മലയാളസാഹിത്യചരിത്രം വിശദീകരിക്കുന്ന പ്രധാനപ്പെട്ട ഗ്രന്ഥങ്ങളിൽ ഒന്നാണു് എൻ. കൃഷ്ണപിള്ള രചിച്ച കൈരളിയുടെ കഥ. 1958 ജൂണിൽ ആദ്യമായി പ്രസിദ്ധീകരിക്കപ്പെട്ടു. മലയാളഭാഷയുടേയും സാഹിത്യത്തിന്റേയും ഉൽ‌പ്പത്തി മുതൽ സമകാലീന അവസ്ഥ വരെ ഇരുപതു നൂറ്റാണ്ടുകളിലായി പരന്നുകിടക്കുന്ന ചരിത്രമാണു് ഈ ഗ്രന്ഥത്തിൽ പ്രതിപാദിക്കുന്നതു്.

മറ്റു സാഹിത്യചരിത്രകൃതികളിൽനിന്നു വ്യത്യസ്തമായി തികച്ചും ലളിതമായാണു് കൃഷ്ണപിള്ള ഈ ഗ്രന്ഥം രചിച്ചിട്ടുള്ളതു്. പണ്ഡിതന്മാരായ വായനക്കാരെ സംതൃപ്തരാക്കുവാനല്ല, പകരം സാധാരണക്കാർക്കു് മലയാളഭാഷയുടെ ചരിത്രം എളുപ്പം വായിച്ചു മനസ്സിലാക്കാൻ വേണ്ടിയാണു് ഈ ഗ്രന്ഥമെന്നു് ഗ്രന്ഥകർത്താവുതന്നെ ആമുഖത്തിൽ സമ്മതിക്കുന്നുണ്ട്. നിലവിലുള്ള വിവാദവിഷയങ്ങളായ സിദ്ധാന്തങ്ങളിൽ നിന്നും പരമാവധി ഒഴിഞ്ഞുനിൽക്കാനും തന്റേതായി നൂതനമായ ഉപജ്ഞാനങ്ങളൊന്നും അവതരിപ്പിക്കാതിരിക്കാനും അദ്ദേഹം ശ്രദ്ധിച്ചിട്ടുണ്ടു്. പുസ്തകത്തിന്റെ 9 പതിപ്പുകൾ വരെ ഇറങ്ങിയിട്ടുണ്ട്.[1]

  1. "എൻ. കൃഷ്ണപിള്ളയുടെ 'കൈരളിയുടെ കഥ' ഒൻപതാം പതിപ്പിൽ". ഡിസി ബുക്സ്. Retrieved 16 ജൂൺ 2020.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=കൈരളിയുടെ_കഥ&oldid=3350989" എന്ന താളിൽനിന്ന് ശേഖരിച്ചത്