കെ. കാമരാജ്

ഒരു കാലത്ത്‌ ഇന്ത്യൻ രാഷ്ട്രീയത്തിലെ 'കിംഗ്‌ മേക്കറാ'യിരുന്നു

കെ. കാമരാജ് (1903-1975) ഒരു കാലത്ത്‌ ഇന്ത്യൻ രാഷ്ട്രീയത്തിലെ 'കിംഗ്‌ മേക്കറാ'യിരുന്നു. സ്വാതന്ത്ര്യ സമരത്തിലൂടെ രാഷ്ട്രീയ രംഗത്തെത്തിയ കാമരാജ്‌ ജവഹർലാൽ നെഹ്‌റുവിന്റെ അടുത്ത അനുയായി ആയിരുന്നു. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽനിന്നും കോൺഗ്രസ്‌ പാർട്ടിയുടെ നേതൃസ്ഥാനത്തെത്തിയ ചുരുക്കം പേരിൽ ഒരാളാണ്‌. ലാൽ ബഹദൂർ ശാസ്ത്രി, ഇന്ദിരാ ഗാന്ധി എന്നിവരെ പ്രധാനമന്ത്രി പദത്തിലെത്തിക്കുന്നതിൽ സുപ്രധാന പങ്കുവഹിച്ചു. 1976-ലെ ഭാരത രത്നം അവാർഡ് ലഭിച്ചത് കാമരാജിനായിരുന്നു.[1]

K. Kamaraj
Kumarasami Kamaraj.jpg
Member of Parliament (Lok Sabha) for Nagercoil
ഔദ്യോഗിക കാലം
1967–1975
മുൻഗാമിA. Nesamony
പിൻഗാമിKumari Ananthan
മണ്ഡലംNagercoil
Member of Tamil Nadu Legislative Assembly for Sattur
ഔദ്യോഗിക കാലം
1957–1967
മുൻഗാമിS. Ramaswamy Naidu
പിൻഗാമിS. Ramaswamy Naidu
മണ്ഡലംSattur
Member of Tamil Nadu Legislative Assembly for Gudiyatham
ഔദ്യോഗിക കാലം
1954–1957
മുൻഗാമിRathnaswamy and A. J. Arunachala Mudaliar
പിൻഗാമിV. K. Kothandaraman and T. Manavalan
മണ്ഡലംGudiyatham
Chief Minister of the Madras State (Tamil Nadu)
ഔദ്യോഗിക കാലം
1954–1963
മുൻഗാമിC. Rajagopalachari
പിൻഗാമിM. Bhakthavatsalam
Member of Parliament (Lok Sabha) for Srivilliputhur
ഔദ്യോഗിക കാലം
1952–1954
മുൻഗാമിNone
പിൻഗാമിS. S. Natarajan
മണ്ഡലംSrivilliputhur
President of the Indian National Congress (Organisation)
ഔദ്യോഗിക കാലം
1967–1971
മുൻഗാമിNone
പിൻഗാമിMorarji Desai
President of the Indian National Congress
ഔദ്യോഗിക കാലം
1963–1967
മുൻഗാമിNeelam Sanjiva Reddy
പിൻഗാമിS. Nijalingappa
President of the Madras Provincial Congress Committee
ഔദ്യോഗിക കാലം
1946–1952
പിൻഗാമിP. Subbarayan
വ്യക്തിഗത വിവരണം
ജനനം(1903-07-15)15 ജൂലൈ 1903
Virudhunagar, Tamil Nadu, India
മരണം2 ഒക്ടോബർ 1975(1975-10-02) (പ്രായം 72)
Chennai, Tamil Nadu, India
ദേശീയതIndian
രാഷ്ട്രീയ പാർട്ടിIndian National Congress
ഒപ്പ്

1903 ജൂലൈ 15നു ജനിച്ചു. അച്ഛൻ കുമാരസ്വാമി നാടാർ.12 വയസ്സുള്ളപ്പോൾ സ്കൂൾ വിദ്യാഭ്യാസം നിർത്തുകയും ഒരു കടയിൽ ജോലിക്കാരൻ ആവുകയും ചെയ്തു. 1920ൽ ആണ് ഗാന്ധിജിയെ ആദ്യമായിട്ട് കാണുന്നത്. അപ്പോൾത്തന്നെ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിൽ ചേരുകയും സ്വാതന്ത്ര്യത്തിനായി പ്രവർത്തിച്ചു തുടങ്ങുകയും ചെയ്തു.

1930ഉപ്പുസത്യാഗ്രഹത്തിന്റെ ഭാഗമായി കാമരാജിന് ആദ്യമായിട്ട് ജയിൽവാസം അനുഭവിക്കേണ്ടി വന്നു. 1941 ൽ ജയിലിൽ ഉള്ളപ്പോൾത്തന്നെ അദ്ദേഹത്തിന്റെ നാട്ടിലെ മുനിസിപ്പൽ കൌൺസിൽ ചെയർമാൻ സ്ഥാനം അദ്ദേഹത്തിന് ലഭിച്ചു. പക്ഷേ അദ്ദേഹം ആ പദവി സ്വീകരിച്ചില്ല. മദ്രാസ് കോൺഗ്രസ്സ് കമ്മറ്റിയുടെ പ്രസിഡന്റ് ആയിട്ട് 1940 ൽ തെരഞ്ഞെടുക്കപ്പെട്ടു. 1954 വരെ പ്രസിഡന്റ് സ്ഥാനം 1947 മുതൽ, 1969 ൽ കോൺഗ്രസ്സ് വിഭജനം നടക്കുന്നതുവരെ എ. ഐ. സി. സി. (ഓൾ ഇന്ത്യ കോൺഗ്രസ്സ് കമ്മറ്റി) യിൽ അംഗമായി പ്രവർത്തിച്ചു.

1954 മുതൽ 1963 വരെ മദ്രാസ് സംസ്ഥാനത്തിലെ മുഖ്യമന്ത്രി ആയിരുന്നു. സംസ്ഥാനത്തിന്റെ പുരോഗതിക്കു വേണ്ടി ഒരു പാട് കാര്യങ്ങൾ ചെയ്തു. 1963 ൽ രാജി വെച്ചു. ഇന്ത്യൻ നാഷനൽ കോൺഗ്രസ്സിന്റെ പ്രസിഡന്റ് ആയിട്ട് 1963 ഒക്ടോബറിൽ തെരഞ്ഞെടുക്കപ്പെട്ടു.

1975 ഒക്ടോബർ 2ന് അന്തരിച്ചു.

Kamaraj Statue in Marina Beach, Chennai depicting his contribution to education in the state

ജീവിതരേഖതിരുത്തുക

1903 ജൂലൈ 15-ന് കുമാരസ്വാമി നാടാർ തമിഴ്നാടിലെ വിരുദുനഗറിൽ ശിവഗാമി അമ്മാൾ എന്നിവരുടെ മകനായി ജനിച്ചു. കാമാച്ചി എന്ന ആദ്യ പേര് പിന്നീട് കാമരാജർ എന്നാക്കി മാറ്റി. പിതാവ് കുമാരസ്വാമി ഒരു വ്യാപാരി ആയിരുന്നു. 1907- ൽ കാമരാജിന്റെ ജനനത്തിനു നാല് വർഷത്തിനു ശേഷം അദ്ദേഹത്തിന്റെ സഹോദരി നാഗമ്മാൾ ജനിച്ചു. 1907-ൽ കാമരാജ് ഒരു പരമ്പരാഗത വിദ്യാലയത്തിൽ പ്രവേശിപ്പിക്കപ്പെടുകയും 1908-ൽ ഇദ്ദേഹത്തെ യെനാദി നാരായണ വിദ്യാ ശാലയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.1909-ൽ കാമരാജ് വിരുദുപാട്ടി ഹൈസ്കൂളിൽ പ്രവേശിച്ചു. ആറു വയസ്സുള്ളപ്പോൾ കാമരാജിന്റെ അച്ഛൻ മരിച്ചു. പിന്നീട് കുടുംബത്തെ സഹായിക്കാൻ കാമരാജ് നിർബന്ധിതനായി. 1914-ൽ കാമരാജ് കുടുംബത്തെ സഹായിക്കുന്നതിനിടയിൽ സ്കൂളിൽ നിന്നും പുറത്താക്കപ്പെട്ടു.[2]

അവലംബംതിരുത്തുക

  1. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2009-02-15-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2008-06-10.
  2. Kapur, Raghu Pati (1966). Kamaraj, the iron man. Deepak Associates. p. 12. Archived from the original on 16 November 2014.

ഇതര ലിങ്കുകൾതിരുത്തുക


"https://ml.wikipedia.org/w/index.php?title=കെ._കാമരാജ്&oldid=3628891" എന്ന താളിൽനിന്ന് ശേഖരിച്ചത്