കോബ്ര (ചലച്ചിത്രം)

മലയാള ചലച്ചിത്രം

മമ്മൂട്ടിയെ നായകനാക്കി ലാൽ ആദ്യമായി സംവിധാനം ചെയ്ത ചലച്ചിത്രമാണ് 2012 ഏപ്രിൽ 12-ന് പ്രദർശനത്തിനെത്തിയ കോബ്ര. രാജ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. ഒപ്പം മറ്റൊരു പ്രധാന കഥാപാത്രമായ കരിയെ സംവിധായകൻ ലാൽ തന്നെ അവതരിപ്പിക്കുന്നു. സലിം കുമാർ, മണിയൻപിള്ള രാജു, ജഗതി, ലാലു അലക്സ് എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എംപറർ ഫിലിംസിന്റെ ബാനറിൽ ആന്റോ ജോസഫാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം വേണു നിർവഹിച്ചിരിക്കുന്നു. സംവിധായകൻ ലാൽ ആദ്യമായി സ്വന്തം ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു എന്നതും കോബ്രയുടെ സവിശേഷതയാണ്[2].

കോബ്ര
സംവിധാനംലാൽ
നിർമ്മാണംആന്റോ ജോസഫ്
രചനലാൽ
അഭിനേതാക്കൾമമ്മൂട്ടി
ലാൽ
പത്മപ്രിയ
കനിഹ
സംഗീതംഅലക്സ് പോൾ
വിതരണംപ്ലേഹൗസ്
റിലീസിങ് തീയതി2012 ഏപ്രിൽ 12[1]
രാജ്യം ഇന്ത്യ
ഭാഷമലയാളം
ബജറ്റ്4.3 കോടി (US$6,70,000)

കഥാതന്തു തിരുത്തുക

പ്രധാന കഥാപാത്രങ്ങളായ രാജയും (രാജവെമ്പാല) കരിയും (കരിമൂർഖൻ) കോ ബ്രദേഴ്സ് എന്നാണ് അറിയപ്പെടുന്നത്. ഒരേ ഉദരത്തിൽ പിറന്നവരല്ലെങ്കിലും സഹോദരങ്ങളേപ്പോലെ ജീവിക്കുന്ന ഇരുവരും സഹോദരിമാരായ രണ്ടുപേരെ മാത്രമേ വിവാഹം കഴിക്കൂ എന്നാണ് തീരുമാനിച്ചിരിക്കുന്നത്. ഷേർലിയും (പത്മപ്രിയ) ആനിയും (കനിഹ) ഇരുവരുടേയും ജീവിതത്തിലേക്ക് കടന്നുവരുന്നതും തുടർന്നുള്ള സംഭവങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.

അഭിനേതാക്കൾ തിരുത്തുക

അവലംബം തിരുത്തുക

  1. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2012-05-24-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-04-07.
  2. "വിഷുവിന് വമ്പൻ പ്രതീക്ഷകൾ / മനോരമ ഓൺലൈൻ". മൂലതാളിൽ നിന്നും 2012-04-07-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-04-07.

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=കോബ്ര_(ചലച്ചിത്രം)&oldid=3803571" എന്ന താളിൽനിന്ന് ശേഖരിച്ചത്