ലുയീസിയാന

അമേരിക്കൻ ഐക്യനാടുകളിലെ ഒരു സംസ്ഥാനം
(Louisiana എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

അമേരിക്കൻ ഐക്യനാടുകളിലെ തെക്കുകിഴക്കൻ മേഖലയിലെ ഒരു സംസ്ഥാനമാണ് ലുയിസിയാന. യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ തെക്കൻ പ്രദേശത്താണ് ഇത് സ്ഥിതി ചെയ്യുന്നത്. ബാറ്റൺ റോഗ് ആണ് തലസ്ഥാനം. ന്യൂ ഓർലിയൻസ് ഇവിടുത്തെ ഏറ്റവും വലിയ നഗരമാണ്. പാരിഷുകളായി വിഭാഗിച്ചിരിക്കുന്ന ഒരേയൊരു സംസ്ഥാനമാണ് ലൂസിയാന. കൗണ്ടികൾക്ക് സമാനമായ പ്രാദേശിക അധികാര കേന്ദ്രങ്ങളാണ് പാരിഷുകൾ. ഏറ്റവും ജനസംഖ്യയുള്ള പാരിഷ് ജെഫേഴ്സണും ഏറ്റവും വിസ്തൃതിയുള്ള പാരിഷ് ന്യൂ ഓർലിയൻസുമാണ്. ആകെയുള്ള 50 സംസ്ഥാനങ്ങളിൽ ഇത് വലിപ്പത്തിൽ 31 ആം സ്ഥാനത്തും ജനസംഖ്യയിൽ 25 ആം സ്ഥാനവുമാണ്. ജനസംഖ്യയനുസരിച്ച് ഈ സംസ്ഥാനത്തെ ഏറ്റവും വലിയ പാരിഷ് ഈസ്റ്റ് ബാറ്റൺ റൂഷും പ്രാദേശിക വിസ്തീർണ്ണമനുസരിച്ച് വലിയ പാരിഷ് പ്ലാക്വെമൈൻസുമാണ്. ലൂസിയാന സംസ്ഥാനത്തിൻറെ അതിർത്തികൾ വടക്ക് അർക്കൻസാസ്, കിഴക്ക് മിസിസിപ്പി, പടിഞ്ഞാറ് ടെക്സാസ്, തെക്ക് മെക്സിക്കോ ഉൾക്കടൽ എന്നിവയാണ്.

ലൂയിസിയാന സംസ്ഥാനം
État de Louisiane
Léta de la Lwizyàn
Flag of Louisiana State seal of Louisiana
Flag of Louisiana Seal of Louisiana
വിളിപ്പേരുകൾ: Bayou State • Child of the Mississippi
Creole State •
Pelican State (official) • Sportsman's Paradise • Sugar State
ആപ്തവാക്യം: Union, Justice, and Confidence
Union, justice, et confiance (French)
Lunyon, Jistis, é Konfyans (Louisiana Creole)
അമേരിക്കൽ ഐക്യനാടുകളുടെ ഭൂപടത്തിൽ Louisiana അടയാളപ്പെടുത്തിയിരിക്കുന്നു
അമേരിക്കൽ ഐക്യനാടുകളുടെ ഭൂപടത്തിൽ Louisiana അടയാളപ്പെടുത്തിയിരിക്കുന്നു
ഔദ്യോഗികഭാഷകൾ De jure: None
De facto: English and French
നാട്ടുകാരുടെ വിളിപ്പേര് Louisianian, Louisianais (French), Lwizyané(èz) (Creole)
തലസ്ഥാനം Baton Rouge
ഏറ്റവും വലിയ നഗരം New Orleans[1][2][3]
ഏറ്റവും വലിയ മെട്രോ പ്രദേശം New Orleans metro area
വിസ്തീർണ്ണം  യു.എസിൽ 31st സ്ഥാനം
 - മൊത്തം 51,885 ച. മൈൽ
(135,382 ച.കി.മീ.)
 - വീതി 130 മൈൽ (210 കി.മീ.)
 - നീളം 379 മൈൽ (610 കി.മീ.)
 - % വെള്ളം 16
 - അക്ഷാംശം 28° 56′ N to 33° 01′ N
 - രേഖാംശം 88° 49′ W to 94° 03′ W
ജനസംഖ്യ  യു.എസിൽ 25th സ്ഥാനം
 - മൊത്തം 4,410,796 (2008 est.)[4]
4,468,976 (2000)
 - സാന്ദ്രത 102.59/ച. മൈൽ  (39.61/ച.കി.മീ.)
യു.എസിൽ 24th സ്ഥാനം
ഉന്നതി  
 - ഏറ്റവും ഉയർന്ന സ്ഥലം Driskill Mountain[5]
535 അടി (163 മീ.)
 - ശരാശരി 98 അടി  (30 മീ.)
 - ഏറ്റവും താഴ്ന്ന സ്ഥലം New Orleans[5]
-8 അടി (-2 മീ.)
രൂപീകരണം  April 30, 1812 (18th)
ഗവർണ്ണർ Bobby Jindal (R)
ലെഫ്റ്റനന്റ് ഗവർണർ Mitch Landrieu (D)
നിയമനിർമ്മാണസഭ {{{Legislature}}}
 - ഉപരിസഭ {{{Upperhouse}}}
 - അധോസഭ {{{Lowerhouse}}}
യു.എസ്. സെനറ്റർമാർ Mary Landrieu (D)
David Vitter (R)
യു.എസ്. പ്രതിനിധിസഭയിലെ അംഗങ്ങൾ 6 Republicans, 1 Democrat (പട്ടിക)
സമയമേഖല Central: UTC-6/-5
ചുരുക്കെഴുത്തുകൾ LA US-LA
വെബ്സൈറ്റ് www.louisiana.gov
Louisiana State symbols
The Flag of Louisiana.

The Seal of Louisiana.

Animate insignia
Bird(s) Brown pelican
Fish White perch
Flower(s) Magnolia
Insect Honeybee
Mammal(s) Black bear
Reptile Alligator
Tree Bald cypress

Inanimate insignia
Beverage Milk
Fossil Petrified palmwood
Gemstone Agate
Instrument Diatonic accordion
Song(s) "Give Me Louisiana"
"You Are My Sunshine"
"State March Song"
"Gifts of the Earth"

Route marker(s)
[[File:|125px|Louisiana Route Marker]]

State Quarter
Quarter of Louisiana
Released in

Lists of United States state insignia
Louisiana entrance sign off Interstate 20 in Madison Parish east of Tallulah

സംസ്ഥാനത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളും മിസിസ്സിപ്പി നദിയിലൂടെ ഒഴുകിയെത്തുന്ന എക്കൽ മണ്ണിൽ നിന്ന് രൂപം കൊണ്ടതാണ്. ഇങ്ങനെ ഒഴുകിയെത്തുന്ന എക്കലിൽനിന്ന് ബൃഹത്തായ അഴിമുഖപ്രദേശങ്ങളും  തീരദേശ ചതുപ്പുകളും ചെളിനിലങ്ങളും സൃഷ്ടിക്കപ്പെടുന്നു. ഈ ചതുപ്പു പ്രദേശങ്ങളിൽ സമ്പന്നമായ ഒരു ദക്ഷിണ ജൈവസംരക്ഷണ മേഖല ഉൾക്കൊള്ളുന്നു. ഇവിടുത്തെ ആവാസ വ്യവസ്ഥയിലെ ഇബിസ്, ഇഗ്രെറ്റ്സ് പോലുള്ള പക്ഷികൾ സാധാരണ ഉദാഹരണങ്ങളാണ്. അനേക ജാതി മരത്തവളകളുടെയും സ്റ്റർജിയോൺ (കടൽക്കൂരി), പാഡിൽഫിഷ് (ഒരു തരം ശുദ്ധജല മത്സ്യം) തുടങ്ങിയ മത്സ്യങ്ങളുടെ നിരവധി ഇനങ്ങളും ഇവിടെയുണ്ട്. കൂടുതൽ ഉയർന്ന പ്രദേശങ്ങളിൽ, തീ ഒരു സ്വാഭാവിക പ്രക്രിയയാണ്, കൂടാതെ ലോങ് ലീഫ് പൈൻമരങ്ങളുടെ സുദീർഘമായ വനങ്ങളും ആർദ്രമായ സാവന്നകളും (പുൽമേടുകൾ) ഇവിടെ നിലനിൽക്കുന്നു. ഈ പരിതഃസ്ഥിതി വ്യവസ്ഥ ഓർക്കിഡുകൾ ഉൾപ്പെടെയുള്ള അസാധാരണമായ ധാരാളം ഇനം സസ്യജാതികളേയും അനേകം ഇനം മാംസഭോജികളായ സസ്യങ്ങളേയും പിന്തുണയ്ക്കുന്നു.

മറ്റ് ദക്ഷിണ അമേരിക്കൻ സംസ്ഥാനങ്ങളെ അപേക്ഷിച്ച് ലൂയിസിയാന സംസ്ഥാനത്ത് കൂടുതൽ അമേരിക്കൻ ഇന്ത്യൻ ഗോത്രങ്ങളെ കണ്ടുവരുന്നു. ഇവയിൽ ഫെഡറൽ അംഗീകാരമുള്ള നാല് ഗോത്രങ്ങൾ, സംസ്ഥാന അംഗീകാരം ലഭിച്ച 10 ഗോത്രങ്ങൾ,  കൂടാതെ ഇനിയും അംഗീകാരം ലഭിക്കാത്ത നാലു ഗോത്രങ്ങളും എന്നിവയും ഉൾപ്പെടുന്നു.

ചില ലൂസിയാന നാഗരിക ചുറ്റുപാടുകളിൽസാംസ്കാരികവൈവിധ്യം, ബഹുഭാഷാ പൈതൃകം എന്നിവ നിലനിൽക്കുന്നു. അമേരിക്കൻ ഐക്യനാടുകളിൽ അസാധാരണമായി കണക്കാക്കപ്പെടുന്ന, 18 ആം നൂറ്റാണ്ടിലെ ഫ്രഞ്ച്, സ്പാനിഷ്, തദ്ദേശീയ അമേരിക്കൻ ഇന്ത്യൻ, ആഫ്രിക്കൻ സംസ്കാരങ്ങളുടെ മിശ്രണം ഈ ബഹു സാംസ്കാരിക, ഭാഷാ പൈതൃകത്തിന്റെ നിലനിൽപ്പിനെ ശക്തമായി സ്വാധീനിച്ചിരുന്നു. 1803 ൽ അമേരിക്കൻ ഐക്യനാടുകൾ ലൂയിസിയാന പ്രദേശം വിലയ്ക്കു വാങ്ങിയതിനു മുൻപ് നിലവിലെ ലുയിസിയാന സംസ്ഥാനം ഒരു ഫ്രഞ്ചു കോളനിയും ഒരു ചെറിയ കാലയളവിൽ സ്പാനിഷ് കോളനിയും ആയിരുന്നു. കൂടാതെ, കോളനി അധികാരികൾ പതിനെട്ടാം നൂറ്റാണ്ടിൽ അടിമകളായി നിരവധി ആഫ്രിക്കൻ ജനതയെ ഈ പ്രദേശത്തേയ്ക്ക് ഇറക്കുമതി ചെയ്തിരുന്നു. ഇവരിൽ കൂടുതലും പടിഞ്ഞാറൻ ആഫ്രിക്കൻ മേഖലകളിൽനിന്നുള്ളവരായതിനാൽ അവരുടേയായ ഒരു സാംസ്കാരിക കേന്ദ്രീകരണം രൂപപ്പെട്ടു.

ആഭ്യന്തര യുദ്ധാനന്തര കാലത്ത് ആംഗ്ലോ-അമേരിക്കക്കാർ ആംഗലീകരണത്തിനായുള്ള സമ്മർദ്ദം വർദ്ധിപ്പിച്ചു. 1974-ൽ ബഹുഭാഷാ നയം പുനരുജ്ജീവിപ്പിക്കുന്നതുവരെ ലൂസിയാനയിലെ സ്കൂളുകളിൽ ഇംഗ്ലീഷ് ഏകഭാഷയായി പഠിപ്പിച്ചിരുന്ന അവസ്ഥയായിരുന്നു.

ലൂയിസിയാനയിൽ ഒരിക്കലും ഒരു ഔദ്യോഗിക ഭാഷ പോലും ഉണ്ടായിട്ടില്ല. സംസ്ഥാന ഭരണഘടന, അവനവന്റെ ചരിത്രപരവും ഭാഷാപരവും സാംസ്കാരികവുമായ വൈവിദ്ധ്യങ്ങൾ, അവ ഇംഗ്ലീഷോ, ഫ്രഞ്ചോ, സ്പാനിഷോ എന്തുതന്നെയായായാലും അവ സംരക്ഷിക്കുന്നതിനും പരിപോഷിപ്പിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനുമുള്ള ജനങ്ങളുടെ അവകാശത്തെ പിന്തുണയ്ക്കുന്നു. 

പദോത്പത്തി

തിരുത്തുക

1643 മുതൽ 1715 വരെയുള്ള കാലത്ത് ഫ്രാൻസിലെ രാജാവായിരുന്ന ലൂയിസ് പതിനാലാമൻറെ പേരിലാണ് ലൂയിസിയാന അറിയപ്പെട്ടത്.

അമേരിക്കൻ ഐക്യനാടുകൾ, കാനഡ പ്രദേശങ്ങളിലെ മഹാ തടാകങ്ങൾ, മിസിസ്സിപ്പി നദി, മെക്സിക്കോ ഉൾക്കടൽ എന്നിവിടങ്ങളിൽ പര്യവേക്ഷണം നടത്തിയിരുന്ന റെനെ-റോബർട്ട് കാവലിയർ, സ്യൂർ ഡി ലാ സല്ലെ (നവംബർ 22, 1643 - മാർച്ച് 19, 1687) മിസിസിപ്പി നദീതടം മുഴുവനായും ഫ്രാൻസിന്റെ അധീനതയിലാണെന്ന്  അവകാശവാദമുന്നയിക്കുകയും  “ലാ ലൂയിസിയാനെ” എന്ന പേരിടുകയും ചെയ്തു. –അന (അഥവാ അനെ) എന്ന ലാറ്റിൻ പ്രത്യയം "ഒരു പ്രത്യേക വ്യക്തി, വിഷയം, അല്ലെങ്കിൽ സ്ഥലത്തെ സംബന്ധിച്ച വിവരങ്ങൾ" എന്നിവ സൂചിപ്പിക്കാൻ ഉപയോഗിക്കുന്നു. ലൂയിസ് + അന ലൂയിസുമായി ബന്ധപ്പെട്ടത് എന്ന ആശയം വഹിക്കുന്നു.

ഒരിക്കൽ ഫ്രാൻസിലെ കൊളോണിയൽ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന ലൂയിസിയാന ടെറിറ്ററി, മൊബൈൽ ബേയിൽ നിന്നു തുടങ്ങി ഇന്നത്തെ കാനഡ-യു.എസ്. ബോർഡിന്റെ വടക്കുഭാഗത്തേക്ക് , ഇപ്പോൾ അൽബെർട്ട, സസ്കറ്റ്ചെവാൻ എന്നീ കനേഡിയൻ പ്രവിശ്യകളുടെ ചെറിയ ഭാഗം കൂടി ഉൾക്കൊള്ളുന്ന പ്രദേശത്തേയ്ക്കു  നീണ്ടു കിടന്നിരുന്നു. 

ഭൂവിജ്ഞാനീയം

തിരുത്തുക

250 ദശലക്ഷം വർഷങ്ങൾക്കു മുൻപ് മെക്സിക്കോ ഉൾക്കടൽ നിലവിലുണ്ടായിരുന്നില്ല, എന്നാൽ പാൻഗിയ എന്ന പേരിൽ ഒരു സൂപ്പർ ഭൂഖണ്ഡം നിലനിന്നിരുന്നു. പാൻഗിയ പിളർന്നുമാറിയതോടെ,  അറ്റ്ലാന്റിക് സമുദ്രവും ഗൾഫ് ഓഫ് മെക്സിക്കോയും തുറക്കപ്പെട്ടു. ദശലക്ഷക്കണക്കിനു വർഷങ്ങൾക്കു ശേഷം, വെള്ളത്തിൽ നിന്ന് ഭൂമിയിലേയ്ക്കും, വടക്ക് മുതൽ തെക്ക് വരെയുള്ള ഭാഗങ്ങളിലേയ്ക്കും ലൂയിസിയാന സാവധാനം വികസിച്ചു. കിസാറ്റ്ചീ നാഷണൽ ഫോറസ്റ്റ് പോലുള്ള പ്രദേശങ്ങളിൽ വടക്കുഭാഗത്ത് പഴക്കമുള്ള പാറകൾ ദൃശ്യമാകുന്നു. 60 ദശലക്ഷം വർഷങ്ങൾക്ക് മുൻപ് ആദ്യകാല സെനോസോയിക് കാലഘട്ടത്തിന്റെ പഴക്കമുണ്ട് പാറകൾക്ക്. ഈ പാറകളുടെ രൂപീകരണ ചരിത്രം ഡി. സ്പീയറിങ്ങിന്റെ “റോഡ്സൈഡ് ജിയോളജി ഓഫ് ലൂയിസിയാന” യിൽ കാണാവുന്നതാണ്.

സംസ്ഥാനത്തിൻറെ ഏറ്റവും പ്രായം കുറഞ്ഞ ഭാഗങ്ങളായ ദ മാറിൻഗോയിൻ, ടെച്ചെ, സെന്റ് ബെർണാർഡ്, ലഫോർഷെ, ദ മോഡേൺ മിസിസിപ്പി (ഇപ്പോൾ അറ്റ്ച്ചഫാലായ) എന്നിവ   കഴിഞ്ഞ 12,000 വർഷങ്ങൾക്കിടയിൽ മിസിസിപ്പി നദിയുടെ ഡെൽറ്റകളിൽനിന്നു രൂപം കൊണ്ടതാണ്.  എക്കൽമണ്ണ് വടക്കു നിന്നു തെക്കു വശത്തേയ്ക്കു് മിസിസിപ്പി നദി വഹിച്ചു കൊണ്ടു വന്നു.

വടക്കുവശത്തെ ടെർഷ്യറി പാറകൾക്കും തീരപ്രദേശത്തെ താരതമ്യേന പുതിയ എക്കൽ അവശിഷ്ടങ്ങൾക്കുമിടയിൽ “പ്ലീസ്റ്റോസീൻ ടെറസസ്” എന്നറിയപ്പെടുന്ന ഒരു വിസ്തൃതമായ ബെൽറ്റ് സ്ഥിതി ചെയ്യുന്നു.  അവയുടെ പ്രായവും വിന്യാസവും  കഴിഞ്ഞകാല ഹിമയുഗങ്ങളിലെ സമുദ്രനിരപ്പിന്റെ ഉയർച്ചയും താഴ്ചയുമായി ബന്ധപ്പെട്ടിരിക്കുന്നു. വടക്കുള്ള ഉയർന്ന തടങ്ങളിൽ നദികളുടെ ഒഴുക്കിനാൽ ആഴമുള്ള ചാലുകൾ രൂപപ്പെടാൻ മതിയായ സമയം ലഭിച്ചിരുന്നു. എന്നാൽ പുതിയ തടങ്ങൾ കൂടുതൽ  പരന്നതാണ്.

ലൂയിസിയാനയിൽ ‘സാൾട്ട് ഡോമുകൾ’ (ബാഷ്പീകരിച്ച ധാതുക്കളുടെ ഗോളാകൃതിയിലുള്ള ഘടന) കണ്ടെത്തിയിട്ടുണ്ട്.  ഇവയുടെ ഉത്ഭവം, ആദ്യകാല മെക്സിക്കൻ ഉൾക്കടലുമായി ബന്ധപ്പെട്ടിരിക്കുന്നതായി കണ്ടെത്തിയിരിക്കുന്നു. അക്കാലത്ത് ആഴം കുറഞ്ഞ സമുദ്രത്തിലെ ബാഷ്പീകരണത്തിന്റെ തോത് ഉയർന്ന നിരക്കിലായിരുന്നു. സംസ്ഥാനത്ത് നൂറുകണക്കിന് സാൾട്ട് ഡോമുകളുണ്ട്. ഇവയിൽ അവെറി ദ്വീപിലേതാണ് എടുത്തു പറയേണ്ടത്. സാൾട്ട് ഡോമുകൾ ഉപ്പിന്റെ ഉറവിടം മാത്രമല്ല; അവ എണ്ണ, പ്രകൃതി വാതകങ്ങളുടെ അക്ഷയഖനികളുമാണ്. 

ഭൂമിശാസ്ത്രം

തിരുത്തുക

ലൂയിസിയാന സംസ്ഥാനത്തിൻറെ അതിർത്തികൾ പടിഞ്ഞാറ് ടെക്സസ്, വടക്ക് അർക്കൻസാസ്, കിഴക്ക് മിസിസിപ്പി സ്റ്റേറ്റ്, തെക്ക് ഗൾഫ് ഓഫ് മെക്സിക്കോ എന്നിവയാണ്. സംസ്ഥാനത്തിന്റെ ഉപരിതലത്തെ രണ്ടായി വിഭജിക്കാവുന്നതാണ്. വടക്കൻ മേഖലയിലെ ഉയർന്ന പ്രദേശങ്ങളും, തീരത്തുടനീളമായുള്ള എക്കൽ പ്രദേശങ്ങളുമാണിവ.

കാലാവസ്ഥ

തിരുത്തുക
  1. New Orleans a 'ghost town' after thousands flee Gustav: mayor August 31, 2008.
  2. "Expert: N.O. population at 273,000". WWL-TV. August 7, 2007. Archived from the original on 2007-09-26. Retrieved 2007-08-14. {{cite news}}: Cite has empty unknown parameter: |coauthors= (help)
  3. "Relocation". Connecting U.S. Cities. May 3, 2007. Archived from the original on 2014-02-09. Retrieved 2009-07-28.
  4. "Annual Estimates of the Resident Population for the United States, Regions, States, and Puerto Rico: April 1, 2000 to July 1, 2008". United States Census Bureau. Retrieved 2009-02-01.
  5. 5.0 5.1 "Elevations and Distances in the United States". U.S Geological Survey. April 29, 2005. Archived from the original on 2008-06-01. Retrieved November 6 2006. {{cite web}}: Check date values in: |accessdate= (help); Unknown parameter |dateformat= ignored (help)
മുൻഗാമി യു.എസ്. സംസ്ഥാനങ്ങൾ സംസ്ഥാനപദവി ലഭിച്ച ക്രമത്തിൽ
1812 ഏപ്രിൽ 30ന് പ്രവേശനം നൽകി (18ആം)
പിൻഗാമി
"https://ml.wikipedia.org/w/index.php?title=ലുയീസിയാന&oldid=3790121" എന്ന താളിൽനിന്ന് ശേഖരിച്ചത്