2018 (UTC)
  •   എതിർക്കുന്നു--ഹിരുമോൻ (സംവാദം) 10:30, 27 നവംബർ 2018 (UTC)
  •   എതിർക്കുന്നു - ഒരു കാര്യനിർവ്വാഹകന് വേണ്ട അടിസ്ഥാന യോഗ്യതകളായ ക്ഷമ, പക്വതയോടുള്ള പെരുമാറ്റം എന്നിവ ഉപയോക്താവിൽ കാണാൻ കഴിയുന്നില്ല.--ശ്രീജിത്ത് കെ (സം‌വാദം) 15:40, 28 നവംബർ 2018 (UTC)

കാര്യകാരണങ്ങൾ

തിരുത്തുക

മീനാക്ഷി നന്ദിനി എതിർക്കുന്നവർ അതിൻറെ കാരണം കൂടി വ്യക്തമാക്കാൻ അഭ്യർത്ഥിക്കുന്നു എന്നെഴുതിയത് ഞാൻ എതിർപ്പ് രേഖപ്പെടുത്തിയതിനു ശേഷം ആകയാൽ ഇവിടെ പറയുന്നു. എതിർക്കാൻ കാരണങ്ങൾ പലതുണ്ട്. ആദ്യംതന്നെ പറയട്ടെ നിങ്ങൾ നല്ല എഴുത്തുകാരി തന്നെയാണ്; ഇനിയും വിക്കിയിൽ തുടരണം എന്നുതന്നെയാണ് അഭ്യർത്ഥന. വിക്കിപീഡിയയെ പറ്റി നല്ലൊരു ധാരണയിലെത്തിച്ചേരാൻ താങ്കൾക്ക് ഇതുവരെയും കഴിഞ്ഞിട്ടില്ല എന്നാണ് എന്റെ ധാരണ. ഉദാഹരണങ്ങൾ ഒത്തിരിയുണ്ട്. ഇവിടെ മേലേ കൊടുത്തിരിക്കുന്ന ഒന്നാമത്തെ പാരഗ്രാഫിൽ തന്നെ അക്കാര്യം നല്ലപോലെ നിഴലിക്കുന്നുണ്ട്. കുറച്ചു കാലം എടുത്തായാലും മാറിവരും എന്നു തന്നെയാണ് വിശ്വാസം. ഇതുപോലെ ചിലകാരണങ്ങൾ ശ്രദ്ധയിൽ പെട്ടതിനാൽ മാത്രമാണ് എതിർത്തത്. മടുപ്പുതോന്നിയെന്നത് സത്യമാണെങ്കിൽ മാറി നിൽക്കുന്നതുതന്നെയാണുചിതം. അങ്ങനെ മാറി നിൽക്കുന്നവർ പലരുണ്ട് വിക്കിയിൽ. -Rajesh Odayanchal - രാജേഷ്‌ ഒടയഞ്ചാൽ - (സംവാദം) 04:16, 24 നവംബർ 2018 (UTC)

Rajesh Odayanchal, പ്രിയ സുഹൃത്തെ, താങ്കളുടെ മറുപടി തന്നെ വിക്കിപീഡിയയ്ക്ക് ഉയർച്ച ഉണ്ടാക്കുന്നതല്ല. ക്ഷീണമുണ്ടാക്കുന്നതാണ്. ഒരു സ്ഥാപനത്തിന്റെ നിലനിൽപ്പിന് അത്യാവശ്യം വേണ്ടുന്ന ഘടകങ്ങളെന്താണെന്ന് ആദ്യം പഠിക്കുക. ഇട്ടെറിഞ്ഞിട്ടുപോകാനാണെങ്കിൽ ഈ പ്രസ്ഥാനം എങ്ങനെയാണ് നിലനിൽക്കുക. എന്റെ സീനിയർ എന്നു പറയുന്നവർ വിക്കിപീഡിയയിൽ വിനിയോഗിച്ച സമയവും ഞാൻ ഒരു വർഷം വിനിയോഗിച്ച സമയവും താരതമ്യം ചെയ്യുക. ഞാൻ മഹത്തായ ഒരു വ്യക്തിയുടെ സ്വന്തം മാതാവിൽ നിന്നും പ്രചോതിതനായ സാക്ഷാൽ ജിമ്മിവെയ്ൽസിന്റെ സ്വപ്നസാക്ഷാത്കാരത്തിനായി പരിശ്രമിക്കുന്നു. ഞാൻ എന്തുചെയ്യണം എന്നു തീരുമാനിക്കുന്നത് താങ്കളല്ല. ഇതിനകം തന്നെ താങ്കളുടെ യോഗ്യത വെളുപ്പെടുത്തിയിട്ടുണ്ട്. എനിക്ക് മടുപ്പുതോന്നുവെങ്കിൽ അതിന് കാരണക്കാർ എന്റെ സീനിയേഴ്സ് തന്നെയാണ്. എനിക്ക് മാർക്കിടാൻ എന്റെ പിന്നാലെ യഥാർത്ഥ വിക്കിപീഡിയർ വരുന്നുണ്ട്.--Meenakshi nandhini (സംവാദം) 04:49, 24 നവംബർ 2018 (UTC)

താങ്കൾ ഈ പറഞ്ഞിതിനോട് ഇവിടെ യോജിച്ചേക്കാം. എന്നാലും അഭിപ്രായം മാറ്റാൻ താല്പര്യമില്ല. മഹത്തായ വ്യക്തിയുടെ സ്വന്തമായ മാതാവിൽ നിന്ന് പ്രചോതിതനായ ജിമ്മിവെയ്‌ൽസിന്റെ സ്വപ്നസാക്ഷാത്കാരം പൂർണതയിൽ എത്തിച്ചേർക്കാൻ താങ്കൾ കൂടെനിൽക്കുമെന്നറിഞ്ഞതിൽ സന്തോഷമുണ്ട്. -Rajesh Odayanchal - രാജേഷ്‌ ഒടയഞ്ചാൽ - (സംവാദം) 05:36, 24 നവംബർ 2018 (UTC)

Rajesh Odayanchal, പ്രിയ സുഹൃത്തെ, അപ്പോൾ എന്നെ എതിർക്കുന്നു എന്നുപറഞ്ഞതിൽ എന്താണർത്ഥം. വിക്കിപീഡിയയുടെ നന്മയ്കുവേണ്ടി പ്രവർത്തിക്കുന്നവരെ താങ്കൾ പ്രോത്സാഹിപ്പിക്കുന്നില്ല എന്നു ശക്തമായി തെളിയിച്ചിരിക്കുന്നു--Meenakshi nandhini (സംവാദം) 05:45, 24 നവംബർ 2018 (UTC)

വിക്കിപീഡിയയുടെ നന്മയ്കുവേണ്ടി താങ്കൾ വേണ്ടതുപോലെ ചെയ്യുന്നുണ്ട്, അതിനിയും തുടരണം, അതിൽ സന്തോഷവും അഭിമാനവും ഉണ്ട്. അക്കാര്യത്തിൽ നിർത്സാഹപ്പെടുത്തുന്നതായി തോന്നരുത്. -Rajesh Odayanchal - രാജേഷ്‌ ഒടയഞ്ചാൽ - (സംവാദം) 05:57, 24 നവംബർ 2018 (UTC)
Meenakshi nandhini: Wikipedia:Administrators#History കാണുക: "becoming a sysop is *not a big deal". അത് കേവലം സാങ്കേതിക ജോലികൾ ചെയ്യാൻ കുറപ്പേരെ തൽക്കാലത്തേക്ക് ഏൽപ്പിക്കാനുള്ള ഒരു സംവിധാനം മാത്രമാണ്. സാങ്കേതിക പരിചയവും, സമയലഭ്യതയും, സ്ഥിരതയുള്ള മനോനിലയും, പക്ഷപാത രഹിതമായി പ്രവർത്തിക്കാനുള്ള പക്വതയും ഒക്കെയാണ് അതിന്റെ യോഗ്യതകൾ. ലേഖനങ്ങളോ ചിത്രങ്ങളോ സംഭാവന ചെയ്യുവാൻ ആ ഉപകരണങ്ങൾ ഒന്നും ആവശ്യമില്ല. എന്നുതന്നെയല്ല ആ ജോലികൾ ലേഖകരുടെ ഏറെ സമയം അപഹരിക്കുകയും ചെയ്യും. എട്ടു വർഷത്തോളമായി പല വിക്കികളിലുമുള്ള ഞാൻ ഇതുവരെ ഒന്നിലും കാര്യനിർവാഹക പദവി വഹിച്ചിട്ടില്ല. അതൊരു ആവശ്യമായി തോന്നിയിട്ടുമില്ല. അതുകൊണ്ട് കാര്യനിർവാഹക സ്ഥാനത്തേക്ക് മത്സരിക്കുമ്പോൾ എതിർക്കുന്നതിനെ വിക്കിയിലെ മറ്റു സംഭാവനകളോടുള്ള പ്രതികരണമായി കണക്കാക്കരുത് എന്നാണ് എന്റെ അഭിപ്രായം. (സമയമുണ്ടെങ്കിൽ ഈ താളിലെ കുറെ ചുവന്ന കണ്ണികൾ നീലയാക്കാൻ സഹായിക്കുക  ). ജീ 06:52, 24 നവംബർ 2018 (UTC)
പക്വതയില്ലാത്ത സമീപനങ്ങൾ. മറ്റൊരാളുടെ അപരനായി പ്രവർത്തിക്കുന്നതായും സംശയിക്കുന്നു. Shagil Kannur (സംവാദം) 12:45, 24 നവംബർ 2018 (UTC)


ധാരാളം കാര്യനിർവ്വാഹകർ മലയാളം വിക്കിപീഡിയയിൽ ഉണ്ട്. പരസ്പരം അധികാരത്തിനുവേണ്ടി തമ്മിൽത്തല്ലുകൂടി കാര്യനിർവ്വാഹക പദവിയിലെത്തുമ്പോൾ അവർക്കുണ്ടായിരുന്ന അടിസ്ഥാനയോഗ്യതയെന്തായിരുന്നു എന്ന് ഇതിനകം എല്ലാവരും പുറംലോകം ബുക്ക്മാർക്ക് ചെയ്തിട്ടുണ്ടാവും എന്നുവിശ്വസിക്കുന്നു. കാര്യനിർവ്വാഹകപദവിയിലെത്തിയതിനുശേഷം അധികാരദുർവിനിയോഗം ചെയ്ത് വ്യക്തിതാല്പര്യങ്ങളുടെയടിസ്ഥാനത്തിൽ മായ്ക്കപ്പെട്ട ലേഖനങ്ങളുടെ സംവാദത്താളുകൾ, യഥാർത്ഥ ചരിത്രം വ്യക്തമാക്കുന്ന പത്തായപ്പുരയിലാക്കിയിട്ടുള്ള കാര്യനിർവ്വാഹകരുടെ സംവാദത്താളുകൾ, മലയാളം വിക്കിപീഡിയയുടെ വളർച്ചയ്ക്ക് തടസ്സമായി നിൽക്കുന്ന ധാരാളം സംഗതികൾ പത്തായപുരയിലാക്കി ഒളിപ്പിച്ചുകൊണ്ട് വെറും ഒരുവർഷം കൊണ്ട് ഇത്രയും എഴുതി എനിക്ക് കാര്യനിർവ്വാഹക പദവി തന്നുകൂടെ എന്ന് നെഞ്ചുവിരിച്ചുനിന്ന് ചോദിക്കുന്നുവെന്ന് അധിക്ഷേപിക്കുന്നതരത്തിലെത്തിച്ചേർന്ന് (സംവാദം താളിലെ ഉപവിഭാഗം:കുറിപ്പുകൾ) (ഇതു പോലെ പല സന്ദർഭങ്ങളും എനിക്ക് നേരിടേണ്ടിവന്നിട്ടുണ്ട്) പുതിയതലമുറയ്ക്ക് പ്രോത്സാഹനം നൽകാതെ പത്തടിമുമ്പോട്ടുവയ്ക്കുന്നവരെ പത്തടിപിന്നോട്ടാക്കുന്ന പ്രവണത സൃഷ്ടിക്കുന്ന മാതൃകയാകേണ്ടിയിരുന്ന സീനിയേഴ്സിന് പത്തായപുരയിലേയ്ക്ക് മാറ്റപ്പെട്ട നല്ലൊന്നാന്തരം ചരിത്രമുണ്ട്. കാര്യനിർവ്വാഹകപദവിയിലെത്തിയതിനുശേഷം അവരുടെ ഓരോരുത്തരുടെയും സർവ്വീസ് റെക്കോർഡുകൾ പരിശോധിക്കുക. വ്യക്തിതാല്പര്യങ്ങൾക്കനുസരിച്ചുമാത്രം പ്രവർത്തിക്കുന്ന പരസ്പരം കലഹിക്കുന്ന വെറും ഒരുവർഷം കൊണ്ട് ഞാൻ വിക്കിപീഡിയയ്ക്ക് വേണ്ടി ഇത്രയും പ്രവർത്തിച്ചിട്ട് അതൊരു യോഗ്യതയായി കാണാതെ വോട്ടിടാൻ മടിക്കുന്ന കാര്യനിർവ്വാഹകർ ഇതുതന്നെയാണ് വിക്കിപീഡിയയുടെ ശാപം. പുതിയ ഊർജ്ജസ്വലരായ വിക്കിസമൂഹത്തെ വാർത്തെടുക്കാൻ ഞാൻ വീണ്ടും അണിയറയിലേയ്ക്ക് മറഞ്ഞുപോയ എൻറെ പ്രിയ വനിതാ സുഹൃത്തുക്കളെയും നിങ്ങൾ ഊർജ്ജസ്വലരായി മടങ്ങി വരാൻ നിങ്ങളെ ക്ഷണിക്കാൻ ഈ അവസരം ഞാൻ വിനിയോഗിക്കുന്നു. വിരലിലെണ്ണാവുന്ന ലേഖകരെകൊണ്ടുമാത്രം നിലനിൽക്കുന്ന മലയാളം വിക്കിപീഡിയയുടെ നിലവാരം ഉയർത്താൻ പുതിയ തലമുറയ്ക്ക് തടസ്സമായി നിൽക്കുന്നതെന്താണെന്ന് നിങ്ങൾക്ക് എൻറെ സംവാദത്താളിൽ കുറിക്കാം .--Meenakshi nandhini (സംവാദം) 23:25, 25 നവംബർ 2018 (UTC)

Rajesh Odayanchal എഴുതിയിരുന്ന കുറിപ്പുകൾ (ഇപ്പോൾ വിക്കിപീഡിയ:കാര്യനിർവാഹകരുടെ തിരഞ്ഞെടുപ്പ് സംവാദം താളിലേയ്ക്കു (വിക്കിപീഡിയ:കാര്യനിർവാഹകരുടെ തിരഞ്ഞെടുപ്പ് താളിൽ നിന്നും Sreejithk2000 മാറ്റിയത്) അടിസ്ഥാനമാക്കിയാണ് വിക്കിപീഡിയ:കാര്യനിർവാഹകരുടെ തിരഞ്ഞെടുപ്പ് (ഉപവിഭാഗം) താളിൽ ഞാൻ എഴുതിയിട്ടുള്ളത്. ഇങ്ങനെയാണ് വിക്കിനയമെങ്കിൽ മറ്റുള്ളവർക്ക് കാര്യങ്ങൾ എങ്ങനെയാണ് മനസ്സിലാകുക.--Meenakshi nandhini (സംവാദം) 12:59, 28 നവംബർ 2018 (UTC)

ഫലപ്രഖ്യാപനം
തിരുത്തുക
 N വോട്ടെടുപ്പ് അവസാനിച്ചു മൂന്നിൽ രണ്ട് വോട്ടുകൾ ലഭിച്ചില്ല.--പ്രവീൺ:സം‌വാദം 02:34, 30 നവംബർ 2018 (UTC)