ആനി ബസന്റ്

ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത വനിത

ഇന്ത്യയെ മാതൃരാജ്യമായി സ്വീകരിച്ച് നാല്പതു വർഷത്തോളം ജീവിച്ച് ഇന്ത്യയുടെ നവോത്ഥാനത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടി പ്രവർത്തിച്ച ആംഗ്ലോ-ഐറിഷ് വനിത. (ജനനം 1847 ഒക്ടോബർ 1 -മരണം 1933 സെപ്റ്റംബർ 20). 19-ാം വയസ്സിൽ ഫ്രാങ്ക് ബസന്റിനെ വിവാഹം കഴിച്ചു. എന്നാൽ പിന്നീട് അവർ വിവാഹബന്ധം വേർപെടുത്തി. അവർ പിന്നീട് നാഷണൽ സെക്യൂലാർ സൊസൈറ്റിയുടെ അറിയപ്പെടുന്ന പ്രസംഗകയും , എഴുത്തുകാരിയുമായി മാറി. നിരീശ്വരവാദിയും, രാഷ്ട്രീയ പ്രവർത്തകനുമായി ചാൾസ് ബ്രാഡ്ലോയുടെ അടുത്ത സുഹൃത്തായി ആനി ബസന്റ് മാറി. 1877 ൽ ജനനനിയന്ത്രണത്തെക്കുറിച്ച് അവർ പ്രസിദ്ധപ്പെടുത്തിയ ഒരു പുസ്തകം കാരണം, പിന്നീട് അവർ നിയമനടപടികളെ നേരിടുകയുണ്ടായി. ഈ വിവാദം അവരെ പ്രശസ്തിയിലേക്കെത്തിച്ചു. നോർത്താംപ്ടൺ പ്രവിശ്യയിൽ നിന്നും ബ്രാഡ്ലോ, പാർലമെണ്ടംഗമായി തിരഞ്ഞെടുക്കപ്പെട്ടു.

ആനി ബസന്റ്
ആനി ബസന്റ് 1897 ൽ
ജനനം(1847-10-01)1 ഒക്ടോബർ 1847
ഗ്രേറ്റ് ബ്രിട്ടൺ ഐർലണ്ട്
മരണം20 സെപ്റ്റംബർ 1933(1933-09-20) (പ്രായം 85)
അഡയാർ , തമിഴ്നാട്
അറിയപ്പെടുന്നത്Theosophist, സ്ത്രീകളുടെ അവകാശങ്ങൾ, activist, എഴുത്തുകാരി, വാഗ്മി
ജീവിതപങ്കാളി(കൾ)ഫ്രാങ്ക് ബസന്റ്
കുട്ടികൾആർതർ, മേബിൾ

വില്ല്യം ഒബ്രൈൻ എന്ന പാർലമെണ്ടംഗത്തെ ജയിലിൽ നിന്നും മോചിപ്പിക്കാനായി ലണ്ടനിൽ നടന്ന ബ്ലഡി സൺഡേയുടെയും, ലണ്ടൻ മാച് ഗേൾസ് സമരത്തിന്റെയും സംഘാടകരിൽ ഒരാളായി ആനി മാറി. [1]

ആദ്യകാല ജീവിതം

തിരുത്തുക

1847 ഒക്ടോബർ 1 ന്‌ ഇംഗ്ലണ്ടിലാണ്‌ ആനി ജനിച്ചത്. പിതാവ് വില്യം പി. വുഡ് ഒരു ബഹുഭാഷാ പണ്ഡിതനും പുരോഗമനവാദിയുമായിരുന്നു. അമ്മയാകട്ടേ തികഞ്ഞ മതവിശ്വാസിയും. ആനി വുഡിന്‌ അഞ്ച് വയസ്സുള്ളപ്പോൾ പിതാവ് മരിച്ചു. ഒരു സത്രം നടത്തിയാണ്‌ അമ്മ ആനിയെ പഠിപ്പിച്ചത്.  എന്നാൽ ഉന്നതവിദ്യാഭ്യാസം ആനിക്കു നൽകാൻ അവർക്കു കഴിയുമായിരുന്നില്ല. ആനിയുടെ അമ്മയുടെ സുഹൃത്തായ എല്ലൻ മേരിയാത് ആണ് ആനിയുടെ പിന്നീടുള്ള വിദ്യാഭ്യാസചെലവുകൾ വഹിച്ചത്. ആനിക്ക് നല്ല വിദ്യാഭ്യാസം തന്നെ കിട്ടുന്നുണ്ടെന്നുള്ളത് അവർ ഉറപ്പുവരുത്തിയിരുന്നു. ചെറുപ്പകാലത്തു തന്നെ യൂറോപ്പിലങ്ങോളമിങ്ങോളം സഞ്ചരിക്കുവാൻ ആനിക്കു സാധിച്ചു. പത്തൊമ്പതാമത്തെ വയസ്സിൽ 26വയസ്സുള്ള ഫ്രാങ്ക് ബസന്റിനെ ആനി വിവാഹം കഴിച്ചു. ഫ്രാങ്ക് ക്ലെർജിമെൻ എന്ന പുരോഹിത കുടുംബത്തിലെ അംഗമായിരുന്നു. വിവാഹദിനതലേന്നു വരെ ആനി യാത്രയിലായിരുന്നു. മാഞ്ചസ്റ്ററിൽ നിന്നുള്ള സുഹൃത്തുക്കളുടെ ക്ഷണപ്രകാരം മാഞ്ചസ്റ്റർ രക്തസാക്ഷികളെ സന്ദർശിക്കാൻ പോയിരിക്കയായിരുന്നു ആനി.

  1. "ലണ്ടനിലെ വെളുത്ത അടിമത്തം" ലക്കം 21 ടവർ ഹാംലറ്റ് ലോക്കൽ ഹിസ്റ്ററി ശേഖരത്തിൽ നിന്നും

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക


       ഇന്ത്യൻ സ്വാതന്ത്ര്യസമര നേതാക്കൾ            
അക്കാമ്മ ചെറിയാൻ - ആനി ബസൻറ് - ഇക്കണ്ടവാര്യർ - കസ്തൂർബാ ഗാന്ധി - എ.വി. കുട്ടിമാളു അമ്മ - ഐ.കെ. കുമാരൻ - സി. കേശവൻ - കെ.പി. കേശവമേനോൻ - കെ. കേളപ്പൻ - കെ.കെ. കുഞ്ചുപിള്ള - ഗാഫർ ഖാൻ -ഗോഖലെ - എ.കെ. ഗോപാലൻ - സി.കെ. ഗോവിന്ദൻ നായർ - ചന്ദ്രശേഖർ ആസാദ് -ചെമ്പകരാമൻ പിള്ള - നെഹ്‌റു - ജോർജ്ജ് ജോസഫ് - ഝാൻസി റാണി - താന്തിയാ തോപ്പി - ദാദാഭായ് നവറോജി - കെ.എ. ദാമോദരമേനോൻ - പട്ടം താണുപിള്ള - എ. ജെ. ജോൺ, ആനാപ്പറമ്പിൽ - വക്കം മജീദ് - പനമ്പിള്ളി ഗോവിന്ദമേനോൻ - പി. കൃഷ്ണപിള്ള - എ.കെ. പിള്ള - ബാല ഗംഗാധര‍ തിലകൻ - ഭഗത് സിംഗ് - മംഗൽ പാണ്ഡേ - മഹാത്മാ ഗാന്ധി - ജയപ്രകാശ് നാരായൺ- റാം മനോഹർ ലോഹിയ- മഹാദേവ് ഗോവിന്ദ് റാനാഡേ - ഭിക്കാജി കാമ -കെ. മാധവൻ നായർ -മുഹമ്മദ് അബ്ദുൾ റഹിമാൻ - മൗലാനാ ആസാദ് - മുഹമ്മദലി ജിന്ന - മദൻ മോഹൻ മാളവ്യ - രാജഗോപാലാചാരി - ലാലാ ലജ്പത് റായ്- മഹാദേവ് ദേശായ് - വക്കം മൗലവി - വിജയലക്ഷ്മി പണ്ഡിറ്റ് - സി.ശങ്കരൻ നായർ - സരോജിനി നായിഡു - പട്ടേൽ - ബോസ് - സ്വദേശാഭിമാനി രാമകൃഷ്ണപിള്ള - കെ കുമാർജി - റാഷ്‌ ബിഹാരി ബോസ് - ബിപിൻ ചന്ദ്രപാൽ - പുരുഷോത്തം ദാസ് ടാണ്ടൻ - കുഞ്ഞാലി മരക്കാർ - ടിപ്പു സുൽത്താൻ - കുറൂർ നീലകണ്ഠൻ നമ്പൂതിരിപ്പാട് - ഇ.എം.എസ്. നമ്പൂതിരിപ്പാട് - വി.എസ്. അച്യുതാനന്ദൻ - ബീഗം ഹസ്രത്ത്‌ മഹൽ - എൻ. പി. നായർ - കൂടുതൽ...



"https://ml.wikipedia.org/w/index.php?title=ആനി_ബസന്റ്&oldid=3089552" എന്ന താളിൽനിന്ന് ശേഖരിച്ചത്