കെ.സി. മാമ്മൻ മാപ്പിള
മലയാള മനോരമ ദിനപത്രത്തിന്റെ രണ്ടാമത്തെ പത്രാധിപരായിരുന്നു കെ.സി. മാമ്മൻ മാപ്പിള.[1]
ജീവിതരേഖതിരുത്തുക
1873ൽ ആലപ്പുഴ ജില്ലയിലെ കുട്ടനാടിനടുത്ത് കുപ്പപ്പുറത്തു ജനിച്ചു. കോട്ടയം എം.ഡി.എസ്സ്. സ്കൂളിലെ അദ്ധ്യാപകനും 1901 മുതൽ 1909 വരെ പ്രധാനാധ്യാപകനുമായിരുന്നു.[2]
മലയാള മനോരമയുടെ സ്ഥാപകനായിരുന്ന കണ്ടത്തിൽ വർഗീസ് മാപ്പിളയുടെ സഹോദര പുത്രനായിരുന്നു കെ.സി. മാമ്മൻ മാപ്പിള. വർഗീസ് മാപ്പിള മരിച്ചപ്പോൾ അദ്ദേഹത്തിന്റെ പുത്രനായിരുന്ന കെ.വി. ഈപ്പൻ പത്രത്തിന്റെ ഓഹരികൾ പിതൃ സഹോദര പുത്രനായ കെ.സി. മാമ്മൻ മാപ്പിളയ്ക്കു വിൽക്കുകയായിരുന്നു[1]. മാമ്മൻ മാപ്പിള തന്റെ സഹോദരനായ കെ.സി. ഈപ്പനോട് ചേർന്ന് ട്രാവൻകൂർ നാഷനൽ ബാങ്ക് എന്ന ബാങ്കിംഗ് സ്ഥാപനവും ആരംഭിച്ചു.[3]
കുടുംബംതിരുത്തുക
വർഗീസ് മാപ്പിള, മോഡിസെറിൽ കുടുംബത്തിലെ കുഞ്ഞമ്മയെ വിവാഹം കഴിച്ചു. അദ്ദേഹത്തിന് എട്ട് ആൺമക്കളും ഒരു മകളുമുണ്ടായിരുന്നു. കെ. എം. ചെറിയാൻ, കെ. എം. മാത്യു, കെ. എം. മാമ്മൻ മാപ്പിള എന്നിവർ അതിൽ ഉൾപ്പെടുന്നു. പദ്മശ്രീ കെ.എം. ഫിലിപ്പ് ആറാമത്തെ മകനാണ്.[4]
കെ. സി. മാമ്മൻ മാപ്പിള അവാർഡ്തിരുത്തുക
മനോരമ സ്കൂൾ ഓഫ് കമ്മ്യൂണിക്കേഷന്റെ മികച്ച വിദ്യാർത്ഥിക്ക് സമ്മാനിച്ചുവരുന്ന കെ. സി. മമ്മൻ മാപ്പിള അവാർഡ് ഇദ്ദേഹത്തിന്റെ സ്മരണയ്ക്കായി ഏർപ്പെടുത്തിയതാണ്.
അവലംബംതിരുത്തുക
- ↑ 1.0 1.1 "ഭൂമി മലയാളത്തിന്റെ അച്ചായൻ". മാതൃഭൂമി ഈവ്സ്. മൂലതാളിൽ നിന്നും 2013-08-18-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 29 ആഗസ്റ്റ് 2013.
{{cite web}}
: Check date values in:|accessdate=
(help) - ↑ എം.ഡി.എസ്സ്.എച്ച്.എസ്സ് എസ്സ്. കോട്ടയം - IT @ School
- ↑ "KC MAMMEN MAPPILLAI AND FAMILY". www.mmfamily.in. ശേഖരിച്ചത് 2019-07-30.
- ↑ "Koti". Koti. 2005. മൂലതാളിൽ നിന്നും 2014-10-13-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 5 December 2014.