മുരുകൻ കാട്ടാക്കട

ഇന്ത്യൻ രചയിതാവ്

ഒരു മലയാളകവിയാണ് മുരുകൻ കാട്ടാക്കട. തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കടയിൽ കുച്ചപ്പുറം എന്ന ഗ്രാമത്തിൽ ബി. രാമൻ പിള്ളയുടേയും ജി. കാർത്യായനിയുടേയും മകനായി ജനിച്ചു. കണ്ണട എന്ന കവിതയിലൂടെ ശ്രദ്ധേയനായി. ദീർഘകാലം തിരുവനന്തപുരം എസ് എം വി ഹയർ സെക്കണ്ടറി സ്കൂളിൽ അധ്യാപകനായിരുന്നു. ദൂരദർശൻ ചാനലിൽ എല്ലാരും ചൊല്ലണ് എന്ന പരിപാടിയുടെ അവതാരകനായും പ്രവർത്തിച്ചു. പൊതു വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള വിക്ടേഴ്സ് ചാനൽ മേധാവിയായി പ്രവർത്തിച്ചിരുന്നു.[1] മുല്ലനേഴി ഫൗണ്ടേഷനും അവിണിശ്ശേരി സർവീസ്​ സഹകരണ ബാങ്കും സംയുക്തമായി നൽകുന്ന മുല്ലനേഴി പുരസ്​കാരം 2021ൽ മുരുകന് ലഭിച്ചു. 'ചോപ്പ്​' എന്ന സിനിമക്കുവേണ്ടി രചിച്ച 'മനുഷ്യനാകണം..' എന്ന ഗാനത്തിനാണ് പുരസ്കാരം ലഭിച്ചത്.

മുരുകൻ കാട്ടാക്കട
Murukan kattakata.jpg
മുരുകൻ കാട്ടാക്കട
ജനനം
മുരുകൻ കാട്ടാക്കട

(1967-05-25) മേയ് 25, 1967  (55 വയസ്സ്)
ദേശീയതഇന്ത്യൻ
പൗരത്വംഇന്ത്യൻ
തൊഴിൽമലയാളകവി
അറിയപ്പെടുന്ന കൃതി
കണ്ണട, രേണുക തുടങ്ങിയവ
കുട്ടികൾഅദ്വൈത്
കവിത അവതരിപ്പിക്കുന്നു

കുടുംബംതിരുത്തുക

ഭാര്യ:ലേഖ മകൻ:അദ്വൈത്.

കവിതകൾതിരുത്തുക

 • കണ്ണട
 • ബാഗ്ദാദ്
 • ഒരു കർഷകന്റെ ആത്മഹത്യാക്കുറിപ്പ്
 • രേണുക
 • ഒരു നാത്തൂൻ പാട്ട്
 • രക്തസാക്ഷി
 • ഉണരാത്ത പദ്മതീർത്ഥങ്ങൾ
 • പക
 • കാത്തിരുപ്പ്
 • കളഞ്ഞുപോയ സുഹൃത്ത്
 • ഇടം
 • ഒരു ഭടന്റെ ഓർമ്മയ്ക്ക്
 • കൊഴിയുന്ന ഇലകൾ പറഞ്ഞത്‌
 • ഓണം
 • തിരികെ യാത്ര
 • ഓർമ മഴക്കാറ്
 • നെല്ലിക്ക
 • ദുസ്വപ്ന ദേവത
 • കാവൽമാടം
 • കടം, കടമ, കടമ്മനിട്ട
 • നിരാലംബൻ
 • ഒൻപതാം പാടം
 • ഉണർത്തുപാട്ട്
 • ചെ ഗുവേര
 • കാഴ്ച
 • നീ കരയാതിരിക്കുക
 • ഉണക്കമരം
 • പൊയ്മുഖം
 • മതവിദ്വേഷം
 • സൂര്യകാന്തിനോവ്
 • അഗ്നിശലഭങ്ങൾ
 • ചെറുത്
 • കൂട്ടുകാരി
 • ചിത്രത്തിലെ ക്രിസ്തു
 • പൊട്ടിയ മുട്ടകൾ
 • കവിതകാപ്സൂൾ
 • കടം
 • രാജ്ഘട്ടിൽ കയറിയ നായ
 • ശേഷിപ്പ്
 • വെയിൽ പറക്കുന്ന നിഴൽക്കഷണങ്ങൾ
 • ഉത്തരം
 • പാട്ട് വരുന്ന വഴി
 • ചിന്തഭ്രമം
 • കനൽപൊട്ട്

ചലച്ചിത്രഗാനരചനതിരുത്തുക

നാടക ഗാനരചനതിരുത്തുക

 • അമ്മക്കിളി

പുരസ്കാരങ്ങൾതിരുത്തുക

അവലംബംതിരുത്തുക

 1. http://keralanews.gov.in/index.php/statenews/25-flash-news-mal/8310-2016-07-01-12-11-15
 2. http://www.indianexpress.com/news/Orunaal-Varum--FAMILY-HIT/649285/
 3. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2012-11-08-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-11-26.
 4. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2010-03-22-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-11-26.
 5. http://malayalasangeetham.info/php/createMovieIndex.php?m_writers=Murukan%20Kattakkada&submit=Search+For+Movie+Names&exactmatch=on"https://ml.wikipedia.org/w/index.php?title=മുരുകൻ_കാട്ടാക്കട&oldid=3903925" എന്ന താളിൽനിന്ന് ശേഖരിച്ചത്