മറിയം മുക്ക് (ചലച്ചിത്രം)

മലയാള ചലച്ചിത്രം

ജെയിംസ് ആൽബർട്ട് കഥ തിർക്കഥ, സംഭാഷണം എഴുതി സംവിധാനം ചെയ്ത് 2015ൽ എ കെ സബീർ നിർമ്മിച്ച് സിനിമയാണ് മറിയം മുക്ക്. [1] ജെയിംസ് ആൽബർട്ടിന്റെ സ്ംവിധായകൻ എന്ന നിലക്ക് ആദ്യ സിനിമാ സംരംഭമാണീത്. ഫഹദ് ഫാസിൽ,മനോജ് കെ. ജയൻ, പ്രതാപ്‌ പോത്തൻ, ജോയ് മാത്യു, സന അൽതാഫ് തുടങ്ങിയവർ പ്രധാനവേഷമണിഞ്ഞ ഈ ചിത്രത്തിൽ വയലാർ ശരത്ചന്ദ്രവർമ്മ, റഫീഖ് അഹമ്മദ് തുടങ്ങിയവരുടെ വരികൾക്ക് വിദ്യാസാഗർ ഈണമൊരുക്കിയിരിക്കുന്നു. 2015ൽ പുറത്തിറങ്ങിയ ഈ ചിത്രം തീയറ്ററുകളിൽ വലിയ ചലനമുണ്ടാക്കിയില്ല. .[2].

മറിയം മുക്ക്
കൊട്ടകയിലെ പോസ്റ്റർ
സംവിധാനംജെയിംസ് ആൽബർട്ട്
നിർമ്മാണംഎ.കെ സബീർ [1]
രചനജെയിംസ് ആൽബർട്ട്
തിരക്കഥജെയിംസ് ആൽബർട്ട്
സംഭാഷണംജെയിംസ് ആൽബർട്ട്
അഭിനേതാക്കൾഫഹദ് ഫാസിൽ
മനോജ് കെ. ജയൻ
പ്രതാപ്‌ പോത്തൻbr>ജോയ് മാത്യു
സന അൽതാഫ്
സംഗീതംവിദ്യാസാഗർ
ഗാനരചനവയലാർ ശരത്ചന്ദ്രവർമ്മ റഫീഖ് അഹമ്മദ്
ഛായാഗ്രഹണംഗിരീഷ് ഗംഗാധരൻ
ചിത്രസംയോജനംരഞ്ജൻ അബ്രഹാം
സ്റ്റുഡിയോസാം ബിഗ് മൂവീസ്
വിതരണംഎൽ ജെ ഫിലിംസ്
റിലീസിങ് തീയതി
 • 23 ജനുവരി 2015 (2015-01-23)
രാജ്യംഭാരതം
ഭാഷമലയാളം
സമയദൈർഘ്യം137 മിനുട്ട്

ഫെലിക്സ് (ഫഹദ്) സലോമി (സന അൽതാഫ്), എന്നീ കടലോരകൗമാരങ്ങളാണ് കഥ നയിക്കുന്നത്. ലാറ്റിൻ കാത്തലിക് പാരമ്പര്യമുള്ള കടപ്പുറത്ത് മാതാവ് അത്ഭുതം പ്രവർത്തിക്കുന്നതാണ് കഥാവസ്തു[3]. ഫെലിക്സിന്റെ അപ്പൻ തേങ്ങവീണു ചത്തു. പിന്നെ മറിയനാശാൻ (മനോജ് കെ. ജയൻ) ആയിരുന്നു അവന്റെ രക്ഷിതാവ്. പക്ഷേ മറിയനാശാൻ അവനെ ഒരു ഗുണ്ടയായാണ് വളർത്തിയത്. അയാളുടെ കച്ചവടങ്ങൾക്കുള്ള ഒരു സംരക്ഷണം. കടപ്പുറത്തന്മാരും ആംഗ്ലോ ഇന്ത്യക്കാരും തമ്മിൽ ഒരു ശീതസമരം അവിടെ ഉള്ളതാണ്. പള്ളി പെരുന്നാളീനു നടന്ന കശപിശയിൽ മരിയനാശാനെ കുത്തിയ ലോരൻസ് (ശ്രീജിത്ത് രവി) യെ പിന്തുടർന്ന ഫെലിക്സ് മാതാവിനെ കണ്ട് വിരളുന്നു. ലോറൻസ് രക്ഷപ്പെടുന്നു. താൻ മൂന്നുവെട്ടിയെന്ന് പുളുവടിക്കുന്ന ഫെലിക്സിനെ മാതാവേഷമെടുത്ത് ശലോമി (സന അൽതാഫ്) പാതിരാപുളു എന്ന് പേരിട്ട് കളിയാക്കുന്നു. അവർ അടുക്കുന്നു. ആശാൻ എതിർക്കുന്നു. അവഗണിച്ച ഫെലിക്സിനെ കൊല്ലാൻ തീരുമാനിക്കുന്നു. അതിനിടയിൽ ആ രാത്രി മാതാവ് പലർക്കും പ്രത്യക്ഷപ്പെടുന്നു. തീർത്ഥാടകരാൽ കടപ്പുറം പച്ച പിടിക്കുന്നു. ശലോമിക്ക് വേറെ കല്യാണമുറപ്പിക്കുന്നു. ഫെലിക്സാണ് അത്ഭുതത്തിന്റെ കാരണമെന്നറിഞ്ഞ് അച്ചൻ വഴി എല്ലാം കലങ്ങി തെളിയുന്നു.

താരനിര[4] തിരുത്തുക

ക്ര.നം. താരം വേഷം
1 ഫഹദ് ഫാസിൽ ഫെലിക്സ്
2 മനോജ് കെ. ജയൻ മറിയാനാശാൻ
3 പ്രതാപ്‌ പോത്തൻ ഫാ. ഗബ്രിയേൽ
4 സന അൽതാഫ് ശലോമി
5 ജോയ് മാത്യു സായിപ്പ് (ശലോമിയുടെ അപ്പൻ)
6 പാഷാണം ഷാജി വിവരക്കാരൻ
7 സന്തോഷ് കീഴാറ്റൂർ ബർണാഡ് (ഫെലിക്സിന്റെ അപ്പൻ)
8 അജു വർഗ്ഗീസ് ലൊയ്ഡ് കാസ്പർ അൻഡേഴ്സൺ
9 നീരജ് മാധവ് ഡന്നീസ്
10 ഇർഷാദ് കാല ജോർജ്ജ്
11 നന്ദു മുള്ളൻ ജോസഫ്
12 സാദിഖ് ഏർണസ്റ്റ്
13 ശ്രീജിത്ത് രവി ലോറൻസ്
14 ജോണി ഡി വൈ എസ് പി പോൾ
15 സാജു നവോദയ നസ്രേത്ത്
16 ദേവി അജിത്ത് കത്രീന (വിവരക്കാരന്റെ ഭാര്യ)
17 സുജ മേനോൻ ജാൻസി (ഡെന്നിസിന്റെ കാമുകി)
18 റീന ബഷീർ ക്ലാര
19 വീണ നായർ അന്ന
20 മീന ഗണേഷ് മറിയാമ്മ
21 കലാശാല ബാബു വില്ഫ്രഡ്
22 സീമ ജി നായർ മേരിക്കുട്ടി
23 ദിനേഷ് പ്രഭാകർ ചാർളി
24 സുബിഷ് സുധി ചാണ്ടി
25 ഓമന ഔസേപ്പ് ഏലിയാമ്മ

നിർമ്മാണം തിരുത്തുക

2014 ഒക്റ്റോബറിലാണ് ചിത്രീകരണം തുടങ്ങിയത്. വിഴിഞ്ഞം. തങ്കശ്ശേരി, കാപ്പിൽ തുറമുഖങ്ങളിലാണ് ചിത്രീകരണം നടന്നത്. .[5] 2015 ജനുവരിയിൽ തീർക്കണമെന്നായിരുന്നു പദ്ധതി. [6] ഹിമ ഡേവിസ് ആയിരുന്നു ആദ്യ നായികാ സങ്കല്പം. പിന്നീടത്വിക്രമാദിത്യനിൽ കണ്ട സന ക്ക് നൽകി. .[7]

ആദ്യപരസ്യം (ടീസർ( 2014 ഡിസംബരിൽ പുറത്തിറങ്ങി.,[8] [9]

സംഗീതം തിരുത്തുക

മറിയം മുക്ക്
സൗണ്ട്ട്രാക്ക് by വിദ്യാസാഗർ
Released2 ജനുവരി 2015 (2015-01-02)
Recordedവർഷവല്ലകി സ്റ്റുഡിയൊ
Genreചലച്ചിത്രഗാനം
Length19:17
Languageമലയാളം
LabelMuzik 247
Producerവിദ്യാസാഗർ
വിദ്യാസാഗർ chronology
ഭയ്യ ഭയ്യ
(2014)ഭയ്യ ഭയ്യ2014
മറിയം മുക്ക്
(2015)
എന്നും എപ്പൊഴും
(2015)എന്നും എപ്പൊഴും2015

വിദ്യാസാഗർ ചിട്ടപ്പെടുത്തിയ നാല് ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. തന്റെ സ്വതസ്സിദ്ധ ശൈലിയായ മെലഡി നിലനിർത്തിക്കൊണ്ടു തന്നെ വൈവിധ്യമായ സംഗീതമാണ് അദ്ദേഹം ഗാനങ്ങൾക്ക് നൽകിയത്.[10]

പാട്ടരങ്ങ് തിരുത്തുക

ചിത്രത്തിൻറെ സംഗീത സംവിധാനം വിദ്യാസാഗറും ഗാനരചന വയലാർ ശരത്ചന്ദ്രവർമ്മ റഫീഖ് അഹമ്മദ്സന്തോഷ് വർമ്മ തുറങ്ങിയവരും ആണ് [11]

നമ്പ്ര. പാട്ട് പാട്ടുകാർ വരുകൾ നീളം
1 "ഈ കടലിനു കോള്" കെ.ജെ. യേശുദാസ്, സുജാത വയലാർ ശരത്ചന്ദ്രവർമ്മ 5:05
2 "കവിൾ ആപ്പിളൊത്തവര്" കാവാലം ശ്രീകുമാർ ,നജിം അർഷാദ്‌ സന്തോഷ് വർമ്മ 4:18
3 "സ്വർഗ്ഗം തുറന്നു" സംഘം ഫാ. സിയോൺ 4:36
4 "മേക്കരയിലു് തിരയടിക്കണു്" ജിതിൻ ,രഞ്ജിനി ജോസ്‌ റഫീഖ് അഹമ്മദ് 5:22


അവലംബം തിരുത്തുക

 1. Radhika C. Pillai (26 September 2014). "Fahadh will play a fisherman in his next". The Times of India. Retrieved 2 January 2015.
 2. Nicy (23 January 2015). "'Mariyam Mukku' Review Round Up: Confused Script, Predictable Romance and Poorly Etched Characters". International Business Times.
 3. "Fahadh Faasil to play a fisherman in Mariyam Mukku". rediff.com.
 4. "മറിയം മുക്ക്(2015". malayalachalachithram. Retrieved 2018-04-29. {{cite web}}: Cite has empty unknown parameter: |1= (help)
 5. "Fahad's next is 'Mariyam Mukku'". indiaglitz.com.
 6. "LJ films bags 'Mariyam Mukku'". Indiaglitz. Archived from the original on 2014-10-14.
 7. "Sana replaces Hima in Mariyam Mukku". The Times of India. 28 October 2014.
 8. "First teaser of Mariyam Mukku is out". The Times of India. 22 December 2014.
 9. "Rain, Beach, Sunset: Teaser of Fahadh Faasil Starrer 'Mariyam Mukku' High on Romance Quotient [VIDEO]". International Business Times. 7 January 2015.
 10. "Vidyasagar is here again with Mariyam Mukku songs". Kaumudi. 10 January 2015. Archived from the original on 2018-09-20. Retrieved 2018-05-04.
 11. https://malayalasangeetham.info/m.php?7811

പുറം കണ്ണികൾ തിരുത്തുക

ചിത്രം കാണുക തിരുത്തുക

മറിയം മുക്ക്