പ്രാചീനമലയാളസാഹിത്യം
മണിപ്രവാളസാഹിത്യം

ചമ്പുക്കൾ :

ഉണ്ണിയച്ചീചരിതംഉണ്ണിച്ചിരുതേവീചരിതംഉണ്ണിയാടീചരിതം

സന്ദേശകാവ്യങ്ങൾ :

ഉണ്ണുനീലിസന്ദേശംകോകസന്ദേശംകാകസന്ദേശം

സ്തോത്രകൃതികൾ :

ചെല്ലൂർനാഥസ്തവംവാസുദേവസ്തവം
ഭദ്രകാളീസ്തവംരാമായണകീർത്തനം
അവതരണദശകംദശാവതാരചരിതം

മറ്റുള്ളവ :

വൈശികതന്ത്രംലഘുകാവ്യങ്ങൾഅനന്തപുരവർണ്ണനം
ആലത്തൂർ മണിപ്രവാളംതാമരനല്ലൂർ ഭാഷചന്ദ്രോത്സവം

പാട്ട്

രാമചരിതംതിരുനിഴൽമാല
ഭാഷാഭഗവദ്ഗീതഭാരതമാല
കണ്ണശ്ശരാമായണംകണ്ണശ്ശഭാരതം
കണ്ണശ്ശഭാഗവതംശിവരാത്രിമാഹാത്മ്യം
രാമകഥപ്പാട്ട്
കൃഷ്ണഗാഥഭാരതഗാഥ

പ്രാചീനഗദ്യം

ഭാഷാകൗടലീയംആട്ടപ്രകാരംക്രമദീപിക
ദൂതവാക്യംബ്രഹ്മാണ്ഡപുരാണം
ഹോരാഫലരത്നാവലിഅംബരീഷോപാഖ്യാനംനളോപാഖ്യാനംരാമായണം തമിഴ്ഉത്തരരാമായണസംഗ്രഹംഭാഗവതഹംപുരാണസംഹിതദേവീമാഹാത്മ്യം

[//ml.wikipedia.org{{localurl:ഫലകം:പ്രാചീനമലയാളസാഹിത്യം|action=edit}

മലയാളഭാഷയിലെ ആദ്യ ചമ്പൂകാവ്യമാണ്‌ ഉണ്ണിയച്ചീചരിതം. പ്രാചീന മണിപ്രവാള ചമ്പുക്കളിൽ ഏറ്റവും പ്രാചീനമെന്നും അറിയപ്പെടുന്ന ഇത് മലയാളഭാഷയിലെ വിലമതിക്കാനാവാത്ത സ്വത്താണ്‌. ഉണ്ണിച്ചിരുതേവീചരിതം, ഉണ്ണിയാടീചരിതം എന്നിവയാണ്‌ മറ്റു പ്രാചീന ചമ്പുക്കൾ. തിരുനെല്ലിക്കു സമീപമുള്ള തിരുമരുതൂർ ക്ഷേത്രത്തിലെ നർത്തകിയായ ഉണ്ണിയച്ചിയാണ്‌ ഉണ്ണിയച്ചീചരിതത്തിലെ നായിക. മണിപ്രവാളത്തിലെഴുതപ്പെട്ട ഈ കൃതി കേരളത്തിലുണ്ടായ ചമ്പുക്കളിൽത്തന്നെ ആദ്യത്തേതാണ്‌.[1][ക] ഭാഷ, സാഹിത്യം, സാമൂഹികം, ദേശചരിത്രം എന്നിങ്ങനെയുള്ള വിവിധതലങ്ങളിൽ ഈ കൃതിക്ക് സ്ഥാനമുണ്ട്. ഇത് എഴുതപ്പെട്ട കാലത്തെ സാമൂഹികചരിത്രത്തെ നന്നായി പ്രതിഫലിപ്പിക്കുന്ന കൃതിയാണ്‌.

കവി, കാലം, ദേശം തിരുത്തുക

തേവർ ചിരികുമാരൻ (ദേവൻ ശ്രീകുമാരൻ) ആണ്‌ ഉണ്ണിയച്ചീചരിതത്തിന്റെ രചയിതാവെന്ന് ഗ്രന്ഥത്തിൽ സൂചിപ്പിച്ചിരിക്കുന്നു. പഴഞ്ചേരി ഭഗവതിയെ സ്മരിക്കുകയും തിരുനെല്ലിക്കു തെക്ക് തൃച്ചർളയും പടിഞ്ഞാറ് തൃപ്പരങ്കുന്നും വടക്ക് ബ്രഹ്മഗിരിയും കിഴക്ക് വള്ളൂർക്കാവും ക്ഷേത്രങ്ങളെക്കുറിച്ച് നല്ല പരിചയമുണ്ടായിരിക്കുകയും ചെയ്യുന്ന കവി വയനാട്ടുകാരനും പുറക്കിഴാ നാട്ടുരാജാവിന്റെ ആശ്രിതനുമായിരുന്നിരിക്കാം[1] എന്നനുമാനിക്കുന്നു. ഈ ഗ്രന്ഥം ഓലയിൽ പകർത്തിയെഴുതിയത് രാമൻ ചിരികുമാരനാണെന്നും കാവ്യത്തിൽ തന്നെ പരാമർശമുണ്ട്.

ഈ കൃതിയിൽ പരാമർശിക്കപ്പെടുന്ന ഹൊയ്സാല രാജ്യത്തിന്റെ രാജധാനിയായ ദോരസമുദ്രം നാമാവശേഷമായ ക്രി.വ. 1346-നു മുമ്പായിരിക്കണം ഉണ്ണിയച്ചീചരിതത്തിന്റെ ഉദ്ഭവമെന്നതിൽ പക്ഷാന്തരത്തിനു മാർഗ്ഗമില്ല എന്ന് ഉള്ളൂർ‍ പ്രസ്താവിക്കുന്നു.[2] 1275-നു തൊട്ടുമുമ്പായിരിക്കണം കാവ്യത്തിന്റെ രചനാകാലമെന്ന് ചരിത്രവസതുതകളെ ആധാരമാക്കി ഇളംകുളം അനുമാനിക്കുന്നു.[1] ഭാഷാപരവും ചരിത്രപരവുമായ തെളിവുകൾ കാവ്യത്തിൽ തന്നെയുള്ളത് ഇവയെ സാധൂകരിക്കുന്നു.

ക്രി.വ. 13-ആം ശതകത്തിൽ നടപ്പിൽ വന്ന ചോളനാണയമായ ആനയച്ചിനെക്കുറിച്ച് കാവ്യത്തിൽ പരാമർശമുണ്ട്. ഇക്കാലഘട്ടത്തിലെ പ്രസിദ്ധങ്ങളായ തുറമുഖ നഗരത്തെക്കുറിച്ച് പരാമർശമുള്ളതും അക്കാലത്ത് പ്രസിദ്ധമാകാത്ത കോഴിക്കോടിനെ പറ്റി പരാമർശമില്ലാത്തതും തെളിവായിക്കാണാം.

സാമൂഹികം തിരുത്തുക

ഉണ്ണിയച്ചീചരിതം ഒരു മണിപ്രവാളകാവ്യമാണ്‌. ഇതെഴുതിയ കാലത്ത് പാട്ട് സാഹിത്യവും പ്രചാരത്തിലുണ്ടായിരുന്നു. പാട്ട് വിവരം കുറഞ്ഞവരുടേതും മണിപ്രവാളം ഉപരിവർഗ്ഗത്തിന്റേതുമായി അറിയപ്പെട്ടിരുന്നു. പാട്ടുകവികൾ പുരാണകഥകളെക്കുറിച്ചുള്ള ഭക്തികാവ്യങ്ങൾ രചിച്ചപ്പോൾ മണിപ്രവാളകവികൾ ശൃംഗാര കവിതകളും സന്ദേശകവിതകളും രചിച്ച് പ്രത്യേക സംസ്കാരത്തിന്റെ വക്താക്കളായിത്തുടർന്നു. സമുദായത്തിലും രാഷ്ട്രീയത്തിലും ഉന്നതസ്ഥാനം ലഭിച്ച നമ്പൂതിരിവർഗ്ഗത്തിന്റെ ഭോഗാലസതയും സാംസ്കാരികച്യുതിയെയും ഈ കാവ്യങ്ങൾ എടുത്തുകാട്ടുന്നു. പുരുഷാർത്ഥങ്ങളിൽ കാമത്തിനു പ്രഥമസ്ഥാനം നൽകിയ മണിപ്രവാളകവികൾ ആഭിജാതരഅയവർക്ക് വേണ്ടി മാത്രം രചിച്ചിരുന്നതായി കാണാം. ആനന്ദാനുഭൂതി കാവ്യരസത്തിന്റെ ഔന്നിത്യമായി കണ്ട ഇവർ സ്ത്രീകളുടെ മുലക്കോട്ടകളിലും ചില്ലിവില്ലുകളിലും കൃസമധ്യമങ്ങളിലും ഭ്രമിച്ചുപോയതായി ചില വ്യാഖ്യാതാക്കൾ കരുതുന്നു.[അവലംബം ആവശ്യമാണ്]

ഉള്ളടക്കം തിരുത്തുക

സേലത്ത് അതിയമാനല്ലൂരിൽനിന്ന് കോലത്തുനാട്ടിലും അവിടെനിന്ന് പുറക്കിഴാനാട്ടിലെ തിരുമരുതൂരിലും (വടക്കൻ കോട്ടയത്ത്) എത്തിച്ചേർന്ന നങ്ങയ്യയുടെ പുത്രി അച്ചിയാരുടെ രണ്ടു പെണ്മക്കളിൽ അനുജത്തിയാണ്‌ സുന്ദരിയായ ഉണ്ണിയച്ചി. അവളിൽ ഒരു ഗന്ധർവന്‌ ഉളവാകുന്ന അനുരാഗമാണ്‌ ഉണ്ണിയച്ചീചരിതത്തിലെ പ്രമേയം.

ശിവക്ഷേത്രംകൊണ്ട് പ്രസിദ്ധമായ തിരുച്ചരുള എന്ന ദേശത്തെയാണ്‌ കവി ആദ്യം വർണ്ണിക്കുന്നത്. അടിക്കീഴ്, തിരുനെല്ലി തുടങ്ങി അവിടെയുള്ള പുണ്യസ്ഥലങ്ങളെ വർണ്ണിച്ചതിനുശേഷം തിരുമരുതൂരിനെയും വർണ്ണിക്കുന്നു. ഉണ്ണിയച്ചിയിൽ ആകൃഷ്ടനായി ആകാശത്തുനിന്നിറങ്ങിവന്ന ഗന്ധർവനെ ഒരു ചാത്തിരനമ്പൂതിരി (വിദ്യാർത്ഥി) ആ നായികയുടെ പൂർവ്വചരിത്രം അറിയിക്കുന്നു. ശിവനെ വന്ദിച്ച് ഗന്ധർവ്വൻ ആ ചാത്രനോടുകൂടി അവളുടെ വീട്ടിലേക്ക് പോയി. വഴിക്ക് മലയാളരും ചേഴിയരും ആരിയരും കരുനാടകരും കുടശാദികളും പേശുന്ന വാണിയ (കച്ചവടം) ഭാഷാഭൂഷിതയായ അങ്ങാടിയെക്കുറിച്ച് കവി വർണ്ണിക്കുന്നു. ഉണ്ണിയച്ചിയുടെ ഗൃഹത്തിലെ വിവിധവിഭവങ്ങളെ വിസ്തരിക്കുന്ന അദ്ദേഹം പിന്നീട് അവിടെ തിങ്ങിക്കൂടിയ വൈദ്യർ, ജ്യോത്സ്യർ മുതലായവരെ കണക്കിന്‌ അപഹസിക്കുന്നുണ്ട്. ഇതാണ്‌ ലഭ്യമായ ഭാഗത്തെ പ്രതിപാദ്യം. ഇതോടെ കൃതിയുടെ രചനോദ്ദേശ്യം കഴിഞ്ഞു എന്ന് കരുതാവുന്നതാണ്‌.

കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് ഉണ്ണിയച്ചീചരിതം (വ്യാഖ്യാതാവ്: പ്രൊഫ. മുഖത്തല ഗോപാലകൃഷ്ണൻ നായർ) എന്ന പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട് (2023). സിൽ: 5260,വില 90/- (ഫോൺ: 0471-2317238, 9447956162 (PRO))

കുറിപ്പുകൾ തിരുത്തുക

ക.^ ആദ്യത്തെ കേരളീയ സംസ്കൃതചമ്പുവായ ദിവാകരകവിയുടെ അമോഘരാഘവം എഴുതുന്നത് 1299-ലാണ്‌.

അവലംബം തിരുത്തുക

  1. 1.0 1.1 1.2 ഇളംകുളം കുഞ്ഞൻപിള്ള - ഭാഷയും സാഹിത്യവും നൂറ്റാണ്ടുകളിൽ, എൻ.ബി.എസ്., കോട്ടയം, 1956
  2. ഉള്ളൂർ - കേരളസാഹിത്യചരിത്രം
"https://ml.wikipedia.org/w/index.php?title=ഉണ്ണിയച്ചീചരിതം&oldid=3938554" എന്ന താളിൽനിന്ന് ശേഖരിച്ചത്