അണ്ണാമലൈ സർവകലാശാല

തമിഴ്‌നാട്ടിലെ കടല്ലൂർ ജില്ലയിലെ അണ്ണാമലൈ നഗർ പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന സർവകലാശാല

തമിഴ്‌നാട്ടിലെ കടല്ലൂർ ജില്ലയിലെ അണ്ണാമലൈ നഗർ പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന സർവകലാശാലയാണ്‌ അണ്ണാമലൈ സർവകലാശാല. 1929 ൽ ചെട്ടിനാടിലെ ഡോ. രാജാ സർ അണ്ണാമലൈ ചെട്ടിയാരാണ്‌ അണ്ണാമലൈ സർവകലാശാലക്ക് രൂപം നൽകുന്നത്. ഇന്നത് 1000 ഏക്കറിൽ പടർന്ന് കിടക്കുന്ന വിവിധ വിഭാഗങ്ങളുള്ള അന്താരാഷ്ട്ര പ്രശസ്തമായ സർവകലാശാലയാണ്‌. യു.ജി. സി. അംഗീകാരമുള്ള റെഗുലറും വിദൂര പഠനവുമായ നിരവധി കോഴ്സുകൾ ഈ സർവകലാശാലക്ക് കീഴിലുണ്ട്. കല, ശാസ്ത്രം, ഭാഷ, എഞ്ചീനിയറിങ്ങ്‌ , സാങ്കേതികത, വിദ്യാഭ്യസം, കൃഷി, വൈദ്യം, ദന്തം തുടങ്ങി 48 ഓളം വകുപ്പുകൾ ഇതിന്റെ കീഴിലുണ്ട്.

Annamalai University
ആദർശസൂക്തംWith courage and faith
തരംPublic State University
സ്ഥാപിതം1929
ചാൻസലർHis excellency shri. T. Surjit singh Barnala
വൈസ്-ചാൻസലർProf. Dr. M. Ramanathan
സ്ഥലംAnnamalai Nagar, Tamil Nadu, India
ക്യാമ്പസ്Rural
അഫിലിയേഷനുകൾUGC
വെബ്‌സൈറ്റ്www.annamalaiuniversity.ac.in

ഇന്ത്യയിലെ ഏറ്റവും വലിയ വിദൂര പഠന സർവകലാശാലയും ഇത് തന്നെയാണ്‌. നിരവധി വിദേശ കേന്ദ്രങ്ങളും ഈ സർവകലാശാലക്കുണ്ട്. സിംഗപ്പൂർ, ദുബൈ, ഷാർജ, ഒമാൻ,മൌറീഷ്യസ്, പാരീസ് തുടങ്ങിയ ഇടങ്ങളിൽ വിദൂര പഠന കേന്ദ്രങ്ങളുമുണ്ട്.

ചരിത്രം

തിരുത്തുക

ചിദംബരത്ത് അണ്ണാമലച്ചെട്ടിയാർ 1920-ൽ മീനാക്ഷി കോളജ് സ്ഥാപിച്ചു. ഈ വിദ്യാകേന്ദ്രമാണ് 1929-ൽ അണ്ണാമലൈ സർവകലാശാലയായി രൂപംകൊണ്ടത്. അന്ന് 200 ഏക്കർ വിസ്തൃതിയുള്ള ആ പരിസരം ഒരു സർവകലാശാല കേന്ദ്രമാക്കി പരിവർത്തനം ചെയ്യാൻ വീണ്ടും 20 ലക്ഷം രൂപ ചെട്ടിയാർ സംഭാവന ചെയ്തു. മരിക്കുന്നതുവരെയും ഇദ്ദേഹം സർവകലാശാലയുടെ പ്രോചാൻസലർ ആയിരുന്നു.

വിദൂര വിദ്യാഭ്യാസം

തിരുത്തുക

വിദൂര വിദ്യാഭ്യാസ ഡയറക്ടറേറ്റ് ബോർഡ് 1979 ൽ സ്ഥാപിതമായി. അത് ഇപ്പോൾ വിദൂരവിദ്യാഭ്യാസ മാതൃകയിൽ 500 ൽ കൂടുതൽ കോഴ്സുകൾ നൽകുന്നു. എല്ലാ വിദൂരവിദ്യാഭ്യാസ കോഴ്സുകളും ഡിസ്റ്റൻസ് എഡ്യൂക്കേഷൻ കൗൺസിൽ അംഗീകരിച്ചതാണ്.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക



"https://ml.wikipedia.org/w/index.php?title=അണ്ണാമലൈ_സർവകലാശാല&oldid=3926332" എന്ന താളിൽനിന്ന് ശേഖരിച്ചത്