ടുപേകാ, കൻസാസ്
ടുപേകാ (/toʊˈpiːkə/;[9][10] Kansa: Tó Pee Kuh) അമേരിക്കൻ ഐക്യനാടുകളിലെ സംസ്ഥാനമായ കൻസാസിൻറെ തലസ്ഥാനവും ഷോനീ കൌണ്ടിയുടെ കൌണ്ടി സീറ്റുമാണ്. പട്ടണം ഷോനീ കൌണ്ടിയുടെ നടുഭാഗത്ത് കൻസാസ് നദിയ്ക്കു സമാന്തരമായി വടക്കുകിഴക്കേ കൻസാസിലാണ് ടുപേകാ പട്ടണം നിലനിൽക്കുന്നു. 2010 ലെ യു.എസ്. കാനേഷ്യമാരിക്കണക്കനുസരിച്ച് ഈ പട്ടണത്തിലെ ജനസംഖ്യ 127,473 ആണ്. ഷോനീ, ജാക്സൺ, ജഫേർസൺ, ഔസാജ്, വാബൌൻസീ എന്നീ കൌണ്ടികൾ കൂടി ഉൾപ്പെടുന്ന ടുപേകാ മെട്രോപോളിറ്റൻ സ്റ്റാറ്റിസ്റ്റിക്കൽ മേഖലയിലെ ആകെ ജനസംഖ്യ 2010 ലെ സെൻസസിൽ 233,870 ആയിരുന്നു.
Topeka, Kansas | |||
---|---|---|---|
Topeka skyline | |||
| |||
Nickname(s): "Capitol City", "T-Town", "Top City"[1] | |||
Location within Shawnee County and Kansas | |||
Country | United States | ||
State | Kansas | ||
County | Shawnee | ||
Founded | 1854 | ||
Incorporated | 1857 | ||
• Mayor | Larry E. Wolgast[2] | ||
• City Manager | Jim Colson[3] | ||
• State Capital | 61.47 ച മൈ (159.21 ച.കി.മീ.) | ||
• ഭൂമി | 60.17 ച മൈ (155.84 ച.കി.മീ.) | ||
• ജലം | 1.30 ച മൈ (3.37 ച.കി.മീ.) | ||
ഉയരം | 945 അടി (288 മീ) | ||
• State Capital | 1,27,473 | ||
• കണക്ക് (2015)[7] | 1,27,265 | ||
• റാങ്ക് | US: 215th | ||
• ജനസാന്ദ്രത | 2,100/ച മൈ (800/ച.കി.മീ.) | ||
• നഗരപ്രദേശം | 150,003 (US: 217th) | ||
• മെട്രോപ്രദേശം | 233,791 (US: 193rd) | ||
Demonym(s) | Topekan | ||
സമയമേഖല | UTC-6 (CST) | ||
• Summer (DST) | UTC-5 (CDT) | ||
ZIP Codes | 66601-66612, 66614-66622, 66624-66626, 66628-66629, 66636-66637, 66642, 66647, 66652-66653, 66667, 66675, 66683, 66692, 66699 [8] | ||
Area code | 785 | ||
FIPS code | 20-71000 [5] | ||
GNIS feature ID | 0485477 [5] | ||
വെബ്സൈറ്റ് | topeka.org |
ചരിത്രം
തിരുത്തുകടുപേകാ എന്ന പേര് കൻസ-ഒസാജ് ഭാക്ഷയിൽ നിന്നാണ്. 1826 മുതലാണ് ഈ പേര് ഉപയോഗിച്ചു തുടങ്ങിയത്. പട്ടണത്തിന് സമീപത്തുകൂടി കൻസാസ് നദി ഒഴുകുന്നു. സഹസ്രാബ്ദങ്ങളായി ഈ മഹാ സമതലപ്രദേശത്ത് നേറ്റീവ് ഇന്ത്യൻ വംശക്കാർ വസിച്ചു വന്നിരുന്നു. 16, 17 നൂറ്റാണ്ടുകളിൽ ഫ്രഞ്ചു സാമ്രാജ്യം വടക്കേ അമേരിക്കയിലെ ഏതാനും വലിയ ഭാഗങ്ങളുടെ മേൽ ഉടമസ്ഥാവകാശമുന്നയിച്ചിരുന്നു. ഫ്രഞ്ച്-ഇന്ത്യൻ യുദ്ധത്തിനു ശേഷം 1762 ൽ ഫൊൻടെയിനെബ്ല്യൂ സമാധാന ഉടമ്പടി പ്രകാരം ഫ്രഞ്ചുകാർ ന്യൂ ഫ്രാൻസ് പ്രദേശം മുഴുവനും രഹസ്യമായി സ്പെയിനിനു വിട്ടുകൊടുക്കുകയുണ്ടായി. 1802 ൽ സ്പെയിൻ 7,500 സ്ക്വയർ മൈൽ ഒഴികെ ഈ പ്രദേശത്തിൻറെ കൂടുതൽ ഭാഗങ്ങളും ഫ്രാൻസിനു തിരികെ കൊടുത്തു. 1803 ൽ ഫ്രാൻസിൽ നിന്ന് 828,000 സ്ക്വയർ മൈൽ ലൂയിസിയാന പ്രദേശം ഏക്കറിന് 2.83 സെൻറു വില വച്ച് വാങ്ങിയതിലൂടെ ഇന്നത്തെ ആധുനിക കൻസാസ് ഉൾപ്പെടുന്ന ഏറെക്കുറെ ഭാഗങ്ങൾ യു.എസിൻറെ അധീനതയിലായിത്തീർന്നു.
ഭൂമിശാസ്ത്രം
തിരുത്തുകവടക്കുകിഴക്കേ കൻസാസിൽ സ്ഥിതി ചെയ്യുന്ന ടപേകാ പട്ടണത്തിൻറെ അക്ഷാംശ രേഖാംശങ്ങൾ 39°03′N 95°41′W ആണ്. യു.എസ്. ഹൈവേകളായ I-70 യും ഹൈവേ 75 ഉം അന്യോന്യം ഛേദിച്ചു കടന്നുപോകുന്നത് ടൊപേകായിലൂടെയാണ്. പട്ടണത്തിലൂടെ കടന്നു പോകുന്ന മറ്റു റോഡുകൾ, യു.എസ്. ഹൈവേ 24 (മൻഹാട്ടന് 50 മൈൽ കിഴക്ക്), യു.എസ്. ഹൈവേ 40 (ലോറെൻസ് പട്ടണത്തിന് 30 മൈൽ പടിഞ്ഞാറ്) എന്നിവയാണ്. യുണൈറ്റഡ് സ്റ്റേറ്റ്സ് സെൻസസ് ബ്യൂറോയുടെ കണക്കുകളനുസരിച്ച് പട്ടണത്തിൻറെ വിസ്തൃതി 61.47 സ്ക്വയിർ മൈലാണ് (159.21 km2), ഇതിൽ 60.17 സ്ക്വയർ മൈൽ (155.84 km2) കരഭാഗവും ബാക്കി 1.30 സ്ക്വയർ മൈൽ ഭാഗം (3.37 km2) വെള്ളവുമാണ്. കാലാവസ്ഥ, കാറ്റ്, വാർഷികപാതം എന്നിവയിൽ വളരെയേറെ വ്യതിയാനങ്ങളുള്ള ഒരു പട്ടണമാണിത്.
അവലംബം
തിരുത്തുക- ↑ "Topeka Capitol Journal Online". Archived from the original on 2011-08-07. Retrieved 2016-11-01.
- ↑ "Topeka - Directory of Public Officials". The League of Kansas Municipalities.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;Topeka-CityManager
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;Gazetteer files
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ 5.0 5.1 5.2 5.3 Geographic Names Information System (GNIS) details for Topeka, Kansas; United States Geological Survey (USGS); October 13, 1978.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;FactFinder
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ "Population Estimates". United States Census Bureau. Retrieved May 20, 2016.
- ↑ United States Postal Service (2012). "USPS - Look Up a ZIP Code". Retrieved 2012-02-15.