യൂറ്റാ

അമേരിക്കൻ ഐക്യനാടുകളിലെ ഒരു സംസ്ഥാനം
(Utah എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

അമേരിക്കൻ ഐക്യനാടുകളുടെ പടിഞ്ഞാറൻ പ്രദേശത്തുള്ള ഒരു സംസ്ഥാനമാണ് യൂറ്റാ. 1896 ജനുവരി നാലിന് യൂണിയന്റെ ഭാഗമായ യൂറ്റാ 45-ആമത്തെ സംസ്ഥാനമാണ്. യുറ്റെ ഇന്ത്യൻ ഭാഷയിൽ നിന്നാണ് യൂറ്റാ എന്ന പേരിന്റെ ഉദ്ഭവം. "മലമ്പ്രദേശക്കാർ" എന്നാണ് ഈ വാക്കിന്റെ അർത്ഥം.

State of Utah
Flag of യൂറ്റാ State seal of യൂറ്റാ
Flag of Utah ചിഹ്നം
വിളിപ്പേരുകൾ: Beehive State
ആപ്തവാക്യം: "Industry"
അമേരിക്കൽ ഐക്യനാടുകളുടെ ഭൂപടത്തിൽ യൂറ്റാ അടയാളപ്പെടുത്തിയിരിക്കുന്നു
അമേരിക്കൽ ഐക്യനാടുകളുടെ ഭൂപടത്തിൽ യൂറ്റാ അടയാളപ്പെടുത്തിയിരിക്കുന്നു
ഔദ്യോഗികഭാഷകൾ English
നാട്ടുകാരുടെ വിളിപ്പേര് Utahn, Ute
തലസ്ഥാനം Salt Lake City
ഏറ്റവും വലിയ നഗരം Salt Lake City
ഏറ്റവും വലിയ മെട്രോ പ്രദേശം Salt Lake City
വിസ്തീർണ്ണം  യു.എസിൽ 13th സ്ഥാനം
 - മൊത്തം 84,889 ച. മൈൽ
(219,887 ച.കി.മീ.)
 - വീതി 270 മൈൽ (435 കി.മീ.)
 - നീളം 350 മൈൽ (565 കി.മീ.)
 - % വെള്ളം 3.25
 - അക്ഷാംശം 37° N to 42° N
 - രേഖാംശം 109° 3′ W to 114° 3′ W
ജനസംഖ്യ  യു.എസിൽ 34 സ്ഥാനം
 - മൊത്തം 2,736,424(2008 est.)[1]
 - സാന്ദ്രത 27.2/ച. മൈൽ  (10.50/ച.കി.മീ.)
യു.എസിൽ 41st സ്ഥാനം
 - ശരാശരി കുടുംബവരുമാനം  $50,614 (11)
ഉന്നതി  
 - ഏറ്റവും ഉയർന്ന സ്ഥലം Kings Peak[2]
13,528 അടി (4,126 മീ.)
 - ശരാശരി 6,100 അടി  (1,860 മീ.)
 - ഏറ്റവും താഴ്ന്ന സ്ഥലം Beaver Dam Wash[3]
2,178 അടി (664 മീ.)
രൂപീകരണം  January 4, 1896 (45)
ഗവർണ്ണർ Jon Huntsman, Jr. (R)
ലെഫ്റ്റനന്റ് ഗവർണർ Gary R. Herbert (R)
നിയമനിർമ്മാണസഭ {{{Legislature}}}
 - ഉപരിസഭ {{{Upperhouse}}}
 - അധോസഭ {{{Lowerhouse}}}
യു.എസ്. സെനറ്റർമാർ Orrin Hatch (R)
Robert Foster Bennett (R)
യു.എസ്. പ്രതിനിധിസഭയിലെ അംഗങ്ങൾ 1: Rob Bishop (R)
2: Jim Matheson (D)
3: Jason Chaffetz (R) (പട്ടിക)
സമയമേഖല Mountain: UTC-7/-6
ചുരുക്കെഴുത്തുകൾ UT US-UT
വെബ്സൈറ്റ് www.utah.gov

അമേരിക്കൻ ഐക്യനാടുകളിലെ ഒരു പ്രധാന ഗതാഗത, വിവരസാങ്കേതിക, സർക്കാർ സേവന, ഖനന കേന്ദ്രമാണ് യൂറ്റാ. യു.എസ്. സെൻസസ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം 2008-ൽ അമേരിക്കയിലെ ഏറ്റവും വേഗതയിൽ വളരുന്ന സംസ്ഥാനമായിരുന്നു ഇത്.

പുരാതന പ്യൂബ്ലോയൻ, നവാജോ, യൂറ്റെ തുടങ്ങിയ വിവിധ തദ്ദേശീയ അമേരിന്ത്യൻ ജനവിഭാഗങ്ങൾ ആയിരക്കണക്കിന് വർഷങ്ങളായി യൂറ്റായിൽ വസിക്കുന്നു. 16-ആം നൂറ്റാണ്ടിന്റെ മധ്യത്തിൽ എത്തിയ സ്പാനിഷുകാർ ഇവിടെയെത്തിയെ ആദ്യത്തെ യൂറോപ്യന്മാർ എന്നിരുന്നാലും ഈ പ്രദേശത്തിന്റെ ദുർഘടമായ ഭൂമിശാസ്ത്രവും കഠിനമായ കാലാവസ്ഥയും ഇതിനെ ന്യൂ സ്പെയിനിന്റെയും പിന്നീട് മെക്സിക്കോയുടെയും അധികാരപരിധിയിലുള്ള ഒരു അനുബന്ധ ഭാഗം മാത്രമാക്കി മാറ്റി. അത് മെക്സിക്കൻ പ്രദേശമായിരുന്നപ്പോഴും, യൂറ്റായിലെ ആദ്യകാല കുടിയേറ്റക്കാരിൽ പലരും അമേരിക്കക്കാരായിരുന്നു, പ്രത്യേകിച്ച് അമേരിക്കയിൽ നിന്നുള്ള പാർശ്വവൽക്കരണവും പീഡനവും മൂലം പലായനം ചെയ്ത മോർമോണുകളായിരുന്നു ഇവരിൽ ബഹുഭൂരിപക്ഷവും. 1848-ലെ മെക്‌സിക്കൻ-അമേരിക്കൻ യുദ്ധത്തെത്തുടർന്ന്, ഇപ്പോഴത്തെ കൊളറാഡോയും നെവാഡയും ഉൾപ്പെടുന്ന ഈ പ്രദേശം യു.എസ്. പിടിച്ചെടുക്കുകയും യൂറ്റാ ടെറിട്ടറിയുടെ ഭാഗമാക്കുകയുംചെയ്തു. പ്രബലരായ മോർമോൺ സമൂഹവും ഫെഡറൽ ഗവൺമെന്റും തമ്മിലുള്ള തർക്കങ്ങൾ യൂറ്റായുടെ സംസ്ഥാന പ്രവേശനം വൈകിപ്പിക്കുകയും ബഹുഭാര്യത്വം നിയമവിരുദ്ധമാക്കിയതിന് ശേഷം മാത്രം 1896-ൽ ഇത് അമേരിക്കൻ ഐക്യനാടുകളിലെ 45-ആമത്തേത് സംസ്ഥാനമെന്ന പദവി നേടുകയുംചെയ്തു.

ഭൂമിശാസ്ത്രം

തിരുത്തുക

സ്വാഭാവിക ഭൂപ്രകൃതി സവിശേഷതകൾക്ക് പേരുകേട്ട യുറ്റാ സംസ്ഥാനം മണൽക്കുന്നുകളടങ്ങിയ വരണ്ട മരുഭൂമികൾ മുതൽ പർവത താഴ്‌വരകളിലെ തഴച്ചുവളരുന്ന പൈൻ വനങ്ങൾ വരെയുള്ള സവിശേഷതകളുള്ള സ്ഥലമാണ്. റോക്കി പർവതനിരകൾ, ഗ്രേറ്റ് ബേസിൻ, കൊളറാഡോ പീഠഭൂമി എന്നിങ്ങനെ മൂന്ന് വ്യത്യസ്ത ഭൂമിശാസ്ത്ര മേഖലകളുടെ സങ്കലനത്തിലൂടെ പരുക്കനും ഭൂമിശാസ്ത്രപരമായി തികച്ചും വൈവിധ്യപൂർണ്ണവുമായ ഒരു സംസ്ഥാനമാണിത്. 84,899 ചതുരശ്ര മൈൽ (219,890 ചതുരശ്ര കിലോമീറ്റർ) വിസ്തൃതിയുള്ളതാണ് യൂട്ടാ സംസ്ഥാനം. ഫോർ കോർണേർസ് സംസ്ഥാനങ്ങിലെ അംഗമായ ഇത് വടക്ക് ഐഡഹോ, വടക്കും കിഴക്കും വയോമിങ്, കിഴക്ക് കൊളറാഡോ, തെക്കുകിഴക്ക് ന്യൂ മെക്സിക്കോ, തെക്ക് അരിസോണ, പടിഞ്ഞാറ് നെവാഡ എന്നിവയാൽ അതിർത്തി പങ്കിടുന്നു. മൂന്ന് യു.എസ് സംസ്ഥാനങ്ങൾക്ക് (യൂറ്റാ, കൊളറാഡോ, വയോമിങ്) മാത്രമേ അതിരുകളായി അക്ഷാംശ, രേഖാംശങ്ങൾ ഉള്ളൂ.

 
യൂറ്റാ ഭൂപടം

പ്രമാണങ്ങൾ

തിരുത്തുക
  1. "Annual Estimates of the Resident Population for the United States, Regions, States, and Puerto Rico: April 1, 2000 to July 1, 2008". United States Census Bureau. Retrieved 2009-02-05.
  2. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; usgs എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  3. Arave, Lynn (2006-08-31). "Utah's basement—Beaver Dam Wash is state's lowest elevation". Deseret Morning News. Archived from the original on 2008-06-21. Retrieved 2007-03-08. {{cite web}}: Check date values in: |date= (help)

ഇതര ലിങ്കുകൾ

തിരുത്തുക

General

Government

Maps and Demographics

Tourism and Recreation

Other

മറ്റ് വിവരങ്ങൾ

തിരുത്തുക
മുൻഗാമി യു.എസ്. സംസ്ഥാനങ്ങൾ സംസ്ഥാനപദവി ലഭിച്ച ക്രമത്തിൽ
1896 ജനുവരി 4ന് പ്രവേശനം നൽകി (45ആം)
പിൻഗാമി

39°30′N 111°30′W / 39.5°N 111.5°W / 39.5; -111.5

"https://ml.wikipedia.org/w/index.php?title=യൂറ്റാ&oldid=4087234" എന്ന താളിൽനിന്ന് ശേഖരിച്ചത്