ഇന്നസെന്റ്

ഇന്ത്യന്‍ ചലച്ചിത്ര അഭിനേതാവ്
(Innocent Vincent എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

2014 മുതൽ 2019 വരെ ചാലക്കുടിയിൽ നിന്നുള്ള ലോക്സഭാംഗമായിരുന്ന പ്രശസ്തനായ മലയാള ചലച്ചിത്ര അഭിനേതാവായിരുന്നു ഇന്നസെൻ്റ്.[1](1948-2023)[2][3] 2002 മുതൽ 2018 വരെ താരസംഘടനയായ അമ്മയുടെ സംസ്ഥാന പ്രസിഡൻ്റായും പ്രവർത്തിച്ച ഇന്നസെൻ്റ് തൃശൂർ ഭാഷയെ മലയാള സിനിമയിൽ ജനകീയമാക്കിയ കലാകാരൻ കൂടിയാണ്. പ്രത്യേക തരത്തിലുള്ള ശരീരഭാഷയും തൃശൂർ ശൈലിയിലുള്ള സംഭാഷണവും ഇന്നസെൻറിൻ്റെ സവിശേഷതകളാണ്‌. സത്യൻ അന്തിക്കാട്, ഫാസിൽ, പ്രിയദർശൻ, സിദ്ധിക്ക് - ലാൽ സിനിമകളിൽ ഇന്നസെൻറിൻ്റെ കഥാപാത്രങ്ങൾ ഏറെ ജനപ്രിയമാണ്. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് 2023 മാർച്ച് 26ന് രാത്രി 10:30ന് അന്തരിച്ചു.[4][5][6][7]

ഇന്നസെൻ്റ്
ലോക്സഭാംഗം
ഓഫീസിൽ
2014-2019
മുൻഗാമികെ.പി.ധനപാലൻ
പിൻഗാമിബെന്നി ബെഹ്നാൻ
മണ്ഡലംചാലക്കുടി
വ്യക്തിഗത വിവരങ്ങൾ
ജനനം
തെക്കേത്തല വറീത് ഇന്നസെൻറ്

1948 ഫെബ്രുവരി 28
ഇരിങ്ങാലക്കുട, തൃശൂർ ജില്ല
മരണംമാർച്ച് 26, 2023(2023-03-26) (പ്രായം 75)
നെട്ടൂർ, എറണാകുളം ജില്ല
രാഷ്ട്രീയ കക്ഷിസി.പി.എം
പങ്കാളിആലീസ്
കുട്ടികൾസോണറ്റ്
ജോലിമലയാള ചലച്ചിത്ര അഭിനേതാവ്, നിർമ്മാതാവ്, പൊതുപ്രവർത്തകൻ
As of 26 മാർച്ച്, 2023
ഉറവിടം: മലയാള മനോരമ

ജീവിതരേഖ

തിരുത്തുക

തൃശ്ശൂർ ജില്ലയിലെ ഇരിഞ്ഞാലക്കുട താലൂക്കിലെ ചിറയ്ക്കൽ പഞ്ചായത്തിൽ തെക്കേത്തല വറീതിൻ്റെയും മർഗലീത്തയുടേയും മകനായി 1948 ഫെബ്രുവരി 28-ന് ജനനം. വറീത്-മർഗലീത്ത ദമ്പതികളുടെ എട്ടുമക്കളിൽ അഞ്ചാമനും ആണ്മക്കളിൽ മൂന്നാമനുമായിരുന്നു അദ്ദേഹം. ഡോ. കുര്യാക്കോസ്, സെലീന, പൗളി, സ്റ്റെൻസിലാവോസ്, അഡ്വ. വെൽസ്, ലിണ്ട, ലീന എന്നിവരായിരുന്നു സഹോദരങ്ങൾ. ലിറ്റിൽ ഫ്ലവർ കോൺവൻ്റ് ഹൈസ്കൂൾ, നാഷണൽ ഹൈസ്കൂൾ, ഡോൺ ബോസ്കോ എസ്.എൻ.എച്ച്.എസ് എന്നിവിടങ്ങളിൽ പഠനം. എട്ടാം ക്ലാസിൽ വച്ച് പഠനമുപേക്ഷിച്ച് അഭിനയമോഹവുമായി മദ്രാസിലേക്ക് തിരിച്ചു. സിനിമയിലെ പ്രൊഡക്ഷൻ എക്സിക്യൂട്ടീവായിട്ടാണ് തുടക്കം. 1972-ൽ റിലീസായ നൃത്തശാലയാണ് ആദ്യ സിനിമ. പിന്നീട് ഉർവ്വശി ഭാരതി, ഫുട്ബോൾ ചാമ്പ്യൻ, നെല്ല് തുടങ്ങിയ ചിത്രങ്ങളിൽ ചെറിയവേഷങ്ങൾ ചെയ്തു. സിനിമകളിൽ അവസരങ്ങൾ കുറഞ്ഞപ്പോൾ കർണാടകയിലെ ദാവൻഗരെയിലേക്ക് പോയി തീപ്പെട്ടിക്കമ്പനി നടത്തിയെങ്കിലും അത് സാമ്പത്തികപരമായി വിജയിച്ചില്ല. തുടർന്ന് ചെറുകിട ജോലികൾ ചെയ്ത് മദ്രാസിൽ തുടർന്നു.

സിനിമയിലെ തുടക്കകാലത്ത് തന്നെ ഡേവിഡ് കാച്ചപ്പള്ളിയുമായി ചേർന്ന് ശത്രു കമ്പയിൻസ് എന്ന നിർമ്മാണക്കമ്പനി ആരംഭിച്ചു. ശത്രു കമ്പയിൻസ് ബാനറിൽ ഇളക്കങ്ങൾ, വിടപറയും മുൻപേ, ഓർമ്മക്കായി, ലേഖയുടെ മരണം ഒരു ഫ്ലാഷ്ബാക്ക്, ഒരു കഥ ഒരു നുണക്കഥ തുടങ്ങിയ ചിത്രങ്ങൾ നിർമ്മിച്ചു. നിർമ്മാണക്കമ്പനി സാമ്പത്തികബാധ്യത നേരിട്ടതോടെ ഇന്നസെൻറ് ആ ശ്രമം ഉപേക്ഷിച്ച് വീണ്ടും അഭിനയത്തിലേക്ക് തിരിഞ്ഞു. ഇടക്കാലത്ത് ഇടതുപക്ഷ പാർട്ടിയായ ആർ.എസ്.പിയുടെ തൃശൂർ ജില്ലാ സെക്രട്ടറിയായും 1979 മുതൽ 1983 വരെ ഇരിങ്ങാലക്കുട മുൻസിപ്പൽ കൗൺസിലറായും പ്രവർത്തിച്ചു.

ഭരതൻ സംവിധാനം ചെയ്ത് 1982-ൽ റിലീസായ ഓർമ്മക്കായി എന്ന സിനിമയിലെ കഥാപാത്രമാണ് ഇന്നസെൻറിൻ്റെ അഭിനയ ജീവിതത്തിൽ വഴിത്തിരിവായത്. തൃശൂർ ഭാഷയിൽ ഇന്നസെൻ്റ് ആദ്യമായി സംസാരിക്കുന്നതും ഈ സിനിമയിലാണ്. പിന്നീടങ്ങോട്ട് എണ്ണിയാലൊടുങ്ങാത്ത ചിത്രങ്ങൾ. സിനിമയിലെ തൃശൂർ ഭാഷ ഇന്നസെൻറായി പരിണമിച്ചതും അക്കാലത്താണ്. മലയാള സിനിമകളിൽ ഇന്നസെൻ്റ് - കെപിഎസി ലളിത എന്നിവർ ജനപ്രിയ ജോഡികളുമായി. ഏകദേശം ഇതുവരെ 750-ലധികം മലയാള ചലച്ചിത്രങ്ങളിൽ അഭിനയിച്ച ഇന്നസെൻ്റ് മലയാള സിനിമയിലെ മികച്ച ഹാസ്യതാരങ്ങളിലൊരാളാണ്.

1986 മുതലാണ് ഇന്നസെൻറ് സിനിമകളിൽ സജീവമായത്. 1989-ൽ റിലീസായ റാംജിറാവു സ്പീക്കിംഗ് എന്ന സിനിമയിലെ മാന്നാർ മത്തായി എന്ന കോമഡി കഥാപാത്രം വലിയ ജനപ്രീതി നേടുകയും ധാരാളം ആരാധകരെ സൃഷ്ടിക്കുകയും ചെയ്തു. തുടർന്ന് ഗജകേസരിയോഗം, ഗോഡ്ഫാദർ, കിലുക്കം, വിയറ്റ്നാം കോളനി, ദേവാസുരം, കാബൂളിവാല എന്നിങ്ങനെ അനവധി നിരവധി സൂപ്പർഹിറ്റ് സിനിമകളിൽ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ ഇന്നസെൻറിന് കഴിഞ്ഞു. കോമഡി റോളുകളും സീരിയസ് റോളുകളും ഒരേപോലെ കൈകാര്യം ചെയ്യുന്ന നടനാണ് ഇന്നസെൻ്റ്. വെള്ളിത്തിരയിൽ അഭിനയിക്കുന്ന എല്ലാ കഥാപാത്രങ്ങളെയും പ്രേക്ഷകരുടെ മനസിൽ എന്നെന്നും നിലനിർത്താൻ അദ്ദേഹത്തിന് കഴിവുണ്ട്. കോമഡി റോളുകളിലെ അഭിനയമാണ് ഇന്നസെൻറിനെ ജനപ്രിയ നടനാക്കി മാറ്റിയത്.

1995-ൽ താരസംഘടനയായ അമ്മയുടെ ആദ്യ സംസ്ഥാന പ്രസിഡൻറായിരുന്ന എം.ജി.സോമൻ 1997-ൽ അന്തരിച്ചതിനെ തുടർന്ന് പ്രസിഡൻറായ മധു 2002-ൽ സ്ഥാനമൊഴിഞ്ഞതിനെ തുടർന്ന് അമ്മയുടെ പ്രസിഡൻറായത് ഇന്നസെൻറ് ആയിരുന്നു. നീണ്ട 16 വർഷം പ്രസിഡൻ്റ് സ്ഥാനത്തിരുന്ന് അമ്മയെ നയിച്ച ഇന്നസെൻ്റ് സംഘടനയുടെ വളർച്ചയിൽ നിർണായക പങ്ക് വഹിച്ചു. 2018-ൽ മോഹൻലാലിന് പ്രസിഡൻറ് സ്ഥാനം കൈമാറിയപ്പോൾ ഇന്ത്യയിലും വിദേശത്തും അറിയപ്പെടുന്ന കേരളത്തിലെ മികച്ച താരസംഘടന എന്ന നിലയിലേക്ക് അമ്മ വളർന്നിരുന്നു.[8]

ഇടതുപക്ഷ ആശയങ്ങളോട് എന്നും അനുഭാവം പുലർത്തിയ ഇന്നസെൻറ് 2014-ലെ പതിനാറാം ലോക്സഭ തിരഞ്ഞെടുപ്പിൽ മാർക്സിസ്റ്റ് പാർട്ടിയുടെ സ്വതന്ത്ര സ്ഥാനാർത്ഥിയായി ചാലക്കുടി മണ്ഡലത്തിൽ നിന്ന് വിജയിച്ചു. കോൺഗ്രസ് നേതാവായിരുന്ന പി.സി.ചാക്കോയെ പരാജയപ്പെടുത്തി ആദ്യമായി ലോക്സഭാംഗമായ ഇന്നസെൻ്റ് 2019-ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ ചാലക്കുടിയിൽ നിന്ന് വീണ്ടും മത്സരിച്ചെങ്കിലും കോൺഗ്രസിലെ ബെന്നി ബഹ്നാനോട് പരാജയപ്പെട്ടു.[9][10]

ആലപിച്ച ഗാനങ്ങൾ

  • ആനച്ചന്തം ഗണപതി മേള ചന്തം...

ഗജകേസരിയോഗം 1990

  • കണ്ടല്ലോ പൊൻകുരിശുള്ളൊരു...

സാന്ദ്രം 1990

  • കുണുക്ക് പെൺമണിയെ...

മിസ്റ്റർ ബട്ട്ലർ 2000

  • സുന്ദരകേരളം നമ്മൾക്ക്...

ഡോക്ടർ ഇന്നസെൻറാണ് 2012

  • സമാഗരിസ...

സുനാമി 2021

നിർമ്മിച്ച ചിത്രങ്ങൾ

  • വിടപറയും മുമ്പെ 1981
  • ഇളക്കങ്ങൾ 1982
  • ഓർമക്കായി 1982
  • ലേഖയുടെ മരണം ഒരു ഫ്ലാഷ്ബാക്ക് 1983
  • ഒരു കഥ ഒരു നുണക്കഥ 1986

കഥ എഴുതിയ സിനിമകൾ

  • പാവം ഐ.എ.ഐവാച്ചൻ 1994
  • കീർത്തനം 1995


പുരസ്കാരങ്ങൾ

കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം

കേരള സംസ്ഥാന ഫിലിം ക്രിട്ടിക്സ് പുരസ്കാരം

  • 2009 - മികച്ച നടൻ - പത്താം നിലയിലെ തീവണ്ടി

ഏഷ്യാനെറ്റ് ചലച്ചിത്രപുരസ്കാരം

മറ്റ് പുരസ്കാരങ്ങൾ

  • 2007 - സത്യൻ പുരസ്കാരം
  • 2008 - മികച്ച പ്രകടനത്തിനുള്ള വാർഷിക മലയാള ചലച്ചിത്ര പുരസ്കാരം (ദുബായ്)

[11]

പുസ്തകങ്ങൾ

ഇന്നസെന്റിന്റെ ആത്മകഥ ചിരിക്കു പിന്നിൽ എന്ന പേരിൽ മാതൃഭൂമി ബുക്ക്സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഞാൻ ഇന്നസെന്റ് (സ്മരണകൾ), മഴക്കണ്ണാടി (ചെറുകഥാ സമാഹാരം) എന്നിങ്ങനെ രണ്ട് പുസ്തകങ്ങളും പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.[12]

 
ഇന്നസെന്റ്

2012-ൽ അർബുദം പിടിപെട്ട ഇന്നസെന്റ്, അർബുദത്തിന് ചികിത്സയിലിരുന്ന കാലത്തുണ്ടായ അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ രചിച്ച കാൻസർ വാർഡിലെ ചിരി എന്ന പുസ്തകം, വൻ ജനപ്രീതി പിടിച്ചുപറ്റി.

തിരഞ്ഞെടുപ്പുകൾ

തിരഞ്ഞെടുപ്പുകൾ [13] [14]
വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും രണ്ടാമത്തെ മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും
2019 ചാലക്കുടി ലോകസഭാമണ്ഡലം ബെന്നി ബെഹനാൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്. 473444 ഇന്നസെന്റ് സി.പി.എം., എൽ.ഡി.എഫ്. 341170 എ.എൻ. രാധാകൃഷ്ണൻ ബി.ജെ.പി., എൻ.ഡി.എ. 154159
2014 ചാലക്കുടി ലോകസഭാമണ്ഡലം ഇന്നസെന്റ് സ്വതന്ത്ര സ്ഥാനാർത്ഥി, എൽ.ഡി.എഫ്. പി.സി. ചാക്കോ കോൺഗ്രസ് (ഐ.), യു.ഡി.എഫ്. ബി. ഗോപാലകൃഷ്ണൻ ബി.ജെ.പി., എൻ.ഡി.എ.

സ്വകാര്യ ജീവിതം

തിരുത്തുക
  • ഭാര്യ : ആലീസ്
  • ഏകമകൻ : സോണറ്റ്
  • മരുമകൾ : രശ്മി
  • പേരക്കുട്ടികൾ : ഇന്നസെൻറ് സോണറ്റ് (ഇന്നസെന്റ് ജൂനിയർ), അന്ന സോണറ്റ്[15]

ന്യുമോണിയാബാധയെത്തുടർന്ന് 2023 മാർച്ച് 3-ന് കൊച്ചിയിലെ ലേക്ഷോർ ആശുപത്രിയിൽ പ്രവേശിപ്പിയ്ക്കപ്പെട്ട ഇന്നസെന്റ്, അവിടെ വച്ച് മാർച്ച് 26-ന് രാത്രി 10:30ന് അന്തരിച്ചു. 75 വയസ്സായിരുന്നു അദ്ദേഹത്തിന്. രണ്ടുതവണ വന്നുപോയ അർബുദം അദ്ദേഹത്തിന്റെ രോഗപ്രതിരോധശേഷിയെ സാരമായി ബാധിച്ചതാണ് ന്യുമോണിയയിലേയ്ക്കും മരണത്തിലേയ്ക്കും നയിച്ചതെന്ന് പറയപ്പെടുന്നു. മൃതദേഹം കൊച്ചി കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിലും ഇരിഞ്ഞാലക്കുടയിലെ പാർപ്പിടം വീട്ടിലും പൊതുദർശനത്തിനുവച്ചശേഷം മാർച്ച് 28-ന് രാവിലെ ഇരിഞ്ഞാലക്കുട സെന്റ് തോമസ് കത്തീഡ്രലിൽ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. [16] [17] [18]

പ്രധാന സിനിമകൾ

തിരുത്തുക
  • പ്രേം നസീറിനെ കാണാനില്ല
  • കാതോട് കാതോരം
  • അയനം
  • രേവതിക്കൊരു പാവക്കുട്ടി
  • ധിം തരികിട തോം
  • നാടോടിക്കാറ്റ്
  • കടിഞ്ഞൂൽ കല്യാണം
  • മിമിക്സ് പരേഡ്
  • പൂക്കാലം വരവായി
  • ഉള്ളടക്കം
  • കനൽക്കാറ്റ്
  • ഉത്സവമേളം
  • മക്കൾ മാഹാത്മ്യം
  • അർജുനൻ പിള്ളയും അഞ്ചു മക്കളും
  • മണിച്ചിത്രത്താഴ്
  • മഴവിൽക്കാവടി
  • കിലുക്കം
  • കാബൂളിവാല
  • ഗോഡ്ഫാദർ
  • റാംജിറാവു സ്പീക്കിംഗ്
  • മാന്നാർ മത്തായി സ്പീക്കിംഗ്
  • ഇഞ്ചക്കാടൻ മത്തായി & സൺസ്
  • നമ്പർ വൺ സ്നേഹതീരം ബാംഗ്ലൂർ നോർത്ത്
  • ഗജകേസരിയോഗം
  • കോട്ടയം കുഞ്ഞച്ചൻ
  • ദേവാസുരം
  • കിലുക്കം
  • മിഥുനം
  • നമ്പർ 20 : മദ്രാസ് മെയിൽ
  • ഡോ. പശുപതി
  • പൊൻമുട്ടയിടുന്ന താറാവ്
  • മൈ ഡിയർ മുത്തച്ഛൻ
  • വിയറ്റ്നാം കോളനി
  • ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം
  • കിഴക്കൻ പത്രോസ്
  • പവിത്രം
  • പിൻഗാമി
  • പൈ ബ്രദേഴ്സ്
  • തൂവൽക്കൊട്ടാരം
  • അഴകിയ രാവണൻ
  • ചന്ദ്രലേഖ
  • അയാൾ കഥയെഴുതുകയാണ്
  • കുടുംബകോടതി
  • നരേന്ദ്രൻ മകൻ ജയകാന്തൻ വക
  • കാക്കക്കുയിൽ
  • ചിന്താവിഷ്ടയായ ശ്യാമള
  • ഹരികൃഷ്ണൻസ്
  • വിസ്മയം
  • രാവണപ്രഭു
  • ഹിറ്റ്ലർ
  • സ്നേഹിതൻ
  • മനസിനക്കരെ
  • കല്യാണരാമൻ
  • നന്ദനം
  • വെട്ടം
  • പട്ടാളം
  • യാത്രക്കാരുടെ ശ്രദ്ധയ്ക്ക്
  • വേഷം
  • തസ്കര വീരൻ
  • ക്രോണിക് ബാച്ച്ലർ
  • തുറുപ്പ്ഗുലാൻ
  • രസതന്ത്രം
  • പ്രാഞ്ചിയേട്ടൻ & സെയ്ൻ്റ്
  • ഒരു ഇന്ത്യൻ പ്രണയകഥ

പുറം കണ്ണികൾ

തിരുത്തുക
  1. "ഇന്നസെന്റ് മലയാളികളുടെ മനസിലെ മങ്ങാത്ത ഓർമകളിലേക്ക്; പ്രിയനടന് ജന്മനാട്ടിലെ സെന്റ് തോമസ് കത്തീഡ്രൽ പള്ളി സെമിത്തേരിയിൽ അന്ത്യനിദ്ര" https://www.janmabhumi.in/news/kerala/innocent-cremation
  2. "ഇന്നസെന്റ് ഇനി ഓർമ, പ്രിയ കലാകാരന് വിട നൽകി ജന്മനാട്; സംസ്‌കാര ചടങ്ങുകൾ ഔദ്യോഗിക ബഹുമതികളോടെ - KERALA - GENERAL | Kerala Kaumudi Online" https://keralakaumudi.com/news/mobile/news.php?id=1036614&u=rip-innocent
  3. "ചിരിയുടെ തമ്പുരാന് വിട; ഇന്നസന്റിന് ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം" https://www.manoramaonline.com/news/latest-news/2023/03/28/veteran-actor-and-former-mp-innocent-funeral-update.amp.html
  4. "ചിരി മാഞ്ഞു, കഥാപാത്രങ്ങൾ അനശ്വരം; ഇന്നസെന്റ് ഇനിയില്ല". Mathrubhumi (in ഇംഗ്ലീഷ്). Retrieved 2023-03-26.
  5. https://www.manoramaonline.com/news/latest-news/2023/03/27/veteran-actor-and-former-mp-innocent-funeral-updates.amp.html
  6. https://www.manoramaonline.com/movies/movie-news/2023/03/27/innocent-life-story.amp.html
  7. https://www.manoramaonline.com/movies/movie-news/2023/03/26/kalyanaraman-movie-innocent.amp.html
  8. https://www.manoramaonline.com/movies/movie-news/2023/03/27/innocent-amma-association-history.amp.html
  9. https://www.mathrubhumi.com/movies-music/features/innocent-a-versatile-actor-and-an-innocent-politician-too-1.8427935
  10. https://www.manoramaonline.com/tag-results.mo~entertainment@movie@RIP-Innocent.3.html
  11. "ഫിലിം ക്രിട്ടിക്സ് അവാർഡ്: കനിഹ മികച്ച നടി". Retrieved ജനുവരി 29, 2010.
  12. "ഞാൻ ഇന്നസെന്റ്‌". Archived from the original on 2013-04-25. Retrieved 2013-03-15.
  13. "ആർക്കൈവ് പകർപ്പ്". Archived from the original on 2021-11-11. Retrieved 2019-04-14.
  14. http://www.keralaassembly.org
  15. https://www.mathrubhumi.com/movies-music/features/innocent-and-wife-alice-lovestory-1.8417256
  16. "ഇന്നസെൻറ് ഇനി ഓർമ; യാത്രാമൊഴി നൽകി ജനസാഗരം : Deepika.com" https://www.deepika.com/MainNews.aspx?NewsCode=415706
  17. "ഇന്നസെന്റ്‌". Archived from the original on 2013-04-25. Retrieved 2013-03-15.
  18. "സിനിമയിൽ സജീവമാകണമെന്ന്‌ ഇന്നസെന്റ്‌".
പതിനാറാം ലോകസഭയിൽ കേരളത്തിൽ നിന്നുള്ള അംഗങ്ങൾ  
പി. കരുണാകരൻ | പി.കെ. ശ്രീമതി | മുല്ലപ്പള്ളി രാമചന്ദ്രൻ | എം.ഐ. ഷാനവാസ് | എം.കെ. രാഘവൻ | ഇ. അഹമ്മദ് | ഇ.ടി. മുഹമ്മദ് ബഷീർ | എം.ബി. രാജേഷ് | പി.കെ. ബിജു | സി.എൻ. ജയദേവൻ | ഇന്നസെന്റ് | കെ.വി. തോമസ്| ജോയ്സ് ജോർജ് | ജോസ് കെ. മാണി | കെ.സി. വേണുഗോപാൽ | കൊടിക്കുന്നിൽ സുരേഷ് | ആന്റോ ആന്റണി | എൻ.കെ. പ്രേമചന്ദ്രൻ | എ. സമ്പത്ത് | ശശി തരൂർ
"https://ml.wikipedia.org/w/index.php?title=ഇന്നസെന്റ്&oldid=4077205" എന്ന താളിൽനിന്ന് ശേഖരിച്ചത്