വാസുദേവസ്തവം
പ്രാചീനമലയാളസാഹിത്യം | |
---|---|
മണിപ്രവാളസാഹിത്യം | |
ഉണ്ണിയച്ചീചരിതം •ഉണ്ണിച്ചിരുതേവീചരിതം •ഉണ്ണിയാടീചരിതം ഉണ്ണുനീലിസന്ദേശം •കോകസന്ദേശം •കാകസന്ദേശം ചെല്ലൂർനാഥസ്തവം
•വാസുദേവസ്തവം മറ്റുള്ളവ : വൈശികതന്ത്രം
•ലഘുകാവ്യങ്ങൾ
•അനന്തപുരവർണ്ണനം | |
പാട്ട് | |
രാമചരിതം
•തിരുനിഴൽമാല | |
പ്രാചീനഗദ്യം | |
ഭാഷാകൗടലീയം
•ആട്ടപ്രകാരം
•ക്രമദീപിക | |
[//ml.wikipedia.org{{localurl:ഫലകം:പ്രാചീനമലയാളസാഹിത്യം|action=edit}
പഴയ മണിപ്രവാളത്തിലുണ്ടായ ഒരു സ്തോത്രകാവ്യമാണ് വാസുദേവസ്തവം (ശ്രീകൃഷ്ണസ്തവം എന്നും). ശ്രീകൃഷ്ണന്റെ ശൈശവം മുതൽ കംസവധം വരെയുള്ള ഉപാഖ്യാനമാണ് ഇതിലെ പ്രതിപാദ്യം. രഥോദ്ധത വൃത്തത്തിലുള്ള 98 ശ്ലോകങ്ങളാണ് വാസുദേവസ്തവത്തിലുള്ളത്. കാലം തിരുത്തുകഇതിന്റെ രചയിതാവിനെക്കുറിച്ചോ ദേശകാലങ്ങളെക്കുറിച്ചോ കൃതിയിൽ സൂചനയില്ല. കൃതി പ്രസിദ്ധീകരിച്ച പി.കെ. നാരായണപിള്ള ഇതിന്റെ കാലം 1450-നു മുൻപാണെന്ന് തീർച്ചപ്പെടുത്തി. കൃതിയുടെ കാലം ഉണ്ണിയച്ചീചരിതത്തിനു പിൻപും ഉണ്ണുനീലിസന്ദേശത്തിനു മുൻപുമായിരിക്കണമെന്ന് ഉള്ളൂരും കേരളസാഹിത്യചരിത്രത്തിൽ പറയുന്നു.[1] പഴയപ്രയോഗങ്ങളും സംസ്കൃതീകൃതഭാഷാരൂപങ്ങളും ഭാഷാപദങ്ങളും യാതൊരു ഭേദവുംകൂടാതെ സന്ധിചെയ്യുകയും സമാസിക്കുന്ന രീതിയും നോക്കുമ്പോൾ പതിനാലാംശതകത്തിന്റെ തുടക്കത്തിൽത്തന്നെ നിർമ്മിക്കപ്പെട്ടിരിക്കണമെന്നാണ് എൻ. കൃഷ്ണപിള്ളയുടെ അഭ്യൂഹം[2] . ഇതേ അഭിപ്രായംതന്നെയാണ് ഇളംകുളം കുഞ്ഞൻപിള്ളയുടേതും[3]. ഭാഷ തിരുത്തുകപ്രസാധനചരിത്രം തിരുത്തുക1948-ൽ പി.കെ. നാരായണപിള്ളയാണ് കേരള സർവകലാശാലാ ഹസ്തലിഖിതഗ്രന്ഥശാലയിൽനിന്ന് ഈ കൃതി ശ്രീവാസുദേവസ്തവം എന്ന പേരിൽ പ്രസിദ്ധീകരിക്കുന്നത്. കൃതിക്ക് കർത്താവ് നൽകിയ പേർ അജ്ഞാതമാണ്. തെക്കേ മലബാറിലെ കൂടല്ലൂർ മനയ്ക്കൽനിന്നാണ് ഇതിന് മാതൃകയായ താളിയോലഗ്രന്ഥം കിട്ടിയത്. അവലംബം തിരുത്തുക
|