അമേരിക്കൻ ഐക്യനാടുകളുടെ മുപ്പത്തിമൂന്നാമത്തെ പ്രസിഡന്റായിരുന്നു ഹാരി എസ്. ട്രൂമാൻ (മെയ് 8, 1884 – ഡിസംബർ 26, 1972). 1945 മുതൽ 1953 വരെയാണ് ഈ പദവിയിൽ പ്രവർത്തിച്ചത്. മുൻ‍‍ഗാമിയായ ഫ്രാങ്ക്ലിൻ ഡി. റൂസ്‌വെൽറ്റ് നാലാം തവണ പ്രസിണ്ടന്റായതിന് മൂന്നു മാസത്തിനുശേഷം മരണമടഞ്ഞതോടെയാണ് ട്രൂമാൻ ഈ പദവിയിലെത്തിയത്.

ഹാരി എസ്. ട്രൂമാൻ
ഹാരി എസ്. ട്രൂമാൻ


അമേരിക്കയുടെ മുപ്പത്തിമൂന്നാമത് പ്രസിഡണ്ട്
പദവിയിൽ
ഏപ്രിൽ 12 1945 – ജനുവരി 20 1953
വൈസ് പ്രസിഡന്റ്   None (1945–1949),
ആൽബെൻ ഡബ്ലിയു. ബാർക്‌ലെ (1949–1953)
മുൻഗാമി ഫ്രാങ്ക്ലിൻ ഡി. റൂസ്‌വെൽറ്റ്
പിൻഗാമി ഡ്വൈറ്റ് ഡി. ഐസൻഹോവർ

അമേരിക്കയുടെ മുപ്പത്തിനാലാമത് വൈസ് പ്രസിഡണ്ട്
പദവിയിൽ
ജനവരി 20 1945 – ഏപ്രിൽ 12 1945
പ്രസിഡന്റ് ഫ്രാങ്ക്ലിൻ ഡി. റൂസ്‌വെൽറ്റ്
മുൻഗാമി ഹെൻറി എ. വാലസ്
പിൻഗാമി ആൽബെൻ ഡബ്ലിയു. ബാർക്‌ലെ

മിസ്സൂറിയിൽനിന്നുള്ള സെനറ്റർ
പദവിയിൽ
ജനവരി 3 1935 – ജനവരി 17 1945
മുൻഗാമി റോസ്കോ സി. പാറ്റേഴ്സൻ
പിൻഗാമി ഫ്രാങ്ക് പി. ബ്രിഗ്ഗ്സ്

ജനനം (1884-05-08)മേയ് 8, 1884
ലാമർ, മിസൂറി
മരണം ഡിസംബർ 26, 1972(1972-12-26) (പ്രായം 88)
കാനാസ് സിറ്റി, മിസൂറി
രാഷ്ട്രീയകക്ഷി ഡെമോക്രാറ്റിക്
ജീവിതപങ്കാളി ബെസ് വാലസ് ട്രൂമാൻ
മതം Baptist
ഒപ്പ്

പ്രസിഡന്റ് എന്ന നിലയിൽ ഇദേഹത്തിന് പല ആഭ്യന്തര പ്രശ്നങ്ങളും നേരിടേണ്ടി വന്നു. വിദേശ ബന്ധങ്ങളും സംഭവ ബഹുലമായിരുന്നു. അതിൽ പ്രധാനപ്പെട്ടത് രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാനിലെ ഹിരോഷിമയിലും നാഗസാക്കിയിലും അണുബോംബ് ഇടാനുള്ള ഇദ്ദേഹത്തിന്റെ തീരുമാനമായിരുന്നു. ഈ അണുബോംബ് സ്ഫോടനങ്ങളോടെയാണ് രണ്ടാം ലോക മഹായുദ്ധം അവസാനിച്ചത്.

ബെസ് വാലസ് ട്രൂമാൻ ആയിരുന്നു ഭാര്യ. 1972 ഡിസംബർ 26ന് അന്തരിച്ചു.

ഇവയും കാണുക

തിരുത്തുക


"https://ml.wikipedia.org/w/index.php?title=ഹാരി_എസ്._ട്രൂമാൻ&oldid=2413644" എന്ന താളിൽനിന്ന് ശേഖരിച്ചത്