ഭവാനിപ്പുഴ
(Bhavani River എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കേരളത്തിൽ നീലഗിരി മലനിരകളിൽ നിന്ന് ഉദ്ഭവിച്ച് തമിഴ്നാട്ടിലേയ്ക്ക് ഒഴുകുന്ന ഒരു നദിയാണ് ഭവാനിപ്പുഴ.ഈ നദി പാലക്കാട് ജില്ലയിലൂടെ ഒഴുകി കൽക്കണ്ടിയൂർ എന്ന സ്ഥലത്തു വച്ച് തമിഴ്‌നാട്ടിലേക്ക് പ്രവേശിക്കുന്നു. തമിഴ്നാട്ടിലെ ഏറ്റവും വലിയ നദികളിൽ ഒന്നാണ് ഭവാനി. ആകെ 217 കിലോമീറ്ററോളം നീളമുള്ള ഈ നദി തമിഴ്നാട്ടിലെ ഈറോഡിനടുത്ത് കാവേരി നദിയുമായി കൂടിച്ചേരുന്നു. ശിരുവാണി നദി, വരഗാറ് എന്നിവയാണ് ഭവാനിപ്പുഴയുടെ പ്രധാന പോഷക നദികൾ. കേരളത്തിൽ ഭവാനി നദിയുടെ നീളം 37.5 കിലോ മീറ്ററാണ്.മുക്കാലി തടയണ സ്ഥിതി ചെയ്യുന്നത് ഈ നദിയിലാണ്. ഭവാനിയിൽ എത്തിച്ചേരുന്ന പ്രധാന നദികളിലൊന്നായ ശിരുവാണിയിൽ, കോയമ്പത്തൂർ പട്ടണത്തിലേക്ക് ജലവിതരണം നടത്താനായി അണക്കെട്ട് നിർമ്മിച്ചിട്ടുണ്ട്.
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ഭവാനിപ്പുഴ | |
---|---|
Physical characteristics | |
നദീമുഖം | കാവേരി നദി |
നീളം | 217 കിലോമീറ്റർ (712,000 അടി) |
അവലംബം
തിരുത്തുകപുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകBhavani River എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.