നമസ്കാരം Vibitha vijay !,

മലയാളം വിക്കിപീഡിയയിലേക്ക്‌ സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.

ലിപിമാറ്റ രീതിയിൽ മലയാളം ടൈപ്പ് ചെയ്യുവാൻ ഉപയോഗിക്കാവുന്ന മൊഴി സ്കീമിന്റെ ചിത്രം

താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലെങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.

വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുകയോ, ടൂൾബാറിലെ Insert-signature.png ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.

വിക്കിമീഡിയയുടെ മലയാളം പദ്ധതികൾക്കായി ഒരു മെയിലിങ് ലിസ്റ്റ് നിലവിലുണ്ട്. ആ ലിസ്റ്റിൽ അംഗത്വം എടുത്ത് താങ്കൾക്ക് വിക്കിപീഡിയയെക്കുറിച്ചുള്ള അഭിപ്രായങ്ങളും, സംശയങ്ങളും, വിക്കിപീഡിയ മെച്ചപ്പെടുത്താനുള്ള വഴികളും ഒക്കെ അവിടെ ഉന്നയിക്കാവുന്നതാണ്‌. മെയിലിങ്ങ് ലിസ്റ്റിൽ അംഗത്വമെടുക്കാൻ ഇവിടെ ഞെക്കുക https://lists.wikimedia.org/mailman/listinfo/wikiml-l. ലിസ്റ്റിൽ അംഗത്വമെടുത്തതിനു ശേഷം wikiml-l@lists.wikimedia.org എന്ന ഇമെയിൽ വിലാസത്തിലേക്കു ഇമെയിൽ അയച്ചാൽ മറ്റുള്ള വിക്കിപീഡിയർ നിങ്ങളെ സഹായിക്കും.

ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയരോട് നേരിട്ട് സംശയം ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി ഇവിടെ ഞെക്കുക. ആരെങ്കിലും ചാറ്റ്റൂമിലുണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കുന്നതാണ്.

-- സ്വാഗതസംഘം (സംവാദം) 04:55, 12 ജൂൺ 2013 (UTC)

മുട്ടാർതിരുത്തുക

താങ്കൾ തുടങ്ങിയ മുട്ടാർ എന്ന സ്ഥലത്തെപ്പറ്റിയുള്ള ലേഖനം മായിക്കേണ്ടിയിരുന്നില്ല. മുട്ടാർ ഗ്രാമം എന്ന പേരിൽ അത് പുനസ്ഥാപിച്ചിട്ടുള്ളത് കാണുക. ഒരു താളിനെക്കുറിച്ച് എന്തെങ്കിലും സംശയമോ, തർക്കമോ ഉണ്ടായാൽ അതാതിന്റെ സംവാദം താളിൽ താങ്കൾക്ക് പറയാനുള്ളത് ധൈര്യമായി പറയാം. വിക്കിപീഡിയ:ധൈര്യശാലിയായി താളുകൾ പുതുക്കുക എന്ന താൾ നന്നായി വായിച്ചോളൂ :) സംശയമുണ്ടെങ്കിൽ എന്റെ സംവാദം താളിലും ചോദിക്കാം. ആശംസകളോടെ --Adv.tksujith (സംവാദം) 08:05, 12 ജൂൺ 2013 (UTC)

താങ്കൾക്ക് ഒരു താരകം!തിരുത്തുക

  നവാഗത താരകം
മുട്ടാർ, വീശു വല .. ഇനിയും ഒരുപാട് ലേഖനങ്ങൾ വികസിപ്പിച്ച് വിക്കിപീഡിയ സമ്പുഷ്ടമാക്കാൻ സാധിക്കട്ടെ എന്നാശംസിക്കുന്നു. സംശയങ്ങളുണ്ടെങ്കിൽ സംവാദം താളുകൾ മടികൂടാതെ ചോദിച്ചുകൊള്ളുക. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിച്ചുകൊണ്ട്.. മനോജ്‌ .കെ (സംവാദം) 08:15, 12 ജൂൺ 2013 (UTC)

സഹായം:ചിത്ര സഹായിതിരുത്തുക

ചിത്രങ്ങൾ അപ്ലോഡ് ചെയ്യുന്നതെങ്ങനെയെന്നറിയാൻ സഹായം:ചിത്ര സഹായി കാണുക. കൂടാതെ സംവാദ താളുകളിലും അഭിപ്രായം രേഖപ്പെടുത്തുമ്പോൾ ആരാണ് പറയുന്നതെന്ന് വ്യക്തമാകാൻ ഒപ്പുവയ്ക്കണം. എഡിറ്റ് താളിന്റെ മുകളിൽ കാണുന്ന ഒപ്പ് ടൂൾബാറിലെ   എന്ന ചിഹ്നത്തിൽ ക്ലിക്ക് ചെയ്തോ, നാലു ടിൽഡെ ~~~~ ചിഹ്നം ഉപയോഗിച്ചോ താങ്കളുടെ ഒപ്പ് അടയാളപ്പെടുത്താം. കൂടുതൽ വിക്കിപീഡിയ:ഒപ്പ് എന്ന താളിൽ. ആശംസകളോടെ --മനോജ്‌ .കെ (സംവാദം) 09:01, 12 ജൂൺ 2013 (UTC)

എന്റെ കൈയ്യിലുള്ള ഒരു ചിത്രം ചേർത്തിട്ടുണ്ട്. മാറ്റം :)--മനോജ്‌ .കെ (സംവാദം) 09:08, 12 ജൂൺ 2013 (UTC)
നമ്മളെടുത്ത (പകർപ്പാവകാശ പ്രശ്നമില്ലാത്ത പ്രമാണങ്ങൾ) മാത്രമേ വിക്കിപീഡിയയിൽ അപ്ലോഡ് ചെയ്യാനാകൂ. അത് അനുയോജ്യമായ സ്വതന്ത്രലൈസൻസിൽ പ്രിസിദ്ധീകരിക്കുകയും വേണം. ഇവിടെ പോയി ഒന്ന് പരീക്ഷിച്ച് നോക്കൂ (ലോഗിൻ ചെയ്യാൻ മറക്കരുത്). --മനോജ്‌ .കെ (സംവാദം) 09:29, 12 ജൂൺ 2013 (UTC)
  അതുഷാറായി.   ചിത്രത്തിന്റെ കറുത്ത ബോർഡർ അഭംഗിയായതിനാൽ നീക്കിയിട്ടുണ്ട്. കൂടാതെ എന്റെ ചിത്രം നീക്കിയതിലുള്ള പ്രതിഷേധവും അറിയ്ക്കുന്നു. (പുനസ്ഥാപിച്ചു) ;) --മനോജ്‌ .കെ (സംവാദം) 09:53, 12 ജൂൺ 2013 (UTC)

ഇവിടെപ്പോയി ചിത്രത്തിന്റെ ലൈസൻസിൽ {{self|cc-by-sa-3.0}} എന്ന് ചേർത്തേക്കുക. പകർപ്പാവകാശം വ്യക്തമാക്കാത്തതിനാൽ അടുത്ത ദിവസങ്ങളിൽ നീക്കം ചെയ്യപ്പെടും --മനോജ്‌ .കെ (സംവാദം) 10:06, 12 ജൂൺ 2013 (UTC)

നമസ്കാരം, Vibitha vijay. താങ്കൾക്ക് സംവാദം:ഇലക്കറി എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

ഉപയോക്താവ്:Vibitha_vijay എന്തിനാണ് ശൂന്യമാക്കിയത് ? സഹായം:യൂസർ പേജ് സഹായി കാണുക. ഉപകരിക്കും :)--മനോജ്‌ .കെ (സംവാദം) 10:40, 14 ജൂൺ 2013 (UTC)

മുട്ടാർതിരുത്തുക

പകർപ്പവകാശ ലംഘനത്തെ വിക്കിപീഡിയ ഗൗരവമായി കാണുന്നു. അതിനാൽ വെബ്സൈറ്റിൽ നിന്നുമുള്ള പകർപ്പായ ഭാഗമാണ് നീക്കം ചെയ്തത്. ആ ഭാഗം വായിച്ച് താങ്കളുടെ സ്വന്തം വാക്കുകളിൽ ഇവിടെ ഉൾപ്പെടുത്തുകയാണെങ്കിൽ പ്രശ്നമില്ല. കൂടുതൽ സംശയങ്ങൾ ഉണ്ടെങ്കിൽ ചോദിക്കുക. ആശംസകളോടെ--റോജി പാലാ (സംവാദം) 18:04, 16 ജൂൺ 2013 (UTC)

ഒപ്പ്തിരുത്തുക

ലേഖനത്തിന്റെയും ഉപയോക്താവിന്റെയും സം‌വാദം താളുകളിൽ അഭിപ്രായം രേഖപ്പെടുത്തുമ്പോൾ, എഡിറ്റ് താളിന്റെ മുകളിൽ കാണുന്ന ഒപ്പ് ടൂൾബാറിലെ ( ) എന്ന ചിഹ്നത്തിൽ ക്ലിക്ക് ചെയ്തോ, നാലു ടിൽഡെ ~~~~ ചിഹ്നം ഉപയോഗിച്ചോ താങ്കളുടെ ഒപ്പ് അടയാളപ്പെടുത്തുക. എന്നാൽ ലേഖനങ്ങൾക്കകത്ത് ഇത്തരത്തിൽ ഒപ്പുവെക്കാതിരിക്കാനും ശ്രദ്ധിക്കുക. കൂടുതൽ അറിവിന് ഔദ്യോഗിക മാർഗ്ഗരേഖയായ വിക്കിപീഡിയ:ഒപ്പ് എന്ന താൾ സന്ദർശിക്കുക. ആശംസകളോടെ -- റോജി പാലാ (സംവാദം) 04:57, 17 ജൂൺ 2013 (UTC)

വിക്കിപാഠശാല പാചകപുസ്തകംതിരുത്തുക

വിക്കിയിൽ എഴുതുന്നതിനൊപ്പം അത് പൂർത്തിയായാൽ b:പാചകപുസ്തകം:ഉള്ളടക്കം ലെ താളുകളിലോ (താളില്ലെങ്കിൽ അതേ മാതൃകയിൽ) ഒരു താളുണ്ടാക്കി പകർത്തുകയോ ചെയ്യുന്നത് നന്നായിരിക്കും.വിക്കിയിൽ വരുന്ന പാചകക്കുറിപ്പുകളെല്ലാം അവിടെയായിരിക്കും ക്രോഡീകരണം ചെയ്യുന്നത്. കൂടുതൽ വിശദമായി (പാചകത്തിന്റെ വ്യൂപോയന്റിൽ, വിക്കിപീഡിയയിൽ പരിമിതികളുണ്ട്) അവിടെ എഴുതാവുന്നതാണ്. എന്തെങ്കിലും സംശയങ്ങളുണ്ടെങ്കിൽ ചോദിക്കാൻ മടിയ്ക്കേണ്ടതില്ല. ആശംസകളോടെ --മനോജ്‌ .കെ (സംവാദം) 07:02, 18 ജൂൺ 2013 (UTC)

എന്തോ, ഇപ്പോൾ വിബിത വിക്കിയിൽ എഴുതുന്നത് പാചകക്കുറിപ്പുകൾ തന്നെയാണെന്നാണ് എന്റെ വിശ്വാസം, അതിന്റെ വിജ്ഞാന കോശ സ്വഭാവത്തിൽ നിന്നും വളരെ മാറിപ്പോകുന്നുൺറ്റെന്നു തോന്നുന്നു. ഇത് എല്ലാം വിക്കി ബുക്സിൽ വളരെ ചേരും, അത്യാവശ്യം തന്നെയുമാണ്. വിക്കിയിൽ ചുരുക്കി എഴുതിയിട്ട് ബുക്സിൽ വിശദമായിട്ടെഴുതണം എന്നഭ്യർത്ഥിക്കുന്നു. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 07:36, 18 ജൂൺ 2013 (UTC)

b:പാചകപുസ്തകം:ആറ്റു_കൊഞ്ച്_തീയൽ നേരെ ഇങ്ങോട്ട് പോയി വിവരങ്ങൾ കോപ്പി പേസ്റ്റുക. (ലോഗിൻ ചെയ്യാൻ മറക്കരുത്) ബാക്കി വഴിയേ പഠിക്കാം. അവിടെ സഹായ താളുകൾ തയ്യാറാകുന്നതേ ഉള്ളൂ.--മനോജ്‌ .കെ (സംവാദം) 07:46, 18 ജൂൺ 2013 (UTC)

  ഉഷാറായി. അവിടെ ഒരു പാട് കാര്യങ്ങൾ എഴുതാനുണ്ട്. പാചക ബ്ലോഗേഴ്സിനെ ആരെയെങ്കിലും പരിചയമുണ്ടെങ്കിൽ കൂടെ കുട്ടിക്കോളൂ. വിക്കി ബുക്സ് പതുക്കെ സജീവമാക്കാം. ഒരുപാട് രുചിക്കൂട്ടുകൾ സ്വതന്ത്രമായി പുനരുപയോഗിക്കാവുന്ന വിധത്തിൽ സമാഹരിക്കുകയും ചെയ്യാം.--മനോജ്‌ .കെ (സംവാദം) 08:05, 18 ജൂൺ 2013 (UTC)

ചിരിതിരുത്തുക

{{ചിരി}} ->  

{{പുഞ്ചിരി}} ->  

കൂടുതൽ ചിരികൾ ഉണ്ടോ എന്നറിയില്ല. :)--മനോജ്‌ .കെ (സംവാദം) 09:44, 18 ജൂൺ 2013 (UTC)

കരുമാടിക്കാവിൽ ദേവീക്ഷേത്രംതിരുത്തുക

അമ്പലത്തെപ്പറ്റി ഒരു ലേഖനം തുടങ്ങുന്നോ? --Vinayaraj (സംവാദം) 17:16, 20 ജൂൺ 2013 (UTC)

നമസ്കാരം, Vibitha vijay. താങ്കൾക്ക് Raghith എന്ന ഉപയോക്താവിന്റെ സംവാദം താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .
നമസ്കാരം, Vibitha vijay. താങ്കൾക്ക് Manojk എന്ന ഉപയോക്താവിന്റെ സംവാദം താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

മലയാളം ടൈപ്പിങ്തിരുത്തുക

ഇവിടെ ചോദിച്ചാൽ വ്യക്തമായ മറുപടി ലഭിക്കാൻ സാധ്യതയുണ്ട്. ഞാനും ബുദ്ധിമുട്ടിയാണ് ടൈപ്പ് ചെയ്യുന്നത്. എപ്പോളൊക്കെയാണ് മലയാളം ടൈപ്പാൻ പറ്റുന്നത് എന്ന് അറിയാൻ സാധ്യമല്ല. വന്നാൽ വന്നു.--റോജി പാലാ (സംവാദം) 12:06, 3 ജൂലൈ 2013 (UTC)

മലയാളത്തിൽ ടൈപ്പു ചെയ്യേണ്ടുന്നതെങ്ങനെയെന്ന് ഇവിടെ ലളിതമായി വിവരിച്ചുണ്ട്. ഇനിയും സംശയങ്ങളുണ്ടെങ്കിൽ ചോദിച്ചുകൊള്ളൂ, - ‌‌‌‌‌‌‌‌ ‌‌‌‌--Kavya Manohar (സംവാദം) 14:03, 3 ജൂലൈ 2013 (UTC)

ചിത്രങ്ങളുടെ പകർപ്പവകാശംതിരുത്തുക

പൊതുവായി ചിത്രങ്ങൾക്കുള്ള പകർപ്പവകാശം ഇവിടെ നൽകിയിട്ടുണ്ട് ആദ്യകാലങ്ങളിൽ പകർപ്പവകാശ ടാഗുകൾ പ്രത്യേകമായി ചിത്രങ്ങൾ അപ്ലോഡുമ്പോൾ വിവരണം എന്ന ഭാഗത്തിൽ ചേർക്കണമായിരുന്നു. ഇപ്പോൾ പകർപ്പവകാശങ്ങൾക്കായി പ്രത്യേകം ഫലകങ്ങൾ തന്നെ വരുന്നുണ്ട്. എങ്കിലും അപ്ലൊഡ് ചെയ്ത ചിത്രങ്ങൾക്കാണ് പകർപ്പവകാശം നൽകേണ്ടതെങ്കിൽ അനുമതി എന്ന ഭാഗം തിരുത്തി മുകളിൽ നൽകിയിരിക്കുന്ന ലിങ്കിൽ നിന്നും അനുയോജ്യമായ ടാഗ് നൽകിയാൽ മതിയാകും.--സുഗീഷ് (സംവാദം) 06:04, 31 ജൂലൈ 2013 (UTC)

താങ്കളുടെ സംശയം പൂർണ്ണമായും ദൂരീകരിക്കാൻ എനിക്കാവുമെന്നു കരുതുന്നില്ല. എങ്കിലും മറ്റൊരാൾ എടുത്ത ചിത്രം അദ്ദേഹത്തിന്റെ അനുവാദം കൂടാതെ അപ്‌ലോഡ് ചെയ്യരുത്. അഥവാ അനുവാദം കിട്ടിയതാണെങ്കിൽ ആ അനുവാദം ചിത്രത്തിന്റെ ഉടമസ്ഥർ വിക്കിപീഡിയയിലേയ്ക്ക് ഇ-മെയിൽ ആയി അറിയിക്കാൻ തയ്യാറായിരിക്കണം. എന്നുള്ളതാണ് ആദ്യമായി നോക്കുന്നത്. ഇങ്ങനെയുള്ള അനുമതി OTRS അനുമതി എന്നു പറയുന്നു. ഈ വിഷയത്തേക്കുറിച്ച് കൂടുതൽ വിവരണങ്ങൾ ശ്രീജിത്തും കിരണും ഇവിടെ നൽകുമെന്നു കരുതുന്നു. --സുഗീഷ് (സംവാദം) 06:31, 1 ഓഗസ്റ്റ് 2013 (UTC)

സുഗീഷ് പറഞ്ഞതിൽ കൂടുതലൊന്നുമില്ല. വേറെ ഒരാളുടെ ചിത്രമാണ് അപ്ലോഡുന്നതെങ്കിൽ ചിത്രത്തിൽ {{OTRS pending}} എന്ന ഫലകം ചേർത്ത് 7 ദിവസത്തിനുള്ളിൽ കോപ്പിറൈറ്റ് അവകാശിയിൽ നിന്ന് തൃപ്തികരമായ ഒരു മെയിൽ അയച്ചാൽ മതിയാകും. അയക്കേണ്ട മെയിലിന്റെ മാതൃക. അതേ ഉള്ളടക്കത്തോടെ മലയാളത്തിൽ permissions-ml@wikimedia.org ലേക്ക് അയച്ചാലും മതിയാകും. --മനോജ്‌ .കെ (സംവാദം) 08:04, 1 ഓഗസ്റ്റ് 2013 (UTC)
മറ്റൊരാൾ എടുത്ത ചിത്രമാണെങ്കിൽ കൂടിയും അത്തരം ചിത്രങ്ങൾ വിക്കിയിൽ ചേർക്കാൻ കഴിയും അതിനായി പകർപ്പവകാശ ഉടമ ഒരു അനുമതി വിക്കിപീഡിയയിലേക്ക് permissions-ml wikimedia.org എന്ന വിലാസത്തിലേക്ക് അയച്ചാൽ മതിയാകും. അനുമതിയുടെ ഒരു ഉദാഹരണം വിക്കിപീഡിയ:അന്വേഷണങ്ങളുടെ സമ്മതപത്രം എന്ന താളിൽ ലഭ്യമാണ്. താങ്കൾക്ക് ഇനിയും ഇതിനെപ്പറ്റി കൂടുതലായി അറിയണമെന്നുണ്ടങ്കിൽ ദയവു ചെയ്ത് ചോദിക്കുക. ആശംസകളോടെ --KG (കിരൺ) 08:09, 1 ഓഗസ്റ്റ് 2013 (UTC)

ശ്രദ്ധേയതതിരുത്തുക

Notability ടെംപ്ലേറ്റ് ചേർക്കുന്ന സമയത്ത് മൂന്നാം കക്ഷി അവലംബങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. ഇപ്പോൾ (രണ്ടെണ്ണമാണെങ്കിലും) മറ്റു അവലംബംങ്ങൾ ചേർത്തതിനാൽ ശ്രദ്ധേയതാ ഫലകം നീക്കിയിട്ടുണ്ട്.    --അൽഫാസ് ☻☺☻ 04:44, 4 ഓഗസ്റ്റ് 2013 (UTC)

ഫലകങ്ങൾ ചേർക്കുമ്പോൾ nowiki ടാഗ് മുമ്പിലും പിറകിലും ചേർക്കരുത്. പ്രസ്തുത ഫലകത്തെ കുറിച്ച് പ്രതിപാദിക്കാൻ മാത്രം nowiki ടാഗ് ഉപയോഗിക്കുക. ഉദാ:
nowiki ടാഗില്ലാത്ത പുഞ്ചിരി:  
nowiki ടാഗുള്ള പുഞ്ചിരി: {{പുഞ്ചിരി}}
ക്രമീകരണങ്ങളിൽ ഒപ്പ് ഒരു വിക്കി എഴുത്തായി പരിഗണിക്കുക (കണ്ണി സ്വയം ചേർക്കേണ്ടതില്ല) എന്ന ടിക്ബോക്സിൽ ടിക് ഉണ്ടങ്കിൽ ഒഴിവാക്കുക. ഉപയോക്താവിന്റെ താളിലേക്കുള്ള കണ്ണിയാണ് ഇത്തരത്തിൽ ഒഴിവാക്കുന്നത്.--അൽഫാസ് ☻☺☻ 05:01, 4 ഓഗസ്റ്റ് 2013 (UTC)
(1)വിബിത എന്റെ സംവാദം താളിൽ പുഞ്ചിരി ഫലകം ചേർക്കാൻ ശ്രമിച്ചതും പിന്നീടത് മായ്ച്ചതും ഞാൻ കണ്ടു. nowiki എന്ന Tag ചേർത്തതു കൊണ്ടാണ് ആ ഫലകം പ്രവർത്തിക്കാഞ്ഞത്. nowiki ടാഗില്ലാതെയേ ഫലകങ്ങൾ ഉദ്ദേശിക്കുന്ന ഗുണം ചെയ്യുകയുള്ളൂ.
(2)വിബിത ഒപ്പിടുമ്പോൾ Vibitha vijay എന്ന പേരിൽ വിബിതയുടെ താളിലേക്ക് ലിങ്ക് ഇല്ല എന്ന കാര്യം ശ്രദ്ധിച്ചിട്ടുണ്ടാകുമെന്ന് കരുതുന്നു. ഈ ലിങ്ക് വിബിതയുടെ താളിലേക്ക് മറ്റു ഉപയോക്താക്കളെ പെട്ടെന്ന് എത്താൻ സഹായിക്കുന്നു. ഈ ലിങ്ക് ചേർക്കാൻ ക്രമീകരണങ്ങളിൽ ഒപ്പ് ഒരു വിക്കി എഴുത്തായി പരിഗണിക്കുക (കണ്ണി സ്വയം ചേർക്കേണ്ടതില്ല) എന്ന ടിക്ബോക്സിൽ ടിക് ഉണ്ടങ്കിൽ ഒഴിവാക്കുക.--അൽഫാസ് ☻☺☻ 05:39, 4 ഓഗസ്റ്റ് 2013 (UTC)
  --- -- --- അൽഫാസ് ☻☺☻ 06:07, 4 ഓഗസ്റ്റ് 2013 (UTC)

അമൃത കീർത്തി പുരസ്‌കാരംതിരുത്തുക

അവലംബം വർക്കു ചെയ്യുന്നുണ്ടല്ലോ എന്തിനാ ഒഴിവാക്കിയത്. താങ്കൾ നൽകിയ മനോരമ ലിങ്കാണെങ്കിൽ വർക്കു ചെയ്യുന്നില്ല. അതിനാൽ പഴയ അവസ്ഥയിലേക്കാക്കിയിട്ടുണ്ട്.--റോജി പാലാ (സംവാദം) 09:55, 4 ഒക്ടോബർ 2013 (UTC)

നമസ്കാരം, Vibitha vijay. താങ്കൾക്ക് Manojk എന്ന ഉപയോക്താവിന്റെ സംവാദം താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

വിക്കിസംഗമോത്സവം - 2013 ലേക്ക് സ്വാഗതംതിരുത്തുക

If you are not able to read the below message, please click here for the English version


നമസ്കാരം! Vibitha vijay

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2013, ഡിസംബർ 21, 22, 23 തീയ്യതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്നു.
കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

പതിനാലോളം ഇന്ത്യൻ ഭാഷാസമൂഹങ്ങളിൽ നിന്നുമുള്ള വിക്കിമീഡിയ പ്രതിനിധികളുടെ പങ്കാളിത്തം, വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞം വിക്കിവിദ്യാർത്ഥിസംഗമം, വിക്കിയുവസംഗമം, ഭിന്നശേഷി ഉപയോക്താക്കൾക്കു വേണ്ടിയുള്ള കമ്പ്യൂട്ടർ പരിശീലനം, തണ്ണീർത്തടങ്ങളുടെ വിവരശേഖരണവും ഡിജിറ്റൈസേഷനും, വിക്കി ജലയാത്ര എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.

വിക്കിസംഗമോത്സവം - 2013 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

2013 ഡിസംബർ 21 മുതൽ 23 വരെ ആലപ്പുഴയിൽ കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി MkBot (സംവാദം) 03:05, 17 നവംബർ 2013 (UTC)

സംവാദം:ഭാരതീയ വിചാര കേന്ദ്രംതിരുത്തുക

സംവാദങ്ങൾ മായ്ക്കുന്നത് ഒരു നല്ല കീഴ്വഴക്കമല്ലാത്തതിനാൽ തിരിച്ചിട്ടിട്ടുണ്ട്. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 07:46, 31 ജനുവരി 2014 (UTC)

വിക്കിപീഡിയ:ഏഷ്യൻ മാസം 2019തിരുത്തുക

പ്രിയ സുഹൃത്തേ,
ഏഷ്യൻ‍ വിക്കിസമൂഹങ്ങളുടെ പരസ്പര സഹകരണം വർദ്ധിപ്പിക്കാനായി 1 നവംബർ 2019 - 30 നവംബർ 2019 വരെ സംഘടിപ്പിക്കുന്ന ഏഷ്യൻ മാസം 2019 തിരുത്തൽ യജ്ഞത്തിൽ പങ്കെടുക്കാനായി താങ്കളെ ക്ഷണിക്കുന്നു.

ഏഷ്യൻരാജ്യങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിലെ ലേഖനങ്ങൾ എഴുതുവാനും വികസിപ്പിക്കുവാനും ഉദ്ദേശിച്ചുള്ള പദ്ധതിയാണിത്. ഓരോ വിക്കിപീഡിയയിലും ഏറ്റവും കൂടുതൽ ലേഖനങ്ങൾ ചേർക്കുന്ന വരെ വിക്കിപീഡിയ ഏഷ്യ അംബാസിഡർമാരായി ആദരിക്കുന്നതാണ്.

കൂടുതൽ വിവരങ്ങളും നിയമാവലിയും അറിയാനായി ഏഷ്യൻ മാസം 2019 താൾ സന്ദർശിക്കുക. ഈ പദ്ധതി വിജയകരമാക്കിതീർക്കാൻ താങ്കളുടെ സഹകരണം പ്രതീക്ഷിച്ചുകൊണ്ട്, സ്നേഹമോടെ--Meenakshi nandhini (സംവാദം) 09:57, 27 ഒക്ടോബർ 2019 (UTC)

കൊഴുവ പൊടിച്ചത് എന്ന ലേഖനം നീക്കം ചെയ്യാനുള്ള നാമനിർദ്ദേശംതിരുത്തുക

 

കൊഴുവ പൊടിച്ചത് എന്ന ലേഖനം വിക്കിപീഡിയയുടെ മാനദണ്ഡങ്ങൾക്കും നയരേഖകൾക്കും അനുസൃതമായി നിലനിർത്താവുന്നതാണോ അതോ നീക്കം ചെയ്യേണ്ടതാണോ എന്ന വിഷയത്തെക്കുറിച്ച് വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/കൊഴുവ പൊടിച്ചത് എന്ന താളിൽ ഒരു ചർച്ച ആരംഭിച്ചിരിക്കുന്നു. പ്രസ്തുത താളിൽ ഉൾപ്പെടുത്തിയ ലേഖനം നീക്കം ചെയ്യുന്നതിനു മുൻപായി താങ്കളുടെ അഭിപ്രായം അറിയുവാൻ 7 ദിവസം വരെ സമയം ലഭിക്കുന്നതാണ്. കൂടാതെ താല്പര്യമുള്ള മറ്റ് ഉപയോക്താക്കളും ചർച്ചയിൽ പങ്കെടുക്കുന്നതായിരിക്കും. ലേഖനം വിക്കിപീഡിയയിൽ ഉൾപ്പെടുത്താൻ തക്ക വിധത്തിലുള്ള ശ്രദ്ധേയത, നിഷ്പക്ഷത, സ്വീകാര്യത എന്നിവയെ ലക്ഷ്യമാക്കിയുള്ള ശക്തമായ അവലംബങ്ങളും വാദഗതികളുമാണു് ഈ ചർച്ചയിൽ പ്രതീക്ഷിക്കുന്നതു്. ഈ ചർച്ച നടന്നുകൊണ്ടിരിക്കുമ്പോൾത്തന്നെ കൂടുതൽ വിവരങ്ങളും അവലംബങ്ങളും മറ്റും ചേർത്ത് പ്രസ്തുത ലേഖനം പുഷ്ടിപ്പെടുത്താവുന്നതാണു്. എന്നാൽ, കാര്യനിർവ്വാഹകരുടെ നേതൃത്വത്തിൽ കൂട്ടായി ഒരു അന്തിമതീരുമാനം ഉണ്ടാവുന്നതുവരെ, ലേഖനത്തിന്റെ മുകളിൽ ചേർത്തിട്ടുള്ള, ലേഖനം മായ്ക്കാൻ നിർദ്ദേശിക്കപ്പെട്ട അറിയിപ്പ് നീക്കം ചെയ്തുകൂടാ.- KG (കിരൺ) 18:31, 29 ഓഗസ്റ്റ് 2020 (UTC)

കരിമീൻ മപ്പാസ്‌ എന്ന ലേഖനം നീക്കം ചെയ്യാനുള്ള നാമനിർദ്ദേശംതിരുത്തുക

 

കരിമീൻ മപ്പാസ്‌ എന്ന ലേഖനം വിക്കിപീഡിയയുടെ മാനദണ്ഡങ്ങൾക്കും നയരേഖകൾക്കും അനുസൃതമായി നിലനിർത്താവുന്നതാണോ അതോ നീക്കം ചെയ്യേണ്ടതാണോ എന്ന വിഷയത്തെക്കുറിച്ച് വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/കരിമീൻ മപ്പാസ്‌ എന്ന താളിൽ ഒരു ചർച്ച ആരംഭിച്ചിരിക്കുന്നു. പ്രസ്തുത താളിൽ ഉൾപ്പെടുത്തിയ ലേഖനം നീക്കം ചെയ്യുന്നതിനു മുൻപായി താങ്കളുടെ അഭിപ്രായം അറിയുവാൻ 7 ദിവസം വരെ സമയം ലഭിക്കുന്നതാണ്. കൂടാതെ താല്പര്യമുള്ള മറ്റ് ഉപയോക്താക്കളും ചർച്ചയിൽ പങ്കെടുക്കുന്നതായിരിക്കും. ലേഖനം വിക്കിപീഡിയയിൽ ഉൾപ്പെടുത്താൻ തക്ക വിധത്തിലുള്ള ശ്രദ്ധേയത, നിഷ്പക്ഷത, സ്വീകാര്യത എന്നിവയെ ലക്ഷ്യമാക്കിയുള്ള ശക്തമായ അവലംബങ്ങളും വാദഗതികളുമാണു് ഈ ചർച്ചയിൽ പ്രതീക്ഷിക്കുന്നതു്. ഈ ചർച്ച നടന്നുകൊണ്ടിരിക്കുമ്പോൾത്തന്നെ കൂടുതൽ വിവരങ്ങളും അവലംബങ്ങളും മറ്റും ചേർത്ത് പ്രസ്തുത ലേഖനം പുഷ്ടിപ്പെടുത്താവുന്നതാണു്. എന്നാൽ, കാര്യനിർവ്വാഹകരുടെ നേതൃത്വത്തിൽ കൂട്ടായി ഒരു അന്തിമതീരുമാനം ഉണ്ടാവുന്നതുവരെ, ലേഖനത്തിന്റെ മുകളിൽ ചേർത്തിട്ടുള്ള, ലേഖനം മായ്ക്കാൻ നിർദ്ദേശിക്കപ്പെട്ട അറിയിപ്പ് നീക്കം ചെയ്തുകൂടാ.- KG (കിരൺ) 19:49, 29 ഓഗസ്റ്റ് 2020 (UTC)

കരിമീൻ കറി എന്ന ലേഖനം നീക്കം ചെയ്യാനുള്ള നാമനിർദ്ദേശംതിരുത്തുക

 

കരിമീൻ കറി എന്ന ലേഖനം വിക്കിപീഡിയയുടെ മാനദണ്ഡങ്ങൾക്കും നയരേഖകൾക്കും അനുസൃതമായി നിലനിർത്താവുന്നതാണോ അതോ നീക്കം ചെയ്യേണ്ടതാണോ എന്ന വിഷയത്തെക്കുറിച്ച് വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/കരിമീൻ കറി എന്ന താളിൽ ഒരു ചർച്ച ആരംഭിച്ചിരിക്കുന്നു. പ്രസ്തുത താളിൽ ഉൾപ്പെടുത്തിയ ലേഖനം നീക്കം ചെയ്യുന്നതിനു മുൻപായി താങ്കളുടെ അഭിപ്രായം അറിയുവാൻ 7 ദിവസം വരെ സമയം ലഭിക്കുന്നതാണ്. കൂടാതെ താല്പര്യമുള്ള മറ്റ് ഉപയോക്താക്കളും ചർച്ചയിൽ പങ്കെടുക്കുന്നതായിരിക്കും. ലേഖനം വിക്കിപീഡിയയിൽ ഉൾപ്പെടുത്താൻ തക്ക വിധത്തിലുള്ള ശ്രദ്ധേയത, നിഷ്പക്ഷത, സ്വീകാര്യത എന്നിവയെ ലക്ഷ്യമാക്കിയുള്ള ശക്തമായ അവലംബങ്ങളും വാദഗതികളുമാണു് ഈ ചർച്ചയിൽ പ്രതീക്ഷിക്കുന്നതു്. ഈ ചർച്ച നടന്നുകൊണ്ടിരിക്കുമ്പോൾത്തന്നെ കൂടുതൽ വിവരങ്ങളും അവലംബങ്ങളും മറ്റും ചേർത്ത് പ്രസ്തുത ലേഖനം പുഷ്ടിപ്പെടുത്താവുന്നതാണു്. എന്നാൽ, കാര്യനിർവ്വാഹകരുടെ നേതൃത്വത്തിൽ കൂട്ടായി ഒരു അന്തിമതീരുമാനം ഉണ്ടാവുന്നതുവരെ, ലേഖനത്തിന്റെ മുകളിൽ ചേർത്തിട്ടുള്ള, ലേഖനം മായ്ക്കാൻ നിർദ്ദേശിക്കപ്പെട്ട അറിയിപ്പ് നീക്കം ചെയ്തുകൂടാ.- KG (കിരൺ) 19:55, 29 ഓഗസ്റ്റ് 2020 (UTC)