പ്രമുഖ മലയാള സാഹിത്യകാരനും, സംസ്കൃതപണ്ഡിതനുമായിരുന്നു പി.കെ. നാരായണപിള്ള (25 ഡിസംബർ 1910 - 20 മാർച്ച് 1990). 'കൈരളീധ്വനി' എന്ന ഗ്രന്ഥത്തിന് 1978 ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരവും വിശ്വഭാനു എന്ന സംസ്കൃത മഹാകാവ്യത്തിന് 1982 ലെ കേന്ദ്രസാഹിത്യ അക്കാദമി അവാർഡും ലഭിച്ചു.[1]

പി.കെ. നാരായണപിള്ള
പി.കെ. നാരായണപിള്ള.png
ജനനം(1910-12-25)ഡിസംബർ 25, 1910
മരണംമാർച്ച് 20, 1990(1990-03-20) (പ്രായം 79)
ദേശീയത ഇന്ത്യ
വിദ്യാഭ്യാസംബി.എ.(1930), സംസ്കൃതത്തിലും (1935) മലയാളത്തിലും (1936) എം.എ., വൈദികസംസ്കൃതത്തിൽ പിഎച്ച്.ഡി.(1949 - ബോംബെ സർവകലാശാല)
തൊഴിൽമാനുസ്ക്രിപ്റ്റ് ലൈബ്രറി ക്യുറേറ്റർ,
യൂണിവേഴ്സിറ്റി കോളജ് സംസ്കൃതം പ്രൊഫസർ (1952-59),
സംസ്കൃത കോളേജ് പ്രിൻസിപ്പൽ (1957-63),
കേരളസർവകലാശാല, മലയാളം വകുപ്പ് മേധാവി(1966)
അറിയപ്പെടുന്ന കൃതി
രാമകഥപ്പാട്ട്, ഭാഷാപരിമളം എന്ന വ്യാഖ്യാനത്തോടുകൂടി പ്രസിദ്ധീകരിച്ചു.
വിശ്വഭാനു.
മാതാപിതാക്ക(ൾ)പാലേക്കര കൊട്ടാരത്തിൽ ഗോദവർമയും പുത്തില്ലത്ത് ലക്ഷ്മിയമ്മയും

ജീവിതരേഖതിരുത്തുക

തിരുവല്ലയിൽ പാലേക്കര കൊട്ടാരത്തിൽ ഗോദവർമയുടെയും പുത്തില്ലത്ത് ലക്ഷ്മിയമ്മയുടെയും മകനായി ജനിച്ചു. 1930-ൽ ബി.എ. പാസ്സായതിനുശേഷം സംസ്കൃതത്തിലും (1935) മലയാളത്തിലും (1936) എം.എ. ബിരുദവും ബോംബെ സർവകലാശാലയിൽ നിന്ന് വൈദികസംസ്കൃതത്തിൽ പിഎച്ച്.ഡി.യും (1949) നേടി. തിരുവിതാംകൂർ സർവകലാശാലയിൽ ട്യൂട്ടർ (1936-39) ആയി സർക്കാർ സർവീസിൽ പ്രവേശിച്ചു. ബറോഡയിലും മറ്റു സ്ഥലങ്ങളിലും പോയി ശാസ്ത്രീയമായ ലൈബ്രറി പ്രവർത്തന രീതികൾ പഠിച്ചു. തുടർന്ന് മാനുസ്ക്രിപ്റ്റ് ലൈബ്രറി ക്യുറേറ്റർ (1939-40; 48-52), യൂണിവേഴ്സിറ്റി കോളജ് സംസ്കൃതം പ്രൊഫസർ (1952-59), സംസ്കൃത കോളേജ് പ്രിൻസിപ്പൽ (1957-63) എന്നീ നിലകളിൽ പ്രവർത്തിച്ചു. 1966-ൽ കേരളസർവകലാശാലയിൽ മലയാളം വകുപ്പ് ആരംഭിച്ചപ്പോൾ അതിന്റെ മേധാവിയാവുകയും വകുപ്പിൽ വിപുലമായ ഗവേഷണവിഭാഗം കെട്ടിപ്പടുക്കുകയും ചെയ്തു. 1970-ൽ തത്സ്ഥാനത്തു നിന്ന് വിരമിച്ചശേഷം 1971 മുതൽ സംസ്കൃത സർവകലാശാല ആരംഭിക്കുന്നതിനുള്ള സ്പെഷ്യൽ ഓഫീസറായി പ്രവർത്തിച്ചു. ഉള്ളൂർ സ്മാരകത്തിന്റെ സ്ഥാപകാദ്ധ്യകഷനായിരുന്നു. സംസ്കൃതത്രൈമാസികം, ഭാഷാത്രൈമാസികം, ഗ്രന്ഥാലോകം തുടങ്ങിയ മാസികകളുടെ പത്രാധിപത്യവും വഹിച്ചിട്ടുണ്ട്.[2]

പ്രധാന സംഭാവനകൾതിരുത്തുക

കോവളത്തിനടുത്തുള്ള ഔവാടുതുറ അയ്യിപ്പിള്ള ആശാന്റെ അധികം അറിയാതിരുന്ന രാമകഥപ്പാട്ടിന്റെ കൈയെഴുത്തുപ്രതികൾ കുഴിത്തുറയിൽ നിന്നും പെരുങ്കടവിളയിൽ നിന്നും കണ്ടെടുത്ത് ഭാഷാപരിമളം എന്ന വ്യാഖ്യാനത്തോടുകൂടി പ്രസിദ്ധീകരിച്ചു. സ്വാമിവിവേകാനന്ദനെ അധികരിച്ച് സംസ്കൃതത്തിൽ പി.കെ. രചിച്ചിട്ടുള്ള സംസ്കൃത മഹാകാവ്യമാണ് വിശ്വഭാനു.

ഒട്ടേറെ ഗവേഷണ പ്രബന്ധങ്ങളുടെ കർത്താവ്, പ്രാചീന സംസ്കൃതഗ്രന്ഥങ്ങളുടെ വ്യാഖ്യാതാവ്, പ്രസാധകൻ, മലയാളഗ്രന്ഥങ്ങളുടെ വ്യാഖ്യാതാവ്, നിരൂപകൻ എന്നീ നിലകളിൽ മലയാളത്തിലെ മികച്ച പണ്ഡിതൻമാരുടെ നിരയിൽ ആണ് ഡോ. പി.കെ. യുടെ സ്ഥാനം. ഋഗ്വേദത്തിലെ ഉഷസ്സുക്തങ്ങളിലെ ഉപമകളിൽ പ്രതിഫലിക്കുന്ന സാമൂഹിക സാംസ്കാരിക വിഷയങ്ങൾ, ഋഗ്വേദപദപാഠം ഋഗ്വേദപാതിശാഖ്യം അധികരിച്ചുള്ള പഠനം, ഐതരേയ ബാഷണത്തിലെ പ്രതീകമതങ്ങൾ എന്നീ ഗവേഷണ പഠനങ്ങൾ പരക്കെ അംഗീകാരം നേടിയവ ആണ്. ചിദാത്മികാസ്തവം, ശ്രീധർമ്മശാസ്ത്യസ്തവം, ശിശോണാദീശസ്തവം, കന്യാകുമാരി ഭജേ, ശബരിഗിരീശ കീർത്തനം തുടങ്ങി ഏതാനും കൃതികൾ, മയൂരസന്ദേശത്തിന്റെ സംസ്കൃത പരിഭാഷ, വിവേകാനന്ദ സ്വാമികളേയും, രാമകൃഷ്ണ പരമഹംസരേയുംകുറിച്ച് വിഗ്രിഭാനു (ധർമ്മസാഗര നിന്ന് രണ്ടു കാവ്യങ്ങൾ - ഇവയാണ് പി. കെ. യുടെ സംസ്ക്യത ക്യതികൾ. മാനുസ്ക്രിപ്റ്റ് ലൈബ്രറി ക്യൂറേറ്റർ എന്ന നിലയിൽ നിരവധി പ്രാചീന സംസ്കൃത - മലയാള ക്യതികൾ കണ്ടെത്തി അവതരണവ്യാഖ്യാനങ്ങളോടെ അദ്ദേഹം പ്രസിദ്ധപ്പെട മദനകേതു ചരിതം, വിഷ്ണുവിലാസം, ശേഷസമുച്ചയം, ശ്രീരാമപഞ്ചശതി, നീതിതത്ത്വാവിർഭാവ തുടങ്ങി സംസ്കൃതത്തിൽ എട്ടു കൃതികൾ അദ്ദേഹം പ്രസാധനം ചെയ്തു. മലയാളത്തിൽ സംശോധിക ഗ്രന്ഥങ്ങളുടെ എണ്ണം പതിനൊന്നാണ് - ശിവാസുദേവസ്വം , പ്രാചീനഗദ്യമാത്യകകൾ, പദ്യരത്നം, ഉണ്ണിയച്ചീചരിതം, ഭാരതമാല, അധ്യാത്മരാമായണം (സംശോധനാ-മാതൃക), ഹരിനാമകീർത്തനം (സവ്യാഖ്യാനം), മയൂരസന്ദേശം (കേരളഹൃദയം - വ്യാഖ്യാനം), ചിന്താരത്നം, രാമകഥപ്പാട്ട് (ഭാഷാപരിമളം), ഭാരതം പാട്ട് (ഭാരതദീപിക). - (പാചീന മണിപ്രവാളം, സാഹിതീകടാക്ഷാ, സാഹിത്യകേളി, ആശാന്റെ ഹ്യദയം, സംസാരകൌതുകം എന്നിവയാണ് സാഹിത്യ സംബന്ധിയായി അദ്ദേഹം എഴുതിയിട്ടുള്ള ഉപന്യാസ സമാഹാരങ്ങൾ. സംസ്ക്യതത്തിലെ ധ്വനിസിദ്ധാന്തം വിശദീകരിക്കുകയും, വള്ളത്തോൾ കവിതയെ അടിസ്ഥാനമാക്കി ചർച്ച ചെയ്യുകയും ആണ് കേരളീധനി എന്ന ഗ്രന്ഥത്തിൽ, ഒട്ടേറെ കരണികകൾ അദ്ദേഹം പ്രസാധനം ചെയ്തിട്ടും ഉണ്ട്. നിരവധി പുരസ്കാരങ്ങളും ഡോ. പി, കെ,യെ തേടിയെത്തി. സംസ്ക്യത വിദ്യാഭ്യാസത്തെയും, സംസ്ക്യത സർവ്വകലാ ശാലയേയും, മലയാള പഠനത്തേയും, ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിനേയും കുറിച്ച് അദ്ദേഹം എഴുതിയി റിപ്പോർട്ടുകളും ശ്രദ്ധേയങ്ങളാണ്.

കൃതികൾതിരുത്തുക

  • കൈരളീധ്വനി
  • രാമകഥപ്പാട്ട്
  • സംസ്കാര കൗതുകം
  • രാമകഥപ്പാട്ട് ഭാഷാപരിമളം
  • സാഹിതീകടാക്ഷം
  • സംസ്കാരകൗതുകം
  • സാഹിത്യകേളി
  • അക്ബർ - നവീകൃതം
  • ചിന്താരത്നം - സംശോധിത സംസ്കരണം
  • മയൂരസന്ദേശം - വ്യാഖ്യാനം
  • ആശാന്റെ ഹൃദയം
  • സംസ്കൃതഭാഷാ പ്രണയികൾ
  • വീരജനനി
  • വിശ്വഭാനു

പുരസ്കാരങ്ങൾതിരുത്തുക

  • കേരള സാഹിത്യ അക്കാദമി പുരസ്കാരം (1978)
  • കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരം (1982)[3]
  • കേരളവർമ്മ കാളിദാസ് അവാർഡ്
  • സംസ്കൃത പണ്ഡിതൻമാർക്കുള്ള രാഷ്ട്രപതിയുടെ അവാർഡ്
  • വിദ്യാഭൂഷണം, സാഹിത്യകലാനിധി, പണ്ഡിതരത്നം എന്നീ ബഹുമതികൾ

അവലംബംതിരുത്തുക

  1. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2013-05-13-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013-05-31.
  2. "നാരായണപിള്ള, പി.കെ. ഡോ. (1910 - 90)". സർവവിജ്ഞാനകോശം. ശേഖരിച്ചത് 2013 മേയ് 31. {{cite web}}: Check date values in: |accessdate= (help)[പ്രവർത്തിക്കാത്ത കണ്ണി]
  3. http://www.keralasahityaakademi.org/Writers/PROFILES/PKNarayanaPillai/Html/PKNarayanaPillaiPage.htm
"https://ml.wikipedia.org/w/index.php?title=പി.കെ._നാരായണപിള്ള&oldid=3757463" എന്ന താളിൽനിന്ന് ശേഖരിച്ചത്