റഫീക്ക് അഹമ്മദ്

(റഫീഖ് അഹമ്മദ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


മലയാളകവിയും നോവലെഴുത്തുകാരനും ചലച്ചിത്രഗാനരചയിതാവുമാണ്‌ റഫീക്ക് അഹമ്മദ് (ജനനം: ഡിസംബർ 17, 1961). കേരള സാഹിത്യ അക്കാദമി പുരസ്കാരവും, കേരള സർക്കാറിന്റെ മികച്ച ചലച്ചിത്രഗാനരചയിതാവിനുള്ള അവാർഡും നേടിയിട്ടുണ്ട്.

റഫീക്ക് അഹമ്മദ്
Poet Rafeeq ahamed.jpg
ജനനം (1961-12-17) 17 ഡിസംബർ 1961  (61 വയസ്സ്)
മരണം-
-
തൊഴിൽകവി, ചലച്ചിത്രഗാന രചയിതാവ്, നോവലിസ്റ്റ്
ജീവിതപങ്കാളി(കൾ)ലൈല റഫീഖ്
കുട്ടികൾമനീഷ് ,ലാസ്യ

ജീവിതരേഖതിരുത്തുക

സജ്ജാദ് ഹുസൈന്റെയും തിത്തായിക്കുട്ടിയുടേയും മകനായി 1961 ഡിസംബർ 17-ന്‌ തൃശ്ശൂർ ജില്ലയിലെ കുന്നംകുളത്തിനടുത്ത് അക്കിക്കാവിൽ ജനിച്ചു[1]. ഗുരൂവായൂർ ശ്രീകൃഷ്ണ കോളേജിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദം. ഇൻഷൂറൻസ് മെഡിക്കൽ സർവീസിലെ തൃശ്ശൂർ അളഗപ്പനഗർ ഇഎസ്.ഐ ഡിസ്പെൻസറിയിലെ ജീവനക്കാരനായിരിക്കേ 2012 ഒക്ടോബറിൽ ജോലിയിൽ നിന്ന് സ്വയം വിരമിച്ചു[2] ഗർഷോം എന്ന ചിത്രത്തിലെ ഗാനങ്ങൾ എഴുതിയാണ്‌ ഗാനരചനയിലേക്ക് തുടക്കം[3]. ഇതിനകം നിരവധി ചലച്ചിത്രങ്ങൾക്ക് ഗാനങ്ങൾ രചിച്ചു[4].

കുടുംബം

ഭാര്യ: ലൈല. രണ്ടുമക്കൾ: മനീഷ് അഹമ്മദ്, ലാസ്യ

കൃതികൾതിരുത്തുക

  • സ്വപ്നവാങ്മൂലം (1996)
  • പാറയിൽ പണിഞ്ഞത് (2000)
  • ആൾമറ (2004)
  • ചീട്ടുകളിക്കാർ (2007)
  • ശിവകാമി
  • ഗ്രാമവൃക്ഷത്തിലെ വവ്വാൽ
  • റഫീക്ക് അഹമ്മദിന്റെ കവിതകൾ (2013)
  • അഴുക്കില്ലം ( നോവൽ) (2015) [5]
  • തോരാമഴ
  • അമ്മത്തൊട്ടിൽ
  • പുതിയ മാഷന്മാര്

പുരസ്കാരങ്ങൾതിരുത്തുക

കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരംതിരുത്തുക

മറ്റ് പുരസ്കാരങ്ങൾതിരുത്തുക

  • കേരള സാഹിത്യ അക്കാദമി അവാർഡ്
  • വൈലോപ്പിള്ളി അവാർഡ്
  • ഇടപ്പള്ളി അവാർഡ്
  • കുഞ്ചുപിള്ള അവാർഡ്
  • കനകശ്രീ അവാർഡ്
  • ഒളപ്പമണ്ണ സ്മാരക പുരസ്കാരം - പാറയിൽ പണിഞ്ഞത് (2000)[7][8]
  • മികച്ച ഗാനരചയിതാവിനുള്ള "വനിത" ചലച്ചിത്രപുരസ്കാരം (2011 ഫെബ്രുവരി)
  • മികച്ച ഗാനരചയിതാവിനുള്ള "ജയ്ഹിന്ദ് ടി വി " അവാർഡ് (2013)
  • ഓടക്കുഴൽ പുരസ്കാരം - 2014[9]
  • പി. കുഞ്ഞിരാമൻ നായർ അവാർഡ് (2017)
  • ഉള്ളൂർ അവാർഡ്‌ (2017)

അവലംബംതിരുത്തുക

  1. "റഫീക്ക്‌ അഹമ്മദ്‌" (ഭാഷ: Malayalam). Harithakam. മൂലതാളിൽ നിന്നും 2016-03-04-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2009-06-25.{{cite web}}: CS1 maint: unrecognized language (link)
  2. "ഇനി പാട്ടെഴുത്തിനൊപ്പം നോവലും"-മനോജ് തെക്കേടത്ത്,മലയാള മനോരമ ഓൺലൈൻ ഒക്ടോബർ 29, 2012[പ്രവർത്തിക്കാത്ത കണ്ണി]
  3. "പാട്ടോർമ്മ". മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 693. 2011 ജൂൺ 06. ശേഖരിച്ചത് 2013-03-18. {{cite news}}: Check date values in: |date= (help)
  4. "പാട്ടോർമ്മ". മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 701. 2011-08-01. ശേഖരിച്ചത് 2013-03-23.
  5. "അഴുക്കില്ലം". mathrubhumi.com.
  6. ""സലീംകുമാർ മികച്ച നടൻ;കാവ്യ നടി" -മനോരമ ഓൺലൈൻ 2011 മെയ് 22". മൂലതാളിൽ നിന്നും 2011-05-25-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-05-22.
  7. "റഫീക്ക് അഹമ്മദ്" (ഭാഷ: Malayalam). DC Books Store. മൂലതാളിൽ നിന്നും 2008-03-09-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2009-06-25.{{cite web}}: CS1 maint: unrecognized language (link)
  8. "ഒളപ്പമണ്ണ അവാർഡ് റഫീക്ക് അഹമ്മദിന്" (ഭാഷ: Malayalam). ThatsMalayalam. ശേഖരിച്ചത് 2009-06-25.{{cite web}}: CS1 maint: unrecognized language (link)[പ്രവർത്തിക്കാത്ത കണ്ണി]
  9. "ഓടക്കുഴൽ പുരസ്‌കാരം റഫീഖ് അഹമ്മദിന്റെ കവിതാസമാഹരത്തിന്". മനോരമ. Archived from the original on 2014-12-29. ശേഖരിച്ചത് 2014 ഡിസംബർ 29. {{cite news}}: Check date values in: |accessdate= (help)CS1 maint: bot: original URL status unknown (link)
"https://ml.wikipedia.org/w/index.php?title=റഫീക്ക്_അഹമ്മദ്&oldid=3908746" എന്ന താളിൽനിന്ന് ശേഖരിച്ചത്