പ്രധാന മെനു തുറക്കുക

മുഹമ്മദ് അലി ജിന്ന (ഉർദു: About this sound محمد على جناح  ) (ഡിസംബർ 25 1876 - സെപ്റ്റംബർ 11 1948) ഒരു മുസ്ലീം രാഷ്ട്രീയ നേതാവും ആൾ ഇന്ത്യാ മുസ്ലീംലീഗിന്റെ നേതാവും പാകിസ്താൻ എന്ന രാഷ്ട്രത്തിന്റെ സ്ഥാപകനും, പാകിസ്താന്റെ ആദ്യത്തെ ഗവർണർ ജനറലുമാണ്‌.[2] ഇദ്ദേഹം പാകിസ്താനിൽ വലിയ നേതാവ് എന്നർത്ഥമുള്ള ഖ്വായിദ്-ഇ-ആസം (Quaid-e-Azam (ഉർദു: قائد اعظم — "Great Leader") ) എന്നും രാഷ്ട്രത്തിന്റെ പിതാവ് എന്നർത്ഥമുള്ള ബാബ-ഇ-ഖതം(Baba-e-Qaum ("Father of the Nation")) എന്നും അറിയപ്പെടുന്നു.

Quaid-e-Azam
Baba-i-Qaum
 Muhammad Ali Jinnah
محمد علی جناح
মোহাম্মদ আলী জিন্নাহ
A view of Jinnah's face late in life
Jinnah in 1945

പദവിയിൽ
14 August 1947 – 11 September 1948
രാജാവ് George VI
പ്രധാനമന്ത്രി Liaquat Ali Khan
മുൻ‌ഗാമി Position established
പിൻ‌ഗാമി Khawaja Nazimuddin

പദവിയിൽ
11 August 1947 – 11 September 1948
Deputy Maulvi Tamizuddin Khan
മുൻ‌ഗാമി Position established
പിൻ‌ഗാമി Maulvi Tamizuddin Khan

പദവിയിൽ
11 August 1947 – 11 September 1948
Deputy Liaquat Ali Khan
മുൻ‌ഗാമി Office created
പിൻ‌ഗാമി Liaquat Ali Khan
ജനനം(1876-12-25)25 ഡിസംബർ 1876
Karachi, Bombay Presidency, British India
മരണം11 സെപ്റ്റംബർ 1948(1948-09-11) (പ്രായം 71)
Karachi, Federal Capital Territory, Dominion of Pakistan[1]
ദേശീയതBritish India (1876–1947)
Pakistan (1947–1948)
പഠിച്ച സ്ഥാപനങ്ങൾThe Honourable Society of Lincoln's Inn
രാഷ്ട്രീയപ്പാർട്ടി
ജീവിത പങ്കാളി(കൾ)
കുട്ടി(കൾ)Dina Wadia (by Rattanbai Petit)
ബന്ധുക്കൾSee Jinnah family
ഒപ്പ്
Jinnah signature.svg

ജീവിതരേഖതിരുത്തുക

കറാച്ചിയിൽ ജനിച്ചു. നിയമ ബിരുദം നേടി അഭിഭാഷകവൃത്തിയിലേർപ്പെട്ടു. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ നേതൃനിരയിലേക്കു വന്ന അദ്ദേഹം തന്റെ രാഷ്ട്രീയ പ്രവർത്തനത്തിന്റെ ആദ്യ വർഷങ്ങളിൽ ഹിന്ദു മുസ്ലീം ഐക്യത്തിനായി വാദിച്ചു. 1916 ൽ കോൺഗ്രസും ആൾ ഇന്ത്യാ മുസ്ലീം ലീഗും തമ്മിലുണ്ടാക്കിയ ലക്നോ ഉടമ്പടിയുടെ മുഖ്യ ശില്പികളിലൊരാളായിരുന്നു. അഖിലേന്ത്യാ ഹോം റൂൾ ലീഗിലും സജീവമായി പ്രവർത്തിച്ച ജിന്ന മുസ്ലീങ്ങളുടെ രാഷ്ട്രീയവകാശങ്ങൾ സംരക്ഷിക്കാനായി പതിന്നാലിന ഭരണഘടനാ പരിഷ്കാര പദ്ധതി നിർദ്ദേശിച്ചു. 1920 ൽ കോൺഗ്രസ് ഗാന്ധിജിയുടെ സത്യാഗ്രഹ -അഹിംസാ വഴി തെരഞ്ഞെടുത്തതിനെത്തുടർന്ന് കോൺഗ്രസിൽ നിന്ന് അദ്ദേഹം രാജി വച്ചു. 1940 ൽ ഇന്ത്യൻ മുസ്ലീങ്ങൾക്ക് അവരുടേതായ രാജ്യം വേണമെന്ന നിലപാട് അദ്ദേഹം സ്വീകരിച്ചു.ആ കാലത്താണ് ജിന്നയുടെ നേതൃത്ത്വത്തിൽ മുസ്ലീം ലീഗ്, പ്രത്യേക രാജ്യമെന്ന ലാഹോർ പ്രമേയം പാസാക്കിയത്. രണ്ടാം ലോക മഹായുദ്ധകാലത്ത് കോൺഗ്രസ് നേതാക്കളാകെ തടവറയിലായപ്പോൾ മുസ്ലീംലീഗിന് മേൽക്കൈ ലഭിക്കുകയും യുദ്ധാനന്തരം നടന്ന തെരഞ്ഞെടുപ്പിൽ മുസ്ലീം വിഭാഗത്തിന് സംവരണം ചെയ്തിരുന്ന മിക്ക സീറ്റുകളിലും ജയിക്കുകയും ചെയ്തു.


അവലംബംതിരുത്തുക

  1. Singh, പുറങ്ങൾ. 402–405.
  2. മാതൃഭൂമി ഇയർബുക്ക്. മാതൃഭൂമി. 2012. ISBN 978-81-8265-259-0.


       ഇന്ത്യൻ സ്വാതന്ത്ര്യസമര നേതാക്കൾ            
അക്കാമ്മ ചെറിയാൻ - ആനി ബസൻറ് - ഇക്കണ്ടവാര്യർ - കസ്തൂർബാ ഗാന്ധി - എ.വി. കുട്ടിമാളു അമ്മ - ഐ.കെ. കുമാരൻ - സി. കേശവൻ - കെ.പി. കേശവമേനോൻ - കെ. കേളപ്പൻ - കെ.കെ. കുഞ്ചുപിള്ള - ഗാഫർ ഖാൻ -ഗോഖലെ - എ.കെ. ഗോപാലൻ - സി.കെ. ഗോവിന്ദൻ നായർ - ചന്ദ്രശേഖർ ആസാദ് -ചെമ്പകരാമൻ പിള്ള - നെഹ്‌റു - ജോർജ്ജ് ജോസഫ് - ഝാൻസി റാണി - താന്തിയാ തോപ്പി - ദാദാഭായ് നവറോജി - കെ.എ. ദാമോദരമേനോൻ - പട്ടം താണുപിള്ള - എ. ജെ. ജോൺ, ആനാപ്പറമ്പിൽ - വക്കം മജീദ് - പനമ്പിള്ളി ഗോവിന്ദമേനോൻ - പി. കൃഷ്ണപിള്ള - എ.കെ. പിള്ള - ബാല ഗംഗാധര‍ തിലകൻ - ഭഗത് സിംഗ് - മംഗൽ പാണ്ഡേ - മഹാത്മാ ഗാന്ധി - ജയപ്രകാശ് നാരായൺ- റാം മനോഹർ ലോഹിയ- മഹാദേവ് ഗോവിന്ദ് റാനാഡേ - ഭിക്കാജി കാമ -കെ. മാധവൻ നായർ -മുഹമ്മദ് അബ്ദുൾ റഹിമാൻ - മൗലാനാ ആസാദ് - മുഹമ്മദലി ജിന്ന - മദൻ മോഹൻ മാളവ്യ - രാജഗോപാലാചാരി - ലാലാ ലജ്പത് റായ്- മഹാദേവ് ദേശായ് - വക്കം മൗലവി - വിജയലക്ഷ്മി പണ്ഡിറ്റ് - സി.ശങ്കരൻ നായർ - സരോജിനി നായിഡു - പട്ടേൽ - ബോസ് - സ്വദേശാഭിമാനി രാമകൃഷ്ണപിള്ള - കെ കുമാർജി - റാഷ്‌ ബിഹാരി ബോസ് - ബിപിൻ ചന്ദ്രപാൽ - പുരുഷോത്തം ദാസ് ടാണ്ടൻ - കുഞ്ഞാലി മരക്കാർ - ടിപ്പു സുൽത്താൻ - കുറൂർ നീലകണ്ഠൻ നമ്പൂതിരിപ്പാട് - ഇ.എം.എസ്. നമ്പൂതിരിപ്പാട് - വി.എസ്. അച്യുതാനന്ദൻ - ബീഗം ഹസ്രത്ത്‌ മഹൽ - എൻ. പി. നായർ - കൂടുതൽ...



"https://ml.wikipedia.org/w/index.php?title=മുഹമ്മദ്_അലി_ജിന്ന&oldid=3137969" എന്ന താളിൽനിന്ന് ശേഖരിച്ചത്