അന്ത്യപ്രാസം
കവിതയിൽ ഓരോ പാദത്തിന്റെയും അവസാനം, അഥവാ ഓരോ പദത്തിന്റെയും അന്ത്യത്തിൽ, ഒരേ വർണം ആവർത്തിക്കുന്ന പ്രാസരീതിയാണ് അന്ത്യപ്രാസം. മറാഠിയിൽ വളരെ പ്രചാരമുള്ളതിനാൽ മഹാരാഷ്ട്ര പ്രാസമെന്നും ഇതിനു പേരുണ്ട്.
പദാന്ത്യത്തിൽ :
“ | അകൃത്രിമദ്യുതിരനവദ്യേയം അടുത്തു ചെന്നിനി അനുപശ്യേയം ആകൃതി കണ്ടാലതിരംഭേയം ആരാലിവൾ തന്നധരം പേയം. |
” |
“ | പതിയായ് വിജയിക്ക ധാരിണിക്കും ശതവർഷാവധി ഭൂതധാരണിക്കും; അതുലക്ഷമകൊണ്ടു രണ്ടുപേർക്കും സ്ഥിതി സാരപ്രസവാപ്തി കൊണ്ടുമൊക്കും. |
” |
പദാന്ത്യത്തിൽ:
“ | കുരുടനെങ്കിലും ജഠരനെങ്കിലും നരയനെങ്കിലും ജരയനെങ്കിലും കള്ളനെങ്കിലും കാടനെങ്കിലും മുള്ളനെങ്കിലും മൂഢനെങ്കിലും. |
” |
ഈരടിയുടെ അവസാനം മാത്രം എന്ന ക്രമത്തിലും വരാറുണ്ട്.
“ | ഇരു ഭാഗത്തിലായ് പകുതി പിന്നിയ ചികുരം മാതിരി പാടം; അതിൻ കരയിലായ് മുകുളപാണിപോൽ കടത്തുകാരന്റെ മാടം. |
” |
ആംഗലകവിതയെപ്പോലെ വിഷമപാദങ്ങളിൽ ഒരേ മട്ടിൽ, സമപാദങ്ങളിൽ ഒരേ മട്ടിൽ എന്നിങ്ങനെയും അന്ത്യപ്രാസമുണ്ട്:
“ | ഗതി വക്രതയാർന്ന മണ്ണിൽ നിൻ ഗതി നിർത്തീടുവതിന്നു നേരമായ്; അതിരറ്റൊരു നീല വിണ്ണിൽ നിൻ ദ്യുതി ചേരട്ടിനി സാന്ധ്യതാരമായ്. |
” |
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ അന്ത്യപ്രാസം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |