പാട്ടുപ്രസ്ഥാനത്തിലുണ്ടായ ഒരു ജനകീയ കാവ്യമാണ് രാമകഥപ്പാട്ട്. ഇരവിക്കുട്ടിപ്പിള്ളപ്പോര്‌‍, ഉലകുടപെരുമാൾ തുടങ്ങിയ പാട്ടുകളെപ്പോലെ തെക്കൻ നാടൻ പാട്ടുകളിൽ ഒന്നു മാത്രമായാണ് സാഹിത്യചരിത്രകാരന്മാർ രാമകഥപ്പാട്ടിനെയും കരുതിയിരുന്നത്. എന്നാൽ ഇതിന് മഹത്തരമായ ഒരു സ്ഥാനം നൽകിയത് പി.കെ. നാരായണപിള്ളയാ‍ണ്.

പ്രാചീനമലയാളസാഹിത്യം
മണിപ്രവാളസാഹിത്യം

ചമ്പുക്കൾ :

ഉണ്ണിയച്ചീചരിതംഉണ്ണിച്ചിരുതേവീചരിതംഉണ്ണിയാടീചരിതം

സന്ദേശകാവ്യങ്ങൾ :

ഉണ്ണുനീലിസന്ദേശംകോകസന്ദേശംകാകസന്ദേശം

സ്തോത്രകൃതികൾ :

ചെല്ലൂർനാഥസ്തവംവാസുദേവസ്തവം
ഭദ്രകാളീസ്തവംരാമായണകീർത്തനം
അവതരണദശകംദശാവതാരചരിതം

മറ്റുള്ളവ :

വൈശികതന്ത്രംലഘുകാവ്യങ്ങൾഅനന്തപുരവർണ്ണനം
ആലത്തൂർ മണിപ്രവാളംതാമരനല്ലൂർ ഭാഷചന്ദ്രോത്സവം

പാട്ട്

രാമചരിതംതിരുനിഴൽമാല
ഭാഷാഭഗവദ്ഗീതഭാരതമാല
കണ്ണശ്ശരാമായണംകണ്ണശ്ശഭാരതം
കണ്ണശ്ശഭാഗവതംശിവരാത്രിമാഹാത്മ്യം
രാമകഥപ്പാട്ട്
കൃഷ്ണഗാഥഭാരതഗാഥ

പ്രാചീനഗദ്യം

ഭാഷാകൗടലീയംആട്ടപ്രകാരംക്രമദീപിക
ദൂതവാക്യംബ്രഹ്മാണ്ഡപുരാണം
ഹോരാഫലരത്നാവലിഅംബരീഷോപാഖ്യാനംനളോപാഖ്യാനംരാമായണം തമിഴ്ഉത്തരരാമായണസംഗ്രഹംഭാഗവതസംഗ്രഹംപുരാണസംഹിതദേവീമാഹാത്മ്യം

തിരുത്തുക

കവി, കാലം

തിരുത്തുക

പണ്ഡിതന്മാർ 14 മുതൽ 17 വരെ ശതകങ്ങൾക്കിടെ കൃതിക്ക് കാലം കല്പിക്കുന്നു. കണ്ണശ്ശനു പിന്നീടാണ്‌ അയ്യപ്പിള്ള ആശാന്റെ കാലം (കൊല്ലം ഏഴാം നൂറ്റാണ്ടെന്ന് ഉള്ളൂർ) എന്ന് കവനരീതികൊണ്ട് മനസ്സിലാക്കാം.[1]

കോവളത്തിനടുത്തുള്ള ഔവാടുതുറയിലെ അയ്യപ്പിള്ള ആശാനാണ് രാമകഥപ്പാട്ടിന്റെ കർത്താവ്. അദ്ദേഹം അക്ഷരജ്ഞാനമില്ലാത്ത ഒരു കൃഷിക്കാരനായിരുന്നു എന്നും ഒരു ദിവസം മാടം കാക്കാൻ അനുജനെ നിയോഗിച്ചിട്ട് തിരുവനന്തപുരം പത്മനാഭസ്വാമിക്ഷേത്രത്തിൽ ശീവേലി തൊഴാൻ പോയെന്നും ദീപാരാധന കഴിഞ്ഞ് വെളിയിലിറങ്ങിയപ്പോൾ ഒരു വൃദ്ധനെക്കണ്ട് അദ്ദേഹത്തോട് തനിക്ക് വല്ലതും വേണമെന്ന് അപേക്ഷിച്ചു എന്നും അപ്പോൾ അദ്ദേഹം ഒരു വാഴപ്പഴം കൊടുത്തത് ഭക്ഷിച്ചു എന്നും മാടത്തിലേക്കുള്ള യാത്ര പാട്ടു പാടിക്കൊണ്ടായിരുന്നു എന്നുമാണ്‌ ഐതിഹ്യം.[1].

ഉള്ളടക്കം

തിരുത്തുക

രാമായണകഥയാണ്‌ രാമകഥപ്പാട്ടിന്റെ ഉള്ളടക്കം. വാല്മീകിരാമായണത്തെയാണ്‌ ഈ കൃതി മാതൃകയാക്കുന്നത്. എ‍ങ്കിലും കഥയിൽ വ്യതിയാനം വരുത്തുകയും ചില നൂതനാംശങ്ങൾ ഉൾപ്പെടുത്തുകയും ചെയ്യുന്നു കവി. കമ്പരാമായണത്തിൽനിന്ന് സ്വീകരിച്ചക്കുന്ന പാതാളരാവണകഥ ഉദാഹരണം. യുദ്ധകാണ്ഡത്തിന്‌ രാമചരിതകാരനെപ്പോലെ അയ്യപ്പിള്ള ആശാനും സാരമായ പ്രാധാന്യം കല്പിക്കുന്നു. ‍രാവണവധത്തോടെയാണ്‌ കൃതി അവസാനിക്കുന്നത്. ഗ്രാമീണജീവിതത്തിൽനിന്ന് രൂപപ്പെടുത്തിയ മിതവും മനോഹരമായ അലങ്കാരകല്പനകൾ രാമകഥപ്പാട്ടിന്റെ പ്രത്യേകതയാണ്‌.

വിരുത്തവും പാട്ടുമായുമാണ് കൃതി സംവിധാനം ചെയ്തിരിക്കുന്നത്. ഒന്നോ അതിലധികമോ വിരുത്തവും അതിനെത്തുടർന്ന് ദീർഘമായ പാട്ടും. 279 വിരുത്തവും 3163 പാട്ടുകളുമാണുള്ളത്. ഭക്തിയല്ല , ബഹുജനങ്ങൾക്ക് രസം പകർന്ന് കൊടുക്കുകയാണ് ഈ കൃതിയുടെ ലക്ഷ്യം. വില്ലടിച്ചാൻ പാട്ട് പോലെ ചന്ദ്രവളയമെന്ന വാദ്യ ഉപകരണത്തിന്റെ പ്രയോഗത്തോടെ വിഷ്ണുക്ഷേത്രങ്ങളിൽ രാമകഥാപ്പാട്ട് പാടി വന്നിരുന്നു.[1]. എതുകയും മോനയും അന്ത്യപ്രാസവുമെല്ലാം ഇതിൽ അനായാസമായി പ്രയോഗിച്ചിരുന്നു.

രാമകഥപ്പാട്ടിലെ ഭാഷ

തിരുത്തുക

ലീലാതിലകത്തിലെ പാട്ടുലക്ഷണത്തെ ഉല്ലംഘിച്ച് സംസ്കൃതാക്ഷരങ്ങൾ സ്വീകരിച്ച് എഴുതപ്പെട്ടതാണ്‌ രാമകഥപ്പാട്ട്. എങ്കിലും സംസ്കൃതത്തിന്റെ സ്വാധീനം കണ്ണശ്ശകൃതികളെ അപേക്ഷിച്ച് ഏറെ കുറവാണ്‌ രാമകഥപ്പാട്ടിൽ. നല്ല തമിഴ് പണ്ഡിതനായിരുന്ന ആശാൻ മലയാംതമിഴിലാണ്‌ രാമകഥ എഴുതിയത് എന്ന് ഉള്ളൂർ അഭിപ്രായപ്പെടുന്നു. മലനാട്ടുതമിഴും സംസ്കൃതവും മാത്രമല്ല ചെന്തമിഴുകൂടി സങ്കലനം ചെയ്തുണ്ടാക്കിയ ഒരു ഭാഷാമിശ്രമാണ്‌ ഇതിലെന്നാണ്‌ എൻ. കൃഷ്ണപിള്ളയുടെ അഭിപ്രായം.[2] രാമചരിതത്തിലെ ഭാഷ തികച്ചും ക്ലാസിൿ രീതിയിലുള്ള ഒരു സമ്മിശ്രമാണെങ്കിൽ ഇത് തെക്കൻ തിരുവിതാംകൂറിലെ നാടോടിത്തമിഴിൽ നാമ്പെടുത്തിട്ടുള്ളതാണെന്ന് ഡോ. കെ.എം. ജോർജ്ജ് വിശകലനംചെയ്യുന്നു[3] അനുനാസികാതിപ്രസരവും താലവ്യാദേശവും ഉള്ള രൂപങ്ങളും ഇല്ലാത്ത രൂപങ്ങളും രാമകഥപ്പാട്ടിൽ കാണാം. ഇതരകൃതികളിൽ കാണാത്ത വിചിത്രമായ വർണ്ണപരിണാമങ്ങളും സന്ധിരൂപങ്ങളും പീഡം, അധിശയം, ജാംഭവാൻ തുടങ്ങിയ തെറ്റായ പദങ്ങളും ആണ്‌ രാമകഥപ്പാട്ടിലെ ഭാഷയുടെ മറ്റു പ്രത്യേകതകൾ.[2]

  1. 1.0 1.1 1.2 ഉള്ളൂർ, കേരളസാഹിത്യചരിത്രം
  2. 2.0 2.1 എൻ. കൃഷ്ണപിള്ള‍, കൈരളിയുടെ കഥ
  3. ജോർജ്ജ്, ഡോ. കെ.എം. (2008) [ആദ്യപതിപ്പ് :1958]. കോട്ടയം: സാഹിത്യപ്രവർത്തകസഹകരണസംഘം. p. 182. {{cite book}}: Cite has empty unknown parameters: |1= and |title സാഹിത്യചരിത്രം പ്രസ്ഥാനങ്ങളിലൂടെ= (help); Missing or empty |title= (help).
"https://ml.wikipedia.org/w/index.php?title=രാമകഥപ്പാട്ട്&oldid=3462413" എന്ന താളിൽനിന്ന് ശേഖരിച്ചത്