ഭാരതമാല
നിരണംകവികളിൽ ഒരാളായ ശങ്കരപ്പണിക്കരുടെ കൃതിയാണ് ഭാരതമാല. മലയാളത്തിലെ ആദ്യത്തെ ഭാരതസംഗ്രഹമാണിത്. ആദ്യം ഭാഗവതം ദശമസ്കന്ധം കഥയും തുടർന്ന് മഹാഭാരതകഥയും സംഗ്രഹിച്ചു ചേർത്തിരിക്കുന്നു. ഒരുലക്ഷത്തിഇരുപതിനായിരം ശ്ലോകങ്ങളുള്ള മഹാഭാരതം 3163 ശീലുകളിലായി ഒതുക്കിയിരിക്കുന്നു[1]. വളരെ പ്രയാസമേറിയ ഈ കാവ്യയജ്ഞം ശങ്കരപ്പണിക്കർ ഭാഷയുടെ അവികസിത കാലത്ത് ഏറ്റെടുത്തു പൂർത്തിയാക്കിയെന്നത് ഏറെ പ്രാധാന്യമർഹിക്കുന്നു. എഴുത്തച്ഛന്റെ മഹാഭാരതം കിളിപ്പാട്ടിനു മാതൃകയായി വർത്തിക്കുന്നത് ഭാരതമാലയാണ് എന്ന് പ്രൊഫ. എൻ. കൃഷ്ണപിള്ള ഉദാഹരണങ്ങൾ ഉദ്ധരിച്ച് സമർത്ഥിക്കുന്നുണ്ട്.[2]
ഭാരതമാല ആദ്യം പ്രസാധനം ചെയ്തപ്പോൾ ശ്രീകൃഷ്ണവിജയം എന്ന സംസ്കൃതകാവ്യത്തിന്റെ കർത്താവായ ശങ്കരനും ശങ്കരപ്പണിക്കരും ഒരാൾതന്നെയായിരിക്കാം എന്ന ഉള്ളൂർ അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ ഇതിന് ആധികാരികമായ തെളിവുകൾ ഇല്ലാത്തതിനാൽ കേരളസാഹിത്യചരിത്രത്തിൽ അദ്ദേഹം ഈ അഭിപ്രായം ഉപേക്ഷിച്ചിരിക്കുന്നതുകാണാം.[3]
അവലംബം
തിരുത്തുക- ↑ എരുമേലി പരമേശ്വരൻപിള്ള. മലയാളസാഹിത്യം കാലഘട്ടങ്ങളിലൂടെ.
- ↑ എൻ കൃഷ്ണപിള്ള. കൈരളിയുടെ കഥ. നാഷണൽ ബുക്സ്റ്റാൾ.
- ↑ ഡോക്ടർ.കെ. എം ജോർജ്ജ് (1989). "ഖണ്ഡം 4 തമിഴ്‌മിശ്ര സാഹിത്യം". സാഹിത്യചരിത്രം പ്രസ്ഥാനങ്ങളിലൂടെ (4 ed.). സാഹിത്യപ്രവർത്തക സഹകരണ സംഘം.