[//ml.wikipedia.org{{localurl:ഫലകം:പ്രാചീനമലയാളസാഹിത്യം|action=edit}
വൈദ്യശാസ്ത്രവിഷയം പ്രതിപാദിക്കുന്ന ഒരു പഴയ മണിപ്രവാളകൃതിയാണ് ആലത്തൂർ മണിപ്രവാളം. രസന്യൂനത്വം കൊണ്ട് ലീലാതിലകകാരൻ ഇതിനെ അധമമണിപ്രവാളത്തിൽപ്പെടുത്തുന്നു. അഷ്ടവൈദ്യരിൽ പ്രധാനികളായ ആലത്തൂർ നമ്പിമാരിൽ ഒരാളായിരിക്കണം ഗ്രന്ഥകർത്താവ് എന്ന് ഉള്ളൂർ അഭിപ്രായപ്പെടുന്നു[1]. രചനാചാതുര്യമില്ലാത്ത ഈ കൃതിയിൽ സംസ്കൃതീകൃതഭാഷാപ്രയോഗങ്ങൾ ധാരാളമുണ്ട്.
- ↑
ഉള്ളൂർ, കേരളസാഹിത്യചരിത്രം,വാല്യം 1
|