ശ്രീലത
കേരളത്തിലെ പ്രശസ്തയായ ഒരു ചലച്ചിത്ര, ടി.വി അഭിനേത്രിയും ഗായികയുമാണ് ശ്രീലത എന്ന ശ്രീലത നമ്പൂതിരി. ഇരുനൂറോളം ചിത്രങ്ങളിൽ ഇവർ അഭിനയിച്ചിട്ടുണ്ട്.[2] 60-കളിൽ നിരവധി ഗാനങ്ങൾ ഇവർ പാടിയിട്ടുണ്ട്.[3] വളരെക്കാലം ചലച്ചിത്ര രംഗത്തു നിന്ന് വിട്ട് നിന്ന ഇവർ അടുത്തകാലത്തായി വീണ്ടും സിനിമയിൽ സജീവമായി പ്രവർത്തിച്ചുവരുന്നു.
ശ്രീലത നമ്പൂതിരി ബി. | |
---|---|
ജനനം | വസന്ത 1950 (വയസ്സ് 73–74) |
തൊഴിൽ | അഭിനേത്രി, ഗായിക |
സജീവ കാലം | 1967–1985, 2004–present |
ജീവിതപങ്കാളി(കൾ) | ഡോ. കാലടി നമ്പൂതിരി (1979–2005) (deceased) |
കുട്ടികൾ | വൈശാഖ്, ഗംഗ |
മാതാപിതാക്ക(ൾ) | ബാലകൃഷ്ണൻ നായർ കമലമ്മ[1] |
ബന്ധുക്കൾ | കുമാരി തങ്കം (പിതൃസഹോദരി) |
ജീവിതരേഖ
തിരുത്തുകആലപ്പുഴ ജില്ലയിലെ ഹരിപ്പാട് കരുവാറ്റയിൽ പട്ടാളക്കാരനായിരുന്ന ബാലകൃഷ്ണൻ നായരുടേയും സംഗീത അദ്ധ്യാപകയായിരുന്ന കമലമ്മയുടേയും മകളായി ജനിച്ചു.[4] ആദ്യകാല നാമം വസന്ത എന്നായിരുന്നു.[1] പഴയകാല നടിയായ കുമാരി തങ്കം ബാലകൃഷ്ണൻ നായരുടെ സഹോദരിയായിരുന്നു.
ബാല്യകാലം
തിരുത്തുകവസന്തക്ക് നാലു സഹോദരന്മാർ ഉണ്ടായി. പ്രാഥമിക വിദ്യാഭ്യാസം ആലപ്പുഴ ഹരിപ്പാട്ടുള്ള സർക്കാർ ഹൈസ്കൂളിലായിരുന്നു. സ്കൂൾ വിദ്യാഭ്യാസ കാലത്ത് അറിയപ്പെടുന്ന കായികതാാരമായിരുന്നു വസന്ത. രണ്ട് തവണ സംസ്ഥാന തല ഹൈജമ്പ് മത്സരത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിട്ടുണ്ട്. ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ കെ.പി.എ.സി. യിൽ അംഗമാകുകയും നാടകങ്ങൾക്കായി പാട്ടുപാടുകയും ചെയ്തിട്ടുണ്ട്. തുടർന്ന് 9-ആം തരത്തിൽ പഠിക്കുമ്പോൾ തോപ്പിൽ ഭാസിയുടെ നാടകത്തിൽ അഭിനയിച്ചു. നാടകാഭിനയം തുടർന്നതിനാൽ പഠനം പാതിവഴിയിൽ നിന്നു പോയി. എങ്കിലും ദക്ഷിണാമുർത്തിയുടെ കീഴിൽ സംഗീതം അഭ്യസിക്കാൻ ആരംഭിച്ചു.[5]
സ്വകാര്യജീവിതം
തിരുത്തുക1979-ൽ കാലടി നമ്പൂതിരി എന്നറിയപ്പെടുന്ന ഡോ. എം.കെ. പരമേശ്വരൻ നമ്പൂതിരിയെ വിവാഹം കഴിച്ചു. അദ്ദേഹം ഒരു നടനും ആയുർവേദ വൈദ്യനുമായിരുന്നു. അവർ ഒന്നിച്ചഭിനയിച്ച പാപത്തിനു മരണമില്ല എന്ന സിനിമക്ക് ശേഷം ശീലത സിനിമയിൽ നിന്ന് വിരമിച്ചു. ശേഷം തൃശൂരിലെ കുന്നംകുളത്ത് ജീവിതമാരംഭിച്ചു. വിവാഹത്തിനുശേഷം ബ്രാഹ്മണമതം സ്വീകരിച്ച ശ്രീലത അന്തർജനം ആയിത്തീർന്നു. ഇവർക്ക് വൈശാഖ് എന്ന മകനും ഗംഗ എന്ന മകളും ഉണ്ട്.[6] കാലടി നമ്പൂതിരി 2005-ൽ മരിച്ച ശേഷം ശ്രീലത വീണ്ടും സിനിമപ്രവർത്തനത്തിലേക്ക് വരികയുണ്ടായി. പതാക എന്ന സിനിമയിലൂടെയായിരുന്നു അത്. തുടർന്ന് നിരവധി വേഷങ്ങളിൽ അവർ അഭിനയിക്കുകയും ഇടയ്ക്ക് ടെലിവിഷൻ പരമ്പരകളിൽ പ്രത്യക്ഷപ്പെടുകയും ചെയ്തു. .[7] ഇപ്പോൾ തിരുവനന്തപുരത്ത് സ്ഥിരതാമസമാക്കിയിരിക്കുന്നു.
അഭിനയിച്ച ചലച്ചിത്രങ്ങൾ
തിരുത്തുക- ഖദീജ - 1967
- മൂലധനം - 1969
- റസ്റ്റ് ഹൗസ് - 1969
- സൂസി - 1969
- വിരുന്നുകാരി - 1969
- അനാഥ - 1970
- ഡിറ്റക്ടീവ് 909 കേരളത്തിൽ - 1970
- ആ ചിത്രശലഭം പറന്നോട്ടെ - 1970
- ലോട്ടറി ടിക്കറ്റ് - 1970
- കാക്കത്തമ്പുരാട്ടി - 1970
- കുരുക്ഷേത്രം - 1970
- സി.ഐ.ഡി. നസീർ - 1971
- അനാഥശില്പങ്ങൾ - 1971
- മൂന്നു പൂക്കൾ - 1971
- ലങ്കാദഹനം - 1971
- നവവധു - 1971
- മയിലാടും കുന്ന് - 1972
- കണ്ടവരുണ്ടോ - 1972
- ടാക്സികാർ - 1972
- ആദ്യത്തെ കഥ - 1972
- ശക്തി - 1972
- മറവിൽ തിരിവ് സൂക്ഷിക്കുക - 1972
- പൊയ്മുഖങ്ങൾ - 1973
- ആരാധിക - 1973
- തൊട്ടാവാടി - 1973
- പ്രേതങ്ങളുടെ താഴ്വര - 1973
- അഴകുള്ള സെലീന - 1973
- ദിവ്യദർശനം - 1973
- അച്ചാണി - 1973
- തിരുവാഭരണം - 1973
- കലിയുഗം - 1973
- സൌന്ദര്യപൂജ - 1973
- മാധവിക്കുട്ടി - 1973
- ശാപമോക്ഷം- 1974
- മോഹം - 1974
- അയലത്തെ സുന്ദരി - 1974
- നഗരം സാഗരം - 1974
- തച്ചോളി മരുമകൻ ചന്തു - 1974
- നാത്തൂൻ - 1974
- നൈറ്റ് ഡ്യൂട്ടി - 1974
- സ്വർണ്ണവിഗ്രഹം - 1974
- പാതിരാവും പകൽവെളിച്ചവും - 1974
- പഞ്ചതന്ത്രം - 1974
- പട്ടാഭിഷേകം - 1974
- അങ്കത്തട്ട് - 1974
- രഹസ്യരാത്രി - 1974
- ബാബുമോൻ - 1975
- കല്യാണ സൗഗന്ധികം - 1975
- വെളിച്ചം അകലേ - 1975
- പുലിവാല് - 1975
- ബോയ് ഫ്രണ്ട് - 1975
- സിന്ധു - 1975
- മറ്റൊരു സീത - 1975
- മധുരപ്പതിനേഴ് - 1975
- പെൺപട - 1975
- ലവ് മാര്യേജ് - 1975
- കുട്ടിച്ചാത്തൻ - 1975
- ചട്ടമ്പിക്കല്യാണി - 1975
- ആലിബാബായും 41 കള്ളന്മാരും - 1975
- പാലാഴി മഥനം - 1975
- പത്മരാഗം - 1975
- തിരുവോണം - 1975
- അയോദ്ധ്യ - 1975
- സൂര്യവംശം - 1975
- കൊട്ടാരം വിൽക്കാനുണ്ടു് - 1975
- ചീഫ് ഗസ്റ്റ് - 1975
- സത്യത്തിന്റെ നിഴലിൽ [സത്യമേവ ജയതേ] - 1975
- താമരത്തോണി - 1975
- സ്വർണ്ണ മൽസ്യം - 1975
- നീലപ്പൊന്മാൻ - 1975
- അഭിമാനം - 1975
- മാനിഷാദ - 1975
- പ്രവാഹം - 1975
- പഞ്ചമി - 1976
- അമ്മിണി അമ്മാവൻ - 1976
- ചോറ്റാനിക്കര അമ്മ - 1976
- അമൃതവാഹിനി - 1976
- സീമന്ത പുത്രൻ - 1976
- അഭിനന്ദനം - 1976
- യുദ്ധഭൂമി - 1976
- അജയനും വിജയനും - 1976
- പിക് പോക്കറ്റ് - 1976
- പാരിജാതം - 1976
- കന്യാദാനം - 1976
- ഒഴുക്കിനെതിരേ - 1976
- രാത്രിയിലെ യാത്രക്കാർ - 1976
- ലൈറ്റ് ഹൗസ് - 1976
- പുഷ്പശരം - 1976
- അവൾ ഒരു ദേവാലയം - 1977
- അമ്മായി അമ്മ - 1977
- മുറ്റത്തെ മുല്ല - 1977
- സഖാക്കളേ മുന്നോട്ട് - 1977
- തുറുപ്പു ഗുലാൻ - 1977
- സത്യവാൻ സാവിത്രി - 1977
- ചതുർവ്വേദം - 1977
- മോഹവും മുക്തിയും - 1977
- ശ്രീദേവി - 1977
- മിനിമോൾ - 1977
- ഇന്നലെ ഇന്ന് - 1977
- വിഷുക്കണി - 1977
- അകലെ ആകാശം - 1977
- അക്ഷയപാത്രം - 1977
- രതിമന്മഥൻ - 1977
- കാവിലമ്മ - 1977
- ശുക്രദശ - 1977
- ലക്ഷ്മി - 1977
- അപരാജിത - 1977
- ഇതാ ഇവിടെ വരെ - 1977
- അമ്മേ അനുപമേ - 1977
- അച്ചാരം അമ്മിണി ഓശാരം ഓമന - 1977
- പരിവർത്തനം - 1977
- സമുദ്രം - 1977
- പഞ്ചാമൃതം - 1977
- ഇനിയും പുഴയൊഴുകും - 1978
- നിനക്കു ഞാനും എനിക്കു നീയും - 1978
- സ്നേഹിക്കാൻ ഒരു പെണ്ണ് - 1978
- വിളക്കും വെളിച്ചവും - 1978
- പാവാടക്കാരി - 1978
- രഘുവംശം - 1978
- പ്രേമശിൽപ്പി - 1978
- കടത്തനാട്ടു മാക്കം - 1978
- ഏതോ ഒരു സ്വപ്നം - 1978
- മുക്കുവനെ സ്നേഹിച്ച ഭൂതം - 1978
- കൽപ്പവൃക്ഷം - 1978
- അഷ്ടമുടിക്കായൽ - 1978
- ഈ ഗാനം മറക്കുമോ - 1978
- നിവേദ്യം - 1978
- അനുഭൂതികളുടെ നിമിഷം - 1978
- അവർ ജീവിക്കുന്നു - 1978
- പുത്തരിയങ്കം - 1978
- ശത്രുസംഹാരം - 1978
- മദനോത്സവം - 1978
- മദാലസ - 1978
- രണ്ടു ജന്മം - 1978
- ജയിക്കാനായ് ജനിച്ചവൻ - 1978
- ഭാര്യയും കാമുകിയും - 1978
- സൗന്ദര്യം - 1978
- അജ്ഞാതതീരങ്ങൾ - 1979
- തകര - 1979
- ചൂള - 1979
- സായൂജ്യം - 1979
- കൃഷ്ണപ്പരുന്ത് - 1979
- എന്റെ നീലാകാശം - 1979
- പുതിയ വെളിച്ചം - 1979
- കഴുകൻ - 1979
- അലാവുദ്ദീനും അൽഭുതവിളക്കും - 1979
- പാപത്തിനു മരണമില്ല - 1979
- വേനലിൽ ഒരു മഴ - 1979
- വെള്ളായണി പരമു - 1979
- കതിർമണ്ഡപം - 1979
- അഗ്നിവ്യൂഹം - 1979
- വിൽക്കാനുണ്ടു് സ്വപ്നങ്ങൾ - 1980
- പപ്പു - 1980
- രജനീഗന്ധി - 1980
- അമ്പലവിളക്ക് - 1980
- നട്ടുച്ചയ്ക്കിരുട്ട് - 1980
- കലിക - 1980
- പ്രളയം - 1980
- ഏദൻ തോട്ടം - 1980
- കരിപുരണ്ട ജീവിതങ്ങൾ - 1980
- മിസ്റ്റർ മൈക്കിൾ - 1980
- ഇത്തിക്കരപ്പക്കി - 1980
- ബെൻസ് വാസു - 1980
- അരങ്ങും അണിയറയും - 1980
- ഒരിക്കൽക്കൂടി - 1981
- അഗ്നിശരം - 1981
- തീക്കളി - 1981
- കൊടുമുടികൾ - 1981
- കോളിളക്കം - 1981
- ഒരു നിമിഷം തരൂ - 1984
- എന്റെ ഗ്രാമം - 1984
- ഈ ശബ്ദം ഇന്നത്തെ ശബ്ദം - 1985
- സൂര്യചക്രം - 1992
- കഴകം - 1996
- തീർത്ഥാടനം - 2001
- സാരി - 2001
- അനുരാഗം - 2002
- സ്ഥിതി - 2003
- വിനോദ യാത്ര - 2007
- ഫ്ളാഷ് - 2007
- രൗദ്രം - 2008
- പരുന്ത് - 2008
- വൈരം - 2009
- അലക്സാണ്ടർ ദി ഗ്രേറ്റ് - 2010
- കൂട്ടുകാർ - 2010
- ശിക്കാർ - 2010
- ആത്മകഥ - 2010
- മേരിക്കുണ്ടൊരു കുഞ്ഞാട് - 2010
- നഖരം - 2010
- ലക്കി ജോക്കേഴ്സ് - 2011
- ജനപ്രിയൻ - 2011
- സ്പിരിറ്റ് - 2012
- അനാവൃതയായ കാപാലിക - 2013
- തോംസൺ വില്ല - 2013
- ടൂറിസ്റ്റ് ഹോം - 2013
- റെബേക്ക ഉതുപ്പ് കിഴക്കേമല - 2013
- ലേഡീസ് ആൻഡ് ജെന്റിൽമാൻ - 2013
- ഫ്ലാറ്റ് നമ്പർ 4ബി - 2013
അവലംബം
തിരുത്തുക- ↑ 1.0 1.1 "ആർക്കൈവ് പകർപ്പ്". Archived from the original on 2014-07-26. Retrieved 2016-06-03. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്; "i6.minus.com" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു - ↑ "ശ്രീലത". മലയാളസംഗീതം.ഇൻഫോ. Retrieved 2013 ഒക്ടോബർ 10.
{{cite news}}
: Check date values in:|accessdate=
(help) - ↑ "ശ്രീലത നമ്പൂതിരി". m3db.com. Retrieved 2012 മാർച്ച് 06.
{{cite news}}
: Check date values in:|accessdate=
(help) - ↑ "ശ്രീലത നമ്പൂതിരിയായ കഥ". മനോരമ ആഴ്ചപ്പതിപ്പ്. 2013 ഒക്ടോബർ 12. Archived from the original on 2013-10-10. Retrieved 2013 ഒക്ടോബർ 10.
{{cite news}}
: Check date values in:|accessdate=
and|date=
(help)CS1 maint: bot: original URL status unknown (link) - ↑ "പാടാൻ വന്നതു പൊട്ടിച്ചിരിയായി". manoramaonline.com. Archived from the original on 2016-03-04. Retrieved 2 May 2015.
- ↑ http://www.agni.ws/details.asp?nid=154
- ↑ "Katha Ithu Vare - Sreelatha Namboothiri". mazhavilmanorama. Retrieved 4 March 2014.