കൊടുന്തമിഴ് പരിണമിച്ചാണ്‌ മലയാള ഭാഷ ഉണ്ടായത് എന്ന വാദത്തെ സാധൂകരിക്കാനായി എ.ആർ. രാജരാജവർമ്മ അവതരിപ്പിച്ച ആറു നയങ്ങളിൽ ഒന്നാണ്‌ താലവ്യാദേശം[1]. ഇതിന് തവർഗ്ഗോപമർദ്ദം എന്നും ഏ. ആർ പേരുനല്കിയിട്ടുണ്ട്. ഒരു താലവ്യ സ്വരത്തിനുശേഷം ദന്ത്യവർണ്ണം വരികയാണെങ്കിൽ ആ ദന്ത്യം താലവ്യമായി മാറുന്ന പ്രക്രിയയാണ് താലവ്യാദേശം. തമിഴ് അക്ഷരമാല പ്രകാരം ത, ന എന്നിവയാണ് ദന്ത്യാക്ഷരങ്ങൾ. ഇവ കൂടിക്കലർന്ന് വരുന്ന ത്ത, ന്ത, ന്ന എന്നിവയും ദന്ത്യങ്ങൾ തന്നെ. ഈ ദന്ത്യ വർണ്ണങ്ങൾക്ക് മുന്നിൽ അ, ഇ, എ, ഐ എന്നീ താലവ്യ സ്വരങ്ങളിൽ ഏതെങ്കിലും വന്നാൽ ആ സ്വരങ്ങളിലെ താലവ്യധർമ്മം ദന്ത്യങ്ങളിൽക്കൂടി വ്യാപിച്ച് അവയെ താലവ്യമാക്കി മാറ്റുന്നു.[2].

ഇതും കാണുക

തിരുത്തുക
 
ഈ ലേഖനത്തിലെ വിഷയത്തെ സംബന്ധിക്കുന്ന കൃതി വിക്കിഗ്രന്ഥശാലയിലെ കേരളപാണിനീയം എന്ന താളിലുണ്ട്.

.

  1. എ.ആർ.രാജരാജവർമ്മ .കേരളപാണിനീയം (1968) പുറം 51-2 എസ് പി സി എസ് കോട്ടയം. ആദ്യപതിപ്പ് 1895
  2. കേരളപാണിനീയം-പീഠിക

"https://ml.wikipedia.org/w/index.php?title=താലവ്യാദേശം&oldid=3458347" എന്ന താളിൽനിന്ന് ശേഖരിച്ചത്