മക്ക

ഒരു പുരാതന നഗരം
(മെക്ക എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സൗദി അറേബ്യയുടെ പടിഞ്ഞാറു ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഒരു പുരാതന നഗരമാണ് മുസ്‌ലിങ്ങളുടെ വിശുദ്ധ നഗരമായ മക്ക (അറബി: مكة / مكّة المكرمة‎‎)[2]. സൗദി അറേബ്യയുടെ ഭാഗമാകുന്നതിന് മുൻപ് ഹിജാസ് ഭരണത്തിൻ കീഴിലായിരുന്നു പുരാതന കാലത്ത് ബക്ക എന്നറിയപ്പെട്ടിരുന്ന മക്ക. 26 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള മക്കയിൽ 2012-ലെ കണക്കനുസരിച്ച് 2,000,000 ജനങ്ങൾ അധിവസിക്കുന്നു. ഹജ്ജ്, റമദാൻ തുടങ്ങി തീർഥാടകർ കൂടുതലായി വരുന്ന സമയങ്ങളിൽ ജനസംഖ്യയേക്കാൾ കൂടുതൽ തീർഥാടകർ നഗരത്തിൽ ഉണ്ടായിരിക്കും. കുന്നുകളാൽ ചുറ്റപ്പെട്ടു കിടക്കുന്ന മക്കയിൽ നിന്നും 80 കി.മി ദൂരം പിന്നിട്ടാൽ ചെങ്കടൽ തീരത്ത് എത്തിചേരാം. സമുദ്രനിരപ്പിൽ നിന്നും 277 mecca എന്ന വാക്ക് ഏതെങ്കിലും പ്രത്യേക വിഷയത്തിലെ കേന്ദ്രത്തെ സൂചിപ്പിക്കാനാണ് ഉപയോഗിക്കുന്നത്. ഹജ്ജ്-ഉംറ തീർഥാടന കേന്ദ്രം, ഖുർആൻ അവതരിച്ച പ്രദേശം, സംസം കിണർ നില കൊള്ളുന്ന പ്രദേശം, മുഹമ്മദ്‌ നബിയുടെ ജന്മ ഗ്രാമം തുടങ്ങി നിരവധി പ്രാധാന്യമുള്ള പ്രദേശമാണ് മക്ക.

മക്ക
മക്കയിലെ കഅബക്ക് ചുറ്റും വിശ്വാസികൾ
മക്കയിലെ കഅബക്ക് ചുറ്റും വിശ്വാസികൾ
പതാക മക്ക
Flag
ഔദ്യോഗിക ചിഹ്നം മക്ക
Coat of arms
Nickname(s): 
ഉമ്മുൽ ഖുറ (ഗ്രാമങ്ങളുടെ മാതാവ്‌)
സൗദി അറേബ്യൻ ഭൂപടത്തിൽ മക്കയുടെ സ്ഥാനം
സൗദി അറേബ്യൻ ഭൂപടത്തിൽ മക്കയുടെ സ്ഥാനം
രാജ്യം സൗദി അറേബ്യ
പ്രവിശ്യമക്ക പ്രവിശ്യ
നഗരസഭമക്ക നഗരസഭ
കഅബ നിർമ്മിച്ചത്‌+2000 BC
സ്ഥാപിച്ചത്വ്യക്തമല്ല
സൗദി അറേബ്യയിൽ ലയിച്ചത്‌1924
ഭരണസമ്പ്രദായം
 • മേയർഒസാമ അൽ-ബാർ
 • പ്രവിശ്യാ ഗവർണർഖാലിദ് അൽ-ഫൈസൽ
വിസ്തീർണ്ണം
 • നഗരം
850 ച.കി.മീ.(330 ച മൈ)
 • മെട്രോ
1,200 ച.കി.മീ.(500 ച മൈ)
ജനസംഖ്യ
 (2012)
 • City20,00,000
 • ജനസാന്ദ്രത4,200/ച.കി.മീ.(2,625/ച മൈ)
 • നഗരപ്രദേശം
20,53,912
 • മെട്രോപ്രദേശം
25,00,000
 മക്ക നഗരസഭയുടെ കണക്ക്[1]
സമയമേഖലUTC+3 (EAT)
 • Summer (DST)UTC+3 (EAT)
പോസ്റ്റ്‌ കോഡ്
(5 digits)
ഏരിയ കോഡ്+966-2
വെബ്സൈറ്റ്മക്ക നഗരസഭ

ലോക മുസ്‌ലിംകൾ അഞ്ചു നേരവും തിരിഞ്ഞു പ്രാർഥിക്കുന്ന കഅബ സ്ഥിതി ചെയ്യുന്നത് മക്കയിലാണ്. മുസ്ലിംകളൊഴികെ മറ്റു മതസ്ഥർക്ക് മക്കയിലേക്ക് പ്രവേശനം വിലക്കിയിട്ടുണ്ട്. ലോകത്തിലെ ഏറ്റവും വലിയ മസ്ജിദായ [[മസ്ജിദുൽ ഹറം11 മീറ്റർ കുറവാണ് അബ്രാജ് അൽ ബൈത് ടവറിന്റെ ഉയരം. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ സമയ ഗോപുരമായ മക്ക റോയൽ വാച്ച് ടവർ അബ്രാജ് അൽ ബൈത് ടവറിൽ മസ്ജിദുൽ ഹറമിനോട് ചേർന്നാണ് സ്ഥിതി ചെയ്യുന്നത്. പർവതങ്ങളാൽ ചുറ്റപ്പെട്ട മക്ക തിഹാമ താഴ്വരകലുലെ സംഗമസ്ഥാനം ആണ്.

പേരിനു പിന്നിൽ

തിരുത്തുക

ബക്ക എന്ന പേരിൽ അറിയപ്പെട്ടിരുന്ന പുരാതന ഗ്രാമം പിന്നീട് മക്ക എന്ന പേരിൽ അറിയപ്പെട്ടു എന്നാണ് ചരിത്രകാരനായ ഇബ്‌നു ഖൽദൂൻ രേഖപ്പെടുത്തിയിരിക്കുന്നത്. ഖുർആനിലും ബൈബിളിലുമെല്ലാം മക്കയെ ബക്ക എന്നാണ് പരാമർശിച്ചിട്ടുള്ളത്. ഇംഗ്ലീഷിൽ സ്ഥലനാമം Mecca എന്നും Makkah എന്നും എഴുതാറുണ്ട്. ബക്ക എന്നത് കഅബയെ സൂചിപ്പിക്കുമ്പോൾ മക്ക എന്നാൽ പട്ടണത്തെയും ഉദ്ദേശിക്കുന്നു എന്നാണ് പ്രമുഖ മുസ്‌ലിം നിയമ വിദഗ്ദ്ധനായ അൽ-നഖായിയുടെ പക്ഷം. മറ്റൊരു ചരിത്രകാരനായ അൽ-സുഹരി വ്യക്തമാക്കുന്നത് ബക്ക എന്നാൽ മസ്ജിദുൽ ഹറാമും മക്ക നഗരത്തിന്റെ ചുറ്റുമുള്ള പ്രദേശങ്ങളും ആണ് എന്നാണ്. പൊക്കിൾ തടം എന്നർത്ഥം വരുന്ന ബക്ക എന്ന അറബി വാക്ക് വന്നത് മക്ക ഭൂമിയുടെ കേന്ദ്ര ബിന്ദുവായത് കൊണ്ടാണെന്നും പറയപ്പെടുന്നു. ഗ്രാമങ്ങളുടെ മാതാവ് എന്ന് അർഥം വരുന്ന ഉമ്മുൽ ഖുറാ എന്നും മക്കക്ക് പേരുണ്ട്. ഇവിടെ നിന്നാണ് ലോക നാഗരികത ഉൽഭവിച്ചത് എന്നും അത് കൊണ്ടാണ് ഈ പേര് വരാൻ കാരണമെന്നും പറയപ്പെടുന്നു. കൂടാതെ മക്ക ഗ്രാമങ്ങളുടെ മാതാവായും (The Mother of Villages) പറയപ്പെടുന്നുണ്ട്. മക്ക എന്ന പേരു ലഭിക്കാൻ കാരണം, അത് പാപങ്ങളെ മായ്ച്ച് കളയുന്നതുകൊണ്ട്, ജനങ്ങളെ ആകർഷിക്കുന്നതുകൊണ്ട്, വെള്ളം കുറവായതു കൊണ്ട്, ഭൂമിയുടെ മധ്യത്തിലായതു കൊണ്ട് എന്നിങ്ങനെ വിവിധ അഭിപ്രായങ്ങൾ ഇ‌സ്‌ലാം മതപണ്ഡിതർ രേഖപ്പെടുത്തിയിട്ടുണ്ട്. അൽബലദ്(നഗരം), ഖർയ, ഗ്രാഡാ ബലദ് അമീൻ(നിർഭയനഗരം) എന്നീ പേരുകളിലും മക്കയെ ഖുർആനിൽ പരാമർശിക്കപ്പെടുന്നുണ്ട്.

ചരിത്രം

തിരുത്തുക
 
മർവയുടെ പഴയ രൂപം

ഇസ്‌ലാമിക നാഗരികതയുടെയും സംസ്കാരത്തിന്റെയും ഈറ്റില്ലമാണ് മക്ക. അതിപുരാതനകാലം മുതൽ ജനവാസമുണ്ടായിരുന്ന, പൊതുവർഷാരംഭത്തിനു മുൻപ് രണ്ടായിരമാണ്ടിൽ ഇബ്രാഹിം നബിയുടെ പ്രബോധന കേന്ദ്രമായി തീരുകയും ചെയ്ത ഈ പ്രദേശം വിവിധ പ്രവാചകരുടെയും രാജാക്കൻമാരുടെയും താവളമായിരുന്നിട്ടുണ്ട്. അത് കൊണ്ട് തന്നെ ഇസ്‌ലാമിക ചരിത്രത്തിലെ പ്രാധാന്യമുള്ള വിവിധ സ്ഥലങ്ങൾ മക്കയിലുണ്ട്. സംരക്ഷണത്തിലെ വീഴ്ച മൂലം പല ചരിത്ര സ്ഥാപനങ്ങളും നാമാവശേഷമായിട്ടുണ്ട്. അതിനാൽ അടുത്ത കാലത്തായി സൗദി ഗവൺമെന്റ് പുരാവസ്തു സംരക്ഷണത്തിനും മക്ക, മദീന പട്ടണങ്ങളിലെ ചരിത്ര പ്രധാന സ്ഥാപനങ്ങളും സ്മാരകങ്ങളും സംരക്ഷിക്കുന്നതിനും ഒരു പ്രത്യേക സമിതിക്ക് രൂപം കൊടുത്തിട്ടുണ്ട്.

പുരാതന ചരിത്രം

തിരുത്തുക
 
മക്ക - 1850 ൽ

അറേബ്യയുടെ പടിഞ്ഞാറു ഭാഗത്ത്, ചെങ്കടലിൽ നിന്ന് 80 കിലോമീറ്റർ അകലെയായി നിലകൊള്ളുന്ന മക്ക പുരാതന കാലത്ത് നാല് ഭാഗവും വരണ്ട കുന്നുകളാൽ ചുറ്റപ്പെട്ട ചെറിയ ഗ്രാമമായിരുന്നു.

ഇബ്രാഹിം നബി മകൻ ഇസ്മായിൽ നബിയുടെ സഹായത്തോടെ മരുഭൂമിയിൽ കഅബ പുനർ നിർമ്മിക്കുന്നത് മുതൽ തുടങ്ങുന്നു മക്കയുടെ ചരിത്രം. അറേബ്യയിലെ ബാബിലോണിയയിലായിരുന്നു ഇബ്രാഹിം നബിയുടെ ജനനം. അറിയപ്പെട്ട ചരിത്രപ്രകാരം മക്കയിൽ ജനങ്ങൾ സ്ഥിരവാസമാരംഭിച്ചത് ഇസ്മാഈലിന്റെ കാലം മുതൽക്കാണ്. ഇറാഖിൽ നിന്ന് ഇബ്രാഹിം നബി പുത്രനെയും പത്നിയെയും മക്കയിലെത്തിച്ചു പുതിയ കുടുംബത്തിനസ്ഥിവാരമിടുകയായിരുന്നു. മക്കളില്ലാതെ വിഷമിച്ച അദ്ദേഹത്തിന് വയസ്സുകാലത്ത് ദൈവം വരദാനമെന്നോണം രണ്ടാം ഭാര്യ ഹാജറയിൽ ഒരു മകനെ നൽകി. മക്കാ മരുഭൂമിയിൽ ഹാജിറയും കുഞ്ഞു ഇസ്മായിലും ഒരിക്കൽ ഒറ്റപ്പെട്ടുപോയി. കുഞ്ഞ് ദാഹിച്ചു കരഞ്ഞപ്പോൾ എന്തു ചെയ്യണമെന്നറിയാതെ ഹാജിറ ദൈവത്തെ ധ്യാനിച്ച് സഫ-മർവ എന്നീ കുന്നുകളിലൂടെ ഓടിക്കയറി. കുഞ്ഞിനെ കിടത്തിയ സ്ഥലത്ത് ഒരു ഉറവ പൊട്ടിയൊഴുകി. അതാണ് സംസം എന്ന ദിവ്യതീർത്ഥം എന്നാണു ഇസ്ലാമിക വിശ്വാസം. ഇത് ഇന്നും മക്കയിലെത്തുന്ന തീർത്ഥാടകരുടെ ദാഹം ശമിപ്പിക്കുന്നു. മക്കയിൽ ഹജ്ജ് തീർത്ഥാടനത്തിനെത്തുന്നവർ സഫയിൽ നിന്ന് മർവയിലേയ്ക്കും തിരിച്ചും ഏഴുതവണ നടക്കുന്നു. ഹാജറയുടെ സഫ-മർവ ഓട്ടം അനുസ്മരിച്ചാണ് ഈ ചടങ്ങ്. .

 
1850-ലെ കഅബയുടെ ഒരു ചിത്രം

തരിശു ഭൂമിയായിരുന്ന മക്കയിൽ വെച്ച് ഇബ്രാഹിം നബിയുടെ പ്രാർഥന മക്ക എന്ന വിശുദ്ധ നഗരത്തിന്റെ രൂപീകരണത്തിലും സ്ഥാപനത്തിലും നിർണായക പങ്ക് വഹിച്ചതായാണ് ഇസ്ലാമിക ചരിത്രം പറയുന്നത്. ഒരു തരിശുനിലം ആയതു കൊണ്ട് അവിടം ഒരു താമസസ്ഥലമായി സ്വീകരിക്കുന്നതിന് ആരും തയ്യാറായിരുന്നില്ല. അതിനാൽ തന്നെ ഇബ്രാഹീം നബി മക്കയെ ഒരു ആകർഷക ഭൂമിയായിത്തീരുന്നതിന് ആവശ്യമായ ഭൌതിക സാഹചര്യവുമാവശ്യപ്പെട്ടു. അക്കാലത്ത് സഞ്ചാരികളും കച്ചവടക്കാരും ഒരു വിശ്രമ കേന്ദ്രമെന്ന നിലയിൽ മക്കയെ ഉപയോഗിച്ചിരുന്നു. യമനിലെ ജുർഹും ഖബീലക്കാരായ ഒരു യാത്രാ സംഘം മക്കയുടെ പരിസരത്തെത്തി വിശ്രമിക്കുമ്പോൾ അവിടെ ജലാശയത്തിനു മീതെ മാത്രം പറക്കാറുള്ള പക്ഷികളുടെ കൂട്ടത്തെ കാണുകയും അതിനെ കുറിച്ച് അന്വേഷണം നടത്തുകയും ചെയ്തു. അവരുടെ അറിവനുസരിച്ച് അത് വരെ മക്കയിലെങ്ങും ഒരു ജലാശയത്തിന്റെ സാധ്യത ഇല്ലായിരുന്നു. അവരുടെ അന്വേഷണത്തിൽ വിജനമായ ആ സ്ഥലത്ത് ഹാജറ ബീവിയും മകൻ ഇസ്മായിലിനെയും കാണുകയും ചെയ്തു. തുടർന്ന് അവർ തങ്ങളുടെ നാട്ടിലെ ബന്ധുക്കളെയും കൂടി അങ്ങോട്ട് വരുത്തി താമസമാക്കി. ഇതോടെ മക്കയിൽ ജനജീവിതത്തിന് തുടക്കമായി. സംസമിന്റെ സ്രോതസ്സ് ഏറ്റവും കൂടുതൽ ഭക്ഷ്യവിഭവങ്ങളും പഴങ്ങളും ഇറക്കുമതി ചെയ്യപ്പെടുന്ന കേന്ദ്രവുമായി മക്ക ദേശം മാറി.

 
മക്കയിലെ തകർന്നടിഞ്ഞ പഴയ ഒരു കോട്ട
 
1787-ൽ മസ്ജിദുൽ ഹറമിൽ സ്ഥാപിച്ച ഒരു തുർകിഷ് കലാരൂപം

ജലസേചന സൗകര്യം ലഭ്യമായതോടെ നാടോടി വർഗങ്ങൾ അവിടെ കുടിൽകെട്ടി താമസിക്കാൻ തുടങ്ങി. കല്ലുകൊണ്ട് നിർമ്മിക്കപ്പെട്ട കെട്ടിടം അന്ന് മക്കയിൽ കഅബാ മന്ദിരം മാത്രമായിരുന്നു. കഅബാ മന്ദിരത്തിനു ചുറ്റും വസിക്കുന്നവർ അവിടെ കെട്ടിടം പണിയുന്നത് അതിനോടുള്ള അനാദരവായി കണക്കാക്കി ടെന്റുകളിലും കൂടാരങ്ങളിലുമായി അവർ താമസിച്ചു. ഇപ്രകാരം കാലങ്ങളോളം കൂടാരസമുച്ചയങ്ങളുടെ വിശാലമായ പട്ടണമായിരുന്നു മക്ക. ഇബ്രാഹീം നബി ഭാര്യ ഹാജറയെയും മകനെയും താമസിപ്പിക്കുവാൻ തിരഞ്ഞെടുത്തത് കഅബക്ക് സമീപമാണ്. ജുർഹും ഗോത്രക്കാരാണ് ഹാജറയുടെ കുടിലിനു സമീപം ആദ്യമായി താമസമാക്കിയത്. ഈ ഗോത്രത്തിൽപെട്ട പ്രസിദ്ധനായ മുളാളിന്റെ മകളെയാണ് ഇസ്മാഈൽ വിവാഹം കഴിച്ചത്. അക്കാലത്ത് മക്കയിലെ കഅബാ മന്ദിരം അലങ്കാരവും പ്രൗഢിയുമില്ലാത്ത, മേൽക്കൂരയോ വാതിൽപൊളിയോ ഒന്നുമില്ലാത്ത ചതുരാകൃതിയിലുള്ള ഒരു നിർമ്മിതിയായിരുന്നു. യൂസഫ് നബി അതിന്റെ മേലധികാരിയായപ്പോൾ അദ്ദേഹം അതിന് ഈന്തപ്പനത്തടി കൊണ്ട് മേൽക്കൂര പാകി. പിന്നീട് വന്ന ഭരണാധികാരികളിൽ ചിലർ ആ കഅബക്ക് സ്വർണം ചാർത്തിയതായും ചരിത്രത്തിലുണ്ട്. യാതൊരു കൃഷിയുമില്ലാത്ത ഈ മലഞ്ചെരുവിൽ, അതിന്റെ ജീർണാവസ്ഥ മാറ്റി പുനരുദ്ധരിക്കുന്ന പ്രവൃത്തി അവർ നിർവഹിച്ചു. അവിടെ വിവിധ ജനവിഭാഗങ്ങൾ ഒത്തുകൂടി. ജനവാസം പുനരാരംഭിച്ചു. നാഗരികത വളർന്നു വികസിച്ചു. തുടർന്ന് ഇബ്രാഹീം നബിയും മകൻ ഇസ്മാഈലും കൂടി കഅബയുടെ പുനർനിർമ്മാണം നടത്തി.

തുടർന്ന് മക്കയിൽ അറബികൾ പല ഗോത്രങ്ങളായി താമസിച്ചു. ഗോത്രങ്ങൾ തമ്മിൽ നിരന്തരം കലഹിച്ചിരുന്നു. ഒരു ഏകീകൃത ഭരണമോ നിയമമോ ഇല്ലാത്തതിനാൽ കൈയ്യൂക്കുള്ളവർ കാര്യക്കാർ എന്ന നിലയിൽ കാര്യങ്ങൾ നടന്നതിനാൽ സാധാരണക്കാരും ദുർബലരും പലപ്പോഴും മർദ്ദനപീഡനങ്ങൾക്ക് വിധേയരായിരുന്നു. മനുഷ്യരെ അടിമകളാക്കി പണിയെടുപ്പിക്കുന്ന സമ്പ്രദായവും നിലവിലുണ്ടായിരുന്നു. ചില ഗോത്രക്കാർ പെൺകുട്ടികൾ ജനിക്കുന്നതുതന്നെ കുടുംബത്തിനും സമൂഹത്തിനും അപമാനമായി കരുതി അവരെ ജീവനോടെ കുഴിച്ചുമൂടുക പോലും ചെയ്തിരുന്നു. ബഹുദൈവ വിശ്വാസികളും വിഗ്രഹാരാധകരുമായിരുന്ന ഓരോ ഗോത്രത്തിനും പ്രത്യേകം കുലദൈവങ്ങളുണ്ടായിരുന്നു. പൊതുവെ വിഗ്രഹാരാധകരായിരുന്നുവെങ്കിലും ഇബ്രാഹീം നബി പഠിപ്പിച്ച ഏകദൈവവിശ്വാസം നിലനിർത്തിപ്പോന്ന അപൂർവ്വം ആളുകൾഉണ്ടായിരുന്നു. ഇവർ ഹനീഫിയ്യ എന്ന പേരിൽ ആണ് അറിയപ്പെട്ടിരുന്നത്.

ബസാൾട്ട് പാറകൾ

തിരുത്തുക

മക്കയിൽ കാണുന്ന ബസാൾട്ട് പാറകൾ ഭൂമിയിലെ ഏറ്റവും പഴക്കംചെന്ന പാറകളാണെന്ന് ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്[അവലംബം ആവശ്യമാണ്]. കഅബയിലുള്ള ഹജറുൽ അസ്‌വദ് എന്ന കറുത്ത കല്ല് ഏറ്റവും പ്രാക്തനമായ ബസാൾട്ടിക് പാറയുടെ പ്രതീകമായി നിലകൊള്ളുന്നു. ഭൂമിയിലെ ഏറ്റവും പഴക്കം ചെന്ന പാറക്കഷണങ്ങളായി ബ്രിട്ടീഷ് മ്യൂസിയത്തിൽ മക്കയിലെ ബസാൾട്ടിക് പാറക്കഷണങ്ങൾ സൂക്ഷിച്ചിട്ടുണ്ട്.

മുഹമ്മദ്‌ നബി

തിരുത്തുക
പ്രധാന ലേഖനം: മുഹമ്മദ്
 
അറബിൽ കാലിഗ്രാഫിയായ തുളുത് എഴുത്തു രീതിയിൽ മുഹമ്മദ് എന്ന് എഴുതിയിരിക്കുന്നു

സൗദി അറേബ്യയിലെ ഹിജാസ് പ്രവിശ്യയിൽ പെട്ട മക്കയിലെ പ്രമുഖ ഗോത്രമായിരുന്ന ഖുറൈശി ഗോത്രത്തിലെ ഉന്നതമായ ഹാഷിം കുടുംബത്തിൽ ക്രിസ്തു വർഷം 571 ഏപ്രിൽ 21-നാണ് മുഹമ്മദിന്റെ ജനനം. പിതാവ് അബ്ദുള്ള മുഹമ്മദിന്റെ ജനനത്തിന് മുന്പ് തന്നെ മരണപ്പെട്ടതോടെ അനാഥനായി പിറന്ന കുഞ്ഞിന്റെ സംരക്ഷണം പിതാമഹനായ അബ്ദുൽ മുത്വലിബ് ഏറ്റെടുത്തു. ബാല്യകാലം ആടുകളെ മേച്ചായിരുന്നു മുഹമ്മദ്‌ നബി ജീവിതം കഴിച്ചുകൂട്ടിയിരുന്നത് . യൗവനം കച്ചവടരംഗത്ത് കഴിച്ചുകൂട്ടി. തൻറെ ഇരുപത്തഞ്ചാമത്തെ വയസ്സിൽ 20 ഒട്ടകം മഹ്റായി നൽകി ഖദീജയെ വിവാഹം കഴിച്ചു. അന്ന് ഖദീജക്ക് നാൽപത് വയസ്സായിരുന്നു പ്രായം. ഖദീജയിൽ കാസിം, അബ്ദുല്ല എന്നീ രണ്ട് ആൺമക്കളും സൈനബ, റുഖിയ്യ, ഉമ്മുകുൽഥൂം, ഫാത്വിമ എന്നീ നാല് പെൺമക്കളും ജനിച്ചു.

നബിക്ക് മുപ്പത്തഞ്ച് വയസ്സ് പ്രായമായ സമയത്ത്, അതിശക്തമായ നിലക്കുണ്ടായ വെള്ളപ്പൊക്കവും മറ്റും കാരണത്താൽ കഅബാലയത്തിന് കേടുപാടുകൾ സംഭവിക്കുകയും ഖുറൈശികൾ അത് പുതുക്കിപ്പണിയാൻ തീരുമാനിക്കുകയും ചെയ്തു. വലീദ്ബ്നു മുഗീറയുടെ നേതൃത്വത്തിൽ കഅബ പുതുക്കിപ്പണിയുന്ന ജോലി ആരംഭിച്ചു. മക്കയിലെ നാട്ടുപ്രമാണിമാരും ഗോത്രത്തലവന്മാരും പ്രസ്തുത കർമ്മത്തിൽ സഹായിക്കുകയും സഹകരിക്കുകയും ചെയ്തു. മക്കയിൽ അക്കാലത്ത് നിലനിന്നിരുന്ന വിഗ്രഹാരാധന, മദ്യപാനം, ചൂതാട്ടം, പലിശ തുടങ്ങിയ ജനദ്രോഹപരവും നീചവുമായ കാര്യങ്ങളോട് അങ്ങേയറ്റം അമർഷം തോന്നുകയും അതിൽ നിന്നും അത്തരം ദുർവൃത്തികളിലേർപ്പെട്ടുകൊണ്ടിരിക്കുന്നവരിൽ നിന്നും അകന്ന് ഏകനായി ജീവിക്കാനുള്ള താൽപ്പര്യം ജനിക്കുകയും ചെയ്ത മുഹമ്മദ് അതിനായി മക്കയിൽനിന്ന് ഏതാനും കിലോമീറ്റർ മാത്രം ദൂരമുള്ള ജബൽനൂർ എന്ന പർവ്വതമുകളിലെ ഹിറാ ഗുഹയിൽ ഏകാന്തമായി പ്രാർത്ഥനയിൽ മുഴുകുകയും ചെയ്തു. ശത്രുക്കളുടെ നിരന്തര ആക്രമണങ്ങളും പരിഹാസവും കാരണം മുഹമ്മദ്‌ നബി മക്കയിൽ ഒളിവിൽ താമസിക്കുകയും പിന്നീട് യദരിബ് (മദീന) എന്ന സ്ഥലത്തേക്ക് പാലായനം ചെയ്യുകയും ചെയ്തു. അറുപത്തി മൂന്നാമത്തെ വയസിൽ മദീനയിൽ വെച്ച് മുഹമ്മദ്‌ നബി മരണപ്പെട്ടു.

 
ജംറയുടെ പഴയ രൂപം

ഹുദൈബിയ സന്ധി

തിരുത്തുക

മുഹമ്മദ്‌ നബിയും അനുയായികളും എതിർ വിഭാഗമായ ഖുറൈഷികളും തമ്മിൽ മക്കയിൽ വെച്ച് നടത്തിയ ചരിത്ര പ്രസിദ്ധമായ ഒരു കരാറാണ് ഹുദൈബിയ സന്ധി. ചരിത്രപ്രസിദ്ധമായ ഹുദൈബിയ സന്ധി മുസ്‌ലിംകളെ സംബന്ധിച്ചേടത്തോളം കയ്‌പും മധുരവും നിറഞ്ഞതായിരുന്നു. എതിരാളികൾ മുന്നോട്ടുവെച്ച മുഴുവൻ വ്യവസ്ഥകളും അംഗീകരിച്ചാണ് മുഹമ്മദ്‌ നബി കരാറൊപ്പിട്ടത്. ദീർഘമായ സംഭാഷണങ്ങളുടെ അവസാനം സന്ധി വ്യവസ്ഥകൾ ഇങ്ങനെ നിലവിൽ വന്നു.

  1. മുസ് ലിങ്ങളും ഖുറൈശികളും തമ്മിൽ പത്ത് വർഷത്തിന് യുദ്ധം ഉണ്ടാവില്ല.
  2. ഈ വർഷം മുസ്ലിങ്ങൾ മടങ്ങിപ്പോകണം. അടുത്തവർഷം മക്കയിൽ നിരായുധരായി വന്നു മൂന്ന് ദിവസം താമസിച്ച്, ഉംറ നിർവ്വഹിച്ച് തിരിച്ച് പോവാം.
  3. ഖുറൈശികൾക്കും മുസ്ലിങ്ങൾക്കും ഇഷ്ടമുള്ള ഗോത്രങ്ങളുമായി സന്ധി ചെയ്യാം.
  4. ഖുറൈശികളുടെ ഭാഗത്ത് നിന്നും രക്ഷിതാക്കളുടെ അനുവാദമില്ലാതെ ആരെങ്കിലും മദീനയിൽ അഭയം തേടിയാൽ അവരെ തിരിച്ചയക്കണം. എന്നാൽ മുസ്ലിം പക്ഷത്ത് നിന്നും ആരെങ്കിലും മക്കയിൽ വന്ന് അഭയം തേടിയാൽ അവരെ തിരിച്ചയക്കേണ്ടതില്ല.

ആനക്കലഹ സംഭവം

തിരുത്തുക

മക്കയെ ആക്രമിക്കാനായി യമനിൽ നിന്നും പുറപ്പെട്ട അബ്രഹത്തിന്റെ ആനപ്പടയെ തുരത്തിയോടിച്ച സംഭവം മക്കാ ചരിത്രത്തിൽ തിളങ്ങുന്ന ഒരധ്യായമാണ്. മുഹമ്മദ്‌ നബി ജനിച്ച വർഷമാണ് ഇത് നടന്നത്. കഅബ പൊളിക്കുകയെന്ന ഉദ്ദേശ്യത്തോടെ ആനപ്പട അടക്കം സർവസന്നാഹവുമായിവന്ന അബ്റഹത് രാജാവിനെയും സൈന്യത്തെയും പക്ഷികളെക്കൊണ്ട് അല്ലാഹു നശിപ്പിച്ചു കളഞ്ഞു എന്നാണ് ഇസ്ലാമിക് ചരിത്ര ഗ്രന്ഥങ്ങളിൽ പറയുന്നത്. പ്രസ്തുത സംഭവം അനുസ്മരിച്ചുകൊണ്ട് ചരിത്രകാരന്മാർ ആ വർഷത്തിന്‌ ആനക്കലഹ വർഷം (അറബി-ആമുൽ ഫീൽ) എന്നാണു പറഞ്ഞു വന്നിരുന്നത്.

ആധുനിക ഭരണത്തിനു മുമ്പ്

തിരുത്തുക
 
മസ്ജിദുൽ ഹറമിന്റെ ഒരു പഴയ പ്രവേശന കവാടം

ആദ്യ കാലത്ത് കഅബക്ക് ചുറ്റുമുള്ള മസ്ജിദുൽ ഹറം സ്ഥിതി ചെയ്യുന്ന താഴ്ന്ന പ്രദേശത്തിന് ബത്ഹ (താഴ്വാരം) എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. മസ്ജിദുൽ ഹറമിന്റെ പടിഞ്ഞാറ് ഭാഗത്തിന് ഹജൂൻ എന്നും മുഅല്ല (ഉയർന്ന ഭാഗം) എന്നും തെക്ക് പടിഞ്ഞാറ് ഭാഗത്തിന് മിസ്ഫല (താഴ്ന്ന ഭാഗം) എന്നും അറിയപ്പെട്ടു. മുഹമ്മദ്‌ നബി ജനിച്ചതും വളർന്നതും മുഅല്ല ഭാഗത്തായിരുന്നു എന്നാണ് ചരിത്രം പറയുന്നത്. അക്കാലത്തു മസ്ജിദുൽ ഹറമിലേക്ക് മുഖ്യമായും മൂന്നു പ്രവേശന കവാടങ്ങളാണ് ഉണ്ടായിരുന്നത്. പിന്നീട് മണൽക്കാടിനു നടുവിലെ പാറക്കൂട്ടങ്ങൾ നിറഞ്ഞ മക്കയിൽ ഒരു വലിയ നാഗരികത ഉടലെടുക്കുകയായിരുന്നു. അതിനു കാരണം ഒരിക്കലും വറ്റാത്ത ജലസ്രോതസ്സായ സംസം എന്ന നീരുറവയായിരുന്നു.

 
മക്കയിലെ മസ്ജിദുൽ ഹറം - 1910 ൽ

ആധുനിക ഭരണത്തിനു മുമ്പ് മക്കയുടെ നിലനിൽപ്പ് തന്നെ വിദേശികളെ സ്വീകരിക്കുന്നതിലൂടെയായിരുന്നു. അക്കാലത്ത് കാൽ നടയായും പിന്നീട് കപ്പൽ വഴിയും മാസങ്ങളോളം സഞ്ചരിച്ചു കൊണ്ടാണ് ആളുകൾ ഹജ്ജിനു വേണ്ടി മക്കയിലെത്തിയിരുന്നത്. മക്കയുടെ ജനസംഖ്യയിലേറെയും ആധുനിക ഭരണത്തിനു മുമ്പ് ഹജ്ജിനു വന്ന് നാട്ടിലേക്ക് മടങ്ങാതിരുന്നവരും അവരുടെ പരമ്പരകളുമാണ്. എല്ലാ രാജ്യങ്ങളുടേയും വേരുള്ള ഒരു നഗരമായി മക്ക വളർന്നു കൊണ്ടിരുന്നു[3].

1916-ലെ മക്ക യുദ്ധം

തിരുത്തുക

1916 ജൂൺ-ജൂലൈ മാസങ്ങളിലാണ് മക്ക യുദ്ധം നടന്നത്. അന്നത്തെ മക്ക ഗവർണറും(ഹിജാസ്), ബനൂ ഹാഷിം ഗോത്ര തലവനുമായ ഹുസൈൻ ബിൻ അലി ഒട്ടോമാൻ സാമ്രാജ്യവുമായി മക്കയിൽ വെച്ച് 1916 ജൂലൈ 10-നു തുടങ്ങിയ യുദ്ധമാണ് മക്ക യുദ്ധം. ഒന്നാം ലോക മഹാ യുദ്ധത്തിന്റെ അറബ് പതിപ്പായാണ്‌ ഇത് അറിയപ്പെടുന്നത്.

സൗദ്‌ രാജഭരണം

തിരുത്തുക

സൗദി അറേബ്യയിലെ സൗദ്‌ കുടുംബത്തിന്റെ കീഴിലാണ് ആധുനിക മക്കയിലും വികസനത്തിന്റെ സുവർണ കാലത്തിനു തുടക്കമായത്. എണ്ണ സമ്പത്തിന്റെ സമൃദ്ധിയും വികസന പ്രവർത്തനങ്ങളിലെ നിപുണതയും ഇവിടെ വികസനത്തിന് ആക്കം കൂട്ടി. ഹറം മസ്ജിദ് സമീപത്തെ കുന്നുകളിലേക്ക്‌ വരെ വലുതാക്കി. ഇന്ന് സഫ-മർവ കുന്നുകൾ വരെ ഹറം പള്ളിയുടെ ഭാഗമാണ്. സൗദ്‌ കുടുംബത്തിന്റെ ഒന്നാം പുനർ നിർമ്മാണത്തിൽ തന്നെ പള്ളിക്ക് നാല് മിനാരങ്ങളും സഫാ-മർവാ പാതയിൽ മേൽക്കൂരയും പണിതു.

ഫഹദ് രാജാവിന്റെ ഭരണകാലത്ത് 1982 മുതൽ 1988 വരെയാണ് മസ്ജിദുൽ ഹറമിന്റെ അടുത്ത ഘട്ടം വികസന പ്രവർത്തനങ്ങൾ നടന്നത്. ഇക്കാലത്ത് പള്ളിക്ക് പുറത്തെ പ്രാർഥനാ സ്ഥലങ്ങളിൽ സൗകര്യം വർധിപ്പിച്ചു. ഈ സമയത്താണ് ഫഹദ് രാജാവ് തന്റെ സ്ഥാനപ്പേരിൽ മാറ്റം വരുത്തി മക്ക-മദീന മസ്ജിദുകളുടെ പരിപാലകൻ എന്നർത്ഥം വരുന്ന തിരു ഗേഹങ്ങളുടെ പരിപാലകൻ എന്നാക്കി മാറ്റിയത്. മൂന്നാം ഘട്ട വികസനത്തിൽ മസ്ജിദിനു പതിനെട്ടു പുതിയ കവാടങ്ങളും മൂന്നു താഴികക്കുടങ്ങളും നിർമ്മിച്ചു. ഓരോ ഗേറ്റിനും അഞ്ഞൂറ് വീതം മാർബിൾ പാളികളാണ് ഉപയോഗിച്ചത്. തറയിൽ മൊത്തം മാർബിൾ വിരിക്കലും ശീതീകരണ സംവിധാനം പൂർണ തോതിൽ നടപ്പാക്കിയതും ഈ ഘട്ടത്തിലാണ്.

ആധുനിക മക്ക

തിരുത്തുക
പ്രമാണം:Makkah (Mecca) (2).jpg
ആധുനിക മക്കയുടെ ഒരു ചിത്രം (മക്ക ക്ലോക്ക് ടവറിൽ നിന്നും എടുത്തത്‌)

ആധുനിക സൗദി അറേബ്യയിലെ മക്ക പ്രവിശ്യയുടെ തലസ്ഥാന നഗരം കൂടിയായ മക്ക, ചെങ്കടൽ തീരത്തുള്ള തുറമുഖ നഗരമായ ജിദ്ദയിൽ നിന്ന് 73 കിലോമീറ്റർ ഉള്ളിലോട്ടുമാറി സ്ഥിതി ചെയ്യുന്നു. സമുദ്രനിരപ്പിൽ നിന്ന് 277 മീറ്റർ(910 അടി) ഉയരത്തിലാണ് മക്കയുടെ സ്ഥാനം. ഭൂമിയുടെ കരഭാഗത്തിൽ തൊട്ടുതൊട്ടു കിടക്കുന്ന ഏഷ്യ, യൂറോപ്പ്, ആഫ്രിക്ക വൻകരകൾ ഉൾക്കൊള്ളുന്ന കരഭാഗത്തിന്റെ ഏതാണ്ട് മധ്യത്തിലാണ് ഇത്[4].

വികസന പ്രവർത്തനങ്ങൾ

തിരുത്തുക
 
Salman bin Abdull aziz December 9, 2013

സൽമാൻ രാജാവിന്റെ ഹറം വികസന പദ്ധതികൾ 2020 ൽ പൂർത്തിയാകുന്ന രീതിയിലാണ് പുരോഗമിക്കുന്നത്. ഇതോടു കൂടി മസ്ജിദുൽ ഹറമിലെ പ്രാർഥനാ സൌകര്യങ്ങൾ 35 ശതമാനം വർധിക്കുന്നതാണ്. അതിന്റെ ഭാഗമായി ഇപ്പോൾ മക്കയിലെ മസ്ജിദുൽ ഹറം വടക്ക് മുറ്റം വികസനപദ്ധതി പൂർത്തിയായി വരുന്നുണ്ട്. അണ്ടർ ഗ്രൗണ്ടടക്കം നാല് നിലകളോട് കൂടിയാണ് പദ്ധതി നടപ്പിലാക്കി വരുന്നത്. കിങ് അബ്ദുല്ല ഇബ്‌നു അബ്ദുൽ അസീസ് ഗേറ്റ് എന്ന പേരിൽ ഭീമൻ ഗേറ്റ് വടക്ക് മുറ്റത്ത് നിർമ്മിക്കുന്നുണ്ട്ഉദ്ധരിച്ചതിൽ പിഴവ്: തുറക്കാനുള്ള <ref> ടാഗിൽ പിഴവുണ്ട് അല്ലെങ്കിൽ പേരിൽ കുഴപ്പമുണ്ട്. മക്കയിലെത്തുന്ന തീർത്ഥാടകർക്ക് മികച്ച സേവനം ലഭ്യമാക്കുന്നതിന് അതിന്റെ പൂർണതയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്ഉദ്ധരിച്ചതിൽ പിഴവ്: തുറക്കാനുള്ള <ref> ടാഗിൽ പിഴവുണ്ട് അല്ലെങ്കിൽ പേരിൽ കുഴപ്പമുണ്ട്.

പ്രമാണം:Haram night view.jpg
മസ്ജിദുൽ ഹറമിലെ രാത്രി ദൃശ്യം

നാഗരികവും സങ്കേതികവും സുരക്ഷാപരവുമായ മേഖലകളിലൂന്നിയ വികസനമാണ് പുതിയ ഹറം വികസന പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഒരേ സമയം പത്ത് ലക്ഷത്തിലധികം പേരെ ഉൾക്കൊള്ളാൻ പാകത്തിൽ ഹറം കെട്ടിടം വികസിപ്പിക്കുന്നുണ്ട്. തുരങ്കങ്ങളും നടപ്പാതകളും അംഗശുചീകരണങ്ങളും മറ്റു സേവന വകുപ്പുകളും ഉൾകൊള്ളുന്നവിധത്തിൽ ആണ് ഹറം മുറ്റം വികസിപ്പിക്കുന്നത്. എയർകണ്ടീഷനിങ്,വൈദ്യുതി, ജലം തുടങ്ങിയവക്കാവശ്യമായ സംവിധാനങ്ങളും കേന്ദ്രങ്ങളും വികസിപ്പിക്കുക എന്നിങ്ങനെ മൂന്നായി തിരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. മസ്ജിദുൽ ഹറമിന്റെ വടക്ക് മുറ്റത്ത് നിന്ന് ആരംഭിക്കുന്ന പുതിയ വികസന പദ്ധതി പരിസരത്തെ പല പുരാതന ഡിസ്ട്രിക്റ്റുകളിലെ പല ഭാഗങ്ങളെയും ഉൾക്കൊള്ളുന്നതാണ്. ഹറമിനടുത്ത മുദ്ദഇ, ശാമിയ, ഖറാറ എന്നീ ഡിസ്ട്രിക്റ്റുകൾ ഇതിലുൾപ്പെടും. കിഴക്ക് ഭാഗത്ത് നിന്ന് ചന്ദ്രക്കല ആകൃതിയിൽ ആരംഭിക്കുന്ന വികസനം പടിഞ്ഞാറ് ശുബൈയ്ക്കയിലെ ഖാലിദ് ബ്‌നു വലീദ് റോഡ് വരെയും അൽമുദ്ദഇ, അബൂസുഫ്‌യാൻ, റാഖൂബ, ശാമിയയിലെ അബ്ദുല്ലാഹിബ്‌നു സുബൈർ റോഡുകളും കടന്ന് ജബലുൽ കഅബ വരെ നീളുന്നതാണ്.

പ്രമാണം:Aerial View of Abraj Al Bait Under Construction.jpg
വളരെ വേഗത്തിൽ വികസന പ്രവർത്തനങ്ങൾ നടന്നു കൊണ്ടിരിക്കുന്ന മക്കയുടെ ദൃശ്യം

നിലവിലുള്ള മെട്രോ റെയിൽവേ പദ്ധതി മക്ക പട്ടണത്തിന്റെ മുഴുവൻ ഭാഗങ്ങളെയും ബന്ധിപ്പിക്കുന്നുണ്ട്. ഇതിനു വേണ്ടി 180 കി. മീറ്ററിൽ നാല് ട്രാക്കുകളോട് കൂടിയ മെട്രോപാത നിർമ്മിക്കാനാണ് പദ്ധതി. 88 സ്‌റ്റേഷനുകളുണ്ടാകും. മക്കയുടെ പടിഞ്ഞാറ് ഭാഗത്ത് സ്‌റ്റേഷനോട് കൂടിയ മദീന- ജിദ്ദ- മക്ക പട്ടണങ്ങളെ ബന്ധിപ്പിക്കുന്ന അൽ ഹറമൈൻ റെയിൽവേ, ജംറയുടെ കിഴക്ക് അവസാനിക്കുന്ന അൽമശാഇർ റെയിൽവേ എന്നിവയുടെ നിർമ്മാണം പൂർത്തിയായിട്ടുണ്ട്. ഈ രണ്ട് പദ്ധതികളെയും ഹറമുമായി ബന്ധിപ്പിക്കുകയാണ് ലക്ഷ്യമിടുന്നത്. ഏറ്റവുമൊടുവിലത്തെ കണക്കെടുപ്പ് അനുസരിച്ച് മക്കയിലെ ജനസംഖ്യ1.8 ദശലക്ഷത്തിലധികമാണ്. അടുത്ത 20 വർഷത്തിനുള്ളിൽ അത് 2.5 ദശലക്ഷം കവിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനുപുറമെ ഒരോ വർഷവും 20 ലക്ഷത്തിനകം ആളുകൾ ഹജ്ജിനും അഞ്ച് ദശലക്ഷത്തോളം പേർ ഉംറക്കും എത്തുന്നുണ്ട്. ഇവരുടെ യാത്രാ നടപടികൾ എളുപ്പമാക്കാൻ മെട്രോ സഹായിക്കും[5]. കിങ് അബ്ദുല്ല ഹറം വടക്കേ മുറ്റ വികസനപദ്ധതിയുടെ ഭാഗമായി മദീനയിലുള്ളത് പോലെ മക്ക ഹറം മുറ്റങ്ങളിൽ തണലിടുന്ന കുടകളും ഹെലിപാഡും നിർമ്മിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. എട്ട് വലിയ കുടകളും 42 ചെറിയ കുടകളും രണ്ട് ഹെലിപാഡുകളാണ് നിർമ്മിക്കുന്നത്. വലിയ കുടകൾ 53x53 മീറ്ററും ചെറിയ കുടകൾ 25x25 മീറ്റർ അളവിലുമുള്ളതാണ്. നൂതന സംവിധാനത്തിൽ ആകർഷകമായ രീതിയിലാണ് കുടകൾ സ്ഥാപിക്കുന്നത്. കിങ് അബ്ദുല്ല ഹറം വികസനപദ്ധതിയും പ്രഥമ സൗദി ഹറം വികസനവും തമ്മിൽ ബന്ധിപ്പിക്കുന്ന പദ്ധതിയിൽ നാല് പാലങ്ങളുണ്ട്. അഞ്ചാമത്തേത് കിങ് അബ്ദുല്ല ഹറം വികസന പദ്ധതിയെ സഫാ-മർവയുമായി (മസ്അ) ബന്ധിപ്പിക്കുന്നതാണ്.

നിലവിലെ ഹറമിന്റെ വാസ്തുശിൽപ ചാരുതക്ക് സമാനമായ രീതിയിലാണ് പുതിയ വികസനപദ്ധതികളും നടപ്പിലാക്കുന്നത്. തീർഥാടകർക്ക് വെള്ളം കുടിക്കാനുള്ള ടാപ്പുകൾ, മാലിന്യം നീക്കം ചെയ്യുന്നതിനുള്ള നൂതന സംവിധാനം, ഇലക്ട്രിക് ലിഫ്റ്റുകൾ, കോണികൾ, മികച്ച എയർ കണ്ടീഷനിങ്-ലൈറ്റ് സംവിധാനങ്ങൾ, സുരക്ഷ നിരീക്ഷണത്തിനാവശ്യമായ സംവിധാനങ്ങൾ തുടങ്ങി തീർഥാടകർക്കാവശ്യമായ എല്ലാ സേവനങ്ങളും ലഭ്യമാകുന്ന തരത്തിലാണ് പദ്ധതികൾ നടപ്പിലാക്കുന്നത്. പുതിയ ഹറം വികസനം പൂർത്തിയാകുന്നതോടെ 15 ലക്ഷം പേർക്ക് കൂടി നമസ്കരിക്കാനുള്ള സൗകര്യമുണ്ടാകും. 75000 ചതു.മീറ്റർ സ്ഥലത്ത് വെള്ള ടാങ്ക്, എയർകണ്ടീഷനിങ് കേന്ദ്രം, മാലിന്യസംസ്കരണ പ്ളാൻറ് എന്നിവയും പദ്ധതിക്ക് കീഴിൽ ഉൾപ്പെടുന്നുണ്ട്. വിവിധ ഭാഗങ്ങളിലായി 15000·ൽ അധികം കക്കൂസുകൾ നിർമ്മിക്കുന്നുണ്ട്. ഏതു ഭാഗത്തു നിന്നും തീർഥാടകർക്ക് എത്തിപ്പെടാൻ കഴിയുന്ന സ്ഥലങ്ങളിലാണ് ഇവ നിർമ്മിക്കുന്നത്. ഉത്തൈബിയ, ജർവൽ, ജബലുൽ കഅബ എന്നിവിടങ്ങളിൽ നിന്ന് കാൽനടയായി ഹറമിന്റെ വടക്ക് മുറ്റത്ത് എളുപ്പത്തിൽ എത്താൻ സഹായിക്കുന്ന നാല് തുരങ്കങ്ങളുടെ നിർമ്മാണം പൂർത്തിയായി കൊണ്ടിരിക്കുന്നു.

മക്കയുടെ അതിർത്തികൾ

തിരുത്തുക

കഅ‌ബയ്‌ക്ക്‌ ചുറ്റുമുള്ള പള്ളിയാണ്‌ മസ്ജിദുൽ ഹറാം. ഹറം എന്നറിയപ്പെടുന്ന കഅ‌ബക്ക്‌ ചുറ്റുമുള്ള ഹറം മേഖല ഇബ്രാഹിം നബിയുടെ കാലം മുതലേ അറിയപ്പെട്ടതാണ്‌. മക്കാ വിജയത്തിന്‌ ശേഷം മുഹമ്മദ്‌ നബി ഹറം മേഖലയുടെ അതിർത്തികൾക്ക്‌ പ്രത്യേക അടയാളമിടാൻ നിർദ്ദേശിച്ചിരുന്നു. അന്ന്‌ മലകളും കുന്നുകളുമായിരുന്നു അടയാളങ്ങൾ. പിന്നീട്‌ വന്ന പല പ്രധാനികളും ഭരണകർത്താക്കളും ഹറമിന്റെ പരിധിയെവിടെയാണെന്ന്‌ ജനങ്ങളറിയാൻ വേണ്ടി അടയാളങ്ങൾ പുതുക്കിക്കൊണ്ടിരുന്നു. അവസാനമായി സൗദി അറേബ്യയുടെ മുൻ ഭരണാധികാരി ഫഹദ് രാജാവ് പ്രമുഖ പണ്ഢിതസഭയുടെ നിർദ്ദേശപ്രകാരം ഏറ്റവും വ്യക്തമായ അടയാളങ്ങൾ ഹറം അതിർത്തികളിൽ സ്ഥാപിച്ചിരിക്കുന്നു. വിശുദ്ധ ഹറമിന്റെ അതിർത്തി ഏറ്റവും കൂടുതൽ അകന്നു നിൽക്കുന്നത് പടിഞ്ഞാറു ഭാഗത്തുകൂടി ജിദ്ദ വഴി മക്കയിലേക്ക് പ്രവേശിക്കുന്നിടത്താണ്. പ്രസ്തുത അതിർത്തിയിൽ നിന്ന് കഅബയിലേക്ക് പതിനെട്ട് മൈൽ ദൂരമാണുള്ളത്. ജിദ്ദയിൽ നിന്നും മക്കയിലേക്കുള്ള എക്സ്പ്രസ്സ്‌ റോഡിൽ പെട്ട ഈ സ്ഥലത്തിന് ഹുദൈബിയ എന്നും ശുമൈസി എന്നും പേരുണ്ട്. ഇന്ന് ‌സൗദി അറേബ്യൻ ഭരണകൂടം കൂറ്റൻ കാലുകളിൽ വലിയ ബോർഡുകൾ സ്ഥാപിച്ച്‌ അറബിയിലും ഇംഗ്ലീഷിലും വ്യക്തമായി എഴുതി വെച്ചിട്ടുണ്ട്. വളരെ ദൂരെ നിന്ന്‌ പോലും കാണാൻ കഴിയുന്ന വിധത്തിലാണ്‌ ഇവ സ്ഥാപിച്ചത്‌. ഏകദേശം 550 ചതുരശ്ര കിലോമീറ്റർ ആണ്‌ ഹറം മേഖലുടെ വിശാലത[6].

ഹറം മേഖലയുടെ പ്രധാന അതിർത്തികളായി കണക്കാക്കുന്ന സ്ഥലങ്ങൾ ഇവയാണ്‌:

  • തൻഈം

മക്കയുടെ വടക്കുഭാഗത്തുള്ള മസ്‌ജിദ്‌ ആഇശ നിലകൊള്ളുന്ന തൻഈം എന്ന സ്ഥലം. ഇവിടെ നിന്ന്‌ കഅബയിലേക്ക്‌ 7.5 കിലോമീറ്ററാണ്‌. ഇതാണ്‌ കഅബയോട്‌ ഏറ്റവും അടുത്ത അതിർത്തി. ഹറം അതിരുകളിൽ ഏറ്റവും ദൂരം കുറഞ്ഞ തൻഈം പ്രദേശത്തേക്കാണ് അധികമാളുകളും മക്കയിൽ നിന്നും ഉംറക്ക് ഇഹ്റാം ചെയ്യാനുദ്ദേശിച്ച് പോകാറുള്ളത്. അവിടെ മസ്ജിദ് ആഇശ എന്ന പേരിൽ വിശാലമായ പള്ളിയും കുളിക്കാനും മറ്റുമുള്ള സൌകര്യങ്ങളുമുണ്ട്.

  • ജിഅറാന

ഹറമിന്റെ മറ്റൊരു അതിർത്തിയാണ്‌ ജിഅറാന. ഇവിടെ നിന്ന്‌ 22 കിലോമീറ്റർ ദൂരമാണ്‌ കഅ‌ബയിലേക്ക്‌. ബനൂതമീം കുടുംബത്തിലെ ഒരു സ്‌ത്രീയുടെ പേരാണിത്‌. കഅ‌ബയുടെ വടക്ക്‌ പടിഞ്ഞാറുഭാഗത്ത്‌ ഇതിന്റെ തൊട്ടടുത്തുള്ള ശരീഫിൽ നിന്ന്‌ ഇപ്പോൾ നേരിട്ട്‌ ഒരു റോഡ്‌ മക്കാ പട്ടണത്തിലേക്കുണ്ട്‌. ആയിരം പേർക്ക്‌ നമസ്‌കരിക്കാനുള്ള ഒരു പള്ളി ഇവിടെയുണ്ട്‌. ജിഅറാന എന്ന സ്ഥലത്ത് പോയാണ് മുഹമ്മദ്‌ നബി ഉംറക്ക് ഇഹ്റാം ചെയ്തത്. അതിനാൽ ഏറ്റവും നല്ലത് അവിടെ വെച്ച് ഇഹ്റാം ചെയ്യുന്നതാണ്.

  • ഹുദൈബിയ

മക്കയുടെയും ജിദ്ദയുടെയും ഇടയിലുള്ള ഹറം മേഖലയ്‌ക്ക്‌ പുറത്തായി നില്‌ക്കുന്ന ഒരു സ്ഥലമാണ്‌ ഹുദൈബിയ. അവിടെയുണ്ടായിരുന്ന ഒരു കിണറിന്റെ പേരാണ്‌ ഹുദൈബിയ. ഇപ്പോൾ ഈ സ്ഥലത്തിന്‌ സുമേശിയെന്നാണ്‌ പേര്‌. ഇവിടെ നിന്ന്‌ 24 കിലോമീറ്ററാണ്‌ മക്കാ പട്ടണത്തിലേക്ക്‌. ജിദ്ദയുടെയും മക്കയുടെയും ഇടയിലുള്ള പ്രധാന ചെക്ക്‌പോസ്റ്റ്‌ സുമേശിയിലാണ്‌. ഹിജ്‌റ 6ൽ നടന്ന പ്രശസ്‌തമായ രിദ്‌വാൻ പ്രതിജ്ഞ ഹുദൈബിയയിൽ വെച്ചായിരുന്നു. ഹുദൈബിയ സന്ധി ഇസ്‌ലാമിക ചരിത്രത്തിലെ ഒരു സുപ്രധാന വഴിത്തിരിവായിരുന്നു. അവിടെയുള്ള ഒരു വൃക്ഷത്തിന്റെ ചുവട്ടിൽ വെച്ചായിരുന്നു മുഹമ്മദ്‌ നബി പ്രതിജ്ഞയെടുത്തത്‌.

  • നഖ്‌ല

മറ്റൊരു അതിർത്തി മക്കയുടെയും ത്വാഇഫിന്റെയും ഇടയിലുള്ള നഖ്‌ലയാണ്‌. കഅബയുടെ വടക്ക്‌ സ്ഥിതിചെയ്യുന്ന നഖ്‌ല യമാനിയുടെയും കിഴക്ക്‌ സ്ഥിതിചെയ്യുന്ന നഖ്‌ല ശാമിയുടെയും ഒന്നിച്ചുള്ള കേന്ദ്രമാണ്‌ നഖ്‌ല. മസ്‌ജിദുൽ ഹറാമിൽ നിന്നും 45 കിലോമീറ്റർ ദൂരത്താണ്‌ ഈ സ്ഥലം. മുഹമ്മദ്‌ നബിയുടെ പ്രശസ്‌തമായ താഇഫ് യാത്രയുമായി നഖ്‌ല ബന്ധപ്പെട്ടിരിക്കുന്നു. പ്രവാചകത്വത്തിന്‌ ശേഷം മക്കയിലെ ഖുറൈശികളുടെ ഉപദ്രവത്തിൽ നിന്നും രക്ഷ കിട്ടാൻ തന്റെ കുടുംബങ്ങളുള്ള ത്വാഇഫിലേക്ക്‌ പോയി നിരാശനായി മടങ്ങുമ്പോൾ പ്രവാചകൻ വഴിമധ്യേ നഖ്‌ലയിൽ താമസിച്ചിരുന്നു. കൂടാതെ ഇസ്‌ലാമിക ചരിത്രത്തിലെ ഒരുപാട്‌ സംഭവങ്ങൾക്ക്‌ ഈ സ്ഥലം സാക്ഷിയായിട്ടുണ്ട്‌.

  • അറഫ

വിശുദ്ധ ഹറം മേഖലയുടെ മറ്റൊരു അതിർത്തി അറഫയാണ്‌. ഹജ്ജ്‌ തീർത്ഥാടകർ നിർബന്ധമായും ഒരു ദിവസം പ്രഭാതത്തിനും സൂര്യാസ്‌തമയത്തിനുമിടയിൽ കഴിച്ചുകൂട്ടേണ്ട പ്രദേശമാണിത്‌. കഅബയിൽ നിന്‌ 18 കിലോമീറ്റർ ദൂരത്താണ്‌ ഈ സമതല പ്രദേശം. മൂന്നരലക്ഷം പേർക്ക്‌ നമസ്‌കരിക്കാൻ സൗകര്യമുള്ള വിശാലമായ മസ്‌ജിദ്‌ നമിറ ഇവിടെയാണ്‌. ഹറം പരിധിക്ക്‌ പുറത്താണ്‌ അറഫാ പ്രദേശം. അദാത്ത്‌ ലബൻ എന്ന തെക്ക്‌ ഭാഗത്തുള്ള സ്ഥലമാണ്‌ ഹറമിന്റെ മറ്റൊരു അതിർത്തി. മസ്‌ജിദുൽ ഹറാമിൽ നിന്നും 16 കിലോമീറ്റർ ദൂരത്താണിത്‌. ഇന്ന്‌ ഈ സ്ഥലത്തിന്‌ ഉഖൈശിയ്യ എന്നാണ്‌ പേര്‌. ആ ഭാഗത്തുണ്ടായിരുന്ന ഒരു നാട്ടുരാജാവായ ഇബ്‌നു ഉഖൈശിന്റെ പേരിലാണ്‌ ഇപ്പോൾ ഈ സ്ഥലം അറിയപ്പെടുന്നത്‌[7].

മക്ക ക്ലോക്ക് ടവർ

തിരുത്തുക
പ്രധാന ലേഖനം: അബ്രാജ് അൽ ബൈത് ടവർ
പ്രമാണം:Clock tower makkah.jpg
മക്ക ക്ലോക്ക് ടവർ
പ്രമാണം:Clock tower02.jpg
ക്ലോക്ക് ടവറിന്റെ പിൻവശം

ലോകത്തിലെ ഏറ്റവും വലിയ സമയഗോപുരമാണ് മക്ക ക്ലോക്ക് ടവർ[8]. മക്കയിൽ മസ്ജിദുൽ ഹറമിനോട് ചേർന്നുള്ള അബ്രാജ് അൽബൈത്ത് ടവറിലാണ് (മക്ക റോയൽ ക്ലോക്ക് ടവർ). ബുർജ് ഖലീഫ കഴിഞ്ഞാൽ ലോകത്ത് രണ്ടാം സ്ഥാനവും ഈ കെട്ടിടത്തിനാണ്. ലണ്ടൻ ടവറിലുള്ള ബിഗ് ബൻ വാച്ചിന്റെ ആറിരട്ടി വലിപ്പമാണ് മക്ക ടവർ വാച്ചിനുള്ളത്. പകൽവെട്ടത്തിൽ സ്വർണനിറത്തിൽ കാണപ്പെടുന്ന ഘടികാരങ്ങളും ചന്ദ്രക്കലയും രാത്രിവെളിച്ചത്തിൽ ഹരിതപ്പകർച്ച നേടും. ഘടികാരമുഖം രാത്രിയിൽ പ്രകാശമാനമാക്കുന്നതിന് എട്ടു ലക്ഷം എൽ.ഇ.ഡി. ബൾബുകൾ സ്ഥാപിച്ചിട്ടുണ്ട്. ടവറിന്റെ നാലു വശത്തുമുള്ള ക്ലോക്കുകളിൽ രണ്ടെണ്ണത്തിന് 80 മീറ്റർ ഉയരവും 65 മീറ്റർ വീതിയും 35 മീറ്റർ വ്യാസവുമുണ്ട്. മറ്റ് രണ്ട് ക്ലോക്കുകളുടെ വ്യാസം 25 മീറ്ററാണ്. 400 മീറ്ററിലധികം ഉയരത്തിലുള്ള ക്ലോക്ക് മക്കയിലെ മുഴുവൻ ജില്ലകളിൽ നിന്നുംകാണാനാകും. ജർമ്മനി, സ്വിറ്റ്സർലാന്റ് എന്നിവിടങ്ങളിൽ നിന്നുള്ള എഞ്ചിനീയർമാരും യൂറോപ്പിൽ നിന്നുള്ള വിദഗ്ദ്ധരുമാണ് രൂപകൽപനയും നിർമ്മാണവും പൂർത്തിയാക്കിയത്. ഇടിമിന്നലേൽക്കാതിരിക്കാനുള്ള പ്രത്യേക സംവിധാനവും ഒരുക്കിയിട്ടുണ്ട്. ഏഴു കിലോമീറ്റർ അകലെ നിന്നുവരെ ഗോപുരം കാണാൻ സാധിക്കും. മക്ക റോയൽ ക്ലോക്ക് ടവർ 2011-ൽ ആണ് പൂർണമായും പ്രവർത്തനക്ഷമമായത്. അതോടെ ഗ്രീനിച്ച് മീൻ ടൈമിനു (ജി.എം.ടി) പകരമായി മക്ക മീൻടൈമും (എം.എം.ടി) നിലവിൽ വന്നു[9].

ടൂറിസവും വിനോദവും

തിരുത്തുക

ഹജ്ജ് ഉംറ തീർഥാടകരെ ആശ്രയിച്ചു മാത്രമാണ് ഇവിടെ ടൂറിസം രംഗം നില നിൽക്കുന്നത്. ഹജ്ജ് ഉംറ തീർഥാടകരെ താമസിപ്പിക്കാൻ ഉദ്ദേശിക്കുന്ന കെട്ടിടങ്ങൾ ലൈസൻസിനായി ടൂറിസംവകുപ്പ് വെബ്സൈറ്റിൽ റജിസ്റ്റർ ചെയ്യണം. 2013-ലെ കണക്ക് പ്രകാരം മക്കയിൽ 644 താമസ കേന്ദ്രങ്ങൾ ടൂറിസം ലൈസൻസുള്ളതുണ്ട്. ഇതിൽ 15 ലക്ഷത്തോളം പേരെ ഉൾകൊള്ളാനാകും വിധം 123500 റൂമുകളുണ്ട്. ലൈസൻസുള്ള ഹോട്ടലുകളുടെ എണ്ണം 564 ആണ്. ഇതിൽ 19 എണ്ണം ഫൈവ് സ്റ്റാറും 17 എണ്ണം ഫോർസ്റ്റാറും 117 എണ്ണം ത്രീസ്റ്റാറും 104 എണ്ണം റ്റൂസ്റ്റാറും ഗണത്തിൽപ്പെടും. കൂടാതെ 80 ലൈസൻസുള്ള ഫർണിഷ്ഡ് അപാർട്ട്മെൻറുകളും മക്കയിലുണ്ട്. തീർത്ഥാടനത്തിനൊപ്പം വിനോദത്തിനുതകുന്ന നിരവധി പൂന്തോട്ടങ്ങളും പാർക്കുകളും ഉൾകൊള്ളുന്ന പ്രദേശമാണ് മക്ക. കുട്ടികൾക്ക് കളിക്കാനും വിനോദത്തിനുമായി നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ 193 പാർക്കുകളും പൂന്തോട്ടങ്ങളും ഉണ്ട്. നഗര സൌന്ദര്യവൽക്കരണ പദ്ധതിയിൽ ഉൾപ്പെടുത്തി പുതിയതായി അൽ നവാരിയ ഗാർഡൻ എന്ന പേരിൽ ഒരു വലിയ പദ്ധതി ആവിഷ്കരിച്ചിട്ടുണ്ട്ഉദ്ധരിച്ചതിൽ പിഴവ്: തുറക്കാനുള്ള <ref> ടാഗിൽ പിഴവുണ്ട് അല്ലെങ്കിൽ പേരിൽ കുഴപ്പമുണ്ട്. ചൂട് കാലത്ത് രാത്രി സമയങ്ങളിൽ പാർക്കുകളിൽ ആളുകൾ കൂടുതലായി എത്തുന്നു.

കഠിനമായ ചൂടും ഭൂമിശാസ്ത്രപരമായ വെല്ലുവിളികളും കാരണം ചെടികളും മൃഗങ്ങളും അപൂർവമായി മാത്രമേ മക്കയിൽ കാണപ്പെടുന്നുള്ളൂ. പ്രകൃതി സംരക്ഷണത്തിന്റെയും നഗരസൌന്ദര്യ വൽക്കരണത്തിന്റെയും ഭാഗമായി മക്ക നഗരസഭ പലവിധത്തിലുള്ള അക്കേഷ്യകളും ഈന്തപ്പനകളും ചെറിയ ചെടികളും എല്ലായിടത്തും വെച്ച് പിടിപ്പിച്ചിട്ടുണ്ട്. വന്യ മൃഗങ്ങളായ കാട്ടുപൂച്ച, ചെന്നായ, കാട്ടുനായ, കുറുക്കൻ, കീരി എന്നിവയെ മക്കയിലെ ജനവാസമില്ലാത്ത പർവതങ്ങളിൽ കാണാംഉദ്ധരിച്ചതിൽ പിഴവ്: തുറക്കാനുള്ള <ref> ടാഗിൽ പിഴവുണ്ട് അല്ലെങ്കിൽ പേരിൽ കുഴപ്പമുണ്ട്.

കായിക രംഗം

തിരുത്തുക

1945-ൽ സ്ഥാപിതമായ അൽ-വഹ്ദ ക്ലബ്‌ ആണ് മക്കയിലെ കായിക മേഖലയിൽ പ്രവർത്തിക്കുന്ന പ്രമുഖ ക്ലബ്‌. മക്കയിലെ സാമൂഹിക, സാംസ്കാരിക മേഖലകളിലും അൽ-വഹ്ദ ക്ലബ്‌ പ്രവർത്തിക്കുന്നുണ്ട്. മറ്റു സൗദി നഗരങ്ങളിലേതു പോലെ ഫുട്ബോൾ തന്നെയാണ് മക്കയിലെയും പ്രധാന കായിക മത്സരം.38,000 പേരെ ഉൾക്കൊള്ളാവുന്ന കിംഗ്‌ അബ്ദുൽ അസീസ്‌ സ്റ്റേഡിയം ആണ് മക്കയിലെ വലിയ സ്റ്റേഡിയംഉദ്ധരിച്ചതിൽ പിഴവ്: തുറക്കാനുള്ള <ref> ടാഗിൽ പിഴവുണ്ട് അല്ലെങ്കിൽ പേരിൽ കുഴപ്പമുണ്ട്.

സുരക്ഷാ സംവിധാനം

തിരുത്തുക
പ്രമാണം:Jamarat Bridge in Mina.JPG
തീർത്ഥാടകരുടെ സുരക്ഷയ്ക്ക് വേണ്ടി അഞ്ചു നിലകളിൽ നിർമ്മിച്ച ജംറ

ഹജ്ജ്- ഉംറ കർമങ്ങൾക്ക് വേണ്ടി ലോക രാജ്യങ്ങളിൽ നിന്നും വരുന്ന വിശ്വാസികൾക്ക് സുരക്ഷയൊരുക്കുന്നതിനു വേണ്ടി അത്യന്താധുനിക സംവിധാനങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. മക്കയിലെ അടിയന്തര സേവനത്തിനായി പ്രതിരോധ മന്ത്രാലയം ഹോയ്‌സർ ഇനം ഹെലികോപ്റ്ററുകൾ ഉപയോഗിക്കുന്നുണ്ട്. തീകെടുത്തുന്നതിനും, അടിയന്തര ആരോഗ്യ സേവനം നടത്തുന്നതിനുമാണ് പ്രധാനമായും ഇത്തരം ആധുനിക ഇനം ഹെലികോപ്റ്ററുകൾ ഉപയോഗിക്കുന്നത്. തിരക്കുള്ള സമയങ്ങളിൽ മക്കയിലേക്ക് എത്തുന്ന എല്ലാ റോഡുകളിലും ഹറമിനടുത്തും സുരക്ഷാ ട്രാഫിക് നിരീക്ഷണത്തിനായി ഇത്തരം ഹെലികോപ്റ്ററുകൾ ചുറ്റിക്കറങ്ങി കൊണ്ടിരിക്കും. ആധുനിക സംവിധാനങ്ങളോടു കൂടിയ ഈ ഹെലികോപ്റ്ററുകൾ ഏത് പ്രതികൂല കാലാവസ്ഥയിലും പറക്കാൻ കഴിയുന്നവയാണ്. നൂതന വയർലസ് സംവിധാനവും ഇരുട്ടിൽ കാണാൻ കഴിയുന്ന ക്യാമറ സംവിധാനങ്ങളും ഇവക്കുണ്ട്. ഹറമിനടുത്ത് സുരക്ഷാ ട്രാഫിക് നിരീക്ഷണത്തിനും ടവറുകളിലെ അടിയന്തര സേവനത്തിനും ആംബുലൻസ് സേവനത്തിനുമെല്ലാം ഇത്തരം ഹെലികോപ്റ്ററുകൾ ആണ് ഉപയോഗിക്കുന്നത്. കൂടാതെ പുണ്യസ്ഥലങ്ങൾക്കിടയിലെ തീർത്ഥാടകരുടെ പോക്കുവരവുകൾ നിരീക്ഷിക്കുന്നതിന് രാത്രിയിലും നിരീക്ഷണം നടത്താൻ കഴിയുന്ന അത്യാധുനിക സങ്കേതിക സംവിധാനങ്ങളോട് കൂടിയ എസ്-92 വിമാനങ്ങളും ഉപയോഗിക്കുന്നുണ്ട്. വെള്ളപ്പൊക്കം പോലുള്ള അടിയന്തര ഘട്ടങ്ങളിലെ രക്ഷാ പ്രവർത്തനത്തിന് സിവിൽ ഡിഫെൻസിന് കീഴിൽ മിനായിൽ വിവിധ യൂണിറ്റുകൾ പ്രവർത്തിക്കുന്നു. വെള്ളത്തിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്താനും തെരച്ചിൽ നടത്താനും പ്രാപ്തരായ വിദഗ്ദ്ധർ ഉൾക്കൊള്ളുന്നതാണ് ഈ യൂണിറ്റുകൾ. ഇവർക്കാവശ്യമായ ബോട്ടുകളും മറ്റ് ഉപകരണങ്ങളും സിവിൽ ഡിഫൻസ് മിനയിൽ പ്രത്യേകമായി തന്നെ ഒരുക്കാറുണ്ട്‌[10].

റമദാനിലെ തിരക്ക് നിയന്ത്രിക്കുന്നതിനു വേണ്ടി പൊലീസിനു പുറമെ സുരക്ഷാ കാര്യങ്ങൾ ശ്രദ്ധിക്കുന്നതിനായി ഉംറ സേനയും രംഗത്തുണ്ടാകാറുണ്ട്. അടിയന്തരഘട്ടം നേരിടുന്നതിനു വിവിധ ഗവൺമെന്റ് വകുപ്പുകളുമായി സഹകരിച്ചു എകീകൃത കൺട്രോൾ റൂം പ്രവർത്തിക്കുന്നു. ഹറമിലേക്കുള്ള തീർത്ഥാടകരുടെ പോക്കുവരവുകൾ എളുപ്പമാക്കുന്നതിന് റോഡുകളിൽ കൂടുതൽ ചെക്‌പോയിന്റുകൾ സ്ഥാപിക്കാറുണ്ട്. ഹറമിനടുത്ത റോഡുകളിലെ തിരക്ക് കുറക്കുന്നതിന്റെ ഭാഗമായി നമസ്‌കാരത്തിന്റെ മുമ്പും ശേഷവും ഓരോ മണിക്കൂർ ഹറമിനടുത്തേക്ക് വാഹനങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തും. വെള്ളിയാഴ്ച ജുമുഅക്ക് മുമ്പ് ഒരു മണിക്കൂറും ശേഷം രണ്ട് മണിക്കൂറുമായിരിക്കും വാഹന നിയന്ത്രണം. ഹറം പരിസരം, തീർത്ഥാടകർ കടന്നുപോകുന്ന റോഡുകൾ, ടവറുകൾ, താമസകേന്ദ്രങ്ങൾ, പവർ സ്‌റ്റേഷനുകൾ, തുരങ്കങ്ങൾ, പാർക്കിങ് കേന്ദ്രങ്ങൾ തുടങ്ങിയ സ്ഥലങ്ങളിൽ നിരീക്ഷണം ശക്തിപ്പെടുത്താറുണ്ട്[11]. വഴികളിലെ ഇരുത്തവും കിടത്തവും തടയുക, തീർഥാടകർക്ക് മാർഗദർശനം നൽകുക, ബോർഡുകളും മാപ്പുകളും സ്ഥാപിക്കുക, ഹജ്ജ് സംബന്ധമായ പുസ്തകങ്ങളും ഗൈഡുകളും വിതരണം ചെയ്യുക തുടങ്ങിയവയെല്ലാം സുരക്ഷാ സംവിധാനത്തിന്റെ ഭാഗമായി നടക്കുന്നു.

പ്രവേശനം

തിരുത്തുക
 
റിയാദ്-മക്ക റോഡ്‌

മക്കയിലേക്ക് മുസ്ലിംകൾക്ക് മാത്രമാണ് പ്രവേശനമുള്ളത് ഉദ്ധരിച്ചതിൽ പിഴവ്: തുറക്കാനുള്ള <ref> ടാഗിൽ പിഴവുണ്ട് അല്ലെങ്കിൽ പേരിൽ കുഴപ്പമുണ്ട്. മറ്റു സ്ഥലങ്ങളിൽ നിന്നും വരുന്ന വാഹനങ്ങൾ മക്കക്കടുത്തുള്ള പ്രവേശന കവാടത്തിൽ വെച്ച് സൗദി പാസ്പോർട്ട് വിഭാഗത്തിന്റെ കർശനമായ പരിശോധനക്ക് ശേഷമാണ് കടത്തി വിടുന്നത്. അഭ്യന്തര തീർത്ഥാടകരിൽ തസ്രീഹ് (അനുമതി പത്രം) ലഭിച്ചവർക്ക് മാത്രമാണ് ഹജ്ജിനു മക്കയിലേക്ക് പ്രവേശനമുള്ളത്‌. അഞ്ചു വർഷത്തിൽ ഒരിക്കൽ മാത്രമാണ് ഹജ്ജ് അനുമതി പത്രം ലഭിക്കുക. ചെക്ക്പോസ്റ്റുകളിൽ തസ്രീഹ്, ഇഖാമ(താമസ രേഖ) എന്നിവ വ്യാജമാണോ എന്ന് പരിശോധിക്കാൻ അത്യാധുനിക ഉപകരണങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്. ഹജ്ജ് വേളയിൽ മക്കയിൽ വിവിധ ജോലികളിലേർപ്പെടുന്നവർ അതിനായുള്ള അനുമതി പത്രം നേടിയിരിക്കണം. പുണ്യസ്ഥലങ്ങളിലേക്കുള്ള അവരുടെ പ്രവേശനം, ജോലി എന്നിവ എളുപ്പമാക്കുന്നതിനാണ് സൗദി ഹജ്ജ് അനുമതി പത്ര വിഭാഗം ഈ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. കരാർ അടിസ്ഥാനത്തിലുള്ള ജോലിക്കാണോ കച്ചവട ആവശ്യത്തിനാണോ തുടങ്ങി പുണ്യ സ്ഥലങ്ങളിലേക്ക് പ്രവേശിക്കാനുള്ള കാരണങ്ങൾ സ്പോൺസറുടെ ഉത്തരവാദിത്തത്തിൽ അനുമതി പത്രത്തിൽ വ്യക്തമാക്കണം. കൂടാതെ ജോലിക്ക് നിയമിക്കപ്പെടുന്ന ആൾ ഇഹ്റാമിൽ പ്രവേശിക്കാനും പാടില്ല. ചെക്പോസ്റ്റുകളിൽ പിടികൂടി തിരിച്ചയച്ച നിയമലംഘകരും നുഴഞ്ഞുകയറ്റക്കാരുമായ തീർഥാടകർക്കെതിരെ ആഭ്യന്തര മന്ത്രാലയം ഇൻവെസ്റ്റിഗേഷൻ ആൻറ് പ്രോസിക്യൂഷന് മുമ്പാകെ ഹാജരാക്കി നിയമാനുസൃത ശിക്ഷാനടപടികൾ കൈക്കൊള്ളുംഉദ്ധരിച്ചതിൽ പിഴവ്: തുറക്കാനുള്ള <ref> ടാഗിൽ പിഴവുണ്ട് അല്ലെങ്കിൽ പേരിൽ കുഴപ്പമുണ്ട്.

 
മക്കയുടെ കിഴക്ക് ഭാഗത്ത് നിന്നും വരുന്ന ഹജ്ജ് ഉമ്ര യാത്രികരുടെ മീകാത്തായ യലംലം മസ്ജിദ്

വിദേശത്തു നിന്നും വരുന്നവർ അംഗീകൃത ഏജൻസികളിൽ നിന്നും ഹജ്ജ്-ഉംറ വിസകൾ തരപ്പെടുത്തണം.അംഗീകൃത ഏജൻസികളും ഉപ ഏജൻസികളും ഹജ്ജ് - ഉംറ സേവനങ്ങൾ നൽകുന്നുണ്ട്. സൗദി അറേബ്യൻ അധികാരികളിൽ നിന്നും അനുമതി പത്രം നേടിയ ഏജൻസികളാണ് അംഗീകൃത ഏജൻസികൾ. അംഗീകാരമുള്ള ഏജൻസികളിൽ നിന്നും വിസ തരപ്പെടുത്തി നൽകുന്നവരാണ് ഉപ ഏജന്റുമാർ. തീർഥാടനത്തിനു പോകാൻ അവരവരുടെ പാസ്പോർട്ടുകൾ ഏജൻസികൾക്ക് നൽകി അതതു രാജ്യങ്ങളിലെ സൗദി നയതന്ത്ര കാര്യാലയങ്ങളിൽ വിസ മുദ്രണം ചെയ്യണം.തുടർന്ന് തീർഥാടകർക്കുള്ള എല്ലാ നടപടി ക്രമങ്ങളും പാലിച്ചു കൊണ്ട് യാത്ര ചെയ്യണം. മക്കയിലേക്കുള്ള തീർഥാടകർ ജിദ്ദ വിമാനത്താവളത്തിൽ ഇറങ്ങി റോഡ്‌ മാർഗ്ഗം ആണ് മക്കയിലെത്തുന്നത്[12].

വാർത്താ വിനിമയ സംവിധാനം

തിരുത്തുക
 
ഹജ്ജ് സംപ്രേഷണം നടത്തുന്ന വാർത്താ സംഘം

ഹിജാസ് കാലഘട്ടത്തിൽ ഹാഷിമീ ഭരണ കാലത്താണ് മക്കയിൽ ആദ്യമായി പരിമിതമായ രീതിയിൽ റേഡിയോ സംപ്രേഷണം തുടങ്ങുന്നത്. പിന്നീട് രണ്ടാം ലോക മഹാ യുദ്ധാനന്തരം മക്കയിലെ ഹജ്ജ് തീർഥാടനം റേഡിയോയിൽ സംപ്രേഷണം ചെയ്തു കൊണ്ട് വാർത്താ വിനിമയ രംഗത്ത് വലിയ ഒരു മാറ്റത്തിന് തുടക്കമിട്ടു. ഇപ്പോൾ ഹജ്ജ് കർമങ്ങൾ തത്സമയം സംപ്രേഷണം ചെയ്യാൻ വിദേശ ചാനലുകൾ അടക്കം നിരവധി മാധ്യമങ്ങൾ എത്തുന്നുണ്ട്. മക്കയിലെയും മദീനയിലെയും അഞ്ചു നേരമുള്ള നമസ്കാരങ്ങളും പ്രത്യേക ചടങ്ങുകളും സൗദി ടെലിവിഷൻ തൽസമയ സംപ്രേഷണം നടത്തുന്നുണ്ട്. സൗദിയിൽ നിന്നുള്ള ആഭ്യന്തര തീർഥാടകരടക്കം മുപ്പതു ലക്ഷത്തോളം ഹാജിമാർ ഒരേ സമയം ഹജ്ജിനു വേണ്ടി ഇവിടെ ഒരുമിച്ചു കൂടുന്നതിനാൽ സേവനദാതാക്കൾ നൂതന സാങ്കേതിക വിദ്യകൾ ഇവിടെ സാധ്യമാക്കുന്നുണ്ട്[13]. സൗദി ടെലികോം കമ്പനി (എസ്.ടി.സി), ഇത്തിഹാദ് ഇതിസാലാത് (മൊബൈലി), സൈൻ എന്നിവയാണ് പ്രധാന ടെലിഫോൺ, ഇന്റർനെറ്റ്‌ സേവന ദാതാക്കൾ. മക്ക, അറഫ, മിനാ, മുസ്ദലിഫ എന്നിവിടങ്ങളിൽ എല്ലാം പ്രത്യേകമായി താൽകാലിക ടവറുകളും മറ്റും ഉപയോഗിക്കുന്നു. തീർഥാടകർക്കു ഹജ്ജ് വേളയിൽ സൗജന്യ ഇന്റർനെറ്റ് സേവനവും നൽകാറുണ്ട്[14]. സൗദി ഗെസെറ്റ്, ഒക്കാസ്, അൽ-മദീന, അൽ-ബിലാദ് അടക്കമുള്ള സൗദി അറബിൻ പത്രങ്ങളും തീർഥാടക നഗരമായത് കൊണ്ട് അന്താരാഷ്‌ട്ര പത്രങ്ങളും ഇവിടെ കൂടുതൽ പ്രചാരത്തിലുണ്ട്. സൗദി അറേബ്യൻ ദേശീയ ചാനലുകളായ സൗദി ടി.വി 1 , സൗദി ടി.വി 2, സൗദി ടി.വി സ്പോർട്സ്, അൽ അക്ബരിയ കൂടാതെ മറ്റു സ്വകാര്യ ടെലിവിഷൻ, റേഡിയോ സേവന ദാതാക്കളും മക്കയിൽ നിന്നും തൽസമയ സംപ്രേഷണം നടത്തുന്നുണ്ട്. [15].

ഭിക്ഷാടനം

തിരുത്തുക
 
അറഫയിൽ ഭിക്ഷ യാചിക്കുന്ന കുട്ടി

അധികൃതരുടെ കണ്ണ് വെട്ടിച്ചു ഭിക്ഷാടന മാഫിയ തന്നെ പ്രവർത്തിക്കുന്ന പ്രദേശമാണ് മക്ക. കൈകാലുകൾ നഷ്ടപ്പെട്ട വികലാംഗരെ മക്കയിൽ കൊണ്ടുവന്ന് പണം വാരുന്ന സംഘങ്ങൾ തന്നെ പ്രവർത്തിക്കുന്നു. ഹജ്ജിന്റെ മറവിൽ ഭിക്ഷാടനത്തിനു വേണ്ടി കൊണ്ടുവരുന്ന വികലാംഗരും ദരിദ്രരുമാണ് സമയപരിധി കഴിഞ്ഞിട്ടും തിരിച്ചുപോകാതെ ഇവിടെ തങ്ങുന്നത്. തിരക്ക് സമയങ്ങളിലാണ് മക്കയിലെ തെരുവോരങ്ങളിൽ ഭിക്ഷാടകർ കൂടുതലായി കാണുന്നത്. മക്ക നഗരസഭ ഹറം അതിർത്തിയിൽ നിന്നും ഭിക്ഷാടകരെ പൂർണമായും നീക്കം ചെയ്യാറുണ്ട്. എങ്കിലും മക്കയുടെ മറ്റു ഭാഗങ്ങളായ മിസ്ഫല, അജ്യാദ്, ശുബൈഖ, അഫയർ തുടങ്ങിയ സ്ഥലങ്ങളിൽ കേന്ദ്രീകരിച്ചു ഭിക്ഷാടനം നടത്തുന്നുഉദ്ധരിച്ചതിൽ പിഴവ്: തുറക്കാനുള്ള <ref> ടാഗിൽ പിഴവുണ്ട് അല്ലെങ്കിൽ പേരിൽ കുഴപ്പമുണ്ട്. ബംഗ്ളാദേശ്, ആഫ്രിക്കൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള ഭിക്ഷാടകരാണ് കൂടുതലുള്ളത്. മക്ക പോലീസ് ഭിക്ഷാടന നിർമ്മാർജ്ജനത്തിന് സാമൂഹിക ക്ഷേമ വിഭാഗവുമായി സഹകരിച്ചു പ്രവർത്തിക്കുന്നത് കാരണം ഒരു പരിധി വരെ ഇത് നിയന്ത്രണ വിധേയമാണ്ഉദ്ധരിച്ചതിൽ പിഴവ്: തുറക്കാനുള്ള <ref> ടാഗിൽ പിഴവുണ്ട് അല്ലെങ്കിൽ പേരിൽ കുഴപ്പമുണ്ട്.

തീർത്ഥാടനം

തിരുത്തുക
 
ഹജ്ജ് കർമങ്ങൾ നടക്കുന്ന സ്ഥലങ്ങളുടെ രൂപരേഖ (മസ്ജിദുൽ ഹറാം, മിന, അറഫ, മുസ്തലിഫ)

ലോകത്തിന്റെ എല്ലാ ഭാഗങ്ങളിൽ നിന്നും ഉള്ള മുസ്ലിങ്ങൾ ഹജ്ജ്, ഉംറ കർമങ്ങൾ ചെയ്യാൻ മക്കയിലേക്കാണ് വരുന്നത്. വർഷത്തിൽ ഒരിക്കൽ (ദുൽഹജ്ജ് മാസം 8 മുതൽ 12 വരെ) നടക്കുന്ന ഒരു ആരാധനാ കർമമായ ഹജ്ജ് ലോകത്തിലെ ഏറ്റവും വലിയ മുസ്ലീം തീർത്ഥാടനമാണ്ഉദ്ധരിച്ചതിൽ പിഴവ്: തുറക്കാനുള്ള <ref> ടാഗിൽ പിഴവുണ്ട് അല്ലെങ്കിൽ പേരിൽ കുഴപ്പമുണ്ട്. ഭൂമിയിൽ പടുത്തുയർത്തിയ ആദ്യ ആരാധനാലയമായ കഅബ ലക്ഷ്യമാക്കിയാണ് വിശ്വാസികൾ ഇവിടേക്ക് പുറപ്പെടുന്നത്. ആദം നബി നിർമ്മിച്ചു പിന്നീട് ഇബ്രാഹിം നബി പുതുക്കി പണിത ശേഷം വിശ്വാസികളെ ഇവിടേയ്ക്ക് ക്ഷണിക്കുകയായിരുന്നു. ഈ ക്ഷണം സ്വീകരിച്ചു കൊണ്ടാണ് ഇപ്പോഴും അനേക ലക്ഷം തീർത്ഥാടകർ മക്കയിലേക്ക് വരുന്നത്. ധനികനും ദരിദ്രനും ഭരണാധികാരിയും സാധാരണക്കാരനും കറുത്തവനും വെളുത്തവനും ഇവിടെ ഒരേ വേഷത്തിലും ഒരേ മന്ത്രത്തിലും ആണ് എത്തുന്നത്‌. പുരുഷന്മാരുടെ വേഷം മുണ്ടും മേൽമുണ്ടും ആണ്, സ്ത്രീകൾക്ക് പർദ്ദയും. ഹജിന്റെ ഏറ്റവും പ്രധാനമായ അറഫ സംഗമത്തിൽ എല്ലാവർക്കും ഒരേ സൗകര്യം മാത്രമാണ്. മിനയിലെ തമ്പുകളിൽ താമസിക്കുകയും തുടർന്ന് കല്ലേറിനു പോകുന്നതും എല്ലാം ഒരേ പോലെ തന്നെയാണ്. കഅബ പ്രദക്ഷിണത്തിനും രോഗികൾക്കല്ലാതെ പ്രത്യേകം വഴികളൊന്നുമില്ല. രോഗികൾക്ക് ഇരു ചക്ര കസേര ഉപയോഗിക്കാൻ പള്ളിയുടെ ഒന്നാം നിലയിൽ പ്രത്യേക സ്ഥലമുണ്ട്[16].

പ്രധാന ലേഖനം: ഹജ്ജ്
 
ഹജ്ജ് ദിവസങ്ങളിൽ മിനായിൽ എത്തുന്ന തീർത്ഥാടകർ താമസിക്കുന്ന തമ്പുകൾ

മക്കയിലെത്തുന്ന വിശ്വാസികളുടെ ഏറ്റവു പ്രധാന ആരാധനാ കർമമാണ് ഹജ്ജ്. മക്കയിൽ താമസിക്കുന്നവർ തൻഈം എന്ന പ്രദേശത്ത് നിന്നും മറ്റു പ്രദേശത്തു നിന്നും വരുന്നവർ മക്കയിൽ പ്രവേശിക്കുന്നതിന് മുമ്പും ഇഹ്റാം ചെയ്യണം. തുടർന്ന് മക്കയിൽനിന്ന് ഏകദേശം 5 കി.മീ ദൂരത്തുള്ള മിനായിൽ മുത്വവ്വിഫ് ഒരുക്കുന്ന തമ്പുകളിൽ താമസിക്കുന്നു. അടുത്ത ദിവസം മിനായിൽ നിന്ന് ഏകദേശം 11 കി.മീ ദൂരെ സ്ഥിതി ചെയ്യുന്ന മൈതാനമായ അറഫയിലേക്ക് പോകുന്നു. ദുൽഹജ്ജ് 9ന് അറഫാത്തിൽ ഒരുമിച്ചു കൂടൽ നിർബന്ധമാണ്. അറഫാ സംഗമത്തിന് ശേഷം മിനായിൽനിന്ന് അറഫയിലേക്കുള്ള വഴിയിൽ ഏകദേശം 5 കി.മീ നീളത്തിൽ സ്ഥിതിചെയ്യുന്ന മുസ്ദലിഫയിൽ രാപാർക്കുകയും വിശ്രമിക്കുകയും ചെയ്യണം. ഇവിടെ നിന്നും ആണ് കല്ലേറ് നടത്തുന്നതിനു വേണ്ടി കല്ല്‌ എടുക്കുന്നത്. അടുത്ത ദിവസം രാവിലെ മിനയിലേക്ക് കല്ലെറിയാൻ പോകുന്നു[17]. തുടർന്ന് തല മുണ്ഡനം ചെയ്തു മക്കയിലെത്തി വിടവാങ്ങൽ തവാഫ് ചെയ്യുന്നു[18][19].

 
മിനായിലെ ജംറയിൽ കല്ലേറ് നടത്തുന്ന ഹജ്ജ് തീർഥാടകർ

ഏതാനും വർഷങ്ങളായി സൗദി ഭരണകൂടം മക്കയിൽ ആസൂത്രണം ചെയ്ത് നടപ്പാക്കിയ നവീകരണ പദ്ധതിയുടെ ഫലമായി ഹജ്ജ് വേളയിൽ മിനായിൽ അനുഭവപ്പെടാറുള്ള തിക്കും തിരക്കും ഇപ്പോൾ അനുഭവപ്പെടുന്നില്ല[20][21]. ശീതീകരിക്കപ്പെട്ട അഞ്ചുനില ജംറ സമുച്ചയം പൂർണസജ്ജമായതോടെ കൂടുതൽ പ്രയാസങ്ങളോ അത്യാഹിതങ്ങളോ ഇല്ലാതെ ഹാജിമാർക്ക് സുഗമമായി ജംറകളിൽ എറിയാൻ കഴിയുന്നു. മിനായിലെ ട്രെയിൻ സ്‌റ്റേഷനും ജംറ പാലവും തമ്മിൽ ബന്ധിപ്പിച്ചതിനാൽ ഹാജിമാർക്ക് ജംറകളെറിയാൻ കൂടുതൽ സൗകര്യമുണ്ട്. മശാഇർ ട്രെയിൻ സംവിധാനം മിനായിലെ തിരക്ക് കുറക്കാൻ സഹായകരമായിട്ടുണ്ട്. ഹജ്ജ് വേളയിൽ മിനയിലെ ജംറകളിൽ കല്ലെറിയുന്ന തീർഥാടകർക്ക് ചൂടിന് ആശ്വാസം പകരാൻ നൂതന എയർകണ്ടീഷനിങ് സംവിധാനവും നിലവിലുണ്ട് . മരുഭൂമികളിൽ ഉപയോഗിക്കുന്നതരത്തിലുള്ള എയർകണ്ടീഷനിങ് യൂനിറ്റുകളാണ് ജംറകളിലെത്തുന്ന തീർഥാടകർക്ക് തണുത്ത കാറ്റ് ലഭിക്കാൻ ഇവിടെ ഒരുക്കിയിരിക്കുന്നത്. ഇതുമൂലം ജംറയുടെ ഏറ്റവും മുകളിലെ ഓപൺ ടെറസിലും പുറത്ത് മൈതാനത്തും ചൂടിന്റെ അളവ് 24 സെൽഷ്യസ് വരെയായി കുറക്കാനാവും. പുതിയ എയർകണ്ടീഷനിങ് യൂനിറ്റുകളിൽ നിന്ന് ഒരോ നിലകളിലുമുള്ള തീർഥാടകർക്ക് തണുത്ത കാറ്റ് ലഭിക്കുന്നതിനുള്ള പ്രത്യേക സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. അഞ്ചാം നിലക്ക് മുകളിൽ ഫൈബർ കൊണ്ടുള്ള പന്തലുകളാണ് ഒരുക്കിയിരിക്കുന്നത്. ഇവിടെ ചൂട് കുറക്കുന്നതിന് ഫാനുകളും ഘടിപ്പിച്ചിട്ടുണ്ട്. തിരക്കൊഴിവാക്കാൻ ജംറകളിലേക്കുള്ള വിവിധ പ്രവേശന കവാടങ്ങളിലും ചുറ്റുമുള്ള മൈതാനത്തും നൂറുക്കണക്കിന് സുരക്ഷ ഉദ്യോഗസ്ഥരെയും വിന്ന്യസിക്കാറുണ്ട്. തിരക്കിന്റെ ദൃശ്യങ്ങൾ തീർഥാടകർക്ക് ടന്റുകളിലൊരുക്കിയ ടെലിവിഷൻ സ്‌ക്രീനുകളിൽ തന്നെ കാണാം. കൂടാതെ ജംറകളിലേക്ക് എത്തുന്ന പ്രധാന റോഡുകളിൽ ഭീമൻ സ്‌ക്രീനുകളും ഉണ്ട്[22][23].

പ്രധാന ലേഖനം: ഉംറ
 
ഉംറയുടെ ചടങ്ങായ സഅയ് (സഫ-മർവ കുന്നുകൾക്കിടയിലൂടെയുള്ള നടത്തം)

മക്കയിലെത്തുന്ന വിശ്വാസികളുടെ ഒരു പ്രധാന ആരാധനാ കർമമാണ് ഉംറ. ഉംറ നിർവഹിക്കാൻ ഹജ്ജ് കർമ്മത്തെപ്പോലെ പ്രത്യേക കാലമോ സമയമോ ഇല്ല. ഏത് കാലത്തും എപ്പോൾ വേണമെങ്കിലും നിർവ്വഹിക്കാവുന്നതാണ്. ഒരു മുസ്ലിമിന് ജീവിതത്തിൽ ഒരിക്കൽ മാത്രം നിർബന്ധമുള്ള ആരാധനാ കർമമാണ് ഉംറ. മക്കയുടെ അതിർത്തിക്കു പുറത്തു നിന്നും കുളിച്ച് ഇഹ്‌റാം വസ്ത്രമണിഞ്ഞ് ഇഹ്‌റാമിൽ പ്രവേശിച്ചു ലബൈക ഉംറ എന്ന് പ്രഖ്യാപിക്കുക. തുടർന്ന് ഉംറയുടെ മന്ത്രങ്ങൾ ചൊല്ലിക്കൊണ്ട് കഅബയിലേക്ക് നീങ്ങുക. കഅബയെ ഏഴു തവണ ത്വവാഫ് (ചുറ്റുക) ചെയ്യുക. മഖാമു ഇബ്‌റാഹീമിന്റെ പിന്നിൽ രണ്ടു റക്അത്ത് നമസ്‌കരിക്കുക. പിന്നീട് സഫയിൽ നിന്ന് തുടങ്ങി മർവയിൽ അവസാനിക്കുന്ന വിധം ഏഴുതവണ നടക്കുക. തുടർന്ന് തലമുടി വെട്ടുകയോ വടിക്കുകയോ ചെയ്യണം. സ്ത്രീകൾക്ക് ഇഹ്‌റാമിന്ന് പ്രത്യേക വസ്ത്രമില്ല. അവർ തലമുടി കൂട്ടിപ്പിടിച്ച് അറ്റത്തുനിന്ന് അല്പം മുറിച്ചുകളഞ്ഞാൽ മതിഉദ്ധരിച്ചതിൽ പിഴവ്: തുറക്കാനുള്ള <ref> ടാഗിൽ പിഴവുണ്ട് അല്ലെങ്കിൽ പേരിൽ കുഴപ്പമുണ്ട്.

മുഹമ്മദ്‌ നബിയുടെ വീട്

തിരുത്തുക
 
മക്കയിലെ മുഹമ്മദ്‌ നബി ജനിച്ചു എന്ന് പറയപ്പെടുന്ന പ്രദേശം

മക്കയിലെ സഫ-മർവ കുന്നുകൾക്കടുത്തു സൂഖുല്ലൈലിലാണ് മുഹമ്മദ്‌ നബി ജനിച്ച വീട്ഉദ്ധരിച്ചതിൽ പിഴവ്: തുറക്കാനുള്ള <ref> ടാഗിൽ പിഴവുണ്ട് അല്ലെങ്കിൽ പേരിൽ കുഴപ്പമുണ്ട്ഉദ്ധരിച്ചതിൽ പിഴവ്: തുറക്കാനുള്ള <ref> ടാഗിൽ പിഴവുണ്ട് അല്ലെങ്കിൽ പേരിൽ കുഴപ്പമുണ്ട്. അബ്ദുള്ളയുടെയും ആമിനയുടെയും പുത്രനായി എ ഡി 571 -ൽ (റബിഉൽ അവൽ 12 ന്) ആയിരുന്നു മുഹമ്മദ് നബിയുടെ ജനനം. കുഞ്ഞിന് സ്തുതിക്കപ്പെട്ടവൻ എന്നർത്ഥം വരുന്ന മുഹമ്മദ് എന്ന പേര് നൽകിയത് മുത്തച്ഛനായിരുന്നു. മുഹമ്മദ്‌ നബി ജനിച്ചു എന്ന് പറയപ്പെടുന്ന അവിടെ ഇപ്പോൾ വഖഫ് മന്ത്രാലയത്തിന്റെ കീഴിൽ മക്തബതു മക്കതുൽ മുകറമ എന്ന പേരിൽ വലിയ ഒരു ലൈബ്രറി പ്രവർത്തിക്കുന്നുണ്ട്. ഹറമിന്റെ അടുത്തുള്ള ഈ ലൈബ്രറിയിൽ ഹറമിലെ പുരാതന ഗ്രന്ഥങ്ങൾ സൂക്ഷിക്കുന്നുണ്ട്. ഇവിടേയ്ക്ക് പൊതു ജനങ്ങൾക്ക്‌ പ്രവേശനമുണ്ട്. മക്കയിലെത്തുന്ന വിശ്വാസികളുടെ പ്രധാന സന്ദർശന കേന്ദ്രങ്ങളിൽ ഒന്നാണ് ഈ പ്രദേശം. നബി ജനിച്ച പ്രദേശം എന്നതിന് വ്യക്തമായ തെളിവ് ഇല്ലാത്തതിനാൽ നമസ്കരിക്കലും പ്രത്യേക പ്രാർഥനകൾ നടത്തലും ഇവിടെ വിലക്കിയിട്ടുണ്ട്.

സംസം കിണർ

തിരുത്തുക
പ്രധാന ലേഖനം: സംസം
 
സംസം വെള്ളം ശേഖരിക്കുന്ന വിശ്വാസികൾ

മസ്ജിദുൽ ഹറമിനകത്ത് സ്ഥിതിചെയ്യുന്ന കിണറാണ് സംസം കിണർ എന്ന പേരിൽ അറിയപ്പെടുന്നത്. ഇതിലെ വെള്ളം കുടിക്കുന്നതു കൊണ്ട് വളരെ അധികം പ്രതിഫലമുണ്ട് എന്നാണ് ഇസ്ലാം മത വിശ്വാസം. ചരിത്രത്തിലൊരിക്കലും വറ്റാത്ത മരുഭൂമിയിലെ ഈ നീരുറവ അത്ഭുത പ്രതിഭാസമാണ്[24]. നാലായിരം വർഷമായി ഉപയോഗിക്കുന്ന സംസം വെള്ളം ഒരു ഭരണക്കാലത്തും വാണിജ്യാടിസ്ഥാനത്തിൽ വിതരണം നടത്തിയിട്ടില്ല. സംസം കിണർ ആദ്യ കാലത്ത് സാധാരണ കിണറായിട്ടാണ് നില നിർത്തിയിരുന്നത്. എ ഡി 771-ൽ അബ്ബാസിയ ഖലീഫ അബൂ ജഹ്ഫർ അൽ-മൻസൂർ കിണറിനു മുകളിൽ താഴികക്കുടം നിർമ്മിച്ചു. എ ഡി 775 -ൽ അൽ മഹ്ദി കിണർ പുതുക്കി പണിതു മുകളിൽ തേക്ക് കൊണ്ട് താഴികക്കുടം നിർമ്മിച്ചു. എ ഡി 835-ൽ ഈ താഴികക്കുടം മാർബിൾ ആക്കി മാറ്റി. പിന്നീടും പല മാറ്റങ്ങൾ വരുത്തി. ഒട്ടോമാൻ ഭരണാധികാരി സുൽത്താൻ അബ്ദുൽ ഹമീദ് രണ്ടാമൻ 1915-ൽ കഅബയുടെ പ്രദക്ഷിണ മുറ്റത്തു നിന്നും കിണർ പള്ളിക്ക് പുറത്തേക്ക് വരെ നീട്ടി കഅബ പ്രദക്ഷിണം വയ്ക്കുന്നവർക്ക് തടസമുണ്ടാകാതെ ജലം ശേഖരിക്കാൻ സജ്ജമാക്കി. മക്കയിലെ കഅബാലയത്തിനു 20 മീറ്റർ അടുത്തായാണ് ഈ നീരുറവ. ഈ നീരുറവക്കടുത്തായി മൈലുകളോളം മറ്റു ജലാശയങ്ങളോ കിണറുകളോ ഇല്ല. ത്വവാഫിനു ശേഷം സംസം വെള്ളം കുടിക്കുന്നത് നബിചര്യയാണ്. ചിലർ പല ചികിത്സകൾക്കും സംസം ഉപയോഗിക്കുന്നു. സംസം വെള്ളത്തിന് പറയത്തക്ക ഒരു രുചിയോ നിറമോ ഇല്ല. ഹജ്ജിനായും ഉം‌റയ്ക്കായും ഇവിടെ എത്തുന്ന എല്ലാവർക്കും ആവശ്യം പോലെ ഇവിടെ നിന്നും വെള്ളം ശേഖരിച്ച് സ്വന്തം നാടുകളിലേക്ക് കൊണ്ട് പോകാവുന്നതാണ്. ആദ്യ കാലത്ത് ഇത് കല്ലുകളാൽ ചുറ്റപ്പെട്ട് ചെറിയ ഒരു കുഴി മാത്രമായിരുന്നു. പിന്നീട് വന്ന ഖലീഫമാരും ഭരണാധികാരികളും സംസം കിണറിന് ഏറെ മാറ്റം വരുത്തി. ഇപ്പോൾ കിണർ മൂടി അടുത്തു തന്നെ പമ്പ്‌ ചെയ്ത് ടാപ്പുകളിലൂടെയാണ് വിശ്വാസികൾക്ക് നൽകുന്നത്[25].

മക്കയിലെ കുദായിലാണ് പുതുതായി തുടങ്ങിയ കിങ് അബ്ദുല്ല സംസം വിതരണ കേന്ദ്രം. ഇവിടെ കാനുകളിൽ സംസം നിറക്കുന്നതും പാക്കിങും പ്രധാന ഗോഡൗണിൽ നിന്ന് വിതരണത്തിനായി കാനുകൾ കൗണ്ടറുകളിലെത്തുന്നതുമെല്ലാം ഓട്ടോമാറ്റിക് സംവിധാനത്തിലൂടെയാണ്. സംസം വിതരണ വിതരണത്തിന് 42 ഓട്ടോമാറ്റിക് പോയിന്റുകളുണ്ട്ഉദ്ധരിച്ചതിൽ പിഴവ്: തുറക്കാനുള്ള <ref> ടാഗിൽ പിഴവുണ്ട് അല്ലെങ്കിൽ പേരിൽ കുഴപ്പമുണ്ട്. കേന്ദ്രത്തിന്റെ വിവിധ ഭാഗങ്ങളിലൊരുക്കിയ വിതരണ കൗണ്ടറിൽ കാശടച്ച് മാഗ്‌നറ്റിക് കൂപ്പൺ വാങ്ങി വിതരണപോയിന്റിലെ യന്ത്രത്തിൽ വെച്ചുകൊടുത്താൽ സംസം കാനുകൾ താനെ ലഭിക്കും. ഒരാൾക്ക് ഒരു കാൻ എന്ന തോതിലാണ് വിതരണം ചെയ്യുന്നത്. 13405 ചതു.മീറ്റർ വിസ്തൃതിയിൽ മക്ക‍ ജലമന്ത്രാലയത്തിന് കീഴിൽ ആണ് ഈ സംസം വിതരണ കേന്ദ്രം. സംസം ചരിത്രത്തിൽ ഏറ്റവും വലിയ വികസന പദ്ധതിയായ ഇവിടെ നിന്നും ദിവസവും അഞ്ച് ദശലക്ഷം ലിറ്റർ സംസം വിതരണം ചെയ്യാൻ കഴിയുന്ന അത്യാധുനിക സൗകര്യങ്ങൾ ഉണ്ട്ഉദ്ധരിച്ചതിൽ പിഴവ്: തുറക്കാനുള്ള <ref> ടാഗിൽ പിഴവുണ്ട് അല്ലെങ്കിൽ പേരിൽ കുഴപ്പമുണ്ട്.

ശ്മശാനങ്ങൾ

തിരുത്തുക
 
ജന്നത്തുൽ മുഅല്ല .ഖബറിടം

മക്കയിൽ സൗദ് രാജകുടുംബാംഗങ്ങളെ മറവു ചെയ്യാറുള്ള അൽഅദ്ൽ, സ്വഹാബികളെയും മറ്റു പ്രധാനപ്പെട്ടവരെയും മറവു ചെയ്ത മഖ്ബറതുൽ മുഅല്ല, മഖ്ബറതുൽ ശ്ശറാഇ എന്നീ മൂന്ന് മഖ്ബറകളാണ് പ്രധാനപ്പെട്ടവ. മക്കയിലെ ഏറ്റവും വലിയ പൊതു ഖബർസ്ഥാൻ (ശ്മശാനം) ആണ് ജന്നത്തുൽ മുഅല്ല. ഇവിടെ ഒട്ടേറെ സ്വഹാബികളെയും മുഹമ്മദ്‌ നബിയുടെ അടുത്ത കുടുംബ പരമ്പരയിൽ പെട്ടവരെയും മറവു ചെയ്തിട്ടുണ്ട്. മദീനയിലെ ജന്നത്തുൽ ബഖീക്ക് ശേഷം പ്രധാനപ്പെട്ടതാണ് ചരിത്ര പ്രാധാന്യമുള്ള മക്കയിലെ ജന്നതുൽ മുഅല്ല. മുഹമ്മദ്‌ നബിയുടെ ഭാര്യ ഖദീജയുടെ ഖബർ ഇവിടെയാണ്‌. മുഹമ്മദ്‌ നബിയുടെ വലിയുപ്പമാരായിരുന്ന അബ്ദു മനാഫ്, ഹാഷിം, അബ്ദുൽ മുത്തലിബ്, മുഹമ്മദ്‌ നബിയുടെ ഉമ്മ ആമിന ബീവി, എന്നിവരും ശൈശവത്തിൽ മരിച്ച നബിയുടെ പുത്രൻ ഖാസിം തുടങ്ങി നിരവധി പേരുടെ ഖബറുകൾ നില കൊള്ളുന്നത്‌ ഇവിടെയാണ്‌. മക്കയിൽ തീർഥാടനത്തിനു വന്നു മരണമടയുന്ന സ്വദേശികളും വിദേശികളും ആയ എല്ലാ വ്യക്തികളെയും ഇവിടെ മറവു ചെയ്യാറുണ്ട്[26].

മസ്ജിദുൽ ഹറമിന്റെ കിഴക്ക് ഭാഗത്താണ് അൽഅദ്ൽ മഖ്ബറ. മുഹമ്മദ്‌ നബി മക്കയിലേക്ക് നടന്നു വരാറുള്ളത് അൽഅദ്ൽ പ്രദേശത്ത് കൂടെയായിരുന്നുവെന്നാണ് ചരിത്രം. 1927 ലാണ് ഇവിടെ മഖ്ബറ സ്ഥാപിച്ചത്. സൗദ് രാജ കുടുംബത്തിൽ പെട്ട മക്കയിലെ മുൻ ഭാരണാധികാരികളായിരുന്ന അമീർ നായിഫ്. മൻസൂർ, ഫവാസ്, മാജിദ്, മശാരി, മുഹമ്മദ് അബ്ദുല്ല അൽഫൈസൽ, മുൻ ഗ്രാന്റ് മുഫ്തി ശൈഖ് അബ്ദുൽ അസീസ് ബിൻ ബാസ് എന്നിവരുടെ ഖബറുകൾ ഇവിടെയാണ്‌.

ഭൂമിശാസ്ത്രം

തിരുത്തുക
 
കുന്നുകൾക്കിടയിൽ മക്ക നഗരം

സമുദ്ര നിരപ്പിൽ നിന്നും 280 മീറ്റർ (910 അടി) ഉയരത്തിൽ സ്ഥിതി ചെയ്യുന്ന മക്ക നഗരം ചെങ്കടൽ തീരത്ത് നിന്നും 80 കിലോമീറ്റർ ദൂരത്താണ് നില കൊള്ളുന്നത്‌. കുന്നുകൾക്കിടയിൽ പരന്നു കിടക്കുന്ന മക്കയുടെ മധ്യ ഭാഗത്തെ താഴ്ന്ന മക്ക എന്നും വിളിച്ചിരുന്നു. അൽ-തനീം താഴ്വര, ബക്ക താഴ്വര, അബ്ഖാർ താഴ്വര എന്നീ പ്രദേശങ്ങൾ അടങ്ങുന്നതാണ് മധ്യ മക്ക. പർവതങ്ങൾ നിറഞ്ഞ ഈ പ്രദേശത്തിന്റെ കുറെ ഭാഗങ്ങൾ ഇപ്പോൾ നഗര വികസനത്തിനു വേണ്ടി നിരപ്പാക്കി. നഗരത്തിനെ പ്രധാന ഭാഗമായ മസ്ജിദുൽ ഹറം ഉൾക്കൊള്ളുന്ന പ്രദേശം മക്കയിലെ മറ്റു പ്രദേശങ്ങളെക്കാൾ താഴ്ന്ന ഭാഗമാണ്. മക്കയിലെ പ്രധാന വീഥികളായ അൽ-മുദ്ദ, സൂഖ് അൽ-ലൈൽ എന്നിവ മസ്ജിദുൽ ഹറമിനു വടക്ക് ഭാഗത്താണ്. അസ്സഗീർ സൂഖ് തെക്ക് ഭാഗത്തും സ്ഥിതി ചെയ്യുന്നു. മസ്ജിദുൽ ഹറം വിപുലമാക്കാൻ വേണ്ടി അടുത്തുള്ള നൂറു കണക്കിന് കെട്ടിടങ്ങൾ ഏറ്റെടുത്തു നിരപ്പാക്കി പകരം വിശാലമായ രീതിയിൽ വികസന പ്രവർത്തനങ്ങൾ പുരോഗമിച്ചു കൊണ്ടിരിക്കുന്നുണ്ട്‌. മസ്ജിദുൽ ഹറമിനു ചുറ്റുമുള്ള കുന്നുകളും വികസന പ്രവർത്തനങ്ങൾ ക്ക് വേണ്ടി നിരപ്പാക്കിയിട്ടുണ്ട്. മക്കയുടെ മൊത്തം പ്രദേശം ഇപ്പോൾ 1200 കിലോ മീറ്റർ (460 ച;അടി) വിസ്തൃതിയുണ്ട്[27].

 
മസ്ജിദുൽ ഹറം - മുകളിൽ നിന്നും ഒരു രാത്രി കാഴ്ച

പ്രധാന ഭാഗങ്ങൾ

തിരുത്തുക

കാലാവസ്ഥ

തിരുത്തുക

ചൂട് കാലത്ത് ഇവിടെ ഉയർന്ന താപ നില 45 ഡിഗ്രിക്ക് മുകളിൽ എത്താറുണ്ട്ഉദ്ധരിച്ചതിൽ പിഴവ്: തുറക്കാനുള്ള <ref> ടാഗിൽ പിഴവുണ്ട് അല്ലെങ്കിൽ പേരിൽ കുഴപ്പമുണ്ട്. മറ്റു സമയങ്ങളിൽ 17 ഡിഗ്രിക്കും 25 ഡിഗ്രിക്കും ഇടയിലായിരിക്കും താപ നില. ചെറിയ കുന്നുകളാൽ ചുറ്റപ്പെട്ട മക്ക പട്ടണത്തിൽ ചെറിയ മഴ പെയ്താൽ പോലും വെള്ളം നിറയുന്ന പ്രദേശമാണ്. നവംബർ അവസാനത്തിൽ തുടങ്ങി വർഷാവസാനത്തിലും മക്കയിൽ അസാധാരണമായ ശൈത്യവും അനുഭവപ്പെടാറുണ്ട്. നവംബർ-ജനുവരി മാസങ്ങൾക്കിടയിലാണ് വളരെ അപൂർവമായി മാത്രം ഇവിടെ മഴ ലഭിക്കാറുള്ളത്ഉദ്ധരിച്ചതിൽ പിഴവ്: തുറക്കാനുള്ള <ref> ടാഗിൽ പിഴവുണ്ട് അല്ലെങ്കിൽ പേരിൽ കുഴപ്പമുണ്ട്. സൗദി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഹജ്ജ് അടുത്ത ദിവസങ്ങളിൽ ഓരോ മണിക്കൂറിലും മക്കയിലെ ഹജ്ജ് സ്ഥലങ്ങളിലെ കാലാവസ്ഥ സംബന്ധിച്ച് പ്രത്യേക ബുള്ളറ്റിൻ ഇറക്കാറുണ്ട്. ഹജ്ജ് പ്രദേശങ്ങളിൽ മഴവെള്ളം തിരിച്ചുവിടാനുള്ള പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട്. വെള്ളക്കെട്ട് ഒഴിവാകാൻ വേണ്ടി അങ്ങിങ്ങായി കനാലുകൾ നിർമ്മിച്ചിട്ടുണ്ട്ഉദ്ധരിച്ചതിൽ പിഴവ്: തുറക്കാനുള്ള <ref> ടാഗിൽ പിഴവുണ്ട് അല്ലെങ്കിൽ പേരിൽ കുഴപ്പമുണ്ട്.

ഭരണ വ്യവസ്ഥ

തിരുത്തുക
 
സൗദി അറേബ്യൻ ഭൂപടത്തിൽ മക്ക മേഖലയുടെ സ്ഥാനം
 
മക്ക പ്രവിശ്യയിലെ പ്രധാന നഗരമായ ജിദ്ദയിലെ പഴയ ഒരു കവാടം

ജിദ്ദ, താഇഫ്, മക്ക ഉൾപ്പെടെയുള്ള വലിയ നഗരങ്ങളും ധാരാളം ചെറിയ പട്ടണങ്ങളും ഉൾപ്പെടുന്ന സൗദി അറേബ്യയിലെ പ്രധാന പ്രവിശ്യയാണ് മക്ക പ്രവിശ്യ. ഖാലിദ് ബിൻ ഫൈസൽ ബിൻ അബ്ദുൽ അസീസ്‌ അൽ സൌദ് ആണ് മക്ക പ്രവിശ്യയുടെ ഗവർണർ. 2010 ലെ കണക്കെടുപ്പ് പ്രകാരം പ്രവിശ്യയിലെ ജനസംഖ്യ 6,915,006 ആണ്ഉദ്ധരിച്ചതിൽ പിഴവ്: തുറക്കാനുള്ള <ref> ടാഗിൽ പിഴവുണ്ട് അല്ലെങ്കിൽ പേരിൽ കുഴപ്പമുണ്ട്. ജിദ്ദയാണ് മക്ക മേഖലയിലെ ഏറ്റവും വലിയ നഗരംഉദ്ധരിച്ചതിൽ പിഴവ്: തുറക്കാനുള്ള <ref> ടാഗിൽ പിഴവുണ്ട് അല്ലെങ്കിൽ പേരിൽ കുഴപ്പമുണ്ട്.

മക്ക പ്രവിശ്യയിലെ ഗവർണർമാർ

തിരുത്തുക
  • പ്രിൻസ് മിശാൽ (1963-1971)
  • പ്രിൻസ് ഫവാസ് (1971-1980)
  • പ്രിൻസ് മാജിദ് ബിൻ അബ്ദുൽ അസീസ്‌ (1980-1999)
  • പ്രിൻസ് അബ്ദുൽ-മജീദ്‌ (1999-2007)
  • പ്രിൻസ് ഖാലിദ്‌ അൽ-ഫൈസൽ (2007-തുടരുന്നു)

മക്ക പ്രവിശ്യയിൽ വിവിധ നഗരങ്ങൾ വേർതിരിച്ചു 12 ഉപ ഭരണ വിഭാഗങ്ങളുണ്ട്.

എണ്ണം സ്ഥലം എണ്ണം സ്ഥലം
1 അൽ-ജുമൂം 7 ജിദ്ദ
2 അൽ-കാമിൽ 8 ഖുലയ്സ്
3 അൽ-ഖുർമ 9 റാബിഗ്
4 അൽ-ലൈത് 10 റാന്യ
5 അൽ-കുൻഫുദ 11 തുർബ
6 തായിഫ് 12 മക്ക


മക്ക നഗരസഭയാണ് മക്കയുടെ ഭരണം നിർവഹിക്കുന്നത്ഉദ്ധരിച്ചതിൽ പിഴവ്: തുറക്കാനുള്ള <ref> ടാഗിൽ പിഴവുണ്ട് അല്ലെങ്കിൽ പേരിൽ കുഴപ്പമുണ്ട്. തദ്ദേശീയമായി തിരഞ്ഞെടുക്കപ്പെട്ട നാല്പത് അംഗങ്ങളുടെ തലവനായ നഗരാദ്ധ്യക്ഷൻ (അമീൻ എന്നും അറിയപ്പെടുന്നു) ആണ് ഭരണ തലവൻ. ഉസ്മാൻ അൽ-ബർ ആണ് നിലവിലെ മേയർ. നഗരത്തിന്റെ സുഗമമായ ഭരണ നിർവഹണത്തിനും വികസന പ്രവർത്തനങ്ങളുടെ കാര്യക്ഷമതക്കും വേണ്ടി മക്ക നഗരസഭയുടെ വിവിധ പ്രദേശങ്ങൾ വിവിധ ഉപനഗരസഭകളായി തിരിച്ചിട്ടുണ്ട്. വിവിധ ഉപനഗരസഭകൾ ഇവയാണ്.

പർവതങ്ങൾ

തിരുത്തുക
 
നബിയുടെ ജന്മ ഗ്രഹത്തിനടുത്തുള്ള മല
 
മക്ക നഗരത്തിനിടയിലൂടെയുള്ള പർവതങ്ങൾ

നിരവധി പർവതങ്ങളാൽ ചുറ്റപ്പെട്ടു കിടക്കുന്ന നഗരമാണ് മക്ക. ഇസ്ലാമിക ചരിത്രത്തിൽ നിരവധി ചരിത്ര മുഹൂർത്തങ്ങൾക്ക് സാക്ഷ്യം വഹിച്ച സ്ഥലങ്ങളാണ് മക്കയിലെ പർവതങ്ങൾഉദ്ധരിച്ചതിൽ പിഴവ്: തുറക്കാനുള്ള <ref> ടാഗിൽ പിഴവുണ്ട് അല്ലെങ്കിൽ പേരിൽ കുഴപ്പമുണ്ട്. മുഹമ്മദ്‌ നബിയും അനുയായികളും ശത്രുക്കളിൽ നിന്നും രക്ഷ നേടാനും ഏകാന്ത പ്രാർത്ഥനകൾക്കും മക്കയിലെ പർവതങ്ങളിലാണ് കഴിഞ്ഞിരുന്നത്. വികസന പ്രവർത്തനങ്ങൾക്ക് വേണ്ടി നഗരത്തിനടുത്തുള്ള ചില പർവതങ്ങൾ നിരപ്പാക്കിയിട്ടുണ്ട്. കൂടാതെ യാത്രാ സൌകര്യത്തിനു വേണ്ടി പർവതങ്ങൾക്കുള്ളിലൂടെ നിരവധി തുരങ്കങ്ങളും നിർമിച്ചിട്ടുണ്ട്. ജബല് മർവ, ജബല് കഅബ, ജബല് ഉമര് തുടങ്ങിയ അനേകം മലനിരകളാല് വലയം ചെയ്യപ്പെട്ടാണ് കഅബ നില കൊള്ളുന്നത്‌. മക്കയിലെ ഹിറ, സൗർ ഗുഹകൾ സന്ദശിക്കുന്നതിന് മലകളിൽ സുരക്ഷിത പാതകൾ ഒരുക്കുന്നതിനുള്ള പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട്. മലകളിലെ നിലവിലെ അവസ്ഥയും സുരക്ഷാ മാനദണ്ഡങ്ങളോട് കൂടി ചരിത്ര പ്രധാനമായ ഇരു ഗുഹകളും ഹജ്ജ്, ഉംറ തീർഥാടകർക്ക് സന്ദർശിക്കുന്നതിനുള്ള ബദൽ സംവിധാനവും ആണ് പുതിയ പദ്ധതിയിലുള്ളത്. ഇരുഗുഹകളും കാണാൻ മല കയറുന്നതിനിടെ വഴുതി വീണുണ്ടാകുന്ന അപകടങ്ങൾ കൂടി വരുന്നതിനെ തുടർന്നാണ് മലമുകളിലേക്ക് സുരക്ഷിത പാതയൊരുക്കുന്നത്. മലമുകളിലെത്താനും ഇറങ്ങാനും റോപ്‌വേ അടക്കമുള്ള ആധുനിക സംവിധാനങ്ങൾ ഈ പദ്ധതിയിൽ ഉൾപെടുത്തിയിട്ടുണ്ട്. ദുർഘടമായ പാതയായത് കൊണ്ട് മല മുകളിലേക്ക് കയറുമ്പോൾ ആവശ്യമായ സുരക്ഷാ സംവിധാനങ്ങൾ നടപ്പാക്കുന്നതുവരെ ആളുകളെ അങ്ങോട്ട് കടത്തിവിടരുതെന്ന് സിവിൽ ഡിഫൻസ് നേരത്തെ ആവശ്യപ്പെട്ടിരുന്നു. എങ്കിലും നൂറു കണക്കിന് വിശ്വാസികൾ ചരിത്ര പ്രദേശങ്ങൾ സന്ദർശിക്കുന്നതിനു വേണ്ടി ദിവസവും നൂർ, സൌർ പർവതങ്ങളിൽ കയറുന്നുണ്ട്.

സഫ-മർവ മലകൾ

തിരുത്തുക
 
സഫ-മർ‌വ മലകൾക്കിടയിലൂടെയുള്ള നടത്തം
 
സഫ മലയുടെ ദൃശ്യം

ഇസ്ലാമിക ചരിത്രത്തിലെ ഇബ്രാഹിം നബിയും ഭാര്യ ഹാജറയും ത്യാഗത്തിനു സാക്ഷിയായ രണ്ടു കുന്നുകളാണ് സഫയും മർവയുംഉദ്ധരിച്ചതിൽ പിഴവ്: തുറക്കാനുള്ള <ref> ടാഗിൽ പിഴവുണ്ട് അല്ലെങ്കിൽ പേരിൽ കുഴപ്പമുണ്ട്. ഹജ്ജിന്റെയും ഉംറയുടെയും ചടങ്ങുകളിൽ ഒന്നാണ് ഈ രണ്ടു മലകൾക്കിടയിലൂടെയുള്ള ഏഴു പ്രാവശ്യം നടത്തം. മരുഭൂമിയിൽ ദാഹിച്ച് മരണത്തോടടുത്ത തന്റെ മകൻ ഇസ്മായിലിനായി വെള്ളം തേടി ഇബ്രാഹിം നബിയുടെ പത്നി ഹാജറ സഫ-മർ‌വ എന്നീ മലഞ്ചെരുവുകൾക്കിടയിൽ ഏഴുപ്രാവശ്യം ഓടി. അന്ന് മക്ക ജലം ലഭ്യമല്ലാത്ത കൃഷിയും കായ്കനികളുമില്ലാത്ത വിജനമായ വരണ്ട പ്രദേശമായിരുന്നു. മരുഭൂമിയിലെ അത്ഭുത പ്രവാഹമായ സംസം എന്ന പുണ്യജലം പിറവിയെടുത്തതു അവിടെയാണ്. ആ സംഭവത്തെ ഓർക്കുന്നതാണ് രണ്ടു മലകൾക്കിടയിലൂടെയുള്ള നടത്തം. ഹജ്ജിലും ഉംറയിലും നിർബന്ധമായ ഈ കർമ്മത്തെ സ‌അയ് (തേടൽ /അന്വേഷിക്കൽ) എന്നാണ്‌ പറയുന്നത്ഉദ്ധരിച്ചതിൽ പിഴവ്: തുറക്കാനുള്ള <ref> ടാഗിൽ പിഴവുണ്ട് അല്ലെങ്കിൽ പേരിൽ കുഴപ്പമുണ്ട്. തിരക്ക് കുറക്കുന്നതിനു വേണ്ടി ഇവിടെ രണ്ടു മലകൾക്കിടയിലും പ്രത്യേക നടപ്പാത ഒരുക്കിയിട്ടുണ്ട്. കൂടാതെ ഇപ്പോൾ സഫ-മർവ വികസന പദ്ധതിക്ക് കീഴിൽ ലിഫ്റ്റ് സൗകര്യം, ഇലക്ട്രിക് കോണികൾ, പുറത്തേക്ക് കടക്കാൻ പാലങ്ങൾ, ഉന്തുവണ്ടികൾക്ക് പ്രത്യേക പാത, ശീതീകരണ സംവിധാനം തുടങ്ങിയ ആധുനിക സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. സഫ-മർവക്കിടയിലെ വിവിധ നിലകളിലായി സംസം കുടിക്കാൻ 43 സ്ഥലങ്ങൾ ഉണ്ട്.

 
മക്കയിലെ ജബലുന്നൂർ (നൂർ പർവതം)

മക്ക നഗര ഹൃദയത്തിൽ നിന്നും ഏകദേശം അഞ്ചു കിലോ മീറ്റർ അകലെയാണ് ജബലുന്നൂർ (നൂർ പർവതം). മക്കയുടെ വടക്ക് കിഴക്ക് സ്ഥിതി ചെയ്യുന്ന ജബൽനൂറിന് 642 മീറ്റർ ഉയരമുണ്ട്. വളരെ ചെരിഞ്ഞ് നിൽക്കുന്ന ഈ മലയുടെ ഏറ്റവും മുകളിലാണ് ഹിറാ ഗുഹഉദ്ധരിച്ചതിൽ പിഴവ്: തുറക്കാനുള്ള <ref> ടാഗിൽ പിഴവുണ്ട് അല്ലെങ്കിൽ പേരിൽ കുഴപ്പമുണ്ട്. ജബലുന്നൂർ പർവതത്തിന്റെ മുകളിലുള്ള ഹിറ ഗുഹയിൽ ഏകനായി ധ്യാനത്തിലിരിക്കുന്ന സമയത്താണ് മുഹമ്മദ്‌ നബിക്ക് ജിബ്രീൽ എന്ന മാലാഖ പ്രത്യക്ഷപ്പെട്ടു ദിവ്യ സന്ദേശം കൈ മാറിയത്. വായിക്കുക എന്നതിന്റെ അറബി ഉച്ചാരണമായ ഇഖ്റഹ് എന്നാണ് അവിടെ വച്ച് ആദ്യമായി നൽകിയ സന്ദേശംഉദ്ധരിച്ചതിൽ പിഴവ്: തുറക്കാനുള്ള <ref> ടാഗിൽ പിഴവുണ്ട് അല്ലെങ്കിൽ പേരിൽ കുഴപ്പമുണ്ട്. മക്കയിലേക്ക് വരുന്ന തീർഥാടകരുടെ പ്രധാന ആകർഷണ കേന്ദ്രമായ ജബൽ നൂർ ഒരു പ്രാർഥനാ കേന്ദ്രം കൂടിയാണ്. മുഹമ്മദ്‌ നബിക്ക് ഇവിടെ വച്ച് ജിബ്രീൽ എന്നാ മാലാഖ നൽകിയ വായിക്കുക എന്ന സന്ദേശമാണ് ജബൽ നൂർ (പ്രകാശം പരത്തുന്ന പർവതം) എന്ന പേര് ഈ പർവതത്തിനു വരാൻ കാരണം.

ജബൽ അറഫ (ജബൽ റഹ്മ)

തിരുത്തുക
 
മക്കയിലെ അറഫയിലുള്ള ജബൽ റഹ്മ

ഉറച്ച പാറകൾ ഉൾക്കൊള്ളുന്ന ജബൽ റഹ്മ എന്ന ചെറിയ കുന്ന് അറഫയുടെ കിഴക്കുഭാഗത്ത് ആണ് നില കൊള്ളുന്നത്‌. മസ്ജിദു നമിറ കഴിഞ്ഞാൻ അറഫയിലെ ഏറ്റവും പ്രശസ്തമായ സ്ഥലമാണ് ജബലുറഹ്മ. കാരുണ്യത്തിന്റെ മലയെന്നറിയപ്പെടുന്ന ജബൽ റഹ്മ ഹജ്ജിന്റെ പ്രധാന ചടങ്ങായ അറഫാ സംഗമത്തിന് സാക്ഷിയായി നില കൊള്ളുന്നു[28]. ജബൽ റഹ്മയുടെ കിഴക്ക് ഭാഗത്ത് മുകളിലേക്കു കയറുവാനുള്ള കൽപ്പടവുകൾ നിർമ്മിച്ചിട്ടുണ്ട്. ഇതിൽ അറുപതാമത്തെ പടി ഒരു പ്രസംഗപീഠമാകുന്നു. ഏകദേശം 70 മീറററോളം ഉയരവും 200 മീറ്റർ ചുറ്റളവുമുണ്ട് ഈ പർവതത്തിന്പടിഞ്ഞാറുഭാഗത്ത് 100 മീറ്ററും കിഴക്കുവശത്ത് 170 മീറ്ററുമാണ് വീതി. ആകെ വിസ്തീർണം 240 ച.മീറ്റർ ആണ്. ജബൽ അൽ റഹ്മയിൽ വെച്ചാണ് പ്രവാചകൻ മുഹമ്മദ് നബി അവസാനത്തെ ഹജജ് പ്രഭാഷണം നടത്തിയത്. ഇതിനെ അനുസ്മരിച്ചു കൊണ്ടാണ് ഹജ്ജിനോടനുബന്ധിച്ചു അറഫയിലെ നമിറ മസ്ജിദിൽ ഹജജ് പ്രഭാഷണം നടത്തുന്നത്. കാരുണ്യത്തിന്റെ മല (ജബലുൽറഹ്മ) പ്രാർഥനയുടെ മല (ജബലുദുആ) പാശ്ചത്താപത്തിന്റെ മല (ജബലുത്തൗബ) എന്നീ പേരുകളിൽ ഈ മല അറിയപ്പെടുന്നു. ഇസ്ലാമിന്റെ ആദ്യ ദശകങ്ങളിൽ ഇവിടെ ധാരാളം കിണറുകളും വീടുകളും നിർമ്മിച്ചതായും കൃഷി ചെയ്തതായും പറയപ്പെടുന്നു[29].

ജബൽ സബീർ

തിരുത്തുക

മിനായിൽ നിന്നും അറഫയിലേക്കുള്ള വഴിയിൽ ഇടതു ഭാഗത്താണ് ചരിത്ര പ്രാധാന്യമുള്ള ജബൽ സബീർ എന്ന വലിയ മല സ്ഥിതി ചെയ്യുന്നത്. ഈ മലഞ്ചെരുവിൽ വച്ചാണ് ഇബ്രാഹിം നബി ദൈവ കല്പന പ്രകാരം തന്റെ മകൻ ഇസ്മായീലിനെ ബലി കൊടുക്കാൻ ഒരുങ്ങിയത്. മിനയിലെ ഈ മലയുടെ ചെരുവിലാണ് മസ്ജിദുൽ കബ്ശ ഉണ്ടായിരുന്നത്. പുനരുദ്ധരിക്കപ്പെടാത്ത കാരണത്താൽ പൊളിഞ്ഞു പോയതിനാൽ ഈ പള്ളി ഇപ്പോൾ ഇവിടെ ദൃശ്യമല്ല.

 
സൗർ ഗുഹ

മക്കയിൽ നിന്നും അറഫയിലേക്കുള്ള വഴിയിൽ തെക്ക് ഭാഗത്താണ് ജബർ സൗർ അഥവാ സൗർ പർവതം സ്ഥിതി ചെയ്യുന്നത്. സമുദ്ര നിരപ്പിൽ നിന്നും 759 മീറ്റർ ഉയരമുള്ള ഈ പർവ്വതം മക്കയിലെ മസ്ജിദുൽ ഹറമിൽനിന്ന് ഏകദേശം അഞ്ച് കി.മീ അകലെയാണ് സ്ഥിതി ചെയ്യുന്നത്. ഈ പർവതത്തിന് മുകളിലാണ്‌ മക്കയിൽ നിന്നും മദീനയിലേക്കുള്ള യാത്രാമധ്യേ മുഹമ്മദ്‌ നബിയും അബൂബക്കർ സിദ്ദീക്കും മൂന്നു നാൾ ഒളിച്ചു കഴിഞ്ഞ സൗർ ഗുഹ സ്ഥിതി ചെയ്യുന്നത്. സൌർ മലയുടെ മുകളിൽ ഭീമാകാരമായ ഒരു പാറയുണ്ട്. അകം പൊള്ളയായതിനാൽ അവിടം സാമാന്യം വിശാലമായ ഗുഹയാണ്. അതിനു കിഴക്കും പടിഞ്ഞാറും ഓരോ കവാടങ്ങളുണ്ട്. പടിഞ്ഞാറു ഭാഗത്തുള്ള കവാടത്തിലൂടെയാണ് മുഹമ്മദ്‌ നബിയും അബൂബക്കർ സിദ്ദീഖും ഗുഹയിൽ പ്രവേശിച്ചത്. മക്കയിലെത്തുന്ന തീർഥാടകർ ഈ ഗുഹ സന്ദർശിക്കാറുണ്ട്. ദുർഘടം പിടിച്ച പാതയിലൂടെ വേണം ഈ ഗുഹക്കരികിലെത്താൻ. അബ്ദുമനാഫിന്റെ മകൻ സൌർ ജനിച്ച സ്ഥലമായതിനാലാണ് ആ പ്രദേശത്തിന് പ്രസ്തുത പേര് ലഭിച്ചത്. സൌറിലേക്കുള്ള പാതയുടെ ഇരുവശവും പർവതങ്ങളാണ്.

ജബൽ അബീ ഖുബൈസ്

തിരുത്തുക

മക്കയിലെ ചരിത്ര പ്രാധാന്യമുള്ള പർവതമാണ് സമുദ്ര നിരപ്പിൽ നിന്നും 327 മീറ്റർ ഉയരത്തിൽ നില കൊള്ളുന്ന ജബൽ അബീ ഖുബൈസ്. മക്കയിൽ നിന്നും ഇരുപതു കിലോമീറ്റർ ദൂരത്തു കിഴക്ക് വശത്താണ് ജബൽ അബീ ഖുബൈസ്. ഈ മലയുടെ മുകളിലാണ് ഹസ്രത്ത്‌ ബിലാലിന്റെ സ്മരണയിൽ നിർമ്മിച്ച പള്ളി നില കൊള്ളുന്നത്‌. കൂടാതെ മക്കാ പ്രളയത്തിന്റെ കാലം തൊട്ട്‌ ഇബ്രാഹിം നബി കഅബാ നിർമ്മാണം നടത്തുന്നതു വരെ ഹജറുൽ അസ്‌വദ്‌ അബീ ഖുബൈസ്‌ പർവ്വതത്തിൽ മറഞ്ഞു കിടക്കുകയായിരുന്നു. പിന്നീട് മാലാഖ നല്കിയ വിവരമനുസരിച്ച് ഇബ്രാഹിം നബി അടുത്തുള്ള അബീ ഖുബൈസ് പർവതത്തിലെത്തി ശില കണ്ടെത്തുകയായിരുന്നു.

മക്കയിലെ ഹൃദയ ഭാഗത്താണ് ജബൽ ഒമർ. മക്കയുടെ വികസന പ്രവർത്തനങ്ങൾക്ക് വേണ്ടി ഇപ്പോൾ ജബൽ ഒമറിന്റെ കുറെ ഭാഗങ്ങൾ നിരപ്പാക്കിയിട്ടുണ്ട്. ഹോട്ടൽ, പാർപ്പിട സമുച്ചയങ്ങൾ അടങ്ങിയ പദ്ധതികളാണ് ഇവിടെ നടപ്പാക്കി കൊണ്ടിരിക്കുന്നത്. ജബൽ ഒമറിന്റെ ഒരു ഭാഗം മക്കാ ഹിൽടൺ ഹോട്ടൽ ആണ്.

സന്ദർശന സ്ഥലങ്ങൾ

തിരുത്തുക

ഇസ്ലാമിക നാഗരികതയുടെയും സംസ്കാരത്തിന്റെയും ഈറ്റില്ലമാണ് മക്കാ ശരീഫ്. മനുഷ്യാരംഭം മുതൽ ജനവാസമാരംഭിക്കുകയും ബി.സി നാലായിരമാണ്ടിൽ ഇബ്രാഹിം നബിയുടെ പ്രബോധന കേന്ദ്രമായിത്തീരുകയും ചെയ്ത മക്കാ പട്ടണം വിവിധ പ്രവാചകന്മാരുടെയും രാജാക്കന്മാരുടെയും താവളമായി വർത്തിച്ചിട്ടുണ്ട്‌. പിന്നീട് മുഹമ്മദ്‌ നബിയുടെ ജന്മം കൊണ്ട് കൂടുതൽ പ്രശസ്തി വർധിച്ചു. അത് കൊണ്ട് തന്നെ ഇസ്ലാമിക ചരിത്ര പ്രാധാന്യമുള്ള നിരവധി പ്രദേശങ്ങൾ ഇവിടെയുണ്ട്. സുപ്രധാനമായ പലതും സംരക്ഷിക്കുന്നതിൽ സംഭവിച്ച വീഴ്ച കാരണം പല ചരിത്ര സ്മാരകങ്ങളും നിലവിലില്ല. ഹജ്ജിന്റെ പ്രവർത്തനങ്ങൾ കഴിഞ്ഞാൽ മക്കയിലെ അനുഗൃഹീത സ്ഥലങ്ങൾ സന്ദർശിക്കൽ വിശ്വാസത്തിന്റെ ഭാഗമാണ്. ജന്നത്തുൽ മുഅല്ല, തഹ്‌ഫീളുൽ ഖുർആൻ മദ്രസ്സയാക്കിയ ഖദീജാ ബീവിയുടെ വീട്‌, മുഹമ്മദ്‌ നബി ജനിച്ച വീട്‌,(മക്കത്തുൽ മുകറമ എന്ന ലൈബ്രറി നിൽക്കുന്ന സ്ഥാനം) ഹിറാ ഗുഹ, സൗർ ഗുഹാ, തുടങ്ങിയ ചരിത്ര പ്രാധാന്യമേറിയ കേന്ദ്രങ്ങൾ സന്ദർശിക്കുക എന്നത്‌ അഭികാമ്യമാണ്‌.

 
വിശ്വാസികളാൽ നിറഞ്ഞ ഹറം മസ്ജിദ് (മധ്യത്തിൽ കാണുന്നതാണ് കഅബ)
പ്രധാന ലേഖനം: കഅബ
 
കഅബയുടെ 1937 -ലെ ഒരു ചിത്രം
 
കഅബയുടെ രേഖാ ചിത്രം. 1 ഹജറുൽ അസ്‌വദ് 2. പ്രവേശന കവാടം 3. മഴവെള്ളം പോകുവാനുള്ള ചാൽ 4. അടിത്തറ 5. ഹജറുൽ ഇംസ്മായീൽ 6. അൽ മുൽതസം 7.മഖാമു ഇബ്രാഹീം 8. ഹജറുൽ അസ്‌വദിന്റെ കോണ് 9. യമനിന്റെ കോണ് 10. സിറിയയുടെ കോണ് 11. ഇറാഖിന്റെ കോണ് 12. കഅബയെ മൂടിയിട്ടുള്ള തുണി 13.ത്വവാഫ് ചെയ്യൽ തുടങ്ങുന്ന സ്ഥലം

മക്കയിൽ മസ്ജിദുൽ ഹറമിനകത്ത് സ്ഥിതിചെയ്യുന്ന സമചതുരാകൃതിയിലുള്ള കെട്ടിടമാണ്‌ കഅബ. ഭൂമിയിലെ ആദ്യത്തെ ദൈവിക ഭവനമായ കഅബ ആദം നബിയാണ് നിർമ്മിച്ചത്‌. പിന്നീട് നൂഹ് നബിയുടെ കാലത്തുണ്ടായ ശക്തമായ പ്രളയത്തിൽ കഅബ അപ്രത്യക്ഷമായി. തുടർന്ന് ഇബ്രാഹീം നബിയും പുത്രൻ ഇസ്മായീലും കഅബ പുനർ നിർമ്മിച്ചു. മുസ്ലിംകൾ ദിവസേന നമസ്കാരം നടത്തുന്ന ദിശയായ ഖിബ്‌ല ഭൂമിയിൽ അവർ നിൽക്കുന്ന സ്ഥലത്തു നിന്നും കഅബയുടെ നേരെയുള്ളതാണ്. ഹജ്ജ്, ഉംറ എന്നീ കർമ്മങ്ങൾ നിർവഹിക്കുന്നവർ കഅബയെ ഏഴ് തവണ പ്രദക്ഷിണം ചെയ്യൽ നിർബന്ധമാണ്[30]. നഗ്ന പാതരായി കഅബയെ പ്രദക്ഷിണം ചെയ്യുന്ന മതാഫ് എന്ന പേരിൽ അറിയപ്പെടുന്ന തുറസ്സായ ഭാഗത്ത് തീർത്ഥാടകർക്ക് ആശ്വാസം പകരുന്നതിന് വേനലിൽ ചുട്ടു പഴുക്കാത്ത, സൂര്യപ്രകാശത്തെ പ്രതിരോധിക്കാൻ കഴിയുന്ന ഇനം മാർബിളുകളാണ് പതിച്ചിരിക്കുന്നത്. രാത്രിയിൽ ഈർപ്പം വലിച്ചെടുക്കുകയും പകൽ അത് പുറത്തേക്ക് വിടുകയും ചെയ്യുന്നതിനാൽ പകൽ സമയത്ത് ഈ മാർബിളിൽ ചൂട് അനുഭവപ്പെടുന്നില്ല.

എല്ലാ വർഷവും ഹജ്ജിനു മുന്നോടിയായി കഅബയെ പുതപ്പിക്കാനുള്ള പുതിയ കിസ്‌വ യുടെ കൈമാറ്റം നടക്കുകയും അതിനു അർഹതപ്പെട്ടവർ കഅബാലയത്തിൽ അത് അണിയിക്കുകയും ചെയ്യും. ഹറം കാര്യാലയ ഉദ്യോഗസ്ഥരുടെയും കിസ്‌വ ഫാക്ടറി അധികൃതരുടെയും മേൽനോട്ടത്തിൽ അറഫ ദിനത്തിൽ രാവിലെയാണ് കഅബയുടെ പഴയ കിസ്‌വ മാറ്റി പുതിയത് അണിയിക്കുന്നത്. മക്കയിലെ ഉമ്മുൽജൂദിലെ ഫാക്ടറിയിൽ ഒരുവർഷത്തോളം നീണ്ട പ്രയത്‌നത്തിലൂടെയാണ് കിസ്‌വ രൂപപ്പെടുത്തുന്നത്. മേൽത്തരം പട്ടിൽ നിർമ്മിക്കുന്ന ഇതിന് രണ്ട് കോടി റിയാലിന് മേലെ ചെലവ് വരും. 14 മീറ്ററാണ് കിസ്‌വയുടെ ഉയരം. സ്വർണലിപിയിൽ ആകർഷകമായ രൂപകൽപനകളോടും ഖുർആൻ സൂക്തങ്ങൾ ആലേഖനം ചെയ്തുമാണ് ഇവ നെയ്‌തെടുക്കുന്നത്. 47 മീറ്റർ നീളത്തിലും 95 സെന്റി മീറ്റർ വീതിയിലും16 കഷ്ണങ്ങളായാണ് ഇവ നിർമ്മിക്കുന്നത്. കഅബയുടെ വാതിൽ വിരിക്ക് ആറര മീറ്റർ നീളവും മൂന്നര മീറ്റർ വീതിയുമുണ്ട്.

മസ്ജിദുൽ ഹറാം

തിരുത്തുക
പ്രധാന ലേഖനം: മസ്ജിദുൽ ഹറാം
 
മക്കയിലെ മസ്ജിദുൽ ഹറമിന്റെ ഉൾവശം
 
മസ്ജിദുൽ ഹറമിലെ ഖുറാൻ അലമാര

മക്കയിൽ കഅബ സ്ഥിതി ചെയ്യുന്ന വിശാലമായ ആരാധനാലയമാണ് ഹറം മസ്ജിദ് (മസ്ജിദുൽ ഹറാം). ഭൂമിയിൽ ആരാധനയ്ക്ക് ഏറ്റവും കൂടുതൽ പുണ്യം ലഭിക്കുന്നത് മസ്ജിദുൽ ഹറാമിലെ പ്രാർത്ഥനക്കാണ് എന്നതാണ് ഈ മസ്ജിദിന്റെ പ്രധാന പ്രത്യേകത. ഹറമിനെ കുറിച്ച് ഖുർആൻ തന്നെ വ്യക്തമാക്കുന്നത് ദൈവികാരാധനക്ക് വേണ്ടി നിർമ്മിക്കപ്പെട്ട ആദ്യഭവനമെന്നാണ്. മക്ക നഗരത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. സാധാരണ മസ്ജിദുകളെക്കാൾ ഒരു ലക്ഷം മടങ്ങ്‌ പ്രതിഫലം ലഭിക്കുന്നതാണ് മസ്ജിദുൽ ഹറാമിലെ പ്രാർത്ഥനക്ക് എന്നാണു ഇസ്ലാമിക ഗ്രന്ഥങ്ങളിൽ പരാമർശിച്ചിട്ടുള്ളത്. മസ്ജിദുൽ ഹറം ലോകത്തിലെ ഏറ്റവും വലിയ മസ്ജിദ് ആണ്. 3.57 ലക്ഷം ചതുരശ്ര മീറ്റർ വിസ്തീർണമുള്ള ഹറം പള്ളിയുടെ അകത്തും പുറത്തുമായി ഇപ്പോൾ ഒരേ സമയം നാൽപ്പതു ലക്ഷത്തോളം ആളുകൾക്ക് പ്രാർത്ഥന നിർവഹിക്കാൻ സൌകര്യമുണ്ട്. ചുറ്റു ഭാഗത്തും മൂന്നു നിലകളിൽ ഒരു വൻ കോട്ട പോലെ ഹറം പള്ളി നില കൊള്ളുന്നു. സഫാ, മർവാ, അബൂ ഖുബൈസ്, ജബൽ ഹിന്ദ്‌ എന്നീ നാല് മലകൾക്കിടയിലാണ് ഹറം മസ്ജിദ് നില കൊള്ളുന്നത്‌. ഹറം പള്ളിയുടെ കേന്ദ്ര ബിന്ദു കഅബയാണ്. കഅബയുടെ പ്രദക്ഷിണ മുറ്റമാണ് ഹറം പള്ളിയുടെ പ്രധാന ഭാഗം. മതാഫ് എന്ന പേരിൽ അറിയപ്പെടുന്ന നടുമുറ്റം പോലെയുള്ള അതിവിശാലമായ ഈ ഭാഗത്തിന് മേൽക്കൂരയില്ല. ചുറ്റു ഭാഗങ്ങളിലും കൂടി 95 കവാടങ്ങളും ഒൻപതു മിനാരങ്ങളും മസ്ജിദുൽ ഹറാമിനുണ്ട്. ലോകത്തെ മറ്റെല്ലാ മസ്ജിദുകളിൽ നിന്നും വ്യത്യസ്തമായി ഹറം പള്ളിയിൽ വൃത്തത്തിൽ നിന്നാണ് നമസ്കാരം നിർവഹിക്കുന്നത്. നമസ്കാര വേളയിൽ അഭിമുഖമായി നിൽക്കേണ്ട കഅബ ഹറം മസ്ജിദിന്റെ മധ്യത്തിലായത് കൊണ്ടാണ് ഇവിടെ ഇങ്ങനെ നമസ്കരിക്കുന്നത്. റമദാനിൽ ആണ് ഇവിടെ വലിയ തിരക്ക് അനുഭവപ്പെടുന്നത്. ഈ കാലയളവിൽ തീർത്ഥാടകർക്ക് ആവശ്യമായ മാർഗ ദർശനം നൽകുന്നതിന് പ്രത്യേകം ആളുകളെ നിയോഗിക്കാറുണ്ട്[31].

 
മക്കയിലെ മസ്ജിദുൽ ഹറമിന്റെ പ്രധാന കവാടത്തിലെ മിനാരം

വളരെയധികം പുണ്യസ്ഥാനങ്ങൾ ഉൾക്കൊള്ളുന്നതാന് മസ്ജിദുൽ ഹറം.

  • വിശുദ്ധ കഅബ: കഅബക്ക് ചുറ്റുമാണ് തവാഫ് ചെയ്യുന്നത്. കഅബയുടെ വ്യത്യസ്ത മൂലകൾ വ്യത്യസ്ത പേരുകളിൽ ആണ് അറിയപ്പെടുന്നത്.
  1. ഹജറുൽ അസ്‌വദ്: കഅബയുടെ ചുമരിൽ, തവാഫ് ആരംഭിക്കുന്ന മൂലയിൽ അരക്കിട്ടുറപ്പിച്ച ഒരു കല്ലാണിത്. ഇത് ചുംബിച്ചതിനുശേഷമോ ഇതിലേക്ക് തിരിഞ്ഞ് ദൂരെനിന്ന് കൈകൊണ്ട് ആംഗ്യംകാണിച്ചിട്ടോ ആണ് ഓരോ തവാഫും ആരംഭിക്കേണ്ടത്. സ്വർഗത്തിൽനിന്ന് ഭൂമിയിലേക്ക് അയയ്ക്കപ്പെട്ട ശിലയാണ് ഹജറുൽ അസ്‌വദ്.
  2. റുക്‌നുൽഇറാഖി: ഇറാഖിന്റെ ഭാഗത്തേക്കായി സ്ഥിതിചെയ്യുന്നു.
  3. റുക്‌നുശ്ശാമി: സിറിയയുടെ ഭാഗത്തേക്കായി സ്ഥിതിചെയ്യുന്നു.
  4. റുക്‌നുൽയമാനി: തെക്ക്പടിഞ്ഞാറ് മൂല. ഇത് യമനിന്റെ ദിക്കിലേക്കായി സ്ഥിതിചെയ്യുന്നു.
  • മുൽതസം: ഹജറുൽ അസ്‌വദിന്റെയും കഅബാ കവാടത്തിന്റെയും ഇടയിലുള്ള സ്ഥലമാണിത്. ഇവിടെ വെച്ച് പ്രാർത്ഥിക്കൽ സുന്നത്താണ്.
  • ഹഥീം (ഹജ്ർ ഇസ്മാഈൽ): കഅബയോട് ചേർന്ന് വടക്കുഭാഗത്തായി സ്ഥിതിചെയ്യുന്ന സ്ഥലം. ഇത് കഅബയിൽ പെട്ടതാകുന്നു.
  • മീസാബുർ റഹ്മത്: ഹഥീമിൽ കഅബയുടെ മുകളിൽ നിന്ന് വെള്ളം വീഴുന്ന സ്വർണപ്പാത്തി.
  • മഖാമു ഇബ്‌റാഹിം: കഅബ നിർമ്മാണ സമയത്ത് ഇബ്‌റാഹിംനബി കയറിനിന്ന കല്ല്. കഅബയുടെ വാതിലിന് മുൻഭാഗത്താണ് ഇത്.
  • ബാബുസ്സലാം: മസ്ജിദുൽ ഹറമിലെ ഒരു വാതിൽ. ആദ്യ പ്രവേശനം ഇതിലൂടെയാകൽ പ്രത്യേക സുന്നത്തുണ്ട്. ഈ വാതിൽ സ്വഫാ-മർവയുടെ പുറം ചുമരിനിടയിലാണ്.
  • സ്വഫാ: കഅബയുടെ കിഴക്കുമൂലയുടെ ഭാഗത്തായി സ്ഥിതിചെയ്യുന്ന സ്ഥലം. ഇവിടെനിന്നാണ് സഅയ് തുടങ്ങുന്നത്.
  • മർവ: കഅബയുടെ വടക്കുമൂലയുടെ ഭാഗത്തായി സ്ഥിതിചെയ്യുന്നു. ഇവിടെയാണ് സഅയ് അവസാനിക്കുന്നത്.
  • മസ്ആ: സ്വഫാ-മർവ കുന്നുകൾക്കിടയിൽ സഅയ് നടത്തേണ്ട സ്ഥലം.
  • മീലൈനി അഖഌറെൻ: സ്വഫാമർവയിൽ സഅയ് നടത്തുമ്പോൾ പുരുഷന്മാർ വേഗതയിൽ നടക്കേണ്ടതിനായി പച്ച ചായമടിച്ച രണ്ട് തൂണുകൾ.
  • സംസം: മസ്ജിദുൽ ഹറമിനകത്ത് സ്ഥിതിചെയ്യുന്ന കിണർ. ഇതിലെ വെള്ളം കുടിക്കുന്നതുകൊണ്ട് വളരെ അധികം പ്രതിഫലമുണ്ട്. രോഗശമനങ്ങൾക്കും മറ്റു ഉദ്ദേശ്യ സാഫല്യങ്ങൾക്കും നിയ്യത്ത്‌ ചെയ്ത് സംസംവെള്ളം കുടിക്കുന്നത് നല്ലതാണ്

മസ്ജിദുൽ നമിറ

തിരുത്തുക
 
അറഫാ സംഗമം നടക്കുന്ന നമിറ

ഹിജ്റ പത്താം വർഷം ദുൽഖഅദ് മാസം ഇരുപത്തിയഞ്ചിന് മുഹമ്മദ്‌ നബിയും അനുയായികളും ഹജ്ജ് കർമ്മത്തിനായി പുറപ്പെടുകയും ശേഷം അറഫയുടെ സമീപത്ത് നമിറ എന്ന സ്ഥലത്ത് നിർമ്മിച്ച തമ്പിൽ ഉച്ചവരെ കഴിച്ചു കൂട്ടുകയും ചെയ്തു. ളുഹറിൻറെ സമയമായപ്പോൾ മുഹമ്മദ്‌ നബി തൻറെ ഒട്ടകപുറത്ത് കയറി ബത്വനുൽ വാദി എന്ന ഇന്ന് അറഫയിലെ നമിറ പള്ളി നിൽക്കുന്നിടത്ത് തൻറെ ചരിത്രപ്രസിദ്ധമായ വിടവാങ്ങൽ പ്രസംഗം നടത്തി. ഈ പ്രദേശത്താണ് പിന്നീട് നമിറ പള്ളി സ്ഥാപിച്ചത്. പരിശുദ്ധമായ ഹജ്ജ്‌ കർമ്മത്തിനായി ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും എത്തുന്ന ലക്ഷക്കണക്കിന് വിശ്വാസികൾ അറഫയിൽ സമ്മേളിക്കുന്നത് ഇവിടെയാണ്‌.‌ അറഫയിൽ നമിറ പള്ളിയിൽ ളുഹർ നമസ്‌കാരത്തോടെയാണ് ഇവിടുത്തെ ചടങ്ങുകൾ നടക്കുന്നത്. 124,000 ചതുരശ്ര അടി വിസ്തീർണമുള്ള പള്ളിയിൽ മൂന്നു ലക്ഷം ആളുകൾക്ക് ഒരുമിച്ചു നമസ്കാരം നിർവഹിക്കാൻ സൗകര്യമുണ്ട്. അറഫാ പള്ളിയെന്നും ഹസ്രത്ത് ഇബ്റാഹീമിന്റെ പള്ളിയെന്നും ഇതിനു പേരുണ്ട്. ഒരു ലക്ഷത്തി ഇരുപത്തിനാലായിരം ചതുരശ്രമീറ്റർ വിസ്തീർണമുള്ള മസ്ജിദുന്നമിറയുടെ ഒരു ഭാഗം അറഫയുടെ പരിധിക്ക് പുറത്താണ്. അത് അടയാളപ്പെടുത്തിയിട്ടുണ്ട്. വാദീ നമിറയിൽസ്ഥിതിചെയ്യുന്നത് കൊണ്ടാണിതിന് മസ് ജിദുന്നമിറ എന്ന് പേർവന്നത്. മിനയുടെ ദിശയിലാണ് മസ് ജിദുന്നമിറ സ്ഥിതിചെയ്യുന്നത്[32].

പ്രധാന ലേഖനം: മിന

മക്കയിൽ നിന്ന് അഞ്ച് കിലോമീറ്റർ അകലെ കിഴക്ക് ഭാഗത്താണ് മിനാ താഴ്‌വര .ഹജജ് കർമ്മത്തിന്റെ ചടങ്ങുകളിൽ പങ്കെടുക്കുന്നതിന്റെ ഭാഗമായി മക്കയിൽ നിന്ന് ഹാജിമാർ എത്തുന്നത് ടെന്റുകളുടെ നഗരമായ മിനാ താഴ്‌വരയിലേക്ക് ആണ്. ഹജ്ജ് കർമത്തിന് വേണ്ടി ദുൽഹജ്ജ് 11, 12, 13 എന്നീ മൂന്നു ദിവസങ്ങളിൽ ആണ് മിനയിൽ രാപാർക്കേണ്ടത്. ഈ ദിവസങ്ങളിൽ വളരെ ഭക്തിയോടും ഹൃദയ സാന്നിധ്യത്തോടും മിനയിൽ കഴിഞ്ഞുകൂടണം. രാത്രിയുടെ മുഖ്യഭാഗം മിനയിൽ താമസിക്കൽ നിർബന്ധമാണ്. പകൽ മിനയിലുണ്ടായിരിക്കണമെന്നില്ലഉദ്ധരിച്ചതിൽ പിഴവ്: തുറക്കാനുള്ള <ref> ടാഗിൽ പിഴവുണ്ട് അല്ലെങ്കിൽ പേരിൽ കുഴപ്പമുണ്ട്.

 
മിനാ താഴ്‌വരയിലെ തമ്പുകൾ. മധ്യത്തിൽ മസ്ജിദുൽ ഖൈഫ്

മസ്ജിദുൽ ഖൈഫ്

തിരുത്തുക

മക്കയുടെയും അറഫയുടെയും മധ്യേ തെക്കുഭാഗത്തായി മിനയിലാണ് മസ്ജിദുൽ ഖൈഫ് സ്ഥിതിചെയ്യുന്നത്. 25000 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള ഖൈഫ് പള്ളിയിൽ 25000 പേർക്ക് ഒരുമിച്ചു നമസ്കരിക്കാൻ സൌകര്യമുണ്ട്. വിശാലമായി, നീളാകൃതിയിൽ വളരെ ഭംഗിയായി നിർമ്മിക്കപ്പെട്ട ഖൈഫ് പള്ളിയുടെ കിഴക്കുഭാഗത്ത് ചുമരുകളോട് ചേർന്നതാണ് മിഹ്റാബ്. മുഹമ്മദ്‌ നബിയുടെ വിടവാങ്ങൽ ഹജ്ജിൽ മിനായിൽ അദ്ദേഹത്തിന് കൂടാരമൊരുക്കിയത് ഇവിടെയാണ്. ഹിജ്റ 256-ൽ അബ്ബാസി ഖലീഫ അൽ-മുഅതമദ് മുതൽ അധികാരത്തിലിരുന്ന രാജാക്കൻമാരും ഭരണാധികാരികളും ഈ പള്ളിയുടെ പുനർനിർമ്മാണ പ്രക്രിയയിൽ പ്രത്യേകം ശ്രദ്ധ പതിപ്പിച്ചിരുന്നുഉദ്ധരിച്ചതിൽ പിഴവ്: തുറക്കാനുള്ള <ref> ടാഗിൽ പിഴവുണ്ട് അല്ലെങ്കിൽ പേരിൽ കുഴപ്പമുണ്ട്.

മശ്അറുൽ ഹറാം

തിരുത്തുക

മുസ്ദലിഫയിലെ ഖുസഅ എന്ന പർവതത്തിന്‌ താഴെയാണ് മസ്ജിദ് മശ്അറുൽ ഹറാം എന്ന പള്ളിയടങ്ങിയ മശ്അറുൽ ഹറാം എന്ന പ്രദേശം. 5040 ച.മീറ്റർ വിസ്തീർണമുള്ള പള്ളിയിൽ 12000 പേർക്ക് നമസ്‌കരിക്കാനുള്ള സൗകര്യമുണ്ട്. പ്രവാചകൻ മുഹമ്മദ്‌ നബി ഹജ്ജിന്റെ സമയത്ത് രാത്രി താമസിച്ച സ്ഥലത്ത് പിന്നീട് നിർമിച്ചതാണ് ഈ പള്ളി.

മുഹമ്മദ്‌ ബിൻ അലി ശാഫി മസ്ജിദ്

തിരുത്തുക

മക്കയിൽ തൻഈം എന്ന സ്ഥലത്താണ് മുഹമ്മദ്‌ ബിൻ അലി ശാഫി മസ്ജിദ്. ഇവിടെ ഇപ്പോൾ 15,000 ആളുകൾക്ക്‌ നമസ്‌കരിക്കാൻ സൗകര്യമുണ്ട്‌. തന്ഈം മക്കക്കാരുടെ ഉംറയുടെ മീഖാത്താണ്. ഇവിടെയാണ്‌ പ്രശസ്‌ത സ്വഹാബി ഖുബൈബ് രക്തസാക്ഷിയായത്‌.

മസ്ജിദുൽ റായ

തിരുത്തുക

മക്കയിലെ ജൌദരീ ടൌണിന്റെ നടുവിൽ ജഫ്ഫാലി ബജാറിലേക്ക് കടക്കുന്ന ഒരു ചെറിയ വഴിയുടെ ഇടതുഭാഗത്തുള്ള പള്ളിയാണിത്. ഈ സ്ഥാനം മുഹമ്മദ്‌ നബി മക്കാ ഫതഹ് വേളയിൽ മുഅല്ലായിൽകൂടി കടന്ന് വന്ന് പതാക നാട്ടിയതും നിസ്കരിച്ചിട്ടുള്ളതുമായ സ്ഥലമാകുന്നു. ഈ പതാക ഇപ്പോൾ തുർക്കിയിലെ ഇസ്താംപൂൾ മ്യൂസിയത്തിലുണ്ട്. ഈ പള്ളിയുടെ മൂന്നുവശവും റോഡുകളുണ്ട്. പള്ളി ഇപ്പോൾ പുതുക്കിപ്പണിത് വലുതാക്കിയിരിക്കുന്നു.

മസ്ജിദുൽ ജിന്ന്

തിരുത്തുക

അൽ-മുഅല്ലയുടെ വടക്കെ അതിർത്തിയിൽ ആണ് മക്കക്കാരുടെ ഖബർസ്ഥാനമായ മസ്ജിദുൽ ജിന്ന് സ്ഥിതി ചെയ്യുന്നത്. മുഹമ്മദ്‌ നബിയിൽ നിന്ന് ജിന്നുകൾ ഖുർആൻ ശ്രവിക്കുകയും നബിയുമായി ബൈഅത്ത് ചെയ്യുകയും ഉണ്ടായത് ഈ സ്ഥലത്തു വെച്ചായിരുന്നു. പിന്നീട് ഇവിടെ പണിത പള്ളിക്ക് മസ്ജിദുൽ ജിന്ന് (ജിന്ന് പള്ളി) എന്ന് പേരിട്ടത്. ഇപ്പോൾ ഈ പള്ളി പുതുക്കിപ്പണിത് വളരെ ഭംഗിയാക്കിയിട്ടുണ്ട്.

മസ്ജിദുൽ മുബായഅ

തിരുത്തുക

മക്കയിലെ കബറിടമായ മുഅല്ലയിൽ നിന്നും വടക്കോട്ട് മിനയിലേക്ക് പോകുന്ന വഴിയുടെ വലതുഭാഗത്ത് സ്ഥിതിചെയ്യുന്ന പള്ളിയാണ് മസ്ജിദുൽ മുബായഅ. മക്കാ ഫത്ഹ്(മക്കാ വിജയം) വേളയിൽ മുഹമ്മദ്‌ നബി ജനങ്ങളുമായി ഇവിടെ വെച്ച് പ്രതിജ്ഞ ചെയ്തിരുന്നതായി ചരിത്രമുണ്ട്.

മസ്ജിദുൽ ഇജാബ

തിരുത്തുക

ഹജ്ജിന്റെ കർമ്മങ്ങൾ പൂർത്തിയാക്കി മുഹമ്മദ്‌ നബി മിനയിൽ നിന്ന് മക്കയിലേക്ക് മടങ്ങിയപ്പോൾ മക്കയിൽ പ്രവേശിക്കും മുമ്പ് വിശ്രമിക്കാൻ താവളമടിച്ച മക്കാ ഖബർ സ്ഥാനിനടുത്തുള്ള അൽ മുഹസ്സബ് എന്ന് പറയുന്ന സ്ഥലത്താണ് മസ്ജിദുൽ ഇജാബ നിലകൊള്ളുന്നത്.

തഹ്ഫീളുൽ ഖുർആൻ കേന്ദ്രം

തിരുത്തുക

മക്കയിലെ സഖാഖിലാണ് തഹ്ഫീളുൽ ഖുർആൻ കേന്ദ്രം പ്രവർത്തിക്കുന്നത്. മുഹമ്മദ്‌ നബിയുടെ പ്രഥമ ഭാര്യ ഖദീജയുടെ വീട് സ്ഥിതി ചെയ്യുന്നത് ഇവിടെയാണ്‌. ഇവിടെ വെച്ചാണ് ഖദീജയുടെയും മുഹമ്മദ്‌ നബിയുടെയും വിവാഹം നടന്നത്. ഖദീജയുടെ മരണശേഷവും ഹിജ്റ വരെ നബി ഇവിടെ താമസിച്ചു. മുഹമ്മദ്‌ നബിയുടെ മക്കളിൽ ഇബ്റാഹീം ഒഴിച്ചുള്ളവർ ജനിച്ചത് ഈ വിട്ടിൽവെച്ചാണ്.

വാദി മുഹസ്സിർ

തിരുത്തുക

മുസ്ദലിഫക്കും മിനക്കുമിടയിൽ സ്ഥിതിചെയ്യുന്ന ഒഴിഞ്ഞ ഒരു താഴ്‌വരയാണ് ചരിത്ര പ്രാധാന്യമുള്ള വാദി മുഹസ്സിർ. കഅബ പൊളിക്കാൻ വന്ന അബ്രഹത്തിനും സൈന്യത്തിനും നേരെ ദൈവ ശിക്ഷ ഇറങ്ങിയത് ഈ പ്രദേശത്ത് വെച്ചാണ് എന്നാണു വിശ്വാസം. ക്ഷീണിതരായി നിലം പൊത്തുന്നതിനാണ് അറബിയിൽ 'ഹസ്സറ' എന്ന് പറയുന്നത്. ഈ വാക്കിൽ നിന്നാണ് വാദി മുഹസ്സിർ എന്ന പേര് വന്നത്. ദൈവകോപമിറങ്ങിയ സ്ഥലമായതു കൊണ്ട് മുഹമ്മദ്‌ നബി ഈ താഴ്‌വരയിലെത്തിയപ്പോൾ തന്റെ ഒട്ടകത്തിന്റെ വേഗത വർദ്ധിപ്പിച്ചിരുന്നു എന്ന് ഇസ്‌ലാമിക ഗ്രന്ഥങ്ങളിൽ വന്നിട്ടുണ്ട്.

സംസ്കാരം

തിരുത്തുക

പുണ്യ നഗരമായത് കൊണ്ട് തന്നെ ലോകത്തിന്റെ നാനാ തുറകളിൽ നിന്നും ഉള്ള ആളുകൾ മക്കയിൽ വന്നു പോകുന്നുണ്ട്. അത് കൊണ്ട് മക്കയുടെ പ്രബുദ്ധമായ സംസ്കാരവും അതിൽ നിഴലിച്ചു കാണുന്നുണ്ട്. ഹിജാസ് അറബിയാണ് പ്രാദേശികമായി ഇവിടെ ഉപയോഗത്തിലുള്ള ഭാഷ. വിവിധ ഭാഗത്ത്‌ നിന്നും വരുന്ന തീർത്ഥാടകർ അവരവരുടെ ഭാഷകൾ ഉപയോഗിക്കുന്നു. മക്കയിലെ ഹജിനോടനുബന്ധിച്ചുള്ള പ്രധാന തീർത്ഥാടന കേന്ദ്രങ്ങളിലെല്ലാം പ്രാദേശികമായ ഭാഷയിലുള്ള സൂചനാ ബോർഡുകളും വിവിധ ഭാഷക്കാരായ വളണ്ടിയർമാരെയും കാണാം[33].

ജനസംഖ്യ

തിരുത്തുക

2007-ലെ കണക്കെടുപ്പ് പ്രകാരം മക്കയിൽ 1700000 ജനങ്ങൾ വസിക്കുന്നുണ്ട്. ഇതിൽ 75 ശതമാനം സ്വദേശികളും 25 ശതമാനം വിദേശികളുമാണ്. വിദേശികളിൽ 19 ശതമാനം ഉള്ള യെമൻ സ്വദേശികളാണ് മുന്നിൽ നിൽക്കുന്നത്. ഇന്ത്യ പാകിസ്താൻ അടക്കം ഏഷ്യൻ രാജ്യക്കാരും ഈജിപ്ത് അടക്കമുള്ള ആഫ്രിക്കൻ വംശജരും ബാക്കിയുള്ള ആറു ശതമാനത്തിൽ പെടുന്നു[34].

ജീവിത രീതി

തിരുത്തുക

മക്കയിലെ ജീവിതരീതി മുഹമ്മദ്‌ നബിയുടെ കാലം മുതൽ തന്നെ മതപരമായ ചട്ടക്കൂടിൽ നിന്ന് കൊണ്ടുള്ളതാണ്. മുസ്ലിങ്ങൾക്ക്‌ മാത്രം പ്രവേശനമുള്ള നഗരം കൂടിയാണ് മക്ക. അഞ്ചു നേരത്തെ നമസ്കാരത്തിനും ഇവിടുത്തെ ആളുകൾ അധികവും മസ്ജിദുൽ ഹറമിലെത്തുന്നു. ഹജ്ജിനെത്തുവർക്ക് സേവനം ചെയ്യാനും ഇവിടെ സ്വദേശികൾ മുൻപന്തിയിൽ ഉണ്ടാകാറുണ്ട്. രാജ്യത്തെ വിവിധ സർവകലാശാലാ വിദ്യാർത്ഥികളടക്കം എല്ലാ വിഭാഗങ്ങളും വിദേശ വളണ്ടിയർമാരും ഇവിടെ നിന്നും മടങ്ങുന്നത് വരെ ഹാജിമാരെ സേവിക്കാൻ രംഗത്തുണ്ടാകാറുണ്ട്.

ആഹാര ക്രമം

തിരുത്തുക
 
റൊട്ടിയിൽ തയ്യാറാക്കിയ ഷവർമ
 
യെമൻ ഭക്ഷണമായ മന്തി

മറ്റു സൗദി അറേബ്യൻ നഗരങ്ങളെ പോലെ അരിയും ഇറച്ചിയും ചേർത്ത് വേവിച്ച കബ്സ തന്നെയാണ് മക്കയിലെയും പ്രധാന ഭക്ഷണംഉദ്ധരിച്ചതിൽ പിഴവ്: തുറക്കാനുള്ള <ref> ടാഗിൽ പിഴവുണ്ട് അല്ലെങ്കിൽ പേരിൽ കുഴപ്പമുണ്ട്. അത് പോലെ യെമനി മന്തിയും ഒരു പ്രധാന ഭക്ഷണമാണ്. ഇറച്ചിയിൽ വേവിച്ച ഭക്ഷണങ്ങളായ ഷവർമ, കഫ്ത, കബാബ് എന്നിവ ഇവിടെ അധികം വില്പന നടക്കുന്ന ഭക്ഷണങ്ങളിൽ പെടുന്നു. റമദാനിൽ നോമ്പ് തുറ സമയങ്ങളിൽ സമൂസ, മധുര പലഹാരങ്ങൾ, ഈന്തപ്പഴം, സംസം വെള്ളം, അറബിക് കോഫി എന്നിവയാണ് പ്രധാനമായും ഉപയോഗിക്കുന്നത്. മസ്ജിദുൽ ഹറമിൽ നോമ്പ് തുറ സമയങ്ങളിൽ എത്തുന്ന വിശ്വാസികൾക്കും ഇത്തരം ഭക്ഷണം നൽകുന്നുണ്ട്. കൂടാതെ ഹജ്ജ് വേളകളിൽ അറഫയിലും മിനായിലും സൗദി ഭരണ കൂടവും വിവിധ കമ്പനികളും മറ്റു വ്യക്തികളും സൌജന്യമായി ഭക്ഷണ വിതരണം നടത്തുന്നു. വിവിധ രാജ്യങ്ങളിൽ നിന്നും വരുന്ന തീർത്ഥാടകർക്ക് സ്വന്തം നാടുകളിലെ പ്രാദേശിക ഭക്ഷണങ്ങൾ ഇവിടെ ലഭിക്കുന്നു. ഹജ്ജ് സമയത്ത് മിനായിൽ ടെന്റുകളിൽ ഹാജിമാർക്ക് അതതു മുതവഫ് കേന്ദ്രങ്ങളാണ് ഭക്ഷണം ഒരുക്കുന്നത്. പലചരക്ക് കടകൾ, ഹോട്ടലുകൾ, ബൂഫിയകൾ എന്നിങ്ങനെ വിവിധ തരം ബസ്തകൾ മിനായിൽ താൽക്കാലികമായി ഒരുക്കാറുണ്ട്‌. ഇവിടെ തീർത്ഥാടകർക്ക് വേണ്ടി വിൽപനക്ക് വെച്ച ഭക്ഷ്യവസ്തുക്കളുടെ ഗുണമേന്മ, കാലാവധി, ബസ്തകളുടെ ശുചിത്വം, മുനിസിപ്പാലിറ്റിയുടെ ലൈസൻസ് എന്നിവ വാണിജ്യമന്ത്രാലയ ഉദ്യോഗസ്ഥർ പരിശോധന നടത്തി ഗുണമേന്മ ഉറപ്പു വരുത്തുന്നുഉദ്ധരിച്ചതിൽ പിഴവ്: തുറക്കാനുള്ള <ref> ടാഗിൽ പിഴവുണ്ട് അല്ലെങ്കിൽ പേരിൽ കുഴപ്പമുണ്ട്.

സാമ്പത്തിക രംഗം

തിരുത്തുക
പ്രമാണം:Makkah shopping center.jpg
മക്കയിലെ അബ്രാജ് അൽ- ബൈത്ത് ഷോപ്പിംഗ്‌ സെന്റർ

മക്കയുടെ സാമ്പത്തിക മേഖല കൂടുതലും ഇവിടെയെത്തുന്ന തീർത്ഥാടകരെ ആശ്രയിച്ചാണ് നില കൊള്ളുന്നത്‌. തീർത്ഥാടകർ ഇവിടെ എത്തി താമസിക്കുന്ന ഹോട്ടലുകൾ, ഇവിടെ നിന്നും ഷോപ്പിംഗ്‌ നടത്തുന്നതും മറ്റും ആണ് ഇവിടുത്തെ പ്രധാന വരുമാന സ്രോതസ്ഉദ്ധരിച്ചതിൽ പിഴവ്: തുറക്കാനുള്ള <ref> ടാഗിൽ പിഴവുണ്ട് അല്ലെങ്കിൽ പേരിൽ കുഴപ്പമുണ്ട്. ചെറിയ തോതിലുള്ള വ്യാവസായിക സ്ഥാപനങ്ങൾ അല്ലാതെ മക്കയിൽ കൂടുതലായി വ്യാവസായിക ശാലകളോ മറ്റു കൃഷിയിടങ്ങളോ ഒന്നും ഇല്ല. മറ്റു പ്രദേശങ്ങളിൽ നിന്നും കപ്പൽ മാർഗ്ഗം ജിദ്ദയിലെത്തി അവിടെനിന്നും റോഡ്‌ മാർഗ്ഗം ആണ് ഇവിടേയ്ക്ക് ചരക്കുകൾ എത്തുന്നത്. ലോകത്തെ പ്രമുഖ ഹോട്ടൽ ഗ്രൂപ്പുകൾ എല്ലാം ഇവിടെയുണ്ട്. പ്രമുഖ വിദേശ ട്രാവൽ പ്രതിനിധികൾ എല്ലാം ഇവിടേയ്ക്ക് തീർത്ഥാടകരെ എത്തിക്കുന്നുണ്ട്. മത ഗ്രന്ഥങ്ങൾ വിൽക്കുന്ന പുസ്തക ശാലകൾ, വിദേശ കറൻസി കൈമാറ്റം ചെയ്യുന്ന സ്ഥാപനങ്ങൾ, ഹോട്ടലുകൾ തുടങ്ങി തീർത്ഥാടകരെ ബന്ധിപ്പിച്ചുള്ള സ്ഥാപനങ്ങൾ ഇവിടെ കൂടുതലായി കാണുന്നു.

വാണിജ്യം

തിരുത്തുക
 
മക്കയിലെ തുണിത്തരങ്ങൾ വിൽക്കുന്ന ഒരു കട

ഹജ്ജ് കഴിയുന്നതോടെ മക്കയിലെ കച്ചവട കേന്ദ്രങ്ങളിൽ തിരക്കേറുന്നു. മടക്കയാത്രക്ക് മുമ്പായി പുണ്യഭൂമിയിലെത്തിയതിന്റെ സ്മരണക്കും കുടുംബത്തിനും അടുത്ത ബന്ധുക്കൾക്കും സാധനങ്ങളും ഉപഹാരങ്ങളും വാങ്ങിയാണ് തീർത്ഥാടകർ ഇവിടെ നിന്നും തരിച്ചു പോകുന്നത്. ഹജ്ജ് വേളയിൽ കൂടുതലായി വിറ്റഴിക്കുന്ന ചരക്കുകൾ കച്ചവടക്കാർ നേരത്തെ സ്‌റ്റോക്ക് ചെയ്യാറുണ്ട്. കൂടാതെ പലയിനം സാധനങ്ങളുമായി വഴിവാണിഭക്കാരും രംഗത്തുണ്ടാകും. ഈത്തപ്പഴം, ഉപഹാരങ്ങൾ, സുഗന്ധദ്രവ്യങ്ങൾ, ഇലക്ട്രോണിക്സ് സാമഗ്രികൾ, വസ്ത്രങ്ങൾ എന്നിവയുടെ കടകളിലാണ് കൂടുതലായി തീർത്ഥാടകരെ ആകർഷിക്കുന്നത്. ഹജ്ജ് കഴിഞ്ഞ ശേഷം. തസ്ബീഹ് മാല, നമസ്‌കാര വിരിപ്പ്, തൊപ്പി, ഇരുഹറമുകളുടെ ഫോട്ടോകൾ, മോതിര കല്ലുകൾ, ആഭരണങ്ങൾ, അത്തറുകൾ, റെഡിമെയ്ഡ് വസ്ത്രങ്ങൾ, ഇലക്‌ട്രോണിക് ഉപകരണങ്ങൾ എന്നിവ വിൽക്കുന്ന കേന്ദ്രങ്ങളിലാണ് കൂടുതൽ തിരക്ക് അനുഭവപ്പെടാറുള്ളത്. മക്കയിലെ പ്രധാന മാർക്കറ്റാണ് ഉതൈബിയ്യ മാർക്കറ്റ് (സൂക്ക്‌ ഉതൈബിയ്യ). ഇവിടെ സുഗന്ധ ദ്രവ്യ ഉല്പന്നങ്ങളുടെ പ്രമുഖ സ്ഥാപനങ്ങൾ ഉണ്ട്ഉദ്ധരിച്ചതിൽ പിഴവ്: തുറക്കാനുള്ള <ref> ടാഗിൽ പിഴവുണ്ട് അല്ലെങ്കിൽ പേരിൽ കുഴപ്പമുണ്ട്.

മക്കയിലെ ടൂറിസം രംഗം തീർഥാടകരെ ആശ്രയിച്ചാണ് നിലനിൽക്കുന്നത്. ടൂറിസം വകുപ്പിന്റെ ലൈസൻസില്ലാതെ നഗരത്തിൽ ഹോട്ടലുകൾ പ്രവർത്തിക്കാൻ പാടില്ല. ഹറമിനടുത്തും പരിസരങ്ങളിലുമായി താമസ രംഗത്ത് തീർഥാടകർക്ക് മികച്ച സേവനങ്ങൾ ലഭ്യമാക്കുന്നതിന്റെ ഭാഗമായി ടൂറിസം വകുപ്പ് നിർദ്ദേശം പാലിക്കാത്ത ഹോട്ടലുകൾ മക്ക ടൂറിസം വകുപ്പ് അടച്ചു പൂട്ടുന്നു.

അടിസ്ഥാന സൗകര്യങ്ങൾ

തിരുത്തുക

കുന്നുകളും മലകളും നിറഞ്ഞ പ്രദേശമായ മക്കയിൽ മലകൾ തുരന്നിട്ടാണ് റോഡ് ഗതാഗതം സുഗമമാക്കിയിരിക്കുന്നത്. പാറക്കല്ലുകളും ഉറച്ച പര്’വതങ്ങളും നിറഞ്ഞ മക്ക പ്രദേശത്ത് നിരവധി തുരങ്കങ്ങളാണ് ഇത്തരത്തിൽ ഉള്ളത്. മക്കയിലെ വിവിധ റോഡുകളിലും പ്രധാന പ്രവേശന കവാടങ്ങളിലും വിവിധ പദ്ധതികൾ നടപ്പിലാക്കുന്നതിന് ബൃഹദ് പദ്ധതികൾ നടപ്പാക്കി കൊണ്ടിരിക്കുന്നു. റോഡുകളിലെ തിരക്ക് കുറക്കുന്നതിനാവശ്യമായ തുരങ്കങ്ങളും പാലങ്ങളും നിർമ്മിക്കുന്നതടക്കമുള്ള വിവിധ പദ്ധതികൾ ദ്രുത ഗതിയിലാണ് ഇവിടെ നടക്കുന്നത്.

 
മക്കയിലെ തിരക്ക് പിടിച്ച വീഥി
 
മക്ക നഗരത്തിൽ സർവീസ് നടത്തുന്ന സൗദി ട്രാൻസ്പോർട്ട് കോർപറേഷൻ ബസ്

മക്ക മുനിസിപ്പാലിറ്റി റോഡുകളുടെ വികസനത്തിന് വലിയ പ്രധാന്യം നൽകുന്നുണ്ട്. മക്കയിലെ എല്ലാ റോഡുകളും വളരെയധികം തിരക്ക് പിടിച്ചതാണ്[35]. പുണ്യസ്ഥലങ്ങളിൽ തീർത്ഥാടകർക്ക് വളരെ സഹായകരമാണ് ഇവിടുത്തെ ഷട്ടിൽ ബസ് സർവീസ്[36]. ഹജ്ജ് തീർത്ഥാടകർക്ക് വേണ്ടി മിനായിൽ കിഴക്കുപടിഞ്ഞാറായി അനേകം സമാന്തര റോഡുകളും അവയെ പരസ്പരം ബന്ധിക്കുന്ന സ്ട്രീറ്റുകളും അവക്കൊക്കെ പേരും നമ്പറും ഉണ്ട്. കൂടാതെ ഇരുപത്തിനാലു മണിക്കൂറും പൊലീസ് സർവീസും ആയിരക്കണക്കിന് സന്നദ്ധ പ്രവർത്തകരുടെ സേവനവും തിരക്ക് സമയങ്ങളിൽ സഹായകരമാണ്. തീർത്ഥാടകരെ താമസ കേന്ദ്രങ്ങളിൽ നിന്ന് ഹറമിലെത്തിക്കുന്നതിനും തിരിച്ചും സർവീസ് നടത്തുന്നതിനു ഗോൾഫ് വണ്ടികൾ ഇപ്പോൾ ഉപയോഗിക്കുന്നുണ്ട്. നേരത്തെ ഇന്ത്യൻ നിർമ്മിത ഓട്ടോറിക്ഷകളായിരുന്നു തീർത്ഥാടകർക്ക് നൽകിയിരുന്നത്. പുകയും ശബ്ദവും മൂലമുണ്ടാകുന്ന മലിനീകരണം ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് അതൊഴിവാക്കി പകരം ഗോൾഫ് വണ്ടികൾ ഏർപ്പെടുത്തിയത്. ഹജ്ജ് വേളകളിൽ നഗര മധ്യത്തിലെ തിരക്കൊഴിവാക്കാൻ ഹറമിനടുത്തേക്കും പുണ്യ സ്ഥലങ്ങളിലേക്കും മിനി ബസുകൾക്ക് കർശന നിയന്ത്രണമേർപ്പെടുത്തുന്നു. മിനി ബസുകൾ പുണ്യസ്ഥലങ്ങളിലേക്ക് കടക്കുന്നത് നിരീക്ഷിക്കാൻ പ്രത്യേക ഉദ്യോഗസ്ഥരെയും വിന്യസിക്കാറുണ്ട്‌.

 
ഹജ്ജ് കർമങ്ങൾക്കായി മിനായിലേക്ക് വാഹനങ്ങളിൽ പോകുന്ന ഹാജിമാർ

ഹജ്ജ് അനുമതി പത്രമില്ലാത്തവരുടെയും അനധികൃത താമസക്കാരുടെയും നുഴഞ്ഞുകയറ്റം തടയുന്നതിന് ഹജ്ജ് സമയങ്ങളിൽ മക്കക്കടുത്ത 12 പ്രവേശന കവാടങ്ങളിൽ പാസ്‌പോർട്ട് വിഭാഗം പരിശോധന കൂടുതൽ കർശനമാക്കാറുണ്ട്[37]. മരുഭൂമികളിലൂടെയുള്ള നുഴഞ്ഞുകയറ്റം പൊലീസിന്റെ സഹായത്തോടെ നിരീക്ഷിക്കുന്നു. സ്ത്രീകളെ പരിശോധിക്കുന്നതിന് ചെക്ക്പോസ്റ്റുകളിൽ സ്ത്രീകളെ ജോലിക്ക് നിയമിക്കാറുണ്ട്. ഹജ്ജ് അനുമതിപത്രമില്ലാത്തവരെയും അനധികൃത താമസക്കാരെയും പ്രവേശന കവാടങ്ങളിലെത്തുന്നതിന് മുമ്പ് തന്നെ തടയുന്നതിന് മക്കയിലേക്ക് പുറപ്പെടുന്ന വാഹന പാർക്കിങ് കേന്ദ്രങ്ങളിലും മറ്റും രഹസ്യ നിരീക്ഷണം നടത്താൻ പ്രത്യേക സംഘം ഉണ്ട്. അമിത വേഗത, സിഗ്‌നൽ കട്ടിങ് തുടങ്ങിയ ട്രാഫിക് നിയമങ്ങൾ ലംഘിച്ച് പോകുന്നവരെ പിടികൂടുന്നതിനു പുതിയ രീതിയായ സാഹിർ സംവിധാനം നിലവിലുണ്ട്. ഇത് വഴി അതിസൂക്ഷ്മമായാണ് ട്രാഫിക് നിയമലംഘനങ്ങൾ രേഖപ്പെടുത്തുന്നത്. വാഹന നമ്പർ, സ്ഥലം, സമയം, വാഹനമോടിക്കുന്ന ആൾ എന്നിവ കാമറയിൽ വ്യക്തമായി പതിയുന്നു.

ശഅബാൻ, റമദാൻ മാസങ്ങളിൽ മക്കയിലത്തുന്ന തീർത്ഥാടകരുടെ തിരക്കും പരിഗണിച്ചു ഹറമിനടുത്ത് ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ മക്ക ട്രാഫിക്കിനു കീഴിൽ പുതിയ വികസന പദ്ധതി നടപ്പിലാക്കിവരുന്നുണ്ട്. തീർത്ഥാടകരുമായെത്തുന്ന ബസുകൾ ഹറമിനടുത്തേക്ക് പ്രവേശിക്കുന്നത് തടഞ്ഞ് മക്ക പ്രവേശന കവാടങ്ങളിൽ വെച്ച് വിവിധ ഭാഗങ്ങളിലൊരുക്കിയ പാർക്കിങ് കേന്ദ്രങ്ങളിലേക്ക് തിരിച്ചുവിടാനായി ഹറമിലേക്ക് എത്തുന്ന റോഡുകളിൽ പ്രത്യേക ചെക്ക് പോയിൻറുകൾ സ്ഥാപിക്കുന്ന നടപടികൾ പൂർത്തിയായിട്ടുണ്ട്. പാർക്കിങ് കേന്ദ്രങ്ങളിലത്തുന്ന തീർഥാടകരെ പിന്നീട് റിങ് റോഡ് ബസ് സർവീസ് വഴി ഹറമിലത്തിക്കും. മക്കയിൽ തിരക്കേറിയതോടെ വിവിധ ഭാഗങ്ങളിൽ ട്രാഫിക് നിരീക്ഷണത്തിനും നിയന്ത്രണത്തിനും കൂടുതൽ ഉദ്യോഗസ്ഥരെ ട്രാഫിക് വകുപ്പ് നിയോഗിച്ചിട്ടുണ്ട്. നിയമലംഘനങ്ങൾ പിടികൂടാൻ രഹസ്യ ട്രാഫിക് നിരീക്ഷകരും രംഗത്തുണ്ട്. ട്രാഫിക് രംഗത്തെ നിയമങ്ങളും നിർദ്ദേശങ്ങളും കർശനമായി പാലിക്കുകയും ഹറമിനടുത്ത റോഡുകളിൽ വാഹനങ്ങൾ പാർക്ക് ചെയ്യരുതെന്നും മക്ക ട്രാഫിക് നിയമപാലകർ നിർദ്ദേശം നൽകിയിട്ടുണ്ട്. തിരക്ക് കൂടുന്ന റമദാൻ മാസത്തിൽ അനധികൃതമായി ഓടുന്ന ഇരുചക്രവാഹനങ്ങൾ പിടികൂടാൻ പ്രത്യേക പദ്ധതി ആവിഷ്കരിച്ചിട്ടുണ്ട്. ഇത്തരം ഇരുചക്രവാഹനങ്ങൾ ഗതാഗതക്കുരുക്കിനും കാൽനടക്കാർക്കും പ്രശ്നമാകുന്നത് ഒഴിവാക്കാൻ വേണ്ടിയാണ് ഇത്തരം പദ്ധതികൾ ആവിഷ്കരിച്ചിരിക്കുന്നത്. ഇവരെ പിടികൂടാൻ മക്കയുടെ വിവിധ ഭാഗങ്ങളിൽ രഹസ്യട്രാഫിക് നിരീക്ഷകരെ നിയോഗിക്കാറുമുണ്ട്.

ട്രെയിലർ ബസ് സർവീസ്

ഹജ്ജ്-ഉംറ സീസണിൽ ഹറമിലേക്കും തിരിച്ചും തീർഥാടകരെ എത്തിക്കുന്നതിനുള്ള ട്രെയിലർ ബസ് സർവീസ് സൗജന്യമായി നഗരത്തിൽ സേവനം നടത്തുന്നുണ്ട്. മക്ക ഗവർണറേറ്റ്, ചേംബർ ഓഫ് കോമേഴ്സ്, ഡിസ്ട്രിക്റ്റ് സെന്റർ സൊസൈറ്റി എന്നിവ ഉൾപ്പെട്ട സാമൂഹി പങ്കാളിത്ത പദ്ധതിയുടെ കീഴിലാണ് ട്രെയിലർ ബസ് സർവീസ് നടത്തുന്നത്. തീർഥാടകർക്ക് ഇതിൽ യാത്ര സൗജന്യമാണ്. പ്രായം കൂടിയവർക്കും വികലാംഗർക്കും അനായാസേന ഉപയോഗിക്കാവുന്ന വിധമാണ് ബസ് സംവിധാനിച്ചിരിക്കുന്നത്. ഹറമിനടുത്ത് തിരക്ക് കുറക്കുക എന്നാ ലക്ഷ്യത്തോടെയാണ് 200 പേർക്ക് കയറാവുന്ന ഈ ബസുകൾ തയ്യാറാക്കിയിരിക്കുന്നത്.

ജിദ്ദ-മക്ക ഹൈവേ
 
ജിദ്ദ-മക്ക റോഡിലെ ഖുറാൻ രൂപത്തിലുള്ള പ്രവേശന കവാടം(ഹറം അതിർത്തി)

വിശുദ്ധ നഗരമായ മക്കയെയും ജിദ്ദയെയും ബന്ധിപ്പിക്കുന്ന റോഡായതിനാൽ സൗദി അറേബ്യയിലെ തിരക്കേറിയ പാതകളിൽ ഒന്നാണ് ജിദ്ദ-മക്ക അതിവേഗ പാത. മക്ക-ജിദ്ദ റോഡിനു മുകൾ ഭാഗത്ത് ഖുർആൻ വാക്യങ്ങൾ ആലേഖനം ചെയ്ത നിർമ്മിക്കപ്പെട്ട ശിൽപ്പഭംഗി നിറഞ്ഞ കമാനം പ്രധാന ഹറം അതിർത്തി ആണ്. ജിദ്ദ-മക്ക എക്‌സപ്രസ് റോഡിലെ ശുമൈസിയിലാണ് പ്രധാന പരിശോധനാ കേന്ദ്രം സ്ഥിതി ചെയ്യുന്നത്. തിരക്ക് സമയങ്ങളിൽ ഈ ചെക്ക്‌ പോസ്റ്റിനടുത്ത് റോഡിൽ കൂടുതൽ ട്രാക്കുകളും തുറക്കുന്നു. മക്കയിലേക്കുള്ള തീർത്ഥാടകർ ജിദ്ദ വിമാനത്താവളത്തിൽ ഇറങ്ങി ഇത് വഴി റോഡ്‌ മാർഗ്ഗമാണ് മക്കയിലെത്തുന്നത്. മക്കയിൽ നിന്നും ജിദ്ദയിലേക്കും തിരിച്ചും സൗദി ട്രാൻസ്പോർട്ട് കോർപറേഷൻ (saptco) കൂടാതെ സ്വകാര്യ വാഹനങ്ങളും ഇത് വഴി സർവീസ് നടത്തുന്നുണ്ട്[38].

മക്ക-താഇഫ് മലമ്പാത
 
സൗദി ഭൂപടത്തിൽ തായിഫിന്റെ സ്ഥാനം

പുരാതന കാലം മുതൽ മക്കയെയും ത്വായിഫിനെയും ബന്ധിപ്പിച്ചിരുന്ന മലമ്പാതയാണ് മക്ക-താഇഫ് മലമ്പാത. ആയിരത്തോളം വർഷം പഴക്കമുള്ള ഈ മലമ്പാത സൗദി അറേബ്യയിലെ പ്രധാന ആകർഷണങ്ങളിൽ പെട്ടതാണ് . ഒരു കാലത്ത് മക്കക്കും താഇഫിനുമിടയിൽ യാത്രക്കും ചരക്കുകൾ കൊണ്ടുപോകുന്നതിനും ഉപയോഗിച്ചിരുന്ന ഏക വഴിയായിരുന്നു ഇത്. താഇഫ് അൽകറ-മക്ക ഇരട്ടപ്പാത റോഡ് നിലവിൽവരുന്നതുവരെ കാൽനടയായും ഒട്ടകപ്പുറത്തും ആളുകളുടെ ഇതുവഴിയായിരുന്നു സഞ്ചരിച്ചിരുന്നത്. ഒട്ടകങ്ങളുടെ സഞ്ചാരം എളുപ്പമാക്കും വിധമായിരുന്നു മലമ്പാത നിർമ്മിച്ചിരുന്നത്. നൂറ്റാണ്ടുകൾ പിന്നിട്ടും യാതൊരു കേടുപാടുമില്ലാതെ നിലനിന്ന ഈ മലമ്പാത ഇന്നും അത്ഭുതമാണ്. മലമ്പാതയുടെ ചരിത്രപുരാതന രൂപം നിലനിർത്തിയാണ് 1700 മീറ്ററോളം നീളത്തിൽ അറ്റകുറ്റപണികൾ പൂർത്തിയാക്കിയിരിക്കുന്നത്. മൂന്നുമുതൽ 10 മീറ്റർ വരെ ഇതിനു വീതിയുണ്ട്. ടൂറിസ്റ്റുകൾക്കായി പ്രവേശന കവാടത്തിൽ വിശ്രമകേന്ദ്രങ്ങളും പാർക്കിങ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. പാതവക്കുകളിലായി ഇരിപ്പിടങ്ങളും അവശിഷ്ടങ്ങൾ നിക്ഷേപിക്കാനുള്ള പെട്ടികളും പാതയുടെ ചരിത്ര പ്രാധാന്യം പരിചയപ്പെടുത്തുന്ന ബോർഡുകളും സ്ഥാപിച്ചിട്ടുണ്ട്. ചരിത്ര പുരാതനമായ ഈ നടപ്പാതയുടെ പുനരുദ്ധാരണം നടത്തി മേഖലയുടെ ടൂറിസ വികസനത്തിന് മുതൽക്കൂട്ടാക്കിയിട്ടുണ്ട്[39].

തുരങ്കങ്ങൾ
 
മക്കയിലെ വാഹനങ്ങൾ കടന്നു പോകുന്ന ഒരു തുരങ്കം

പ്രധാനമായും ഹജ്ജ് വേളയിൽ ഹറമിലേക്കും പുണ്യസ്ഥലങ്ങളിലേക്കും തിരിച്ചുമുള്ള തീർത്ഥാടകരുടെ യാത്ര എളുപ്പമാക്കുന്നതിനു വേണ്ടി നിർമ്മിച്ചിട്ടുള്ളതാണ് മക്കയിലെ തുരങ്കങ്ങൾ. വലിയ പാറക്കെട്ടുകൾ നിറഞ്ഞ കുന്നുകൾക്കിടയിലൂടെയുള്ള തുരങ്കങ്ങൾ മക്കയിലെ റോഡുകളുടെ കയറ്റിറക്കം വലിയ തോതിൽ കുറക്കുകയും തീർത്ഥാടന പ്രദേശങ്ങളിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാൻ സഹായിക്കുന്നതുമാണ്. മക്കയുടെ വിവിധ ഭാഗങ്ങളിലായി 51തുരങ്കങ്ങളാണുള്ളത്. ഇതിൽ പത്തോളം തുരങ്കങ്ങൾ കാൽനടക്കാർക്ക് മാത്രമായി നീക്കിവെച്ചിട്ടുണ്ട്. വാഹനങ്ങൾക്കും കാൽനടക്കാർക്കും അത്യാധുനിക സൗകര്യങ്ങളോടെ വെവ്വേറെ റോഡുകളും തുരങ്കങ്ങളുണ്ട്[40]. ഈ തുരങ്കങ്ങൾ വഴി കിലോമീറ്റർ ദൂരത്ത് നിന്ന് തീർത്ഥാടകർക്ക് നേരിട്ട് വേഗം ഹറമിലെത്താനും തിരിച്ചുപോകാനും സാധിക്കുന്നു. ഹറമിനടുത്ത റോഡുകളിലെ ട്രാഫിക് കുരുക്കൊഴിവാക്കാനും ഇത് വഴി കഴിയുന്നു. മസ്ജിദുൽ ഹറമിലെ വികസന പ്രവർത്തനങ്ങളുടെ ഭാഗമായി കാൽനടയാത്രക്കാർക്കായി പുതിയ മൂന്ന് തുരങ്കങ്ങളുടെ നിർമ്മാണം നടക്കുന്നുണ്ട്. ജബൽ ഹിന്ദിന് (ഇന്ത്യൻ മല) സമീപത്തെ വടക്കൻ മുറ്റത്തുനിന്ന് തുടങ്ങി ഹജൂൻ ഡിസ്ട്രിക്ടിലെ സിവിൽ ഡിഫൻസ് ആസ്ഥാനത്തിനടുത്ത ജബൽ ദുഫാനിൽ അവസാനിക്കുന്ന 1200 മീറ്റർ ദൈർഘ്യമുള്ള തുരങ്കമാണ് ഇതിൽ വലുത്. 1100 മീറ്റർ നീളമുള്ള പടിഞ്ഞാറു ഭാഗത്തെ തുരങ്കം ശാമിയയിൽനിന്ന് തുടങ്ങി ദഹലത് ഹർബ് വഴി ജർവൽ വരെയായിരിക്കും. ജബൽ കഅബ റോഡിൽനിന്ന് തുടങ്ങുന്ന 700 മീറ്റർ നീളമുള്ള മൂന്നാമത്തെ തുരങ്കം മറ്റു രണ്ടു തുരങ്കങ്ങളുമായി ബന്ധിപ്പിക്കും[41].

റോഡപകടങ്ങൾ

തിരുത്തുക

രാജ്യത്ത് നടന്ന അപകടങ്ങളിൽ അധികവും ഏറ്റവും തിരക്കേറിയ മക്കയിലും വിവിധ നഗരങ്ങളിൽ നിന്നും മക്കയിലേക്കുള്ള പാതകളിലുമാണ്. മക്കയിൽ അപകടമുണ്ടാക്കുന്നതിൽ 60 ശതമാനം പങ്കും അവിദഗ്ദ്ധരായ വിദേശി ഡ്രൈവർമാർ മൂലമാണെന്ന് ഹജ്ജ്-ഉംറ ട്രാൻസ്പോർട്ട് സർവീസ് കമ്പനികൾ പറയുന്നു. കിഴക്കൻ യൂറോപ്പ് പോലുള്ള വിദൂര നാടുകളിൽ നിന്ന് ആഴ്ചകൾ നീണ്ട യാത്ര ചെയ്തെത്തുന്ന ഡ്രൈവർമാരാണ് അപകടം വരുത്തുന്നതിൽ ഏറെയുമെന്ന് കമ്പനികൾ പറയുന്നു. ആളപായമുണ്ടാകുന്ന അപകടങ്ങളിൽ അധികവും ഹജ്ജ്-ഉംറ സീസണുകളിലാണ്. സീസണുകളല്ലാത്ത സമയങ്ങളിൽ കുറഞ്ഞ ആളപായങ്ങൾ മാത്രമാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഹജ്ജ്-ഉംറ സീസണുകളിൽ ട്രാൻസ്പോർട്ട് കമ്പനികൾ പുറം രാജ്യങ്ങളിൽനിന്ന് ഡ്രൈവർമാരെ താൽക്കാലികമായി കൂലിക്കെടുക്കുകയാണ് ചെയ്യുക. ഇങ്ങനെ എടുക്കുന്നവർ ഡ്രൈവിങിൽ അത്ര വിദഗ്ദ്ധരാകില്ല. അനുഭവ പരിചയവും ഇത്തരക്കാർക്ക് കുറവായിരിക്കും. തന്നെയുമല്ല ഹജ്ജ് തുടങ്ങുന്നതിന്റെ തൊട്ടടുത്ത ദിവസങ്ങളിൽ ധൃതി പിടിച്ചാണ് കമ്പനികൾ ഡ്രൈവർമാരെ കണ്ടെത്തുന്നത്. ഇതുമൂലം വിദഗ്ദ്ധരെ കണ്ടെത്താൻ കമ്പനികൾക്ക് കഴിയാതെ പോകുന്നതെന്നു ട്രാൻസ്പോർട്ട് സർവീസ് രംഗത്തെ വിദക്തരുടെ അഭിപ്രായം. മക്കയിൽ നടക്കുന്ന അപകടങ്ങളിൽ 85 ശതമാനവും വാഹനങ്ങൾ തമ്മിലിടിച്ചല്ല. മറിച്ച് വഴിയാത്രക്കാർ കാരണമായുണ്ടാകുന്നതാണെന്ന് ഇതുസംബന്ധിച്ച ട്രാഫിക് വകുപ്പിന്റെ പഠനം വ്യക്തമാക്കുന്നു. അമിത വേഗത, ഡ്രൈവറുടെ പരിചയക്കുറവും അശ്രദ്ധയും ട്രാഫിക് വ്യവസ്ഥ ലംഘനം, ഡ്രൈവർമാരുടെ മാനസിക പിരിമുറുക്കങ്ങൾ തുടങ്ങിയവയും അപകട കാരണങ്ങളാണെന്ന് റിപ്പോർട്ടിൽ പറയുന്നു

റെയിൽവേ

തിരുത്തുക
മക്ക മെട്രോ
 
മക്ക മെട്രോ റെയിൽപാതയുടെ രേഖാ ചിത്രം

മക്കയിൽ ഹജ്ജിന്റെ വിവിധ കർമങ്ങൾ നടക്കുന്ന വിശുദ്ധ സ്ഥലങ്ങളായ മിന, മുസ്ദലിഫ, അറഫ എന്നിവയെ ബന്ധിപ്പിച്ച് 2010-ൽ തുടങ്ങിയതാണ്‌ മശാഇർ മെട്രോ. ഹജ്ജിന് വരുന്നവർക്ക് പ്രത്യേകിച്ചും പ്രായമായവർക്കും ശാരീരിക പ്രശ്‌നങ്ങളുള്ളവർക്കും ഏറെ പ്രയോജനപ്പെടുന്ന മക്ക മെട്രോക്ക് മിന, മുസ്ദലിഫ, അറഫ എന്നിവിടങ്ങളിൽ മൂന്ന് വീതം സ്‌റ്റേഷനുകളുണ്ട്. ഓരോ സ്‌റ്റേഷനും 300 മീറ്ററാണ് നീളം. മക്ക മെട്രോയുടെ കീഴിൽ മൊത്തം 20 ട്രെയിനുകളാണ് സർവീസ് നടത്തുന്നത്. പദ്ധതി പൂർത്തിയായാൽ മണിക്കൂറിൽ 80 മുതൽ 120 കിലോമീറ്റർ വരെയായിരിക്കും ഇവയുടെ വേഗത. ഇതുവഴി മണിക്കൂറിൽ 72,000 തീർത്ഥാടകരെ മിനയിൽ നിന്ന് അറഫയിലെത്തിക്കാൻ കഴിയും. ഭാവിയിൽ ഹജ്ജ് തീർഥാകാർക്ക് മുഴുവനായും പ്രയോജനകരമായ രീതിയിൽ മക്ക മെട്രോ പദ്ധതി ആവിഷ്കരിച്ചിട്ടുണ്ട്[42].

 
ഹജ്ജ് വേളയിൽ മിനയിലെ കാഴ്ച. ഇടതു വശത്ത് കാണുന്നതാണ് മെട്രോ പാത

മെട്രോയുടെയും അനുബന്ധ സംവിധാനങ്ങളുടെ പ്രവർത്തനവും പൂർണ്ണമായും ഇലക്ട്രോണിക് രീതിയിലാണ്. കൈയിൽ അണിയുന്ന വളയുടെ രൂപത്തിലുള്ള പാസ് കൈവശമുള്ളവരുടെ മുന്നിൽ മാത്രമേ മെട്രോ സ്റ്റേഷൻ കവാടങ്ങൾ തുറക്കുകയുള്ളൂ. ഹജ്ജ് ഹംലകൾ മുഖേനയാണ് പാസുകൾ വിതരണം ചെയ്യുക എന്നതിനാൽ അനധികൃത തീർത്ഥാടകർക്ക് ഈ സേവനം ഉപയോഗപ്പെടുത്താനാവില്ല. ആറ് മണിക്കൂറിനകം അഞ്ച് ലക്ഷം തീർത്ഥാടകരെ ലക്ഷ്യ സ്ഥാനത്തെത്തിക്കാൻ മെട്രോ സംവിധാനത്തിലൂടെ സാധിക്കും. ഇതിലൂടെ ഹജ്ജ് നഗരങ്ങളിലെ നിരത്തുകളിൽ നിന്ന് 30,000 വാഹനങ്ങൾ ഒഴിവായിക്കിട്ടുമെന്നതിനാൽ വാഹനങ്ങളുടെ തിരക്ക് ഗണ്യമായി കുറക്കാനാവും. ഇതിലുപരി പരിസ്ഥിതി മലിനീകരണവും അത് മുഖേനയുള്ള അസുഖങ്ങളും നിയന്ത്രിക്കാനുമാവും. അത്യാധുനിക സുരക്ഷാ മുൻകരുതലുകളാണ് മെട്രോ നിർമ്മാണത്തിലും ഉപയോഗത്തിലും സ്വീകരിച്ചിരിക്കുന്നത്. മിനയിലെ ടെന്റുകൾ നിർമ്മിച്ച രീതിയിൽ തീ പിടിക്കാത്ത വസ്തുക്കൾ ഉപയോഗിച്ചാണ് സ്റ്റേഷനുകളുടെ നിർമ്മാണം. സ്റ്റേഷനിലേക്ക് സംഘമായെത്തുന്ന തീർത്ഥാടകരുടെ എണ്ണത്തിലും സുരക്ഷാ കാരണങ്ങളാൽ നിയന്ത്രണം ഏർപ്പെടുത്തും. മെട്രോയുടെ ചലനങ്ങൾ തെർമൽ ക്യാമറ ഉപയോഗിച്ച് നിരീക്ഷിക്കും[43].

റമദാനിൽ രണ്ട് ലക്ഷത്തിലധികം ഉംറ തീർഥാടകരെ മെട്രോ ട്രെയിൻ വഴി ഹറമിലത്തിക്കാനും തിരിച്ചുകൊണ്ടുവരാനും സാധിക്കുന്ന തരത്തിൽ മശാഇർ മെട്രോ റെയിൽവേയെ ഹറമുമായി ബന്ധിപ്പിക്കാനുള്ള ആലോചനയുണ്ട്. ഹറമുമായി മശാഇർ റെയിൽവേയെ ബന്ധിപ്പിക്കാനായാൽ ഹറമിനടുത്ത് വാഹന തിരക്ക് കുറക്കാനും തീർഥാടകരുടെ പോക്കുവരവുകൾ എളുപ്പമാക്കാനും സഹായകമാകും. ഹറമിലേക്ക് മെട്രോ സർവീസ് നീട്ടുന്നതോടെ ഏഴര ലക്ഷം തീർഥാടകരെ ഇതു വഴി ലക്ഷ്യത്തിലെത്തിക്കാനാവും. ഇത് പൂർത്തിയായാൽ പുണ്യ സ്ഥലങ്ങളുടെ മധ്യ ഭാഗത്ത് കൂടിയുള്ള മെട്രോപാതയുടെ നടപടികൾ ആരംഭിക്കും. ഇതോടെ പുണ്യ സ്ഥലങ്ങളിലെ ഏത് ഭാഗത്ത് നിന്നും തീർഥാടകർക്ക് ജംറകളിലത്തൊൻ സാധിക്കും.

ഹറമൈൻ റെയിൽവേ
 
സൗദി അറേബ്യയിലെ റെയിൽവേ ചിത്രം

സൗദി അറേബ്യയിലെ പുണ്യകേന്ദ്രങ്ങളായ മക്ക-മദീന എന്നിവയെ ബന്ധിപ്പിച്ച് പണിയുന്ന പാതയാണ് ഹറമൈൻ റെയിൽവേ. മക്ക, മദീന, ജിദ്ദ, റാബിഗ് എന്നിവിടങ്ങളിലാണ് സ്റ്റേഷനുകൾ[44]. കൂടാതെ ഹറമൈൻ റെയിൽ പാതയിൽ ജിദ്ദ കിങ് അബ്ദുൽ അസീസ് വിമാനത്താവളത്തിൽ അഞ്ചാമതൊരു സ്റ്റേഷൻ കൂടി നിർമ്മിക്കുന്നുണ്ട്. 450 കിലോമീറ്റർ ദൈർഘ്യമുള്ള റെയിൽവേ 20 ദശലക്ഷം യാത്രക്കാർക്ക് ഉപകരിക്കും. ഹജ്ജ്, ഉംറ തീർത്ഥാടകർക്കും മറ്റു സന്ദർശകർക്കുമാണ് ഹറമൈൻ റെയിൽവേ ഏറെ ഗുണം ചെയ്യുക. അതോടൊപ്പം ജിദ്ദ, മക്ക, മദീന, റാബിഗ് നഗരങ്ങൾക്കിടയിലെ സാധാരണ യാത്രക്കാർക്ക് ഇടയിലും പദ്ധതി ഏറെ ഗുണം ചെയ്യും. മണിക്കൂറിൽ 300 കിലോമീറ്റർ വേഗത്തിൽ ഓടുന്ന ട്രെയിനാണ് ഹറമൈൻ റെയിൽവേയിൽ സർവീസ് നടത്തുക. മക്കയിൽ നിന്ന് മദീനയിൽ എത്താൻ രണ്ടുമണിക്കൂറാണ് യാത്രാസമയം[45].

ആരോഗ്യ രംഗം

തിരുത്തുക
 
ഹജ്ജ് സമയത്ത് മക്കയിൽ കുമിഞ്ഞു കൂടുന്ന മാലിന്യങ്ങൾ

തീർത്ഥാടക നഗരമായതിനാൽ എല്ലാ വർഷവും മക്ക നഗരം ആരോഗ്യ രംഗത്തെ വളരെയധികം വെല്ലുവിളികൾ നേരിടാൻ സമഗ്ര പദ്ധതികൾ ആവിഷ്കരിച്ചു കൊണ്ടിരിക്കുന്നു[46]. റമദാൻ മാസത്തിൽ ഉംറ തീർത്ഥാടനത്തിനെത്തുന്ന വിശ്വാസികളുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി റസ്റോറന്റുകളിലെ അടുക്കളയിൽ കാമറ സ്ഥാപിക്കാൻ നഗരസഭ നിർദ്ദേശം നൽകാറുണ്ട്. ഭക്ഷണം പാകം ചെയ്യുന്ന തൊഴിലാളികൾ ആരോഗ്യ സുരക്ഷാ പ്രകാരം പാചകം ചെയ്യുന്നുണ്ടെന്ന് ഉറപ്പ് വരുത്താനാണ് ഇത്തരം കാമറകൾ സ്ഥാപിക്കുന്നത്. ഈ കാമറയിലൂടെ ഉപഭോക്താക്കൾക്ക് അടുക്കളയിൽ എങ്ങനെയാണ് ഭക്ഷണം ഉണ്ടാക്കുന്നതെന്ന് കാണാൻ കഴിയും. മക്കയിലെ ആരോഗ്യ നിലവാരം ഉയർത്തുന്നതിന്റെ ഭാഗമായാണ് ഇത്തരം നടപടി സ്വീകരിച്ചിരിക്കുന്നത്. വൃത്തിഹീനമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങളെ കണ്ടെത്തിയാൽ കനത്ത പിഴയും സ്ഥാപനം തന്നെ അടച്ച് പൂട്ടുകയും ചെയ്യും. ഹജ്ജ് സമയത്ത് മക്കയിൽ ധാരാളം മാലിന്യങ്ങൾ കുമിഞ്ഞു കൂടുന്നു. ഇവയെല്ലാം ഹജ്ജ് കഴിഞ്ഞ ഉടനെ കൂടുതൽ തൊഴിലാളികളെ ഉപയോഗിച്ചാണ് വൃത്തിയാക്കുന്നത്. തീർത്ഥാടന സീസണുകളിൽ മക്കയിലെ റോഡുകളിൽ വൻ ഗതാഗത കുരുക്ക് അനുഭവപ്പെടുന്നതിനാൽ പലപ്പോഴും രോഗികളെ യഥാസമയം ആശുപത്രികളിലെത്തിക്കാൻ സാധിക്കാറില്ല. നിരവധി പേരാണ് ഇത്തരത്തിൽ മരണപ്പെടുന്നത്. റമദാൻ, ഹജ്ജ് സീസണിൽ രോഗികളെ ആശുപത്രിയിലെത്തിക്കാൻ വേണ്ടി മസ്ജിദുൽ ഹറമിന്റെ ഭാഗത്ത്‌ ഹെലിപാഡ് നിർമ്മിക്കുന്നുണ്ട്.

 
സംസം വെള്ളം ബോട്ടിലുകളിൽ നിറക്കുന്നു

തീർത്ഥാടകർക്ക് സൌജന്യമായി വിതരണം ചെയ്യുന്ന സംസം വെള്ളം എല്ലാ സമയവും ലാബോറട്ടറികളിൽ പരിശോധന നടത്തി ഗുണനിലവാരം ഉറപ്പ് വരുത്താറുണ്ട്. ചരിത്ര പ്രാധാന്യമുള്ള സംസം വെള്ളം സ്റെയിൻലസ് പൈപ്പ് വഴി പമ്പ് ചെയ്ത് അൾട്രാ വൈലറ്റ് രശ്മി വഴി കടത്തി വിട്ട് ശുദ്ധീകരിച്ചതിന് ശേഷമാണ് ശീതീകരിച്ച് മക്കയിലും മദീനയിലും വിതരണം ചെയ്യുന്നത്. ഇത് പ്രത്യേകം തയ്യാറാക്കിയ യന്ത്ര സംവിധാനത്തിൽ ബോട്ടിലുകളിലാക്കിയും നൽകുന്നുണ്ട്. റംസാൻ മാസത്തിൽ ഹറമിലും പരിസരത്തും ആരോഗ്യ ശുചീകരണ പരിശോധനക്കും ക്ലീനിംഗിനും സംസം വിതരണത്തിനും ഇഫ്താറിനും ഹറം കാര്യാലയത്തിനു കീഴിൽ കൂടുതൽ ആളുകൾ രംഗത്തുണ്ടാകും. ആരോഗ്യ സേവന രംഗത്ത് ഹറമിനകത്തെ മെഡിക്കൽ സെന്റുകളിലും മക്കയിലെ ആശുപത്രികളിലുമെല്ലാം ആവശ്യമായ ഒരുക്കങ്ങൾ ആരോഗ്യ വകുപ്പ് അധികൃതർ നടത്താറുണ്ട്‌. സൗദി ഗവണ്മെന്റിനു കീഴിലുള്ള ആശുപത്രികളിൽ തീർത്ഥാടകർക്ക് ചികിത്സ സൌജന്യമാണ്. മക്കയിലേക്ക് വരുന്ന തീർത്ഥാടകർ പുറപ്പെടുന്ന സ്ഥലത്ത് നിന്നും പ്രതിരോധ കുത്തിവെപ്പ് നടത്താൻ സൗദി ആരോഗ്യ മന്ത്രാലയം നിർദ്ദേശം നൽകിയിട്ടുണ്ട്[47]. കൂടാതെ എല്ലാ രാജ്യങ്ങളും തങ്ങളുടെ പൌരന്മാർക്ക് മക്കയിലേക്കുള്ള തീർത്ഥാടന സമയത്ത് പ്രതിരോധ നിർദ്ദേശങ്ങളും സംവിധാനങ്ങളും നൽകുന്നുമുണ്ട്[48].

മക്കയിലെ പ്രമുഖ ആശുപത്രികൾ ഇവയാണ്.

  • അജ്യാദ് ഹോസ്പിറ്റൽ
  • കിംഗ്‌ അബ്ദുൽ അസീസ്‌ ഹോസ്പിറ്റൽ
  • അൽ-നൂർ ഹോസ്പിറ്റൽ
  • ഹിറ ഹോസ്പിറ്റൽ
  • ഷീഷ ഹോസ്പിറ്റൽ

പാർപ്പിടം

തിരുത്തുക
പ്രമാണം:Mecca residence.jpg
മസ്ജിദുൽ ഹറമിന് ചുറ്റും ഉള്ള താമസ കേന്ദ്രങ്ങൾ

നഗരത്തിന്റെ പുതിയ പ്രദേശങ്ങളെക്കാളും ജനങ്ങൾ താമസിക്കുന്നത് പഴയ ഭാഗങ്ങളിലാണ്. പഴയ ഭാഗങ്ങളിൽ ഇപ്പോഴും പുരാതനമായ അനേകം ചേരി പ്രദേശങ്ങൾ ഉണ്ട്. ആദ്യ കാലത്ത് മക്കയിലേക്ക് തീർത്ഥാടനത്തിനു വന്നു തിരിച്ചു പോകാതെ ഇവിടെ തന്നെ സ്ഥിര താമസമാക്കിയവാരാണ് ഇത്തരം ചേരി പ്രദേശങ്ങളിലെ താമസക്കാർഉദ്ധരിച്ചതിൽ പിഴവ്: തുറക്കാനുള്ള <ref> ടാഗിൽ പിഴവുണ്ട് അല്ലെങ്കിൽ പേരിൽ കുഴപ്പമുണ്ട്. മക്കയിൽ സ്ഥിര താമസക്കാർ കുറവാണെങ്കിലും പുറത്തു നിന്നും വരുന്നവർ വളരെ കൂടുതലാണ്. 50 ലക്ഷം തീർത്ഥാടകർ വർഷത്തിൽ വന്നു പോകുന്ന നഗരമായ മക്കയിൽ താമസ സൌകര്യമുള്ള നിരവധി വലിയ കെട്ടിടങ്ങളുണ്ട്ഉദ്ധരിച്ചതിൽ പിഴവ്: തുറക്കാനുള്ള <ref> ടാഗിൽ പിഴവുണ്ട് അല്ലെങ്കിൽ പേരിൽ കുഴപ്പമുണ്ട്. 10000 പേർക്ക് താമസ സൌകരം ഉള്ള അബ്രാജ് അൽ ബൈത് ടവർ ആണ് മക്കയിലെ വലിയ താമസ കേന്ദ്രം. കൂടാതെ പുതിയതായി മസ്ജിദുൽ ഹറമിന് ചുറ്റും ഉള്ള പഴയ കെട്ടിടങ്ങളും സ്ഥാപനങ്ങളും ഏറ്റെടുത്തു ബഹുനില കെട്ടിടങ്ങൾ നിർമ്മിച്ചു കൊണ്ട് താമസ പ്രശ്നം പരിഹരിക്കുന്നുണ്ട്. രണ്ടു ലക്ഷം ആളുകളെ ഉൾക്കൊള്ളാവുന്ന ജബൽ ഉമർ പ്രൊജക്റ്റ്‌ അടക്കം നിരവധി ബഹുനില കെട്ടിടങ്ങൾ മക്കയിൽ നിർമ്മാണത്തിലാണ്ഉദ്ധരിച്ചതിൽ പിഴവ്: തുറക്കാനുള്ള <ref> ടാഗിൽ പിഴവുണ്ട് അല്ലെങ്കിൽ പേരിൽ കുഴപ്പമുണ്ട്.ഉദ്ധരിച്ചതിൽ പിഴവ്: തുറക്കാനുള്ള <ref> ടാഗിൽ പിഴവുണ്ട് അല്ലെങ്കിൽ പേരിൽ കുഴപ്പമുണ്ട്. ഓരോ വർഷവും ഹജ്ജിനു മുമ്പ് എല്ലാ കെട്ടിടങ്ങളിലും അധികൃതർ പരിശോധന നടത്തി താമസ യോഗ്യമായവക്ക് മാത്രം അനുമതി കൊടുക്കുകയും അല്ലാത്ത കെട്ടിടങ്ങൾ പൊളിച്ചു നീക്കാൻ ആവശ്യപ്പെടുകയും ചെയ്യും. തീർത്ഥാടക ബാഹുല്യം കാരണം മക്കയിൽ തിരക്ക് സമയങ്ങളിൽ വലിയ നിരക്ക് വേണ്ടി വരുന്നു. തീർത്ഥാടകരുടെ വർധന കണക്കിലെടുത്ത് മിനയിലെ താമസ സൗകര്യം കൂട്ടുന്നത്തിനു പദ്ധതി ആവിഷ്കരിച്ചിട്ടുണ്ട്. മിനയിൽ നിലവിലെ തീർത്ഥാടകരെ ഉൾക്കൊള്ളാൻ സ്ഥലമുണ്ടെങ്കിലും ഭാവിയിലേക്ക് ടെന്റുകളുടെ എണ്ണം വർധിപ്പിക്കുകയാണ് ലക്‌ഷ്യം.

ഹജ്ജ് , ഉംറ തീർത്ഥാടകരുടെ വർധിച്ചുവരുന്ന ആവശ്യം കണക്കിലെടുക്കുമ്പോൾ മക്കയിൽ ഹോട്ടൽ, താമസ സൗകര്യങ്ങൾ ഓരോ വർഷവും വൻതോതിൽ ആവശ്യമായി വരുന്നുണ്ട്. 2020 ആകുമ്പോഴേക്കും പ്രതിവർഷം 88 ദശലക്ഷം സന്ദർശകരെയാണ് സൗദി ആകർഷിക്കുക എന്ന് സൗദി വിനോദ സഞ്ചാര, പുരാവസ്തു സംരക്ഷണ വിഭാഗത്തിന്റെ റിപ്പോർട്ടിൽ പറയുന്നു. മക്കയിൽ വർധിച്ചുവരുന്ന താമസസൗകര്യങ്ങളുടെ ആവശ്യകത കണക്കിലെടുത്തു നിർമ്മിക്കുന്ന മറ്റൊരു പദ്ധതിയാണ് ജബൽ അൽ കഅബ പദ്ധതി. ജബൽ അൽ കഅബ പദ്ധതിയിൽ 8500 ഹോട്ടൽ മുറികളാണ് ഉദ്ദേശിക്കുന്നത്. ഹോട്ടലുകളുടെ ഈ സമുച്ചയം ഏതാനും വർഷങ്ങൾക്കുള്ളിൽ പൂർത്തിയാവും. കൂടാതെ അന്താരാഷ്ട്ര നിലവാരം കാത്തുസൂക്ഷിച്ചുകൊണ്ട്, ഹിജാസി സംസ്കാരിക പൈതൃകത്തോടെ അൻജുൽ ഹോട്ടൽ ശൃംഖലയും കമ്പനിയുടെ കീഴിൽ സ്ഥാപിക്കുന്നുണ്ട്. 2013 ആദ്യത്തോടെ 1795 മുറികളുള അൻജൂം മക്ക ഹോട്ടൽ സേവനനിരതമാകുംഉദ്ധരിച്ചതിൽ പിഴവ്: തുറക്കാനുള്ള <ref> ടാഗിൽ പിഴവുണ്ട് അല്ലെങ്കിൽ പേരിൽ കുഴപ്പമുണ്ട്.

ജലം ലഭ്യമല്ലാത്ത കൃഷിയും കായ്കനികളുമില്ലാത്ത വിജനമായ വരണ്ട പ്രദേശമായിരുന്നു പുരാതന മക്ക. പിന്നീട് സംസം കിണറും ജലസേചന സൗകര്യവും ലഭ്യമായതോടെ നാടോടി വർഗങ്ങൾ അവിടെ കുടിൽകെട്ടി താമസിക്കാൻ തുടങ്ങി. ഇന്ന് ലോകത്തെല്ലായിടത്തും മക്കയിൽ നിന്നും സംസം വെള്ളം വിശ്വാസികൾ കൊണ്ട് പോകുന്നുണ്ട്.

ഇസ്‌ലാമിക ചരിത്രത്തിൽ എക്കാലവും സ്മരിക്കപ്പെടുന്ന ഒരു ജീവകാരുണ്യ സംരംഭമാണ് മക്കയിൽ സുബൈദ നിർമിച്ച കുടിവെള്ള പദ്ധതി. മക്ക, മിന, അറഫ എന്നിവിടങ്ങളിൽ രൂക്ഷമായ ശുദ്ധജല ക്ഷാമം അനുഭവിച്ചിരുന്ന ഹാജിമാർക്ക് ഒരു കുപ്പി വെള്ളത്തിന് ഒരു ദിനാർ വരെ കൊടുക്കേണ്ടിവന്നിരുന്നു. ഹാജിമാരുടെ ഈ ശോചനീയാവസ്ഥ മനസ്സിലാക്കിയ സുബൈദ അന്നത്തെ പ്രഗല്ഭരായ എഞ്ചിനീയർമാരെ വിളിച്ചുകൂട്ടി മക്കയിൽ എല്ലായിടത്തും കുടിവെള്ളം എത്തിക്കാൻ പര്യാപ്തമായ ഒരു പദ്ധതി ആവിഷ്കരിച്ചു. തുടർന്ന് പത്തു വർഷത്തെ കഠിന പ്രയത്‌നത്തിന്റെ ഫലമായി ശുദ്ധജലം വഹിച്ച കനാൽ അറഫയിലെ ജബലുർറഹ്മ, മിന, മുസ്ദലിഫ എന്നിവിടങ്ങളിലെത്തിനൂറ്റാണ്ടുകൾ പിന്നിട്ടെങ്കിലും സുബൈദ അരുവി ഇന്നും അൽഭുതമായി നില നിൽക്കുന്നുണ്ട്. കാലപ്പഴക്കത്താലും പിൽകാലത്ത് നേരിട്ട അശ്രദ്ധമൂലവും, പ്രകൃതി ദുരന്തത്താലും, പലഇടങ്ങളിലും കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെങ്കിലും കിടയറ്റ എഞ്ചീനീയറിങ്ങിൻറെയും കൃത്യമായ രൂപകൽപനയുടെയും കണിശമായ വൈദഗ്ദ്യത്തിൻറെയും പര്യായമായി ഐൻ സുബൈദ നില നിൽക്കുന്നു. 1200 വർഷങ്ങളായി, മുസ്‌ലിം പൈതൃകത്തിൻറെ വലിയ ഒരു അടയാളമായ ഈ അരുവി ഇന്നും ഹാജിമാർക്ക് തെളിനീർ ഒരുക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. ഇസ്‌ലാമിക ഭരണത്തിൻറെ സുവർണ്ണകാലത്തെ മികവിൻറെ അടയാളമായ ഈ അരുവിയെ കൂടുതൽ സജീവമക്കാനും വരും കാലങ്ങളിൽ അതിനെ ഫലപ്രദമായി ഉപയോഗപ്പെടുത്താനും സൗദി ഭരണകൂടം തീരുമാനിച്ചതിന്റെ ഭാഗമായി ഐൻ സുബൈദയുടെ പുനരുദ്ധാരണത്തിന് വേണ്ടി അബ്ദുല്ല രാജാവിന്റെ നിർദ്ദേശ പ്രകാരം കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.

വൈദ്യുതി

തിരുത്തുക

സൗദി ഇലക്ട്രിസിറ്റി കമ്പനിയാണ് മക്കയിൽ വൈദ്യുതി വിതരണം നടത്തുന്നത്. ഡീസൽ നിലയങ്ങളിൽ നിന്നും ആണ് വൈദ്യുതി നിർമ്മിക്കുന്നത്. കൂടാതെ പാരമ്പര്യ ഊർജ്ജ ഉറവിടങ്ങളുടെ സാധ്യതകളും മക്കയിൽ ഉപയോഗപ്പെടുത്തുന്നുണ്ട്. പുനരുദ്‌പാദനം സാധ്യമായ സൗരോർജ്ജത്തിൽ ആണ് മക്കയുടെ തെരുവു വിളക്കുകൾ പ്രകാശിപ്പിക്കുന്നത്. 30,000 മുതൽ 40,000 വരെയുള്ള വിളക്കുകൾ ഇവിടത്തെ തെരുവുകളിൽ സൗരോർജ്ജം വഴി പ്രകാശംപരത്തുന്നുണ്ട്‌. മറ്റ്‌ ഭാഗങ്ങളിലേക്കും സൗരോർജ്ജമുപയോഗ പദ്ധതി വ്യാപിപ്പിക്കാൻ പ്രവർത്തനങ്ങൾ നടക്കുന്നുമുണ്ട്[49]. 20 വർഷത്തിനുള്ളിൽ ഖജനാവിന്‌ 2.2 ബില്ല്യൺ സൗദി റിയാൽ സൗരോർജ്ജ ഉപയോഗം ലാഭം നേടിക്കൊടുത്തതായി മക്ക നഗരസഭ അവകാശപ്പെടുന്നു[50].

വിദ്യാഭ്യാസം

തിരുത്തുക

ഒട്ടോമാൻ കാലം മുതലാണ്‌ മക്കയിൽ വിദ്യാഭ്യാസ മേഖലയിൽ വികസനത്തിന്‌ തുടക്കമായത്. ഉന്നത വിദ്യാഭ്യാസ രംഗത്ത് മക്കയിലെ പ്രഥമ സ്ഥാപനമാണ്‌ ഉമ്മുൽ ഖുറാ സർവകലാശാല. 1949-ൽ ചെറിയ കോളേജ് ആയി തുടങ്ങിയ ഈ സ്ഥാപനം പിന്നീട് സർവ്വകലാശാലയായി മാറ്റുകയായിരുന്നുഉദ്ധരിച്ചതിൽ പിഴവ്: തുറക്കാനുള്ള <ref> ടാഗിൽ പിഴവുണ്ട് അല്ലെങ്കിൽ പേരിൽ കുഴപ്പമുണ്ട്. ലോകത്തെ ഖുർആൻ പ്രചാരണയത്നങ്ങളിൽ സജീവമായ പങ്കുവഹിക്കുന്ന വിഭാഗമാണ്‌ ഉമ്മുൽ ഖുറാ യൂനിവേഴ്സിറ്റിയിലെ കിങ് അബ്ദുല്ല ഖുർആൻ ചെയർ. ജിദ്ദയിലെ വ്യാപാരിയായിരുന്ന മുഹമ്മദ്‌ അലി സൈനുൽ റിദ എന്ന വ്യക്തി 1911-12 വർഷങ്ങളിൽ സ്ഥാപിച്ച മദ്രസത് അൽ-ഫല മക്കയിലെ വിദ്യാഭ്യാസ രംഗത്തെ പ്രധാന കാൽവെപ്പാണ്‌. ഇന്ന് വളരെയധികം സ്വകാര്യ, പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകമായി ഇവിടെയുണ്ട്. 2005 -ലെ കണക്കു പ്രകാരം 532 സ്കൂളുകൾ ആൺ കുട്ടികൾക്കും 681 സ്കൂളുകൾ പെൺകുട്ടികൾക്കും പ്രത്യേകമായി ഉണ്ട്.

മക്കയിലെ അസീസിയയിലാണ് വിദ്യാർഥികൾക്കും ഗവേഷകർക്കും ഒരു പോലെ പ്രയോജനപ്പെടുന്ന ഹറം ലൈബ്രറി സ്ഥിതി ചെയ്യുന്നത്. കിങ് അബ്ദുല്ല ഹറം വികസന പദ്ധതിയിലുൾപ്പെടുത്തി നിലവിലുള്ള ഹറം ലൈബ്രറിക്ക് പുതിയ കെട്ടിടസമുച്ചയം നിർമ്മിക്കുന്നുണ്ട്. അത്യാധുനിക രീതിയിൽ മുഴുവൻ സേവന സൗകര്യങ്ങളും അടങ്ങുന്നതാണ് പുതിയ കെട്ടിടസമുച്ചയം. വിദ്യാർഥികൾക്കും ഗവേഷകർക്കും പ്രയോജനപ്പെടുന്ന ആധുനിക സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തിയുള്ള സജ്ജീകരണമാണ് ഒരുക്കുന്നത്.

പ്രവാചകസ്മൃതി മ്യൂസിയം എന്നാ പേരിൽ മക്കയിൽ പ്രവാചക കാലഘട്ടത്തെ അനുസ്മരിപ്പിക്കും വിധം സജ്ജീകരിച്ച പ്രത്യേക മ്യൂസിയം സ്ഥാപിച്ചിട്ടുണ്ട്. പ്രവാചകരെ, താങ്കൾക്ക് സമാധാനം എന്ന നാമധേയത്തിലുള്ള ഈ മ്യൂസിയത്തിൽ നബിയുടെ കാലത്തെ പൗരാണിക വസ്തുക്കളുടെ 1500 ഓളം വരുന്ന ശേഖരം ഒരുക്കിയിട്ടുണ്ട്. പഴയ വീടുകൾ, യുദ്ധോപകരണങ്ങൾ, നിത്യോപയോഗ വസ്തുക്കൾ, വസ്ത്രങ്ങൾ തുടങ്ങിയവയുടെ അവശിഷ്ടങ്ങളാണ് മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിട്ടുള്ളത്. മ്യൂസിയത്തിൽ സ്ഥാപിച്ച വലിയ സ്ക്രീനിൽ പൗരാണിക മക്ക, മദീന നഗരികളുടെയും പ്രവാചക ജീവിതത്തെയും സവിസ്തരം പ്രതിപാദിക്കുന്ന സൈ്ളഡുകളും ശബദവും സജ്ജീകരിച്ചിട്ടുണ്ട്. നബിയും അനുചരന്മാരും ജീവിച്ച കാലഘട്ടത്തെ അനുസ്മരിപ്പിക്കുന്ന വസ്തുക്കൾ അക്കാലത്തെ പഠിക്കാനുപകരിക്കും. അത്യാധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ പൗരാണിക വസ്തുക്കളുടെ പ്രദർശനം സജ്ജീകരിച്ചിട്ടുള്ള മ്യൂസിയത്തിൽ മുഹമ്മദ്‌ നബിയുടെ ഗൃഹത്തിൻെറയും പത്നിമാരുടെ ഗൃഹങ്ങളുടെയും രൂപം കൃത്യമായും മ്യൂസിയത്തിൽ സ്ഥാപിച്ചിട്ടുണ്ട്ഉദ്ധരിച്ചതിൽ പിഴവ്: തുറക്കാനുള്ള <ref> ടാഗിൽ പിഴവുണ്ട് അല്ലെങ്കിൽ പേരിൽ കുഴപ്പമുണ്ട്.

ചിത്രശാല

തിരുത്തുക
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-03-12. Retrieved 2013-03-12.
  2. "മക്കയുടെ വിവരങ്ങൾ". ഗ്രീൻവിച്ച്മീൻ ടൈം.കോം. Archived from the original on 2013-01-29.
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-01-24. Retrieved 2012-02-22.
  4. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-01-25. Retrieved 2012-02-08.
  5. "ആർക്കൈവ് പകർപ്പ്". Archived from the original on 2015-06-07. Retrieved 2012-02-19.
  6. "ആർക്കൈവ് പകർപ്പ്". Archived from the original on 2021-12-02. Retrieved 2012-02-27.
  7. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-06-02. Retrieved 2012-02-23.
  8. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-11-15. Retrieved 2012-02-23.
  9. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-01-26. Retrieved 2012-02-12.
  10. http://www.go-makkah.com/english/news/00559/saudi-civil-defense-launches-hajj-weather-hotline.html
  11. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-04-07. Retrieved 2012-02-19.
  12. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-02-16. Retrieved 2012-02-27.
  13. "ആർക്കൈവ് പകർപ്പ്". Archived from the original on 2023-04-09. Retrieved 2012-02-27.
  14. http://www.saudigazette.com.sa/index.cfm?method=home.regcon&contentID=2009112155094[പ്രവർത്തിക്കാത്ത കണ്ണി]
  15. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-11-14. Retrieved 2012-02-23.
  16. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-01-25. Retrieved 2012-02-22.
  17. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-03-21. Retrieved 2012-02-28.
  18. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-01-10. Retrieved 2012-02-15.
  19. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-01-25. Retrieved 2012-02-22.
  20. http://www.hajinformation.com/display_news.php?id=3045[പ്രവർത്തിക്കാത്ത കണ്ണി]
  21. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-05-13. Retrieved 2012-02-28.
  22. "ആർക്കൈവ് പകർപ്പ്". Archived from the original on 2011-12-13. Retrieved 2012-02-27.
  23. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-02-22. Retrieved 2012-02-27.
  24. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-03-09. Retrieved 2012-02-23.
  25. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-01-17. Retrieved 2012-02-23.
  26. "ആർക്കൈവ് പകർപ്പ്". Archived from the original on 2019-09-11. Retrieved 2012-02-22.
  27. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-01-25. Retrieved 2012-02-08.
  28. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-01-26. Retrieved 2012-02-16.
  29. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-02-16. Retrieved 2012-02-06.
  30. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-01-25. Retrieved 2012-02-22.
  31. http:// http://www.sacred-destinations.com/saudi-arabia/mecca-haram-mosque Archived 2017-10-12 at the Wayback Machine.
  32. "ആർക്കൈവ് പകർപ്പ്". Archived from the original on 2010-01-14. Retrieved 2010-03-21.
  33. "ആർക്കൈവ് പകർപ്പ്". Archived from the original on 2014-11-14. Retrieved 2012-02-27.
  34. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-04. Retrieved 2012-02-27.
  35. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-09-08. Retrieved 2012-02-27.
  36. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-02-06. Retrieved 2012-02-27.
  37. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-12-16. Retrieved 2012-02-27.
  38. "ആർക്കൈവ് പകർപ്പ്". Archived from the original on 2011-09-06. Retrieved 2012-02-23.
  39. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-01-18. Retrieved 2012-02-27.
  40. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-01-04. Retrieved 2012-02-27.
  41. "ആർക്കൈവ് പകർപ്പ്". Archived from the original on 2021-01-21. Retrieved 2012-02-27.
  42. "ആർക്കൈവ് പകർപ്പ്". Archived from the original on 2011-10-05. Retrieved 2012-02-27.
  43. http://www.islamicbulletin.com/newsletters/issue_26/metro.aspx
  44. "ആർക്കൈവ് പകർപ്പ്". Archived from the original on 2011-12-19. Retrieved 2012-02-27.
  45. "ആർക്കൈവ് പകർപ്പ്". Archived from the original on 2010-02-01. Retrieved 2012-02-04.
  46. "ആർക്കൈവ് പകർപ്പ്". Archived from the original on 2011-07-17. Retrieved 2012-02-27.
  47. "ആർക്കൈവ് പകർപ്പ്". Archived from the original on 2011-08-27. Retrieved 2012-02-27.
  48. "ആർക്കൈവ് പകർപ്പ്". Archived from the original on 2011-11-27. Retrieved 2012-02-27.
  49. http://www.arabnews.com/saudi-arabia/solar-street-lights-makkah-soon
  50. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-03-15. Retrieved 2013-03-20.

21°25′00″N 39°49′00″E / 21.41667°N 39.81667°E / 21.41667; 39.81667

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=മക്ക&oldid=4024304" എന്ന താളിൽനിന്ന് ശേഖരിച്ചത്