മലയാളചലച്ചിത്രമേഖലയിലെ ആദ്യകാല നടിമാരിലൊരാളായിരുന്നു കുമാരി തങ്കം. നായികയായും നായികാ പ്രാധാന്യമുള്ള വേഷത്തിലും 20-ഓളം മലയാള സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

കുമാരി തങ്കം
സജീവ കാലം1953 - 1957
ജീവിതപങ്കാളി(കൾ)പി.കെ. സത്യപാൽ

ജീവിതരേഖ തിരുത്തുക

1953-ൽ തിരമാല എന്ന ചിത്രത്തിൽ നായികയായാണ് തിരുവനന്തപുരം പൂജപ്പുര സ്വദേശിയായ കുമാരി തങ്കം അഭിനയരംഗത്തെത്തുന്നത്. ഇതേ വർഷം തന്നെ ലോക നീതി എന്ന ചിത്രത്തിലും അഭിനയിച്ചു. അവൻ വരുന്നു, ബാല്യസഖി (1954), കിടപ്പാടം, സി.ഐ.ഡി, അനിയത്തി (1955), മന്ത്രവാദി, കൂടപ്പിറപ്പ് (1956), അച്ഛനും മകനും, മിന്നുന്നതെല്ലാം പൊന്നല്ല (1957) എന്നിവയാണ് തങ്കം അഭിനയിച്ച പ്രധാന ചിത്രങ്ങൾ.[1] സത്യന്റെയും പ്രേംനസീറിന്റെയും നായികയായി അഭിനയിച്ചിട്ടുള്ള തങ്കം മിന്നുന്നതെല്ലാം പൊന്നല്ല എന്ന ചിത്രത്തോടെ അഭിനയരംഗത്തോട് വിടപറയുകയായിരുന്നു.

2011 മാർച്ച് 8-ന് വാർധക്യസഹജമായ അസുഖത്തെത്തുടർന്ന് ചെന്നൈയിൽ വെച്ച് മരണമടഞ്ഞു.

കുടുംബം തിരുത്തുക

ചലച്ചിത്രനിർമാതാവ് പി.കെ. സത്യപാലാണ് ഭർത്താവ്. ലളിത, പത്മിനി, രാഗിണിമാരുടെ സഹോദരനാണ് ഇദ്ദേഹം. പദ്മനാഭൻ, ജയപാൽ, ആശ എന്നിവരാണ് മക്കൾ.

അവലംബം തിരുത്തുക

  1. "മുൻകാല നടി കുമാരി തങ്കം അന്തരിച്ചു". മാതൃഭൂമി. 2011 മാർച്ച് 9. Retrieved മേയ് 13, 2012. {{cite web}}: Check date values in: |date= (help)[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=കുമാരി_തങ്കം&oldid=3628634" എന്ന താളിൽനിന്ന് ശേഖരിച്ചത്