കിട്ടിയിട്ടുള്ളതിൽ ഏറ്റവും പ്രാചീനമായ മണിപ്രവാളകാവ്യമാണ്‌ വൈശികതന്ത്രം[1]. വേശ്യാവൃത്തിയെ പ്രതിപാദിക്കുന്ന ഈ കാവ്യത്തിന്റെ കർത്താവിനെപ്പറ്റി ഒരു വിവരവുമില്ല. മന്ത്രാങ്കം ആട്ടപ്രകാരത്തിൽ ഇതിൽനിന്നുള്ള അനേകം ശ്ലോകങ്ങൾ എടുത്തുചേർത്തിട്ടുള്ളതിനാൽ കവി മന്ത്രാങ്കം വിരചിതമായ ക്രി.വ. 11-ആം ശതകത്തിനു മുമ്പ് ജീവിച്ചിരുന്നിരിക്കണം എന്ന് ഉള്ളൂർ അഭിപ്രായപ്പെടുന്നു.[2] 13-ആം നൂറ്റാണ്ടിന്റെ പൂർവാർദ്ധമാണ്‌ ഇതിന്റെ രചനാകാലമെന്നാണ്‌ ഇളംകുളം കുഞ്ഞൻപിള്ളയുടെ അഭിപ്രായം.

പ്രാചീനമലയാളസാഹിത്യം
മണിപ്രവാളസാഹിത്യം

ചമ്പുക്കൾ :

ഉണ്ണിയച്ചീചരിതംഉണ്ണിച്ചിരുതേവീചരിതംഉണ്ണിയാടീചരിതം

സന്ദേശകാവ്യങ്ങൾ :

ഉണ്ണുനീലിസന്ദേശംകോകസന്ദേശംകാകസന്ദേശം

സ്തോത്രകൃതികൾ :

ചെല്ലൂർനാഥസ്തവംവാസുദേവസ്തവം
ഭദ്രകാളീസ്തവംരാമായണകീർത്തനം
അവതരണദശകംദശാവതാരചരിതം

മറ്റുള്ളവ :

വൈശികതന്ത്രംലഘുകാവ്യങ്ങൾഅനന്തപുരവർണ്ണനം
ആലത്തൂർ മണിപ്രവാളംതാമരനല്ലൂർ ഭാഷചന്ദ്രോത്സവം

പാട്ട്

രാമചരിതംതിരുനിഴൽമാല
ഭാഷാഭഗവദ്ഗീതഭാരതമാല
കണ്ണശ്ശരാമായണംകണ്ണശ്ശഭാരതം
കണ്ണശ്ശഭാഗവതംശിവരാത്രിമാഹാത്മ്യം
രാമകഥപ്പാട്ട്
കൃഷ്ണഗാഥഭാരതഗാഥ

പ്രാചീനഗദ്യം

ഭാഷാകൗടലീയംആട്ടപ്രകാരംക്രമദീപിക
ദൂതവാക്യംബ്രഹ്മാണ്ഡപുരാണം
ഹോരാഫലരത്നാവലിഅംബരീഷോപാഖ്യാനംനളോപാഖ്യാനംരാമായണം തമിഴ്ഉത്തരരാമായണസംഗ്രഹംഭാഗവതസംഗ്രഹംപുരാണസംഹിതദേവീമാഹാത്മ്യം

തിരുത്തുക

ഉള്ളടക്കം

തിരുത്തുക

പല വൃത്തങ്ങളിലായി എഴുതിയ 260-ൽപ്പരം ശ്ലോകങ്ങളാണ്‌ വൈശികതന്ത്രത്തിലുള്ളത്. അനംഗസേന (അനംഗവല്ലി എന്നും) എന്ന യുവതിയായ വേശ്യയ്ക്ക് അവളുടെ അമ്മൂമ്മ സ്വകുലധർമ്മത്തെ ഉപദേശിക്കുന്നതാണ്‌ ഇതിന്റെ ഉള്ളടക്കം. ലീലാതിലകത്തിൽ ഈ കൃതിയിലെ ഏതാനും ശ്ലോകങ്ങൾ ഉദ്ധരിച്ചിട്ടുണ്ട്.

  1. എരുമേലി പരമേശ്വരൻ പിള്ള, മലയാളസാഹിത്യം കാലഘട്ടങ്ങളിലൂടെ
  2. ഉള്ളൂർ, കേരളസാഹിത്യചരിത്രം,വാല്യം 1
"https://ml.wikipedia.org/w/index.php?title=വൈശികതന്ത്രം&oldid=3266066" എന്ന താളിൽനിന്ന് ശേഖരിച്ചത്