അമേരിക്കയിലെ സംസ്ഥാനങ്ങളും തലസ്ഥാനങ്ങളും

അമേരിക്കൻ ഐക്യനാടുകളിലെ സംസ്ഥാനങ്ങളുടെ പട്ടിക. സംസ്ഥാന തലസ്ഥാനങ്ങളും സംസ്ഥാനമായി രൂപികരിക്കപ്പെട്ട വർഷവും യഥാക്രമം നൽകിയിരിക്കുന്നു. ആകെ 50 സ്റ്റേറ്റുകളാണുള്ളത്. സംസ്ഥാനങ്ങളിലെ ജനസംഖ്യ 600,000 മുതൽ (വ്യോമിംഗ്) 38 മില്ല്യൺ (കാലിഫോർണിയ) വരെയാകുന്നു. അതുപോലെ വിസ്തീർണ്ണം 1,214 square miles (3,140 km2) (റോഡ് ഐലൻറ്) മുതൽ 663,268 square miles (1,717,860 km2) (അലാസ്ക) വരെയാണ്. ഇതിൽ നാലു സംസ്ഥാനങ്ങൾ (മസാച്ച്യൂസെറ്റ്സ്്, പെൻസിൽവാനിയ, വെർജീനിയ, കെൻറുക്കി എന്നിവ) ഔദ്യോഗക നാമത്തിനോടൊപ്പം കോമൺവെൽത്ത് എന്നു കൂടി ഉപയോഗിക്കുന്നു.

ഐക്യനാടുകളിലെ 50 സംസ്ഥാനങ്ങളിൽ 48 സംസ്ഥാനങ്ങളും വൻകരയിൽ ഒന്നിനോടൊന്നു ചേർന്നും എന്നാൽ രണ്ടു സംസ്ഥാനങ്ങൾ, അതായത്, അലാസ്കയും ഹവായിയും പ്രധാനകരയിൽ നിന്നും ഏറെ അകലെയുമായാണ് സ്ഥിതി ചെയ്യുന്നത്. സംസ്ഥാനങ്ങളിൽ ഏറ്റവും വലുത് അലാസ്കയും ഏറ്റവും ചെറുത് റോഡ് ഐലൻറുമാണ്. 1787 ഡിസംബർ 7 ന് ആദ്യം യൂണിയനിൽ ചേർന്ന സംസ്ഥാനം ഡിലാവെയർ ആണ്. അവസാനമായി യൂണിയനിൽ ചേർന്നത് 1959 ആഗസ്റ്റ് 21 ന് ഹാവായ് ആണ്.

ചരുക്കെഴുത്ത് സംസ്ഥാനത്തിൻറ പേര് തലസ്ഥാനം സംസ്ഥാനമായ വർഷം
AL അലബാമ മോണ്ട്ഗോമറി ഡിസംബർ 14, 1819
AK അലാസ്ക ജുന്യൂ ജനുവരി 3, 1959
AZ അരിസോണ ഫീനിക്സ് ഫെബ്രുവരി 14, 1912
AR അർക്കാൻസാസ് ലിറ്റിൽ റോക്ക് ജൂൺ 15, 1836
CA കാലിഫോർണിയ സക്രമെൻറോ സെപ്റ്റംബർ 9, 1850
CO കോളറാഡോ ഡെൻവർ ആഗസ്റ്റ് 1, 1876
CT കണക്ടിക്കട്ട് ഹാർട്ട്ഫാർഡ് ജനുവരി 9, 1788
DE ഡിലാവെയർ ഡോവർ ഡിസംബർ 7, 1787
FL ഫ്ലോറിഡ ടലഹാസീ മാർച്ച് 3, 1845
GA ജോർജ്ജിയ അറ്റ്ലാൻറാ ജനുവരി 2, 1788
HI ഹാവായി ഹോണോലുലു ആഗസ്റ്റ് 21, 1959
ID ഇഡാഹോ ബോയിസ് ജൂലൈ 3, 1890
IL ഇല്ലിനേയിസ് സ്പ്രിംഗ്ഫീൽഡ് ഡിസംബർ 3, 1818
IN ഇന്ത്യാനാ ഇന്ത്യാനാപോളിസ് ഡിസംബർ 11, 1816
IA ഐയവ ഡെസ് മോയിൻസ് ഡിസംബർ 28, 1846
KS കൻസാസ് ടുപേകാ ജനുവരി 29, 1861
KY കെൻറുക്കി ഫ്രാങ്ക്ഫോർട്ട് ജൂൺ 1, 1792
LA ല്യൂയിസിയാന ബാറ്റൺ റോഗ് ഏപ്രിൽ 30, 1812
ME മെയ്ൻ അഗസ്റ്റ മാർച്ച് 15, 1820
MD മേരിലാൻറ് അന്നാപോളിസ് ഏപ്രിൽ 28, 1788
MA മസാച്ച്യൂസെറ്റ്സ് ബോസ്റ്റൺ ഫെബ്രുവരി 6, 1788
MI മിഷിഗൺ ലാൻസിങ് ജനുവരി 26, 1837
MN മിന്നസോട്ട സെൻറ് പോൾ മെയ് 11, 1858
MS മിസിസ്സിപ്പി ജാക്സണ് ഡസംബർ 10, 1817
MO മിസോറി ജാഫേർസൺ സിറ്റി ആഗസ്റ്റ് 10, 1821
MT മൊണ്ടാന ഹെലെന നവംബർ 8, 1889
NE നെബ്രാസ്ക ലിങ്കൺ മാർച്ച് 1, 1867
NV നെവാഡ കർസൺ സിറ്റി ഒക്ടോബർ 31, 1864
NH ന്യൂ ഹാംപ്ഷെയർ കോൺകോഡ് ജൂൺ 21, 1788
NJ ന്യൂ ജെർസി ട്രെൻറോൺ ഡിസംബർ 18, 1787
NM ന്യൂ മെക്സിക്കോ സാൻറ ഫേ ജനുവരി 6, 1912
NY ന്യൂയോർക്ക് ആൽബെനി ജൂലൈ 26, 1788
NC നോർത്ത് കരോലിന റാലെ നവംബർ 21, 1789
ND നോർത്ത് ഡെക്കോട്ട ബിസ്മാർക്ക് നവംബർ 2, 1889
OH ഒഹിയോ കൊളംബസ് മാർച്ച് 1, 1803
OK ഒക്ലാഹോമ ഒക്ലാഹോമ സിറ്റി നവംബർ 16, 1907
OR ഒറിഗോൺ സലെം ഫെബ്രുവരി 14, 1859
PA പെൻസിൽവാനിയ ഹാരിസ്ബർഗ്ഗ് ഡിസംബർ 12, 1787
RI റോഡ് ഐലൻറ് പ്രൊവിഡൻസ് മെയ് 19, 1790
SC സൌത്ത് കരോലിന കൊളമ്പിയ മെയ് 23, 1788
SD സൌത്ത് ഡെക്കോട്ട പിയർ നവംബർ 2, 1889
TN ടെന്നസീ നാഷ്വിൽ ജൂൺ 1, 1796
TX ടെക്സാസ് ആസ്റ്റിൻ ഡിസംബർ 29, 1845
UT ഉട്ടാ സാൾട്ട് ലേക്ക് സിറ്റി ജനുവരി 4, 1896
VT വെർമേണ്ട് മോണ്ടിപെലിയർ മാർച്ച് 4, 1791
VA വെർജീനിയ റിച്ച്മണ്ട് ജൂൺ 25, 1788
WA വാഷിംഗ്ടൺ ഒളിമ്പിയ നവംബർ 11, 1889
WV വെസ്റ്റ് വെർജീനിയ ചാൾസ്റ്റൺ ജൂൺ 20, 1863
WI വിസ്കോസിൻ മാഡിസൺ മെയ് 29, 1848
WY വ്യോമിംഗ് ഷയേൻ ജൂലൈ 10, 1890

50 സംസ്ഥാനങ്ങളെക്കൂടാതെ യു.എസിൻറെ അധീനതയിലുള്ള ഏതാനും പ്രദേശങ്ങൾ കൂടിയുണ്ട് :

യു.എസ് സംസ്ഥാനങ്ങളുടെ ഭൂപടം. തിരുത്തുക

 അലബാമഅലാസ്കഅരിസോണArkansasCaliforniaColoradoConnecticutDelawareFloridaGeorgiaHawaiiIdahoIllinoisIndianaIowaKansasKentuckyLouisianaMaineMarylandMassachusettsMichiganMinnesotaMississippiMissouriMontanaNebraskaനെവാഡNew HampshireNew JerseyNew MexicoNew YorkNorth CarolinaNorth DakotaOhioOklahomaOregonപെൻസിൽവാനിയRhode IslandSouth CarolinaSouth DakotaTennesseeTexasUtahVermontVirginiaWashingtonWest VirginiaWisconsinWyomingDelawareMarylandNew HampshireNew JerseyMassachusettsകണക്റ്റിക്കട്ട്വെസ്റ്റ് വിർജീനിയVermontറോഡ് ഐലന്റ്