ഒമ്പത്, പത്ത് നൂറ്റാണ്ടുകളിൽ ഇന്ത്യയിൽ ജീവിച്ചിരുന്ന ദാർശനികനും നിരൂപകനും നാടകകൃത്തുമാണ് രാജശേഖരൻ. കാവ്യമീമാംസ എന്ന കൃതിയുടെ കർത്താവാണ്. യായാവരീയൻ എന്നാണ് രാജശേഖരൻ സ്വകൃതിയായ കാവ്യമീമാംസയിൽ പറയുന്നത്. അച്ഛൻ ദർടുഹൻ , അമ്മ ശീലാവതി, ഭാര്യ അവന്തിസുന്ദരി. കനൗജിലെ രാജാവായ മഹേന്ദ്രപാലന്റെ (ഏ ഡി 903-907) ഉപാധ്യായനായിരുന്നു. ഏ 880-920 ആണ് രാജശേഖരന്റെ കാലം എന്നു കരുതുന്നു. സർവ്വോന്മുഖ പാണ്ഡിത്യം പ്രാകശിപ്പിച്ചിരുന്ന ഇദ്ദേഹം സരസനും പ്രകൃതിനിരീക്ഷകനുമായിരുന്നു.

കർപ്പൂരമഞ്ജരി, ഹരവിലാസം, ബാലരാമായണം, ബാലമഹാഭാരതം, വിദ്ധസാലഭഞ്ജിക എന്നിവ രാജശേഖരന്റെ മറ്റു കൃതികളാണ്.

"https://ml.wikipedia.org/w/index.php?title=രാജശേഖരൻ&oldid=2870096" എന്ന താളിൽനിന്ന് ശേഖരിച്ചത്