അനാപൊളിസ് (മെരിലാൻഡ്)
(Annapolis, Maryland എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അനാപൊളിസ് | |
അപരനാമം: അമേരിക്കയുടെ നാവിക തലസ്ഥാനം, ചുവരുകളില്ലാത്ത മ്യൂസിയം | |
38°34′56″N 76°18′15″E / 38.5822°N 76.3041°E | |
ഭൂമിശാസ്ത്ര പ്രാധാന്യം | നഗരം |
രാജ്യം | അമേരിക്കൻ ഐക്യനാടുകൾ |
സംസ്ഥാനം | മെരിലാൻഡ് |
ഭരണസ്ഥാപനങ്ങൾ | നഗര സഭ |
ഭരണനേതൃത്വം | മേയർ |
വിസ്തീർണ്ണം | 7.6ചതുരശ്ര മൈൽ |
ജനസംഖ്യ | 36,217 (2004-ലെ കണക്ക്) |
ജനസാന്ദ്രത | 5325/sq mi (2,056/km²)/ച.മൈ |
കോഡുകൾ • തപാൽ • ടെലിഫോൺ |
2140x +1 410, 443 |
സമയമേഖല | -5:00 |
വേനൽസമയമേഖല | -4:00 |
പ്രധാന ആകർഷണങ്ങൾ | തുറമുഖം, നാവിക അക്കാദമി,സ്റ്റേറ്റ് ഹൗസ്, ചർച്ച് സർക്കിൾ, സ്റ്റേറ്റ് സർക്കിൾ |
അമേരിക്കയിലെ മെരിലാൻഡ് സംസ്ഥാനത്തിന്റെ തലസ്ഥാന നഗരിയാണ് അനാപൊളിസ്. മെരിലാൻഡിലെ പ്രധാന തുറമുഖങ്ങളിലൊന്നായ ഇവിടം അമേരിക്കൻ നാവികസേനയുടെ പ്രധാന പരിശീലനകേന്ദ്രങ്ങളിലൊന്നുമാണ്. മെരിലാൻഡിലെ ആൻ അരുൻഡെൽ കൗണ്ടിയിൽ സ്ഥിതിചെയ്യുന്ന അനാപൊളിസിലാണ് അമേരിക്കയിൽ ഇപ്പോഴും ഉപയോഗത്തിലിരിക്കുന്ന ഏറ്റവും പഴയ സ്റ്റേറ്റ് ഹൗസ് സ്ഥിതി ചെയ്യുന്നത്. ഇരുമ്പാണിയില്ലാതെ നിർമ്മിച്ചിരിക്കുന്ന അമേരിക്കയിലെ ഏറ്റവും വലിയ മരം കൊണ്ടുള്ള താഴികക്കുടം ഈ സ്റ്റേറ്റ് ഹൗസിന്റേതാണ്. ജോർജ് വാഷിംഗ്‌ടൺ സ്വന്തം സ്ഥാനമൊഴിഞ്ഞത് ഇവിടെ വെച്ചായിരുന്നു.
ചരിത്രം
തിരുത്തുക1649-ൽ വില്യം സ്റ്റോണിന്റെ നേതൃത്വത്തിലുള്ള പ്യൂരിറ്റൻസ് സെവേൺ നദിയുടെ വടക്കൻ തീരത്ത് പ്രൊവിഡൻസ് എന്ന നാമത്തിൽ ഒരു ആവാസ കേന്ദ്രം സ്ഥാപിച്ചു.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകചിത്രസഞ്ചയം
തിരുത്തുക-
അനാപൊളിസ് ബേ ബ്രിഡ്ജ്. സാൻഡി പോയിന്റ് ബീച്ചിൽ നിന്നുള്ള ദൃശ്യം
-
മെരിലാൻഡ് സ്റ്റേറ്റ് ഹൌസും അതിന്റെ മരം കൊണ്ടുള്ള താഴികക്കുടവും
-
അനാപൊളിസിലെ ഒരു വീഥി - സ്റ്റേറ്റ് സർക്കിളിൽ നിന്നുള്ള ദൃശ്യം
-
മെരിലാൻഡ് സ്റ്റേറ്റ് ഹൌസിനു മുന്നിലെ ഫലകം
-
സ്റ്റേറ്റ് ഹൌസിനു സമീപം
-
ഇപ്പോൾ ഉപയോഗിക്കുന്ന അസംബ്ലി ഹാൾ
-
മെരിലാൻഡ് സ്റ്റേറ്റ് ഹൌസിലെ ജോർജ് വാഷിംഗ്ടന്റെ കാലത്തെ അസംബ്ലി ഹാൾ. അദ്ദേഹത്തിന്റെ പ്രതിമയും കാണാം
-
സ്റ്റേറ്റ് ഹൌസിനകത്തെ ലിഫ്റ്റിലെ സ്റ്റേറ്റ് ചിഹ്നം
-
മിഡിൽടൺ റ്റാവേൺ - 1750-ൽ സ്ഥാപിതം, അനാപൊളിസ്, മെരിലാൻഡ്
-
അനാപൊളിസ് തുറമുഖത്ത് നങ്കൂരമിട്ടിരിക്കുന്ന പായ് വഞ്ചികൾ
-
അനാപൊളിസിലെ വനിതാ ക്ലബിന്റെ മുന്നിലെ ഫലകം