ഇന്ദ്രപ്രസ്ഥം (ചലച്ചിത്രം)

മലയാള ചലച്ചിത്രം
(ഇന്ദ്രപ്രസ്ഥം (മലയാളചലച്ചിത്രം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഹരിദാസിന്റെ സംവിധാനത്തിൽ മമ്മൂട്ടി, പ്രകാശ് രാജ്, വിക്രം, സിമ്രാൻ, പ്രിയാരാമൻ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1996-ൽ പ്രദർശനത്തിനെത്തിയ ഒരു മലയാളചലച്ചിത്രമാണ് ഇന്ദ്രപ്രസ്ഥം. ഡോൾബി ശബ്ദ വിന്യാസത്തിൽ പുറത്ത് വന്ന മലയാളത്തിലെ ആദ്യചിത്രമായ ഇന്ദ്രപ്രസ്ഥം ചലച്ചിത്രത്തിലെ പ്രതിപാദ്യ വിഷയമായ ഇന്റർനെറ്റിനേയും മോർഫിങ്ങ് സങ്കേതത്തെയും കുറിച്ച് മലയാളി പ്രേക്ഷകരിൽ സാമാന്യ അവബോധം പകർന്ന് നൽകാൻ സഹായിച്ചു. അക്ഷയ ആർട്സ് ഇന്റർനാഷണലിന്റെ‍ ബാനറിൽ പ്രേംകുമാർ മാരാത്ത് നിർമ്മിച്ച ഈ ചിത്രം അക്ഷയ ആർട്സ് റിലീസ് ആണ് വിതരണം ചെയ്തത്. കഥ, തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് റോബിൻ തിരുമല ആണ്.[1][2]

ഇന്ദ്രപ്രസ്ഥം
വി.സി.ഡി. പുറംചട്ട
സംവിധാനംഹരിദാസ്
നിർമ്മാണംപ്രേംകുമാർ മാരാത്ത്
രചനറോബിൻ തിരുമല
അഭിനേതാക്കൾമമ്മൂട്ടി
പ്രകാശ് രാജ്
വിക്രം
സിമ്രാൻ
പ്രിയാരാമൻ
സംഗീതംവിദ്യാസാഗർ
ഗാനരചനഗിരീഷ് പുത്തഞ്ചേരി, കൈതപ്രം ദാമോദരൻ നമ്പൂതിരി
ഛായാഗ്രഹണംസഞ്ജീവ് ശങ്കർ
ചിത്രസംയോജനംകെ. ശങ്കുണ്ണി
സ്റ്റുഡിയോഅക്ഷയ ആർട്ട്സ് ഇന്റർനാഷണൽ
വിതരണംഅക്ഷയ ആർട്സ് റിലീസ്
റിലീസിങ് തീയതി1996 ഓഗസ്റ്റ് 25
രാജ്യംഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾ

തിരുത്തുക

ഗിരീഷ് പുത്തഞ്ചേരി, കൈതപ്രം ദാമോദരൻ നമ്പൂതിരി എന്നിവർ എഴുതിയ ഗാനങ്ങൾക്ക് സംഗീതം പകർന്നത് വിദ്യാസാഗർ ആണ്.[3] ഗാനങ്ങൾ വിപണനം ചെയ്തത് ബിഗ് ബി മ്യൂസിക്കൽസ്.

ഗാനങ്ങൾ
  1. ബോലോ ബോലോ ഭയ്യാ – കെ.ജെ. യേശുദാസ്, മനോ
  2. ദേഖോ സിമ്പിൾ മാജിക് – ബിജു നാരായണൻ
  3. പറയുമോ മൂകയാമമേ – കെ.ജെ. യേശുദാസ്
  4. പറയുമോ മൂകയാമമേ – കെ.എസ്. ചിത്ര
  5. തങ്കത്തിങ്കൾ കിളിയായ് കുറുകാം – എം.ജി. ശ്രീകുമാർ, കെ.എസ്. ചിത്ര
  6. മഴവില്ലിൻ കൊട്ടാരത്തിൽ മണിമേഘത്താളം – ബിജു നാരായണൻ, സുജാത മോഹൻ

അണിയറ പ്രവർത്തകർ

തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക