നമസ്കാരം Santhosh.thottingal !,

വിക്കിപീഡിയയിലേക്ക്‌ സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.

മൊഴി കീ മാപ്പിങ്ങ്

താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.

വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~)ചിഹ്നങ്ങൾ ഉപയോഗിക്കുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.

ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയന്മാരുമായി സംശയം നേരിട്ട് ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി ഇടതു വശത്തെ തത്സമയ സം‌വാദം ലിങ്കിൽ ക്ലിക്കുക. ആരെങ്കിലും ചാറ്റ്റൂമിൽ ഉണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കും.

-- ഷിജു അലക്സ് 04:20, 17 മാർച്ച് 2008 (UTC)

സന്തോഷ്ജീ വിക്കിപീഡിയയിലോട്ടു സുസ്വാഗതം--പ്രവീൺ:സംവാദം 10:50, 17 മാർച്ച് 2008 (UTC)

Conflict of Interestതിരുത്തുക

ദയവായി ഈ സംവാദം താൾ കാണുക. നന്ദി --ജ്യോതിസ് 17:49, 22 മാർച്ച് 2008 (UTC)


പ്രിയ Santhosh.thottingal,

ഉപയോക്താക്കളുടെ ഹോം പേജും സം‌വാദം താളും എല്ലാം വിക്കിപീഡിയയുടെ ഭാഗം തന്നെ അതിനാൽ അവയുടെ ഉള്ളടക്കം താങ്കൾ ചെയ്തതുപോലെ ഡിലീറ്റ് ചെയ്യാൻ പാടില്ല. അതിനു പകരം ആർക്കൈവ് ചെയ്തു സൂക്ഷിക്കാം.

താഴെ പറയും പോലെ ചെയ്യുക

  1. ഉപയോക്താവിന്റെ സംവാദം:Santhosh.thottingal/Archive1 എന്ന പേരിൽ ഒരു പുതിയ പേജുണ്ടാക്കുക.
  2. ആർകൈവ് ചെയ്യണ്ടവ മുഴുവൻ ഈ പേജിൽ നിന്നും അങ്ങോട്ട് മാറ്റുക.
  3. ഈ പേജിൽ നിന്നും നിന്നും ആർക്കൈവിലേയ്ക് ഒരു ലിങ്ക് ചേർക്കുക.

ഇത്രയും ചെയ്താൽ ആർക്കൈവ് റെഡി. സംശയം എന്തെങ്കിലും ഉണ്ടെങ്കിൽ ചോദിയ്ക്കുക. താങ്കൾക്ക് ചെയ്യാനാവുന്നില്ലെങ്കിൽ പറയൂ ഞാൻ ചെയ്തു തരാം. നന്ദി --ടക്സ് എന്ന പെൻ‌ഗ്വിൻ 09:31, 12 ജൂൺ 2008 (UTC)

pdf വർക്ക് ചെയ്യുന്നില്ലതിരുത്തുക

സന്തോഷ് പറഞ്ഞ pdf വർക്ക് ചെയ്യുന്നില്ല (ആണവ ചില്ല്) --സാദിക്ക്‌ ഖാലിദ്‌ 19:41, 6 ഒക്ടോബർ 2008 (UTC)

pdfതിരുത്തുക

ഇവിടെ ഒരു മറുപടി കൊടുക്കാമോ? --Vssun (സുനിൽ) 06:49, 29 സെപ്റ്റംബർ 2011 (UTC)


സ്വതേ റോന്തുചുറ്റൽതിരുത്തുക

നമസ്കാരം Santhosh.thottingal, താങ്കൾ മലയാളം വിക്കിപീഡിയയിലെ ഒരു വിശ്വസ്ത ഉപയോക്താവെന്നതു കൊണ്ടും ധാരാളം പുതിയ ലേഖനങ്ങൾ തുടങ്ങിയതുകൊണ്ടും താങ്കൾക്ക് മലയാളം വിക്കിപീഡിയയിൽ സ്വതേ റോന്തുചുറ്റുന്നതിനുള്ള അവകാശം നൽകിയിട്ടുണ്ട്. ഈ അവകാശം മൂലം താങ്കളുടെ വിക്കിപീഡിയയിലെ തിരുത്തുന്ന രീതിയിൽ യാതൊരു വിധ മാറ്റവുമുണ്ടാക്കില്ല. എന്നാൽ ഇതു മൂലം, പുതിയ ലേഖനങ്ങൾ റോന്തു ചുറ്റുന്നവരുടെ ജോലി എളുപ്പമാകുന്നു.

കൂടുതൽ വിവരങ്ങൾക്ക് സ്വതേ റോന്തുചുറ്റുന്നവർ എന്ന താൾ കാണുക. ഇതിൽ എന്തെങ്കിലും സംശയമുണ്ടെങ്കിൽ എന്നോട് ചോദിക്കാവുന്നതാണ്. നല്ല തിരുത്തലുകൾ ആശംസിക്കുന്നു! നന്ദി. കിരൺ ഗോപി 05:36, 30 സെപ്റ്റംബർ 2011 (UTC)


റോന്തുചുറ്റാൻ സ്വാഗതംതിരുത്തുക

നമസ്കാരം Santhosh.thottingal, താങ്കൾക്ക് ഇപ്പോൾ മുതൽ മലയാളം വിക്കിപീഡിയയിൽ റോന്തുചുറ്റാനുള്ള അംഗീകാരം ലഭിച്ചിരിക്കുന്നു. താങ്കളും ഇപ്പോൾ ഒരു റോന്തുചുറ്റൽക്കാരനാണ്! നശീകരണപ്രവർത്തനങ്ങളെ എങ്ങനെ റോന്തുചുറ്റൽ വഴി തടയാം എന്ന് പുതിയതാളുകളിൽ എങ്ങനെ റോന്തുചുറ്റാം എന്ന താളിൽ നിന്ന് താങ്കൾക്ക് മനസ്സിലാക്കാം. പുതിയ താളുകളിൽ മാത്രമല്ലാതെ എല്ലാ എഡിറ്റുകൾക്കും റോന്തുചുറ്റൽ സാധ്യമാണെന്നത് മനസിലാക്കുക. മലയാളം വിക്കിപീഡിയയിലെ അപരിചിതരായവരുടെ തിരുത്തലുകൾ പെട്ടെന്ന് കണ്ടെത്താൻ റോന്തുചുറ്റൽ നമ്മളെ സഹായിക്കും. റോന്തുചുറ്റാത്ത താളുകളിലെ എഡിറ്റുകൾ പരിശോധിച്ച് അവ വിലയിരുത്താൻ താങ്കളുടെ സേവനം മലയാളംവിക്കിക്കാവശ്യമുണ്ട്. താങ്കൾക്ക് എന്തങ്കിലും സംശയം ഉണ്ടെങ്കിൽ ഒരു സന്ദേശം ഇവിടെയൊ എന്റെ സംവാദതാളിലൊ ഉന്നയിക്കാം.കിരൺ ഗോപി 05:36, 30 സെപ്റ്റംബർ 2011 (UTC)

മുൻപ്രാപനം ചെയ്യൽതിരുത്തുക

നമസ്കാരം Santhosh.thottingal, ഞാൻ താങ്കൾക്ക് മലയാളം വിക്കിപീഡിയയിൽ മുൻപ്രാപനം ചെയ്യാനുള്ള അവകാശങ്ങൾ നൽകിയിട്ടുണ്ട്. വിക്കിപീഡിയയിലെ മികച്ച സംഭാവനകളാണ് താങ്കളെ അതിനർഹനാക്കിയത്. ഒരു തിരുത്തൽ യുദ്ധത്തിലേക്ക് പോകാതെ ശുഭപ്രതീക്ഷയോടെ പ്രവർത്തിച്ചുകൊണ്ട് വിക്കിപീഡിയയിലെ നശീകരണപ്രവർത്തനങ്ങൾക്ക് തടയിടാൻ ഈ സൗകര്യം താങ്കൾ ഉപയോഗിക്കുമെന്ന് വിശ്വസിക്കുന്നു.

മുൻപ്രാപനത്തെക്കുറിച്ച് കൂടുതലറിയാൻ വിക്കിപീഡിയ:മുൻപ്രാപനം ചെയ്യുന്നവർ എന്ന താൾ കാണുക. താങ്കൾക്ക് ഈ അവകാശം വേണ്ട എന്നുണ്ടെങ്കിൽ എന്നെ അറിയിക്കുക. ഈ അവകാശം താങ്കളിൽ നിന്ന് നീക്കുന്നതാണ്. ആശംസകൾ നേരുന്നു. നന്ദി. കിരൺ ഗോപി 05:36, 30 സെപ്റ്റംബർ 2011 (UTC)

വിക്കിസംഗമോത്സവം - 2012 ലേക്ക് സ്വാഗതംതിരുത്തുക

If you are not able to read the below message, please click here for the English version


നമസ്കാരം! Santhosh.thottingal,

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കൾ അഥവാ എഴുത്തുകാർ, വിവിധ വിക്കി പദ്ധതികളിൽ പ്രവർത്തിക്കുന്ന സോഫ്റ്റ്‌വെയർ വിദഗ്ധർ, വിക്കിപദ്ധതികളിൽ താല്പര്യമുള്ളവർ തുടങ്ങിയവരുടെ വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2012 ഏപ്രിൽ 28, 29 തീയതികളിൽ കൊല്ലം ജില്ലാ പഞ്ചായത്ത് ഹാളിൽ വെച്ച് നടക്കുന്നു.
ഇതിന്റെ കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

വിക്കിസംഗമോത്സവത്തിന്റെ 60 ദിവസ പ്രചരണത്തിന്റെ ഭാഗമായുള്ള മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു എന്ന പരിപാടിയിൽ പങ്കെടുക്കുവാൻ താങ്കളെ ക്ഷണിക്കുന്നു. വിക്കിമീഡിയ സമൂഹത്തിന്റെ ഭാഗമായ താങ്കൾക്ക് വിക്കിസംഗമോത്സവത്തിൽ പങ്കെടുക്കുവാനും പ്രബന്ധങ്ങൾ അവതരിപ്പിക്കുവാനും അവസരമുണ്ടാകും. അതിനായുള്ള അപേക്ഷ സമർപ്പിക്കാൻ അപേക്ഷാതാൾ കാണുക

വിക്കിസംഗമോത്സവം - 2012 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെയ്ക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

താങ്കളെ 2012 ഏപ്രിൽ 28,29 -ന് കൊല്ലത്ത് കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി VsBot (സംവാദം - talk) 10:13, 29 മാർച്ച് 2012 (UTC)

ശകുന്തളാ ദേവിയും ജ്യോതിഷവുംതിരുത്തുക

ഇങ്ങിനെയൊരു പുസ്തകം ഇവർ രചിച്ചതായി കാണുന്നല്ലോ ബിപിൻ (സംവാദം) 14:03, 21 ഏപ്രിൽ 2013 (UTC)

പലപ്പോഴും ഈ രണ്ടു വാക്കുകളും ഒന്നു തന്നെയാണെന്ന് ധരിച്ചിട്ടുണ്ട് ബിപിൻ (സംവാദം) 15:08, 21 ഏപ്രിൽ 2013 (UTC)

വിവാഹതാരകംതിരുത്തുക

  വിവാഹമംഗളാശംകൾ
അനുഭവത്തിന്റെ, അറിവിന്റെ പങ്കുവെയ്കൽ വിക്കിപീഡിയ കവിഞ്ഞ് ജീവിതത്തിലേക്കും ഒഴുകട്ടെ.... പ്രിയപ്പെട്ട സന്തോഷിനും കാവ്യയ്കും വിവാഹാശംസകൾ.... --Adv.tksujith (സംവാദം) 05:13, 1 മേയ് 2013 (UTC)

ആശംസകളോടെ........കണ്ണൻഷൺമുഖം
  കല്യാണാശംസകൾ --എബിൻ: സംവാദം 09:55, 2 മേയ് 2013 (UTC)

വിക്കിസംഗമോത്സവം - 2013 ലേക്ക് സ്വാഗതംതിരുത്തുക

If you are not able to read the below message, please click here for the English version


നമസ്കാരം! Santhosh.thottingal

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2013, ഡിസംബർ 21, 22, 23 തീയ്യതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്നു.
കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

പതിനാലോളം ഇന്ത്യൻ ഭാഷാസമൂഹങ്ങളിൽ നിന്നുമുള്ള വിക്കിമീഡിയ പ്രതിനിധികളുടെ പങ്കാളിത്തം, വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞം വിക്കിവിദ്യാർത്ഥിസംഗമം, വിക്കിയുവസംഗമം, ഭിന്നശേഷി ഉപയോക്താക്കൾക്കു വേണ്ടിയുള്ള കമ്പ്യൂട്ടർ പരിശീലനം, തണ്ണീർത്തടങ്ങളുടെ വിവരശേഖരണവും ഡിജിറ്റൈസേഷനും, വിക്കി ജലയാത്ര എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.

വിക്കിസംഗമോത്സവം - 2013 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

2013 ഡിസംബർ 21 മുതൽ 23 വരെ ആലപ്പുഴയിൽ കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി MkBot (സംവാദം) 21:42, 16 നവംബർ 2013 (UTC)

കണ്ടു തിരുത്തൽതിരുത്തുക

മാഷേ, രണ്ട് മൂന്ന് സംശയങ്ങൾ കണ്ടുതിരുത്തലിനെ കുറിച്ച്.

  • ഫലകങ്ങളിൽ എഴുത്ത് ചേർക്കാൻ എന്താണ് വഴി. ഉദാ. PU ഫലകം ചേർക്കാൻ കഴിയുന്നുണ്ട്. പക്ഷേ, അതിലേക്കുള്ള എഴുത്ത് ചേർക്കാൻ കഴിയുന്നില്ല.
ഫലകത്തിന്റെ പേര് PU എന്നു ചേർത്തുകഴിയുമ്പോൾ മണ്ഡലത്തിന്റെ പേര് എന്താന്നു ചോദിക്കും. അവിടെ 1 എന്നു കൊടുക്കുക. അപ്പോൾ അതിന്റെ താഴെ എഴുത്തു ചേർക്കാനുള്ള ഇൻപുട്ട് ഫീൽഡ് വരും. അവിടെ വേണ്ടതു് ചേർത്ത് അടക്കുക. mw:Help:VisualEditor/User_guide#Editing_templates കാണുക. PU ഫലകത്തിനു ടെമ്പ്ലേറ്റ് ഡാറ്റ ഇല്ലാത്തതിനാലാണ് 1 എന്നു കൊടുക്കേണ്ടിവന്നതു്.--Santhosh.thottingal (സംവാദം) 06:58, 23 ജനുവരി 2016 (UTC)
  • അവലംബം ചേർക്കുമ്പോൾ അതിന് പേര് നൽകാൻ എന്താണ് വഴി. ഉദാ: ദേശാഭിമാനയുടെ ഒരു വാർത്താ യു.ആർ.എൽ അവലംബമായി ചേർക്കുന്നു. പക്ഷേ, യു.ആർ.എല്ലിനെ പൊതിഞ്ഞ് ദേശാഭിമാനി ഇത്രാം തീയതിയിലെ വാർത്ത എന്ന പേര് ചേർക്കാൻ കഴിയുന്നില്ല
mw:Help:VisualEditor/User_guide#Editing_references കാണുക. റെഫറൻസ് ചേർക്കുന്നിടത്ത് ചെറിയൊരു വിഷ്വൽ എഡിറ്റർ തന്നെയുണ്ട്, യു ആർ എല്ലിന്റെ ഒപ്പമുള്ള ഉള്ളടക്കം ചേർക്കാൻ.--Santhosh.thottingal (സംവാദം) 06:58, 23 ജനുവരി 2016 (UTC)
ടെമ്പ്ലേറ്റ് ഡാറ്റ ചേർക്കുന്ന രീതി ഒരിക്കൽ മനസ്സിലാക്കിയാൽ പിന്നെ ഇതെല്ലാം വളരെ എളുപ്പമാണു്. VEയ്ക്കുവേണ്ടി നമുക്കു് ഒരു മിനി-ഹാക്കത്തോൺ സംഘടിപ്പിച്ചാലോ? വിശ്വപ്രഭViswaPrabhaസംവാദം 08:54, 29 ഫെബ്രുവരി 2016 (UTC)
  • വിഷ്വൽ എഡിറ്ററിൽ എഴുത്തുപകരണം കാണുന്നില്ലല്ലോ ? അതെങ്ങനെയാണ് എനേബിൾ ചെയ്യേണ്ടത് ?
അടുത്തുതന്നെ ശരിയാകുമെന്നു കരുതുന്നു. ഇന്നലെക്കൂടി ഞങ്ങൾ അതു നേരെയാക്കുകയായിരുന്നു.--Santhosh.thottingal (സംവാദം) 06:58, 23 ജനുവരി 2016 (UTC)
  • അതുപോലെ എഡിറ്റ് സമ്മറിയിൽ സജഷൻസ് വരുന്നില്ല. ഉദാഹരണത്തിന് മൂലരൂപത്തിലാണെങ്കിൽ മുൻപൊരിക്കൽ ചേർത്ത സമ്മറി പിന്നീട് സജഷനായി കാണിക്കും. കണ്ണിചേർത്തു, ക്രമപ്പെടുത്തി എന്നതൊക്കെ ഡബിൾ ക്ലിക്ക് ചെയ്യുമ്പോഴും എഴുതി തുടങ്ങുമ്പോഴും കാണിക്കും. ഇത് ഓരോ തവണയും എഴുതിചേർക്കണം. വലിയ സമയം കൊല്ലിയാണ് :)
https://phabricator.wikimedia.org/T50274 കാണുക --Santhosh.thottingal (സംവാദം) 06:58, 23 ജനുവരി 2016 (UTC)

ഞാൻ സധാരണ ഉപയോഗത്തിന് കൂടുതലായി കണ്ടുതിരുത്തൽ എടുക്കുന്നുണ്ട്. നന്നായിട്ടുണ്ട്. വേഡ് സജഷൻ ഉൾപ്പെടുത്താൻ പറ്റുമോ ? --Adv.tksujith (സംവാദം) 06:28, 23 ജനുവരി 2016 (UTC)

വിക്കിപീഡിയ:ഏഷ്യൻ മാസം 2019തിരുത്തുക

പ്രിയ സുഹൃത്തേ,
ഏഷ്യൻ‍ വിക്കിസമൂഹങ്ങളുടെ പരസ്പര സഹകരണം വർദ്ധിപ്പിക്കാനായി 1 നവംബർ 2019 - 30 നവംബർ 2019 വരെ സംഘടിപ്പിക്കുന്ന ഏഷ്യൻ മാസം 2019 തിരുത്തൽ യജ്ഞത്തിൽ പങ്കെടുക്കാനായി താങ്കളെ ക്ഷണിക്കുന്നു.

ഏഷ്യൻരാജ്യങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിലെ ലേഖനങ്ങൾ എഴുതുവാനും വികസിപ്പിക്കുവാനും ഉദ്ദേശിച്ചുള്ള പദ്ധതിയാണിത്. ഓരോ വിക്കിപീഡിയയിലും ഏറ്റവും കൂടുതൽ ലേഖനങ്ങൾ ചേർക്കുന്ന വരെ വിക്കിപീഡിയ ഏഷ്യ അംബാസിഡർമാരായി ആദരിക്കുന്നതാണ്.

കൂടുതൽ വിവരങ്ങളും നിയമാവലിയും അറിയാനായി ഏഷ്യൻ മാസം 2019 താൾ സന്ദർശിക്കുക. ഈ പദ്ധതി വിജയകരമാക്കിതീർക്കാൻ താങ്കളുടെ സഹകരണം പ്രതീക്ഷിച്ചുകൊണ്ട്, സ്നേഹമോടെ--Meenakshi nandhini (സംവാദം) 09:57, 27 ഒക്ടോബർ 2019 (UTC)