വടക്കൻ ഡക്കോട്ട
അമേരിക്കൻ ഐക്യനാടുകളിലെ ഒരു സംസ്ഥാനം
(North Dakota എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ മദ്ധ്യ പടിഞ്ഞാറൻ-പടിഞ്ഞാറൻ പ്രദേശങ്ങളിലായി സ്ഥിതി ചെയ്യുന്ന ഒരു സംസ്ഥാനമാണ് വടക്കൻ ഡക്കോട്ട. വിസ്തീർണ്ണ്ണത്തിൽ 19-ആം സ്ഥാനത്തും ജനസംഖ്യയിൽ എന്നാൽ പിറകിൽ നിന്ന് മൂന്നാം സ്ഥാനത്തുമുള്ള സംസ്ഥാനമാണിത്. 1889 നവംബർ 2-ന് 39-ആം സംസ്ഥാനമായി യൂണിയന്റെ ഭാഗമായി.
മിസോറി നദി സംസ്ഥാനത്തിലൂടെ ഒഴുകുന്നു. മലകൾ നിറഞ്ഞ പടിഞ്ഞാറൻ പ്രദേശത്ത് ലിഗ്നൈറ്റ് കൽക്കരിയുടേയും പെട്രോളിയത്തിന്റെയും നിക്ഷേപമുണ്ട്. കിഴക്ക് ഭാഗത്തു കൂടി ഒഴുകുന്ന ചുവന്ന നദി ആ പ്രദേശത്തെ ഫലഭൂവിഷ്ടമാക്കുന്നു. സംസ്ഥാനത്തിന്റെ സമ്പദ്ഘടനയിലെ പ്രധാന ഘടകം ഏറെ കാലമായി കൃഷി തന്നെയാണ്.
വടക്കൻ ഡക്കോട്ടയുടെ തലസ്ഥാനം ബിസ്മാർക്കാണ്. ഫാർഗോയാണ് ഏറ്റവും വലിയ നഗരം.
മുൻഗാമി | യു.എസ്. സംസ്ഥാനങ്ങൾ സംസ്ഥാനപദവി ലഭിച്ച ക്രമത്തിൽ 1889 നവംബർ 2ന് പ്രവേശനം നൽകി (39ആം) |
പിൻഗാമി |