നാസർ (നടൻ)
ഒരു ഇന്ത്യൻ ചലച്ചിത്ര അഭിനേതാവും സംവിധായകനും നിർമ്മാതാവുമാണ് എം. നാസർ. നിലവിൽ നടികർ സംഘത്തിന്റെ പ്രസിഡന്റാണ്.[1] തമിഴ്, മലയാള, തെലുഗു, കന്നഡ, ഹിന്ദി ചലച്ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
നാസർ | |
---|---|
നാസർ 2010-ൽ | |
പ്രസിഡന്റ്, നടികർ സംഘം | |
In office | |
പദവിയിൽ വന്നത് 2015 | |
വൈസ് പ്രസിഡന്റ് | കരുണാസ്, പൊൻവണ്ണൻ |
മുൻഗാമി | ആർ. ശരത് കുമാർ |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | മുഹമ്മദ് ഹനീഫ് മാർച്ച് 5, 1958 ചെങ്കൽപ്പേട്ട്, മദ്രാസ് സംസ്ഥാനം, ഇന്ത്യ (ഇപ്പോൾ തമിഴ് നാട്, ഇന്ത്യ) |
പങ്കാളി(കൾ) | കമീല |
കുട്ടികൾ |
|
വസതി(കൾ) | ചെന്നൈ, തമിഴ് നാട്, ഇന്ത്യ |
ജോലി | അഭിനേതാവ്, നിർമ്മാതാവ്, സംവിധായകൻ |
ആദ്യകാല ജീവിതം തിരുത്തുക
1958 മാർച്ച് 5ന് മെഹബൂബ് ബാഷ, മുംതാസ് എന്നിവരുടെ മകനായി തമിഴ്നാട്ടിൽ ജനിച്ചു. ചെങ്കൽപ്പേട്ടിലെ സെന്റ് ജോസഫ് ഹയർ സെക്കന്ററി സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി. തുടർന്ന് ചെന്നൈയിലേക്ക് (മദ്രാസ്) താമസം മാറി. മദ്രാസ് ക്രിസ്റ്റ്യൻ കോളേജിൽ നിന്നും പ്രീ-യൂണിവേഴ്സിറ്റി വിദ്യാഭ്യാസം പൂർത്തിയാക്കി. മദ്രാസ് ക്രിസ്റ്റ്യൻ കോളേജിലെ നാടക സമിതിയിലെ അംഗമായിരുന്നു. തുടർന്ന് ഇന്ത്യൻ വ്യോമസേനയിൽ പ്രവർത്തിക്കുകയുണ്ടായി. ദ സൗത്ത് ഇന്ത്യൻ ഫിലിം ചേമ്പർ ഓഫ് കൊമേഴ്സ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ട്, തമിഴ്നാട് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഫിലിം ആന്റ് ടെലിവിഷൻ ടെക്നോളജി എന്നിവിടങ്ങളിൽ അഭിനയം പരിശീലിച്ചിട്ടുണ്ട്.[2][3][4][5][6]
ചലച്ചിത്ര രംഗം തിരുത്തുക
1985-ൽ കെ. ബാലചന്ദർ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ കല്യാണ അഗതികൾ എന്ന ചലച്ചിത്രത്തിലായിരുന്നു ആദ്യമായി അഭിനയിച്ചത്. ഈ ചിത്രത്തിൽ സഹനടനായാണ് അഭിനയിച്ചത്. തുടർന്ന് എസ്.പി. മുത്തുരാമൻ സംവിധാനം ചെയ്ത വേലൈക്കാരൻ, വണ്ണ കനവുകൾ എന്നീ ചലച്ചിത്രങ്ങൾ വില്ലൻ വേഷത്തിലും അഭിനയിക്കുകയുണ്ടായി. യുഗി സേതു സംവിധാനം ചെയ്ത കവിതൈ പാട നേരമില്ലൈ എന്ന ചലച്ചിത്രമായിരുന്നു നായകനായി ആദ്യം അഭിനയിച്ച ചിത്രം. മണിരത്നത്തിന്റെ നായകൻ എന്ന ചിത്രത്തിലും പ്രധാന വേഷത്തിൽ അഭിനയിച്ചു. ഈ ചിത്രത്തിൽ ഒരു പോലീസ് ഉദ്യോഗസ്ഥനെയാണ് നാസർ അവതരിപ്പിച്ചത്. തുടർന്ന് പുറത്തിറങ്ങിയ മണിരത്നത്തിന്റെ റോജാ (1992), തേവർ മകൻ (1992), ബോംബേ (1994), കുരുതിപുനൽ (1995) എന്നീ ചിത്രങ്ങളിലും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുകയുണ്ടായി.
1995-ൽ പുറത്തിറങ്ങിയ അവതാരം എന്ന ചലച്ചിത്രമായിരുന്നു സംവിധാനം ചെയ്ത ആദ്യ ചിത്രം. തെരുവു കലാകാരന്മാരുടെ ജീവിതമായിരുന്നു ഈ ചിത്രത്തിന്റെ ഉള്ളടക്കം. ബാല്യകാലത്തിൽ കണ്ടിട്ടുള്ള തെരു കൂത്ത് എന്ന കലാരൂപവുമായി ബന്ധപ്പെട്ട ഓർമ്മകളാണ് ചിത്രത്തിന്റെ കഥയ്ക്ക് കാരണമായതെന്ന് നാസർ പറയുകയുണ്ടായി. എന്നാൽ ഈ ചിത്രത്തിന് വ്യാവസായികമായി വിജയം നേടാൻ സാധിച്ചില്ല.[7] തുടർന്ന് 1997-ൽ ദേവതൈ എന്ന ചിത്രവും സംവിധാനം ചെയ്തു.[7][8] 1990-കളുടെ അവസാനത്തിൽ മിൻസാര കനവു് (1997), മണിരത്നത്തിന്റെ ഇരുവർ (1997), എസ്. ഷങ്കറിന്റെ ജീൻസ് (1998) എന്നീ ചലച്ചിത്രങ്ങളിൽ പ്രധാന വേഷങ്ങൾ അവതരിപ്പിച്ചു. മിൻസാര കനവിൽ അന്ധനായ സംഗീതജ്ഞനായും ഇരുവരിൽ ഒരു രാഷ്ട്രീയ പ്രവർത്തകനായും ജീൻസിൽ ഇരട്ടക്കുട്ടികളുടെ അച്ഛനായുമാണ് അഭിനയിച്ചത്. 2015-ൽ പുറത്തിറങ്ങിയ ബാഹുബലി ദ ബിഗിനിംഗ് എന്ന ചലച്ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. ഇൗ ചലച്ചിത്രത്തിന്റെ രണ്ടാം ബാഗമായ ബാഹുബലി ദ കൺക്ലൂഷനിലും ഇതേ കഥാപാത്രത്തെ നാസർ അവതരിപ്പിച്ചിരുന്നു.
2015-ൽ തമിഴ് സിനിമാ രംഗത്തെ അഭിനേതാക്കളുടെ കൂട്ടായ്മയായ നടികർ സംഘത്തിന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. ആർ. ശരത് കുമാർ ശേഷമാണ് നാസർ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്.
സ്വകാര്യ ജീവിതം തിരുത്തുക
കമീലയെയാണ് നാസർ വിവാഹം ചെയ്തിരിക്കുന്നത്. മൂന്ന് മക്കളാണ് ഇവർക്കുള്ളത്. മൂത്ത മകൻ അബ്ദുൾ അസൻ ഫൈസൽ, ടി. ശിവ നിർമ്മിക്കുന്ന ചിത്രത്തിൽ അഭിനയിക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നുവെങ്കിലും അഭിനയിക്കാൻ സാധിച്ചില്ല.[9][10] രണ്ടാമത്തെ മകനായ ലുത്ഫുദീൻ, 2014-ൽ എ.എൽ. വിജയ് സംവിധാനം ചെയ്ത് പുറത്തിറങ്ങിയ സൈവം എന്ന ചലച്ചിത്രത്തിൽ അഭിനയിച്ചിരുന്നു. ഈ ചിത്രത്തിൽ നാസർ അവതരിപ്പിച്ച കഥാപാത്രത്തിന്റെ ചെറുമകനായാണ് ലുത്ഫുദീൻ അഭിനയിച്ചത്.[11] ഇളയ മകൻ അബി മെഹ്ദി ഹസൻ, നാസർ തന്നെ സംവിധാനം ചെയ്ത സൺ സൺ താത്താ എന്ന ചലച്ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.[12]
അഭിനയിച്ച ചലച്ചിത്രങ്ങൾ തിരുത്തുക
തമിഴ് തിരുത്തുക
തെലുഗു തിരുത്തുക
- ഇന്റലിജന്റ് (2018)
- PSV ഗരുഡ വേഗ (2017)
- മഹാനുഭാവുഡു (2017)
- ജയ് ലവ കുശ (2017)
- ബാഹുബലി: ദ കൺക്ലൂഷൻ (2017)
- ഗുരു (2017)
- മിൻസ്റ്റർ (2017)
- കടമരയുഡു (2017)
- ദ ഘാസി അറ്റാക്ക് (2017)
- ഖൈദി No. 150 (2017)
- ധ്രുവ (2016)
- മണലോ ഒക്കഡു (2016)
- മണമന്ത്ര (2016)
- റൈറ്റ് റൈറ്റ് (2016)
- ബ്രഹ്മോത്സവം (2016)
- ടെറർ (2016)
- ഗരം (2016)
- സൊഗ്ഗഡെ ചിന്നി നയന (2016)
- ഡിക്റ്റേറ്റർ (2016)
- കൊറിയർ ബോയ് കല്യാൺ (2015)
- ബാഹുബലി: ദ ബിഗിനിംഗ് (2015)
- യെവഡെ സുബ്രഹ്മണ്യം (2015)
- ജണ്ട പൈ കപിരജു (2015)
- മല്ലി മല്ലി ഇടി റാണി രൊജു (2015)
- ചിന്നദന നീ കസം (2014)
- മുകുന്ദാ (2014)
- എറാ ബസ് (2014)
- ആഗഡു (2014) .... ദക്ഷിണാ മൂർത്തി
- Rabhasa (2014)
- 1: നീനോക്കടിനേ (2014)
- കാർത്തികേയ (2014)
- ദലം (2013)
- അന്ത സീൻ ലേടു (2013)
- മോക്ഷ (2013)
- ഇധർമ്മയിലതോ (2013)
- ഷാഡോ (2013)
- ബാദ്ഷാ (2013) .... ജയ കൃഷ്ണ സിംഹ
- ദമരുകം (2012)
- ക്യാമറാമാൻ ഗംഗതോ രംപാപ് (2012)
- ദമ്മു (2012)
- രാച (2012)
- നാ ഇഷ്ടം (2012)
- ബിസിനസ്മാൻ (2012)
- Nനന്ദ നന്ദിതാ (2012)
- രാജണ്ണാ (2011)
- പ്രിയുടു (2011)
- ദുക്കുടു (2011)
- ആകാശമേ ഹഡ്ഡു (2011)
- വീര (2011)
- മിസ്റ്റർ പെർഫക്ട് (2011)
- ശക്തി (2011)
- പ്രേമ കവലി (2011)
- വാണ്ടഡ് (2011) ... രഘുനാഥ്
- വാരുടു (2010)
- ബാവ (2010)
- ഖലേജ (2010)
- കൊമരം പുലി (2010)
- സൈ ആട (2010)
- പഞ്ചാക്ഷരി (2010)
- ഗോലിമാർ (2010) .... ഭരത് നന്ദ
- രാമ രാമ കൃഷ്ണ കൃഷ്ണ (2010)
- താജ് മഹൽ (2010)
- ദമ്മുനൊടു (2010)
- അധുർസ് (2010)
- ആഞ്ജനേയുലു (2009)
- സ്നേഹിതുഡാ... (2009)
- രാജു മഹാരാജു (2009)
- ആ ഒക്കടു (2009)
- കൊഞ്ചം ഇഷ്ടം കൊഞ്ചം കഷ്ടം (2009)
- നേനു മേക്കു തലസാ...? (2008)
- റെഡി (2008) .... രഘുപതി
- കൃഷ്ണാർജുന (2008)
- പൗരുഡു (2008)
- മീ ശ്രേയോഭിലാഷി (2007)
- ഡോൺ (2007)
- അതിഥി (2007)
- ഒക്കദുന്നാടു (2007)
- ബ്രഹ്മ - ദ ക്രിയേറ്റർ (2007)
- അമൃത വർഷം (2006)
- ബോസ് (2006)
- പോക്കിരി (2006) .... സൂര്യനാരായണ
- ശ്രീ രാമദാസു (2006)
- ഗൗതം SSC (2005)
- ഭാഗീരഥാ (2005)
- നായകുഡു (2005)
- അതഡു (2005)
- നരസിംഹുഡു (2005)
- നാ അല്ലുഡു (2005)
- സൈ (2004)
- അർജുൻ (2004)
- ആന്ധ്രവാല (2004)
- അടവി രാമുഡു (2004)
- നാനി (2004)
- കല്യാണ രാമുഡു (2003)
- സിംഹാദ്രി (2003)
- നാഗ (2003)
- ശേഷു (2002)
- ഖുഷി (2001)
- ഏദുരുലേനി മനീഷി (2001)
- മാധുരി (2000)
- മാ അണ്ണയ്യാ (2000)
- വംസി (2000)
- മൂടു മുക്കലാദ (2000) .... യുഗന്തർ പ്രസാദ്
- അല്ലുടുഗാരു വച്ചാടു (1999)
- ഊയാല (1998)
- അക്കട അമ്മായി ഇക്കട അബ്ബായി (1996)
- ആന്റി (1995)
- ക്രിമിനൽ (1995)
- മറ്റ്റു ദേവോ ഭവ (1993)
- രക്ഷണ (1993)
- പബ്ലിക് റൗഡി (1992) .... ജഗദീഷ് ചന്ദ്ര പ്രസാദ്
- സാഹസം (1992) .... സഞ്ജയ്
- ധർമ ക്ഷേത്രം (1992)
- ചാന്ദി (1992)
- മുദ്ല മേനല്ലുടു (1990) .... മാധവ റാവു
- കോകില (1990)
- സങ്കീർത്തന (1987)
മലയാളം തിരുത്തുക
- മുഖം (1990)
- ധനം (1991)
- ഗസൽ (1993)
- ബട്ടർഫ്ലൈസ് (1993)
- ഗുരു (1997)
- കുലം (1997)
- രക്തസാക്ഷികൾ സിന്ദാബാദ് (1998)
- ഒളിമ്പ്യൻ അന്തോണി ആദം (1999)
- സത്യം ശിവം സുന്ദരം (2000)
- അഗ്നിനക്ഷത്രം (2004)
- ഉടയോൻ (2005)
- പച്ചമരത്തണലിൽ (2008)
- ഐഡിയൽ കപ്പിൾ(2012)
- കൊച്ചി (2012)
- ഡ്രാക്കുള 2012 (2013)
- ഗീതാഞ്ജലി (2013)
- ചാർലി (2015)
- കാട്ടുമാക്കാൻ (2016)
- ആടുപുലിയാട്ടം (2016)
- വിസ്മയം (2016)
- ഒപ്പം (2016)
- ഹാപ്പി ബെർത്ത്ഡേ (2016)
- ശ്യാം (2016)
- എബി (2017)
- കിണർ(2018)
- ആഭാസം (2018)
- അഭിയുടെ കഥ അനുവിന്റേയും (2018)
- നീരാളി (2018)
- കിണർ (2018)
കന്നഡ തിരുത്തുക
- ബന്നഡ നേരലു (2017)
- കൊട്ടിഗൊബ്ബ 2 (2016)
- രണ വിക്രമ (2015)
- ബ്രഹ്മ (2014)
- ബച്ചൻ (2013)
- ഒലവേ മന്ദര (2011)
- തമസ്സ് (2010)
- ബിന്ദാസ് (2008)
- അജയ് (2007)
- മോഹിനി 9886788888 (2006)
- സയനൈഡ് (2006)
- ന്യൂസ് (2005)
- ധും (2002)
- രാവണ രാജ്യ (1987)
- വീര ഭദ്ര (1985)
ഹിന്ദി തിരുത്തുക
- ഗള്ളി ബോയ് (2019)
- ദ ഗാസി അറ്റാക്ക് (2017)
- തുടക്ക് തുടക്ക് തുടിയ്യാ (2016) ... പണ്ഡിറ്റ്
- സാലാ ഖഡൂസ് (2016) ... പഞ്ച് പാണ്ഡ്യൻ
- കാമസൂത്ര 3D (2013) [13]
- രാമയ്യ വസ്തവൈയ്യ (2013)
- D-ഡേ (2013) .... അശ്വിനി റാവു
- ജയന്ത്ഭായി കീ ലവ് സ്റ്റോറി (2013) .... അലക്സ് പാണ്ഡ്യൻ
- ദാവീദ് (2013) .... നോയൽ
- വിശ്വരൂപ് (2013) .... നാസർ
- റൗഡി റത്തോർ (2012) .... ബാപ്ജി
- ക്വിക്ക് ഗൺ മുരുകൻ (2009) .... റൈസ് പ്ലേറ്റ് റെഡി
- ഫിറാഖ് (2008) .... Grave Digger
- നിശ്ശബ്ദ് (2007) .... ശ്രീധർ
- ഫിർ മിലേംഗേ (2004) .... അഭിഭാഷകൻ
- ദിൽ ഹി ദിൽ മേം (2000) .... രാമചന്ദ്ര
- ഹേ രാം (2000) .... പോലീസ് ഉദ്യോഗസ്ഥൻ
- ചാച്ചി 420 (1997) .... സിറാജ്
- ക്രിമിനൽ (1995) .... ഇൻസ്പെക്ടർ തേജ
- അംഗ്രാക്ഷക് (1995)
ഇംഗ്ലീഷ് തിരുത്തുക
- ഫെയർ ഗെയിം (2010)
- മോണിങ് രാഗ (2004)
- നത്തിങ് ബട്ട് ലൈഫ് (2004)
അവലംബം തിരുത്തുക
- ↑ "Nadigar Sangam elections 2015 : Results". Telangananewspaper.com. ശേഖരിച്ചത് 2015-10-19.
- ↑ "Nasser: a one-man industry". The Hindu. 2006-02-23. മൂലതാളിൽ നിന്നും 2013-10-23-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2015-10-19.
- ↑ "Nasser — fearless and forthright". The Hindu. 2004-09-10. മൂലതാളിൽ നിന്നും 2004-09-27-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2015-10-19.
- ↑ "Mr. Versatile". The Hindu. 2009-03-13. മൂലതാളിൽ നിന്നും 2009-03-17-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2015-10-19.
- ↑ "Reviving an old connection". The Hindu. 2009-09-01. മൂലതാളിൽ നിന്നും 2013-10-23-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2015-10-19.
- ↑ "A perfectionist to the core". The Hindu. 2007-08-04. മൂലതാളിൽ നിന്നും 2013-10-23-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2015-10-19.
- ↑ 7.0 7.1 "Rediff On The Net, Movies: An interview with Tamil actor-director Nasser". Rediff.com. 1997-09-01. ശേഖരിച്ചത് 2015-10-19.
- ↑ "rediff.com, Movies: The Nasser Interview". Rediff.com. 2002-01-10. ശേഖരിച്ചത് 2015-10-19.
- ↑ "Actor's son makes his debut - Behindwoods.com - Tamil Movies News - Nasser Shiva Mariyadhai". Behindwoods.com. ശേഖരിച്ചത് 2015-10-19.
- ↑ "Nasser's son recovers following road accident - The Times of India". Timesofindia.indiatimes.com. 2014-05-24. ശേഖരിച്ചത് 2015-10-19.
- ↑ "Actor Nassar`s son to make his debut". Sify.com. 2014-01-28. ശേഖരിച്ചത് 2015-10-19.
- ↑ "Nassar directs, son debuts - The Times of India". Timesofindia.indiatimes.com. 2012-11-10. ശേഖരിച്ചത് 2015-10-19.
- ↑ "Nassar to play Sheryln Chopra-s father in Kamasutra 3d". timesofap.com. February 5, 2013. മൂലതാളിൽ നിന്നും 2013-02-08-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് February 4, 2013.