പ്രധാന മെനു തുറക്കുക
ഗുട്ടൻബർഗ് ബൈബിളിന്റെ ഒരു ഭാ‍ഗം.

ക്രിസ്ത്യാനികളുടെയും യഹൂദരുടെയും വിശുദ്ധ ഗ്രന്ഥമാണ് ബൈബിൾ.[1] ഹീബ്രു ഭാഷയിലുള്ള പഴയനിയമം മാത്രമാണ് യഹൂദർക്ക് ബൈബിൾ. എന്നാൽ പഴയ നിയമവും പുതിയ നിയമവും ചേർന്നതാണ് ക്രിസ്ത്യാനികളുടെ ബൈബിൾ. ചെറിയ പുസ്തകം എന്നർത്ഥം വരുന്ന ബിബ്ലിയ എന്ന ഗ്രീക്ക് വാക്കിൽ നിന്നാണ് ബൈബിൾ എന്ന പദം പ്രയോഗത്തിലെത്തിയത്. ദൈവവും മനുഷ്യനും തമ്മിലുള്ള ബന്ധത്തിന്റെ രേഖയായും ദൈവവചനമായുമൊക്കെയാണ് വിശ്വാസികൾ ബൈബിളിനെ കരുതിപ്പോരുന്നത്. എന്നാൽ ബൈബിളിനെ സാഹിത്യ സൃഷ്ടിയായോ ചരിത്ര രേഖയായോ സമീപിക്കുന്നവരുമുണ്ട്.

ലോകത്തിൽ ഏറ്റവും കൂടുതൽ ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിരിക്കുന്ന ഗ്രന്ഥമാണ് ബൈബിൾ[2]. 469 ഭാഷകളിൽ[2]ബൈബിൾ പ്രസിദ്ധീകൃതമായിട്ടുണ്ട്. ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ടിരുന്ന[3] ഗ്രന്ഥവും ഇതുതന്നെ. അഞ്ഞൂറ് കോടിയിലേറെ പ്രതികൾ പലഭാഷകളിലായി വിറ്റഴിക്കപ്പെട്ടിട്ടുണ്ട്[3].

സംസ്കൃത ഭാഷയിലുള്ള ബൈബിൾ

നിരുക്തംതിരുത്തുക

Online Etymology Dictionary പ്രകാരം ബൈബിൾ എന്ന പദം ഉദ്ഭവിച്ചത്, ആംഗ്ലോ-ലത്തീൻ പദമായ bibliaഇൽ നിന്നുമാണ്‌[4]. ഈ വാക്കിന്റെ ഉദ്ഭവം മദ്ധ്യകാല ലത്തീനിലും പിൽക്കാല ലത്തീനിലും ഉപയോഗിച്ചിരുന്ന biblia sacra(വിശുദ്ധ ഗ്രന്ഥങ്ങൾ) എന്ന പദത്തിൽനിന്നാണെന്ന് അനുമാനിക്കാം. ഈ പദം biblion("കടലാസ്" അല്ലെങ്കിൽ "ചുരുൾ" - "പുസ്തകത്തിന്റെ സാധാരണ ഉപയോഗിക്കുന്ന പദം") എന്ന പദത്തിൽനിന്നുദ്ഭവിച്ച (ഗ്രീക്ക്: τὰ βιβλία τὰ ἅγια Ta biblia ta hagia, "വിശുദ്ധ ഗ്രന്ഥങ്ങൾ"), എന്ന പദത്തിൽനിന്നാണ്‌. ഈ പദമാകട്ടെ, ഒരുപക്ഷേ ഈജിപ്ഷ്യൻ പപ്പൈറസ് കയറ്റി അയയ്ക്കപ്പെട്ടിരുന്ന ഫിനീഷ്യൻ തുറമുഖത്തിന്റെ പേരിൽനിന്നുദ്ഭവിച്ചതാകാവുന്ന, byblos ("ഈജിപ്ഷ്യൻ പപ്പൈറസ്") എന്ന പദത്തിന്റെ ഒരു വകഭേദമാണ്‌.

ബൈബിൾ പണ്ഡിതൻമാർക്ക് ഹാമിൽട്ടന്റെ സമർത്ഥനപ്രകാരം, Ta biblia("പുസ്തകങ്ങൾ") എന്ന പദശേഖരമാണ്‌ പ്രധാനമായും ഗ്രീക്ക് സംസാരിച്ചിരുന്ന ജൂതന്മാർ ക്രിസ്തുവിനു പല നൂറ്റാൺടുകൾക്കു മുമ്പു തന്നെ അവരുടെ വിശുദ്ധ ഗ്രന്ഥങ്ങളെ വിളിക്കാൻ ഉപയോഗിച്ചിരുന്നതെന്നും "[5] ഇതു ഒരുപക്ഷേ ആ പദശേഖരം സെപ്ത്വാഗിന്തിനെ യാവാം ഉദ്ദേശിച്ചതെന്നും[6]. ക്രിസ്തുവർഷം 223ഇൽ പോലും ഗ്രീക്ക് പദമായ Ta Biblia ക്രിസ്തീയ വിശുദ്ധ ഗ്രന്ഥത്തെ വിളിക്കാൻ ഉപയോഗിച്ചിരുന്നതായി Online Etymology Dictionary സമർത്ഥിക്കുന്നു.

ഹീബ്രു ബൈബിൾതിരുത്തുക

പ്രധാന താളുകൾ: ഹീബ്രു ബൈബിൾ, തനക്ക്, പഴയ നിയമം ഹീബ്രു ബൈബിൾ യഹൂദ ബൈബിൾ എന്നുമറിയപ്പെടുന്നു. യഹൂദർ ഇതിനെ തനക് എന്നു വിളിക്കുന്നു. മൂന്നു വിഭാഗങ്ങളായി തിരിച്ച 24 പുസ്തകങ്ങളടങ്ങിയതാണ് ഹീബ്രു ബൈബിൾ. തോറാ(നിയമം), നിവിം(പ്രവാചകന്മാർ) കെതുവിം(വൃത്താന്തം) എന്നിവയാണ് ഹീബ്രുബൈബിളിലെ മൂന്നു വിഭാഗങ്ങൾ.

തോറതിരുത്തുക

മോശയുടെ കൽ‌പനകൾ എന്നും ഈ ഭാഗമറിയപ്പെടുന്നു. അഞ്ചു പുസ്തകങ്ങളാണ് ഈ വിഭാഗത്തിലുള്ളത്.

 1. ഉല്പത്തി - Bereshit (בראשית)
 2. പുറപ്പാട് - Shemot (שמות)
 3. ലേവ്യർ - Vayikra (ויקרא)
 4. സംഖ്യ - Bamidbar (במדבר)
 5. ആവർത്തന പുസ്തകം - Devarim (דברים)

ദൈവ-മനുഷ്യ ബന്ധത്തിന്റെ മൂന്നു തലങ്ങളാണ് തോറ പ്രതിപാദിക്കുന്നത്. ഉൽ‌പത്തി പുസ്തകത്തിന്റെ ആദ്യ പതിനൊന്ന് അധ്യായങ്ങളിൽ ദൈവം പ്രപഞ്ചത്തെ സൃഷ്ടിച്ചതും മനുഷ്യനെ അതിന്റെ കേന്ദ്രമായി മാറ്റുന്നതും വിവരിക്കുന്നു. തുടർന്നുള്ള 39 അധ്യായങ്ങൾ പൂർവപിതാക്കന്മാരായ അബ്രാഹം, ഇസഹാക്ക്, യാക്കോബ് എന്നിവരുമായി ദൈവം നടത്തുന്ന ഉടമ്പടിയെപ്പറ്റി വർണ്ണിക്കുന്നു. അബ്രാഹമിനോട് സ്വന്തം ദേശമായ ഉർ വിട്ട് കാനാൻദേശത്തേക്ക് പോകുവാൻ നിർദ്ദേശിക്കുന്നത് ഈ ഭാഗത്താണ്. ഇസ്രയേലിന്റെ മക്കൾ ഈജിപ്തിൽ അടിമകളായെത്തിയ സംഭവം ഇവിടെ വായിക്കാം.

തോറായിലെ ശേഷിക്കുന്ന നാലു പുസ്തകങ്ങളുടെയും കേന്ദ്രബിന്ദു ആദ്യത്തെ പ്രവാചകനായി കണക്കാക്കപ്പെടുന്ന മോശയാണ്. ഈജിപ്തിലെ അടിമത്തത്തിൽ നിന്നും ഇസ്രയേല്യരെ മോചിപ്പിച്ച് വാഗ്ദത്ത ഭൂമിയിലേക്ക് അവരെ നയിക്കുന്ന പ്രവാചകനാണ് മോശ. പൂർവപിതാക്കന്മാരുമായി ദൈവം ഏർപ്പെട്ട ഉടമ്പടി സിനായ് മലയിൽ വച്ച് പുതുക്കുന്ന ഭാഗവും യഹൂദരുടെ നിയമങ്ങളുടെ കേന്ദ്രബിന്ദുവായ പത്തു കൽ‌പനകൾ ദൈവം മോശയ്ക്കു നൽകുന്ന ഭാഗവും പുറപ്പാടിന്റെ പുസ്തകത്തിൽ കാണാം. മോശയുടെ മരണത്തോടെയാണ് തോറ അവസാനിക്കുന്നത്.

നിവിം(പ്രവാചകന്മാർ)തിരുത്തുക

നിവിം അഥവാ പ്രവാചകന്മാരുടെ പുസ്തകങ്ങൾ ഇസ്രയേല്യർ രാജഭരണത്തിനു കീഴിൽ കേന്ദ്രീകരിക്കപ്പെടുന്നതും പിന്നീട് രണ്ട് വിഭാഗങ്ങളായി തിരിയുന്നതും രാജാക്കന്മാരുടെയും ജനങ്ങളുടെയും ഇടയിലേക്ക് ദൈവത്തിന്റെ വിധി നടപ്പാക്കുവാൻ പ്രവാചകന്മാർ എത്തുന്നതും വിവരിക്കുന്നു. ഇസ്രയേല്യരെ അസീറിയക്കാരും യഹൂദ്യരെ ബാബിലോണിയക്കാരും കീഴടക്കുന്നതോടെയാണ് പ്രവാചകന്മാരുടെ പുസ്തകങ്ങൾ അവസാനിക്കുന്നത്. യഹൂദ പാരമ്പര്യമനുസരിച്ച് നിവിം എട്ടു ഭാഗങ്ങളായി വേർതിരിക്കപ്പെട്ടിരിക്കുന്നു.

 1. ജോഷ്വ (യോശുവ)
 2. ന്യായാധിപന്മാർ
 3. സാമുവേൽ (ശാമുവൽ)
 4. രാജാക്കന്മാർ
 5. ഏശയ്യാ
 6. ജെറമിയ (യിരേമ്യാവു,)
 7. എസെക്കിയേൽ
 8. ചെറു പ്രവാചകന്മാർ
  1. ഹോശേയ
  2. ജോയേൽ (യോവേൽ)
  3. ആമോസ്
  4. ഒബാദ്യാവു
  5. യോനാ
  6. മീഖാ
  7. നാഹും
  8. ഹബക്കുക്ക്
  9. സെഫാനിയ
  10. ഹഗ്ഗായി
  11. സഖറിയാ
  12. മലാഖി

കെതുവിംതിരുത്തുക

പണ്ഡിത മതപ്രകാരം കെതുവിം ഗ്രന്ഥങ്ങൾ യഹൂദരുടെ ബാബിലോൺ പ്രവാസ കാലത്തോ അതിനുശേഷമോ എഴുതപ്പെട്ടവയാണ്. യഹൂദ പാരമ്പര്യമനുസരിച്ച് കാനോനികമായി(ദൈവനിവേശിതമായി) അംഗീകരിക്കപ്പെട്ടിട്ടുള്ള അവസാന പുസ്തക സഞ്ചികയാണ് കെതുവിം. പതിനൊന്ന് പുസ്തകങ്ങളാണ് ഈ വിഭഗത്തിലുള്ളത്.

 1. സങ്കീർത്തനങ്ങൾ
 2. സുഭാഷിതങ്ങൾ
 3. ജോബ് (ഇയോബ്)
 4. ഉത്തമഗീതങ്ങൾ
 5. റൂത്ത്
 6. വിലാപങ്ങൾ
 7. സഭാപ്രസംഗി
 8. എസ്തേർ
 9. ദാനിയേൽ
 10. എസ്ര
 11. നെഹമിയ
 12. ദിനവൃത്താന്തം

ക്രിസ്തീയ ബൈബിൾതിരുത്തുക

 

 
യേശു ക്രിസ്തു
കന്യാജനനം · കുരിശുമരണം
ഉയിർത്തെഴുന്നേൽപ്പ് · വീക്ഷണങ്ങൾ
ക്രിസ്തുമസ് · ഈസ്റ്റർ
അടിസ്ഥാനങ്ങൾ
അപ്പോസ്തലന്മാർ · സുവിശേഷങ്ങൾ
പത്രോസ് · സഭ · ദൈവരാജ്യം
പുതിയ ഉടമ്പടി · സമയരേഖ · പൗലോസ്
ബൈബിൾ
പഴയ നിയമം · പുതിയ നിയമം
പുസ്തകങ്ങൾ · കാനോൻ · അപ്പോക്രിഫ
ദൈവശാസ്ത്രം
പിതാവ് · പുത്രൻ · പരിശുദ്ധാത്മാവ്
ത്രിത്വം · ചരിത്രം · ക്രിസ്തുവിജ്ഞാനീയം
മറിയം · അപ്പോസ്തലവിജ്ഞാനീയം
യുഗാന്തചിന്ത · രക്ഷ · സ്നാനം
ചരിത്രവും പാരമ്പര്യങ്ങളും
ആദിമസഭ · പ്രമാണങ്ങൾ · സന്ദേശം
കോൺസ്റ്റന്റൈൻ · സൂനഹദോസുകൾ
ക്രിസോസ്തമസ് · കുരിശുയുദ്ധങ്ങൾ
നവീകരണം · പുനർനവീകരണം
പാശ്ചാത്യ-പൗരസ്ത്യ വിഭജനം
വിഭാഗങ്ങൾ
പൊതു വിഷയങ്ങൾ
ആരാധനാക്രമം · കലണ്ടർ · അടയാളങ്ങൾ
ക്രിസ്തീയ സംഘടനകൾ · വിമർശനങ്ങൾ
പ്രാർത്ഥനകൾ · സഭൈക്യപ്രസ്ഥാനം
ഗിരിപ്രഭാഷണം · സംഗീതം · കല
മറ്റ് മതങ്ങളുമായുള്ള ബന്ധം
ലിബറൽ തിയോളജി
  ക്രിസ്തുമതം കവാടം

ഈ ലേഖനത്തിലെ വിഷയത്തെ സംബന്ധിക്കുന്ന കൃതി വിക്കിഗ്രന്ഥശാലയിലെ സത്യവേദപുസ്തകം എന്ന താളിലുണ്ട്.

യഹൂദരുടെ ബൈബിളിൽ നിന്നും വ്യത്യസ്തമാണ് ക്രിസ്തീയ ബൈബിൾ. പഴയ നിയമ ഗ്രന്ഥങ്ങൾ മാത്രമുള്ള യഹൂദ ബൈബിൾ രക്ഷകന്റെ അവതാരത്തിനായി കാത്തിരിക്കുകയാണ്. എന്നാൽ യേശുവിൽ ഈ രക്ഷകനെക്കണ്ടെത്തുകയാണ് ക്രിസ്തീയ ബൈബിളിന്റെ ധർമ്മം. അതുകൊണ്ടുതന്നെ യേശുവിന്റെ പ്രബോധനങ്ങളെ അടിസ്ഥാനമാക്കിയുള്ള പുതിയ നിയമമാണ് രണ്ടും തമ്മിലുള്ള പ്രധാന വ്യത്യാസം.

പഴയ നിയമംതിരുത്തുക

ഹീബ്രു ബൈബിളിലെ എല്ലാ പുസ്തകങ്ങളും ക്രിസ്തീയ ബൈബിളിന്റെ പഴയനിയമത്തിലുണ്ട്. എന്നാൽ പല പെന്തക്കോസ്ത് സമൂഹങ്ങളും ഇതിൽ പല ഗ്രന്ഥങ്ങവും കൂട്ടിച്ചേർത്തതാണെന്ന് പറയുന്നുണ്ട് . ഇങ്ങനെ കൂട്ടിച്ചേർത്തു എന്ന് അവർ പറയുന്ന ഗ്രന്ഥങ്ങളെ അവർ. അപ്പോക്രിഫ എന്ന് വിളിക്കുന്നു. റോമൻ കത്തോലിക്കാ സഭ അംഗീകരിച്ചിരിക്കുന്ന ബൈബിളിൽ തനക്കിലെ 24 പുസ്തകങ്ങൾക്കു പുറമേ താഴെപ്പറയുന്നവയും കാനോനികമായി അംഗീകരിച്ചിട്ടുണ്ട്:

 1. തോബിത്
 2. യൂദിത്ത്
 3. ജ്ഞാനം
 4. പ്രഭാഷകൻ
 5. 1 മക്കബായർ
 6. 2 മക്കബായർ
 7. ബാറൂക്ക്

ഇതിനു പുറമേ എസ്തേർ, ദാനിയൽ എന്നീ പുസ്തകങ്ങൾ യഹൂദ ബൈബിളിലില്ലാത്ത ചില ഭാഗങ്ങളും കൂട്ടിച്ചേർത്തിട്ടുണ്ട്. പൗരസ്ത്യ ഓർത്തഡോക്സ് സഭകളാകട്ടെ താഴെ പറയുന്ന ഗ്രന്ഥങളും അംഗീകരിക്കുന്നു.(മുകളിൽ പറഞിരിക്കുന്ന പലതും ഇനി പറയുന്നവ തന്നെയാൺ, എന്നാൽ അതിന്റെ ഉച്ചാരണത്തിൽ വ്യത്യാസമുണ്ട്)

 1. തോബിത്‌ - തൂബിദ്(തോബിയാസ്)
 2. യഹൂദിത്ത് (യൂദിത്ത്)
 3. എസ്തേർ (എസ്ഥേറ്)
 4. മഹാജ്ഞാനം
 5. യേശുബാറ് ആസീറെ(അറ്ത്ഥം-ആസീറേയുടെ മകൻ യേശു)
 6. ഏറമിയായുടെ ലേഖനം
 7. ബാറൂക്കിന്റെ ഒന്നാം ലേഖനം
 8. ബാറൂക്കിന്റെ രണ്ടാം ലേഖനം
 9. ദാനിയേൽ
 10. 1 മക്കബായർ
 11. 2 മക്കബായർ

ഇതു പോലെ തന്നെ കിഴക്കൻ ഓർത്തഡോക്സ് സഭയായ റഷ്യൻ ഓർത്തഡോക്സ് സഭ എസ്തേർ 2 കൂടി അംഗീകരിച്ച് ചേർത്തിട്ടുണ്ട്. ക്രിസ്തീയ ബൈബിളിന്റെ ഉള്ളടക്കം ഒരോ ക്രിസ്തീയ വിഭാഗത്തിലും വ്യത്യസ്തമാണെന്ന് സാരം.

Bible Society പ്രസിദ്ധീകരിക്കുന്ന സത്യവേദപുസ്തകത്തിൽ ആകെ 39 പുസ്തകങ്ങളുൺട്.

പുതിയ നിയമംതിരുത്തുക

യേശുവിന്റെ ജനനവും ജീവിതവും മരണവും പുനരുത്ഥാനവും കേന്ദ്രമാക്കിയ 27 പുസ്തകങ്ങൾ ചേരുന്നതാണ് ക്രിസ്തീയ ബൈബിളിലെ പുതിയ നിയമം. മിക്കവാറും എല്ലാ ക്രൈസ്തവ വിഭാഗങ്ങളും ഈ 27 പുസ്തകങ്ങളും അംഗീകരിക്കുന്നുണ്ട്. താഴെപ്പറയുന്നവയാണ്

സുവിശേഷങ്ങൾതിരുത്തുക

 1. മത്തായി അറിയിച്ച സുവിശേഷം
 2. മർ‌ക്കോസ് അറിയിച്ച സുവിശേഷം
 3. ലൂക്കാ അറിയിച്ച സുവിശേഷം
 4. യോഹന്നാൻ അറിയിച്ച സുവിശേഷം

ആദ്യകാല സഭാചരിത്രംതിരുത്തുക

 1. അപ്പസ്തോലന്മാരുടെ പ്രവർത്തനങ്ങൾ

പൗലോസിന്റെ ലേഖനങ്ങൾതിരുത്തുക

 1. റോമാക്കാർക്കെഴുതിയ ലേഖനം
 2. കോറിന്തോസുകാർക്ക് എഴുതിയ ഒന്നാം ലേഖനം
 3. കോറിന്തോസുകാർക്ക് എഴുതിയ രണ്ടാം ലേഖനം
 4. ഗലാത്തിയാക്കാർക്ക് എഴുതിയ ലേഖനം
 5. എഫേസോസുകാർക്ക് എഴുതിയ ലേഖനം
 6. ഫിലിപ്പിയർക്ക് എഴുതിയ ലേഖനം
 7. കൊളോസോസുകാർക്ക് എഴുതിയ ലേഖനം
 8. തെസലോനിക്കാക്കാർക്ക് എഴുതിയ ഒന്നാം ലേഖനം
 9. തെസലോനിക്കാക്കാർക്ക് എഴുതിയ രണ്ടാം ലേഖനം
 10. തിമോത്തിയോസിനെഴുതിയ ഒന്നാം ലേഖനം
 11. തിമോത്തിയോസിനെഴുതിയ രണ്ടാം ലേഖനം
 12. തീത്തോസിനെഴുതിയ ലേഖനം
 13. ഫിലമോനെഴുതിയ ലേഖനം
 14. ഹെബ്രായർക്കെഴുതിയ ലേഖനം

കാതോലിക ലേഖനങ്ങൾതിരുത്തുക

പ്രധാന ലേഖനം: കാതോലിക ലേഖനങ്ങൾ
 1. യാക്കോബ്‌ എഴുതിയ ലേഖനം
 2. പത്രോസ് എഴുതിയ ഒന്നാം ലേഖനം
 3. പത്രോസ് എഴുതിയ രണ്ടാം ലേഖനം
 4. യോഹന്നാൻ എഴുതിയ ഒന്നാം ലേഖനം
 5. യോഹന്നാൻ എഴുതിയ രണ്ടാം ലേഖനം
 6. യോഹന്നാൻ എഴുതിയ മൂന്നാം ലേഖനം
 7. യൂദാ ശ്ലീഹാ എഴുതിയ ലേഖനം

പ്രവചനംതിരുത്തുക

 1. യോഹന്നാനു ലഭിച്ച വെളിപാട്‌

മലയാളം ബൈബിൾതിരുത്തുക

ഈസ്റ്റിൻ‌ഡ്യാ കമ്പനിയുടെ കൽക്കട്ടയിലെ ചാപ്ലയിനായിരുന്ന ഡോ. ക്ലോഡിയസ് ബുക്കാനൻ 1806-ൽ മലബാർ സന്ദർശിച്ചു.അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം മലങ്കര മെത്രാപ്പോലീത്തയായ മാർ ദിവന്നാസ്യോസിന്റെ മേൽനോട്ടത്തിൽ 1807-ൽ നാലു് സുവിശേഷങ്ങൾ സുറിയാനിയിൽ നിന്നു മലയാളത്തിലേക്കു വിവർത്തനം ചെയ്യാൻ ആരംഭിച്ചു. ഈ യത്നത്തിൽ സഹകരിച്ചവരിൽ പ്രമുഖനാണ് കായംകുളം ഫിലിപ്പോസ് റമ്പാൻ. 1811-ൽ ഈ നാലു സുവിശേഷങ്ങളും ഒരു പുസ്തകമായി ബോംബെയിലെ കൂറിയർ പ്രസ്സിൽ നിന്നു അച്ചടിച്ചു പ്രസിദ്ധീകരിച്ചു. സുറിയാനിയിൽ നിന്നുള്ള പദാനുപദ വിവർത്തനം ആയതിനാൽ ധാരാളം സുറിയാനി പദങ്ങൾ ആ വിവർത്തനത്തിൽ കടന്നു കൂടിയിരുന്നു.

1817-ൽ ബൈബിൾ പൂർണ്ണമായി തർജ്ജമ ചെയ്യുവാനും കോട്ടയത്തു നിന്നു അതു പ്രസിദ്ധീകരിക്കുവാനും ബൈബിൾ സൊസൈറ്റി തീരുമാനിച്ചു. അതിനു വേണ്ടി ചർച്ച് മിഷനറി സൊസൈറ്റി (സി.എം.എസ്.), റവ. ബെഞ്ചമിൻ ബെയ്‌ലിയുടെ സേവനം വിട്ടു കൊടുത്തു. കൊച്ചിക്കാരനായ എബ്രായഭാഷാപണ്ഡിതൻ മോശെ ഈശാർഫനി എന്ന യെഹൂദൻ, ത്രിഭാഷാ പണ്ഡിതനായ ചാത്തു മേനോൻ, സംസ്കൃത പണ്ഡിതനായ വൈദ്യനാഥയ്യർ എന്നിവരുടെ സഹകരണം വിവർത്തന പ്രക്രിയയിൽ ബെയ്‌ലിക്കു ലഭിച്ചു.

1825-ൽ ബെയ്‌ലി വിശുദ്ധ മത്തായിയുടെ സുവിശേഷത്തിന്റെ ഒരു താത്ക്കാലിക മലയാള തർജ്ജുമ പ്രസിദ്ധീകരിച്ചു. 1829-ൽ ബൈബിൾ സൊസൈറ്റിയുടെ മദ്രാസ് ഓക്സിയലറി ബെയ്‌ലിയുടെ ആദ്യത്തെ പുതിയ നിയമ തർജ്ജുമ കോട്ടയം സി.എം.എസ്. പ്രസ്സിൽ അച്ചടിച്ചു പ്രസിദ്ധീകരിച്ചു.1835-ൽ ബെയ്‌ലിയുടെ പഴയനിയമ തർജ്ജുമ പൂർത്തിയായി. മദ്രാസ് ഓക്സിലിയറി 1841-ൽ അതു പ്രസിദ്ധീകരിച്ചു. ഈ ബൈബിളിന്റെ പരിഷ്കരിച്ച പതിപ്പ് 1859-ൽ പ്രസിദ്ധീകരിച്ചു.

ബെയ്‌ലിയുടെ പരിഭാഷയ്ക്ക് ചില പരിമിതികൾ ഉണ്ടായിരുന്നു. പദങ്ങളിലും പ്രയോഗങ്ങളിലും മലബാറിലെ ഭാഷയ്ക്ക് തിരുവിതാം കൂറിലെ മലയാളത്തെ അപേക്ഷിച്ച് ചില വ്യത്യാസങ്ങൾ ഉണ്ടായിരുന്നു. വടക്കേ മലബാറിലെ ഉപയോഗത്തിനു മതിയായ ബൈബിൾ ആവിഷ്ക്കരിക്കുന്നതിനു നേതൃത്വം നൽകിയത് ആധുനിക മലയാളത്തിന്റെ സൃഷ്ടി കർത്താക്കളിൽ ഒരാളായ ഹെർമ്മൻ ഗുണ്ടർട്ടാ‍ണ്.പല ഭാരതീയ ഭാഷകളും അദ്ദേഹത്തിനു വശമായിരുന്നു.പുതിയ നിയ നിയമം മംഗലാപുരത്തു ബാസൽ മിഷൻ പ്രസ്സിൽ നിന്നും 1854-ൽ പ്രസിദ്ധം ചെയ്തു. 1859-ൽ പഴയനിയമവും അദ്ദേഹം തന്നെ പ്രസിദ്ധീകരിച്ചു.

തിരുവിതാംകൂർ, കൊച്ചി, മലബാർ പ്രദേശങ്ങളിൽ ഉപയോഗിക്കുന്നതിനു പൊതുവായ ഒരു പരിഭാഷ തയ്യാറാക്കുവാൻ 1871-ൽ ബൈബിൾ സൊസൈറ്റിയുടെ മദ്രാസ് ഓക്സിലിയറി ഒരു കമ്മിറ്റിയെ നിയമിച്ചു. അതിൽ സി.എം.എസ് ന്റേയും എൽ.എം.എസ്സ്.ന്റേയും ബാസൽ മിഷണ്ടേയും സുറിയാനി സഭയുടേയും പ്രതിനിധികൾ ഉൾപ്പെട്ടിരുന്നു. ഈ കമ്മിറ്റി ആദ്യം തയ്യാറാക്കിയത് പുതിയ നിയമത്തിന്റെ പരിഭാഷയാണ്. യവന മൂലകൃതിയെ ആധാരമാക്കിയാണ് ഈ വിവർത്തനം നിർവഹിച്ചത്. 1910-ൽ പുറത്തിറങ്ങിയ സത്യവേദപുസ്തകം എന്ന ഈ ബൈബിൾ പരിഭാഷ ആണ് ഉപയോഗിക്കുന്നത്.

 • 2004 ഓഗസ്റ്റ് 14നു് സത്യവേദ പുസ്തകത്തിന്റെ പൂർണ്ണ ഡിജിറ്റൽ രൂപം ഇന്റർനെറ്റിൽ ആദ്യമായി [7] [8] നിഷാദ് കൈപ്പള്ളി പ്രസിദ്ധീകരിച്ചു.
 • കത്തോലിക്ക സഭ പ്രസിദ്ധീകരിച്ചിട്ടുള്ള പി.ഓ.സി. ബൈബിളും സൗജന്യമായി ഇന്റർനെറ്റിൽ ലഭ്യമാണ്. [9]
 • യാക്കോബായ സുറിയാനി സഭയുടെ ഔദ്യോഗിക ബൈബ്ബിളായ വിശുദ്ധ ഗ്രന്ഥവും ഇന്റർനെറ്റിൽ ലഭ്യമാണ്. വിശുദ്ധ ഗ്രന്ഥം ഓഡിയോ രൂപത്തിലും ലഭ്യമാണ്. [10]
 • യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ച “പുതിയ ലോക ഭാഷാന്തരം ക്രിസ്തീയഗ്രീക്ക് തിരുവെഴുത്തുകൾ” pdf രൂപത്തിലും ഓൺലൈനായും ലഭ്യമാണ്. മറ്റു പല പരിഭാഷകളിലും നീക്കം ചെയ്തിരിക്കുന്ന യഹോവ എന്ന ദൈവനാമം ഉചിതമായ 237 സ്ഥാനങ്ങളിൽ പുനസ്ഥാപിച്ചിരിക്കുന്നു എന്നതാണ് ഈ പരിഭാഷയുടെ മുഖ്യസവിശേഷത.[11]

അവലംബംതിരുത്തുക

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=ബൈബിൾ&oldid=3217911" എന്ന താളിൽനിന്ന് ശേഖരിച്ചത്