ദ ടൈംസ്‌ ഓഫ്‌ ഇന്ത്യ(The Times of India) -ഇന്ത്യയിലെ പ്രധാന ദിനപത്രങ്ങളിലൊന്നാണ്. ലോകത്തേറ്റവും പ്രചാരമുള്ള ഇംഗ്ലീഷ്‌ ദിനപത്രം. ഡൽഹി, മുംബൈ, ബാംഗ്ലൂർ, പൂനെ, bhopal,indoreകൊൽക്കത്ത, ലൿനൌ, അഹമ്മദാബാദ്‌, ഹൈദരാബാദ്, മാംഗ്ലൂർ എന്നിവിടങ്ങളിൽനിന്ന് പ്രസിദ്ധീകരിക്കപ്പെടുന്നു. ഒരു ദിവസം ശരാശരി 26 ലക്ഷത്തിലേറെ പ്രതികൾ വിറ്റഴിയുന്നുണ്ട്‌. ഇന്ത്യയിലെ ബ്രിട്ടീഷുകാർക്കായി ദ ബോംബെ ടൈംസ്‌ ആൻഡ്‌ ജേണൽ ഓഫ്‌ കൊമേഴ്‌സ്‌ എന്നപേരിൽ 1838 നവംബർ മൂന്നിന്‌ പ്രസിദ്ധീകരണമാരംഭിച്ചു. 1861 മുതലാണ്‌ ദ‌ ടൈംസ്‌ ഓഫ്‌ ഇന്ത്യ എന്ന പേരു സ്വീകരിച്ചത്‌. ബെന്നറ്റ്‌ കോൾമാൻ ആൻഡ്‌ കമ്പനി എന്ന മാധ്യമ സ്ഥാപനമാണ്‌ ഇപ്പോഴത്തെ പ്രസാധകർ. ദ‌ ഇക്കണോമിൿസ്‌ ടൈംസ്‌, മുംബൈ മിറർ, നവഭാരത്‌ ടൈംസ്‌, മഹാരാഷ്ട്രാ ടൈംസ്‌, വിജയ കർണ്ണാടക (കന്നഡ) എന്നിവ സഹോദര പ്രസിദ്ധീകരണങ്ങൾ.

ദി ടൈംസ്‌ ഓഫ് ഇന്ത്യ
2006 ജൂലൈ 6-ലെ മുംബൈ ട്രേയിൻ സ്ഫോടനങ്ങളുടെ പിറ്റേന്ന് പ്രസിദ്ധീകരിച്ച ടൈസ് ഓഫ് ഇൻഡ്യ
തരംവർത്തമാനപത്രം
Formatബ്രോഡ്ഷീറ്റ്
ഉടമസ്ഥ(ർ)ദി ടൈംസ്‌ ഗ്രൂപ്പ്
എഡിറ്റർ-ഇൻ-ചീഫ്ജയ്‌ദീപ് ബോസ്
സ്ഥാപിതം3 നവംബർ 1838; 186 വർഷങ്ങൾക്ക് മുമ്പ് (1838-11-03)
രാഷ്ട്രീയച്ചായ്‌വ്യാഥാസ്ഥിതികം [1]
ഭാഷഇംഗ്ലീഷ്
ആസ്ഥാനംമുംബൈ
Circulation3,184,727 ദിനംപ്രതി[2] (as at ജൂലൈ - ഡിസംബർ 2016)
OCLC number23379369
ഔദ്യോഗിക വെബ്സൈറ്റ്ടൈംസ് ഓഫ് ഇൻഡ്യ
  1. World Newspapers and Magazines: India. Worldpress.org.
  2. "Submission of circulation figures for the audit period July - December 2016" (PDF). Audit Bureau of Circulations. Retrieved 5 January 2016.
"https://ml.wikipedia.org/w/index.php?title=ദ_ടൈംസ്‌_ഓഫ്‌_ഇന്ത്യ&oldid=3904133" എന്ന താളിൽനിന്ന് ശേഖരിച്ചത്