താങ്കളുടെ എല്ലാ തിരുത്തലുകളും നന്നാകുന്നുണ്ട്. ചില സ്ഥലങ്ങളിൽ സംശയങ്ങൾ ഉള്ളതുപോലെ തോന്നുന്നു. സംശയിക്കേണ്ട.. സധൈര്യം തിരുത്തലുകൾ വരുത്തുക. ഈ താരകം ഇനിയുള്ള തിരുത്തലുകൾക്ക് ഒരു പ്രചോദനമാകട്ടെ എന്നാശംസിക്കുന്നു. സസ്നേഹം, സുഗീഷ് (സംവാദം) 11:17, 14 ജൂൺ 2013 (UTC)
ഇംഗ്ലീഷ് വിക്കിയിൽ (അല്ലെങ്കിൽ ഏതെങ്കിലും വിക്കിയിൽ) ഏതെങ്കിലും ലേഖനം നോക്കുമ്പോൾ ഇടതു വശത്തായി Edit links -ൽ (കണ്ണികൾ തിരുത്തുക എന്നു മലയാളം വിക്കിയിൽ) ഞെക്കിയാൽ, വിക്കിഡാറ്റ എന്ന സൈറ്റിൽ പ്രസ്തുത ലേഖനത്തിന്റെ താളിൽ എത്തും. അവിടെ ഏറ്റവും ചുവട്ടിൽ വലതുവശത്തുള്ള add-ഞെക്കിയാൽ വരുന്ന site എന്ന സ്ഥലത്ത് മലയാളത്തിലേക്കാണ് കണ്ണികൾ ചേർക്കേണ്ടതെങ്കിൽ ml എന്നു റ്റൈപ്പു ചെയ്തതിനുശേഷം വലതുവശത്തുള്ള article എന്ന സ്ഥലത്ത് മലയാളം ലേഖനത്തിന്റെ തലക്കെട്ട് കൊടുത്താൽ മതി. സംശയമുണ്ടെങ്കിൽ ചോദിച്ചോളൂ. --Vinayaraj (സംവാദം) 09:05, 27 ജൂൺ 2013 (UTC)
പ്രിയ സുഹൃത്തേ,
അന്താരാഷ്ട്ര വനിതാദിനം, വിക്കിലൗസ് ലൗ പദ്ധതി എന്നിവയോട് അനുബന്ധിച്ച് 10 ഫെബ്രുവരി 2019 - 31 മാർച്ച് 2019 വരെ സംഘടിപ്പിക്കുന്ന വിക്കി ലൗസ് വിമെൻ 2019 തിരുത്തൽ യജ്ഞത്തിൽ പങ്കെടുക്കാനായി താങ്കളെ ക്ഷണിക്കുന്നു.
വിക്കിമീഡിയ പദ്ധതികളിലെ ലിംഗഅസമത്വം കുറയ്ക്കാനും സ്ത്രീകളെ സംബന്ധിക്കുന്ന ലേഖനങ്ങൾ എഴുതുവാനും ഉദ്ദേശിച്ചുള്ള പദ്ധതിയാണിത്. സ്ത്രീകളുടെ ജീവചരിത്രത്തെക്കുറിച്ചും ലിംഗസമത്വത്തെക്കുറിച്ചും തുല്യതയ്ക്കായുള്ള പോരാട്ടങ്ങളെപ്പറ്റിയും ഒക്കെ പുതിയ ലേഖനങ്ങൾ ആരംഭിക്കാം. കുറഞ്ഞത് 5 ലേഖനങ്ങളെങ്കിലും എഴുതുന്ന ലേഖകർക്ക് സമ്മാനമായി പോസ്റ്റ്കാർഡുകൾ ലഭിക്കുന്നതാണ്.
കൂടുതൽ വിവരങ്ങളും നിയമാവലിയും അറിയാനായി വിക്കി ലൗസ് വിമെൻ 2019 താൾ സന്ദർശിക്കുക. ഈ പദ്ധതി വിജയകരമാക്കിതീർക്കാൻ താങ്കളുടെ സഹകരണം പ്രതീക്ഷിച്ചുകൊണ്ട്, സ്നേഹമോടെ--Meenakshi nandhini (സംവാദം) 11:33, 7 ഫെബ്രുവരി 2019 (UTC)