അനുനാസികാതിപ്രസരം
വലിയ എഴുത്ത്കൊടുന്തമിഴ് പരിണമിച്ചാണ് മലയാള ഭാഷ ഉണ്ടായത് എന്ന വാദത്തെ സാധൂകരിക്കാനായി എ.ആർ. രാജരാജവർമ്മ അവതരിപ്പിച്ച ആറു നയങ്ങളിൽ ഒന്നാണ് അനുനാസികാതിപ്രസരം. അനുനാസികവർണ്ണങ്ങൾ അതിനടുത്ത് പിന്നാലെ വരുന്ന വരുന്ന വർണ്ണം ഖരമാണെങ്കിൽ അതിനെ കടന്നാക്രമിച്ച് അനുനാസികമാക്കിത്തീർക്കും.
- അനുനാസികം മുമ്പും ഖരം പിമ്പുമായി കൂട്ടക്ഷരം വന്നാൽ അനുനാസികം ഇരട്ടിച്ചതിന്റെ ഫലം ചെയ്യും. ഉദാ: നിങ്കൾ(നിങ് +കൾ)=നിങ്ങൾ , വന്താൻ= വന്നാൻ , പഞ്ചി= പഞ്ഞി (ഇതിൽ ആദ്യത്തെ രൂപം തമിഴിലും രണ്ടാമത്തെ രൂപം മലയാളത്തിലും കാണുന്നു).
- ഖരവർണ്ണം പ്രത്യയത്തിന്റെ ആദ്യാക്ഷരമായി വരുന്നിടത്തെല്ലാം ഈ നിയമം സാർവത്രികമായി കാണുന്നു. ഇങ്ങനെയുള്ള പ്രത്യയങ്ങൾ രണ്ടെണ്ണമാണ്.'തു' എന്ന ഭൂതകാലപ്രത്യയവും 'കൾ'എന്ന ബഹുവചനപ്രത്യയവും. മറ്റുള്ള സ്ഥലങ്ങളിൽ ഈ നിയമം ചിലപ്പോൾ മാത്രമേ പ്രവർത്തിക്കുകയുള്ളു എന്ന് ഏ ആർ വ്യക്തമാക്കുന്നു. [1][2].
ഇതും കാണുക
തിരുത്തുക ഈ ലേഖനത്തിലെ വിഷയത്തെ സംബന്ധിക്കുന്ന കൃതി വിക്കിഗ്രന്ഥശാലയിലെ കേരളപാണിനീയം എന്ന താളിലുണ്ട്.
അവലംബം
തിരുത്തുക- ↑ എ.ആർ.രാജരാജവർമ്മ , കേരളപാണിനീയം (1968), പുറം 48-9, എസ് പി സി എസ് കോട്ടയം. ആദ്യപതിപ്പ് 1895
- ↑ കേരളപാണിനീയം-പീഠിക