സംസ്കൃത പദമായ ദൽ (dal) എന്ന പദത്തിൽ നിന്നുമാണ് ദളിത്‌ എന്ന പദം ഉണ്ടാകുന്നത്. ചിതറിയ, മുറിഞ്ഞ എന്നിങ്ങനെയുള്ള അർത്ഥമാണ് സംസ്കൃതത്തിൽ പ്രസ്തുത പദത്തിന്. ദളിത്‌ എന്ന പദം അടിച്ചമർത്തപ്പെട്ടവർ ("oppressed") എന്നതിനെ കുറിക്കുന്നു. ഹൈന്ദവ ജാതി വ്യവസ്ഥ അനുസരിച്ച് ഒരു വർണവും ഇല്ലാത്തവരാണ് ദലിതർ. ദലിത് എന്ന പദം ഒരു ജാതിയെ കുറിക്കുന്നില്ല, മറിച്ച് ചരിത്രപരമായ കാരണങ്ങളാൽ സമൂഹത്തിൻറെ മുഖ്യധാരയിൽ നിന്നും ഒഴിച്ചുനിർത്തപെട്ട അനേകം ജാതികളെ പ്രതിനിധീകരിക്കുന്നു. സമൂഹശരീരത്തിൽനിന്നു വിച്ഛേദിക്കപ്പെട്ട ഒരു ജനവിഭാഗം എന്ന അർത്ഥം ലഭിക്കത്തക്ക രീതിയിൽ ദലനം ചെയ്യപ്പെട്ടത് (മുറിച്ച് മാറ്റപ്പെട്ടത്) എന്നാണ് ദലിതർ എന്ന വാക്കിൻറെ അർത്ഥം. ആദ്യമായി ദളിത്‌ എന്ന പദം ഉപയോഗിക്കുന്നത് മറാത്തി സാമൂഹിക പരിഷ്കർത്താവും വിപ്ലവകാരിയും ആയ ജ്യോതിറാവു ഫൂലെ[അവലംബം ആവശ്യമാണ്] ആണ്. 19-ആം നൂറ്റാണ്ടിൻറെ അവസാനത്തോടുകൂടി ബി.ആർ. അംബേദ്കർറുടെ കാലത്താണ്[അവലംബം ആവശ്യമാണ്] ദളിത്‌ എന്ന പദത്തിനു കൂടതൽ പ്രചാരം ലഭിക്കുന്നത്. അടിച്ചമർത്തപ്പെട്ടവർ ജാതി വ്യവസ്ഥയ്ക്ക് പുറത്തു നില്ക്കുന്നതും തൊട്ടുകൂടായ്മ, തീണ്ടികൂടായ്മ തുടങ്ങിയവ അനുസരിക്കേണ്ട / ആചരിക്കേണ്ട ജനവിഭാഗങ്ങളെ ഒന്നിച്ചാണ് ഫൂലെ ദളിത്‌ എന്ന് വിളിച്ചത്[അവലംബം ആവശ്യമാണ്].

ദളിത്‌ എന്ന പദം ഇന്ന് ഏതെങ്കിലും താഴ്ന്ന ജാതിയെ കുറിക്കുവാനോ ഏതെങ്കിലും മതത്തെ കുറിക്കുവാനോ അല്ല ഉപയോഗിക്കുന്നത്, മറിച്ച് സ്വന്തമായ സംസ്കാരവും പാരമ്പര്യവും, പ്രത്യേകമായ ജീവിതരീതി ഉള്ളതുമായ ഒരു സമൂഹത്തെ കുറിക്കുവാൻ ആണ് ഉപയോഗിക്കുന്നത്. ദളിതർ പൊതുവായി ജാതി വ്യവസ്ഥയുടെ കാലത്ത് അറിയപെട്ടിരുന്നത് വിവിധ പേരുകളിലാണ്. അവർണ്ണർ, പഞ്ചമാർ, അസുരർ, ചണ്ടാലർ, ഹരിജൻ, തൊട്ടു കൂടാത്തവർ, തീണ്ടി കൂടാത്തവർ, പറയർ, പുലയർ, എന്നിങ്ങനെയാണ് പ്രസ്തുത പേരുകൾ. ദളിതരെ മനുഷ്യരായി പോലും ജാതി വ്യവസ്ഥ കാലത്ത് പരിഗണിച്ചിരുന്നില്ല. മഹാത്മാ ഗാന്ധി ആണ് ആദ്യമായി ദളിതരെ ഹരിജൻ എന്ന് വിളിച്ചത്. എന്നാൽ ദളിതർ ഈ പദം പൊതുവെ അംഗീകരിക്കുന്നില്ല.

സവർണ്ണ ബ്രാഹ്മിണ വിഭാഗങ്ങൾ ദളിതരുടെ പക്കൽ നിന്ന് വെള്ളമോ ആഹാരമോ വാങ്ങി കഴിക്കുകയില്ല, അവരുടെ വീടുകളിൽ ഇന്നും ദളിത്‌ വിഭാഗങ്ങൾക്ക് അയിത്തം കൽപ്പിച്ചിരിക്കുന്നു. ദളിത്‌ ജന വിഭാഗങ്ങൾക്ക് അമ്പലങ്ങളിൽ പ്രവേശനം നിരോധിച്ചിരിക്കുന്ന ധാരാളം സ്ഥലങ്ങൾ വടക്കേ ഇന്ത്യയിൽ കാണുവാൻ സാധിക്കും. ഇന്നും കേരളം ഒഴികെയുള്ള ഒട്ടു മിക്ക സംസ്ഥാനങ്ങളിലും വർണ്ണ വിവേചനം നിലനില്ക്കുന്നുണ്ട്.

ഇന്ത്യൻ ജനസംഖ്യയുടെ 25 ശതമാനത്തോളം ദളിത്‌ ജനവിഭാഗങ്ങൾ ആണ്. ഓരോ 18 മിനിറ്റിലും ഒരു ദളിതനെങ്കിലും അക്രമത്തിനു ഇരയാകുന്നു. ദിവസം മൂന്നു ദളിത്‌ സ്ത്രീകൾ എങ്കിലും ബലാൽസംഗത്തിന് ഇരയാകുന്നു. പ്രതിദിനം ദളിതർക്ക് നേരെ 27 അതിക്രമ കേസുകൾ എങ്കിലും റിപ്പോർട്ട്‌ ചെയ്യപെടുന്നു. ഓരോ ആഴ്ചയിലും 6 ദളിതരെ എങ്കിലും തട്ടി കൊണ്ട് പോകുകയോ കാണാതാവുകയോ ചെയ്യുന്നു.


പ്രമുഖർതിരുത്തുക

ഇതും കൂടി കാണുകതിരുത്തുക

അവലംബംതിരുത്തുക

ദളിത്‌ ക്രിസ്ത്യൻ ദി അൺ ടച്ചബിൾ ടൈംസ് ഓഫ് ഇന്ത്യ

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=ദളിതർ&oldid=3519622" എന്ന താളിൽനിന്ന് ശേഖരിച്ചത്