മുസ്ലികൾക്ക് ഹജ്ജ് പോലെ തന്നെപണം കൊണ്ടും ആരോഗ്യം കൊണ്ടും കഴിവുള്ളവർക്ക് ജീവിതത്തിൽ ഒരു തവണ നിർബന്ധമുള്ള കാര്യമാണ് മക്കയിൽ ചെന്ന് ഉംറ (അറബി: عمرة‎) അനുഷ്ഠിക്കൽ‍[1]. ഉംറ എന്ന പദത്തിന് സന്ദർശനം എന്നാണ് അർത്ഥം. പുണ്യ നഗരമായ മക്കയിലെ മസ്ജിദുൽ ഹറാമിൽ വെച്ച് ചെയ്യുന്ന ഉംറ രണ്ടോ മൂന്നോ മണിക്കൂർ കൊണ്ട് നിർവഹിക്കാവുന്നതാണ്. പലതവണ ആവർ‍ത്തിക്കൽ പുണ്യമുള്ള ഉംറ ഒരു യാത്രയിൽ തന്നെ നിരവധി തവണ ചെയ്യാവുന്നതാണ്. ഒരു തവണ ഉംറ നിർവ്വഹിച്ച ഒരാൾ പിന്നീടൊരിക്കൽക്കൂടി ഉംറ നിർവ്വഹിച്ചാൽ അത് ആ രണ്ട് ഉംറകൾക്കിടയിലുള്ള പാപങ്ങൾക്ക് പരിഹാരമാണ് എന്ന് സഹീഹ് മുസ്ലിമിൽ വന്നിട്ടുണ്ട്.[2] എന്നാൽ പ്രവാചകൻ ഒരു യാത്രയിൽ ഒരു ഉംറയെ നിർവഹിച്ചിട്ടുളളു എന്നതിനാൽ ഒരു യാത്രയിൽ ഒരു ഉംറ ചെയ്യലാണ് ഉത്തമം എന്ന അഭിപ്രായമുണ്ട്.

ഉംറ (umrah)
ഉംറ ചടങ്ങുകളിൽ ഒന്നായ കഅബ പ്രദക്ഷിണം
ഉംറ ചടങ്ങുകളിൽ ഒന്നായ കഅബ പ്രദക്ഷിണം

അനുഷ്ഠാന രീതി തിരുത്തുക

 
ഉംറ തീർത്ഥാടകർ-ഇഹ്റാം വേഷത്തിൽ

മക്കയിലെ ഉംറക്ക് നിശ്ചയിച്ചിരിക്കുന്ന അതിർത്തിക്കപ്പുറത്തു നിന്നും ഉംറ നിയ്യത്തോട് കൂടി പ്രത്യേകമായ വസ്ത്രം ധരിച്ച് മക്കയിലെ കഅബയുടെ ചുറ്റും ഏഴു പ്രാവശ്യം പ്രദക്ഷിണം ചെയ്യുകയും തുടർന്ന് സഫാ-മർവാ കുന്നുകൾക്കിടയിലൂടെ ഏഴു പ്രാവശ്യത്തെ നടത്തത്തിനു ശേഷം പിന്നെ മുടി കളയുകയോ വെട്ടുകയോ ചെയ്ത് ഇഹ്റാമിൽ നിന്ന് ഒഴിവാകാവുന്നതാണ്. (പുരുഷന്മാർ മുടികളയലാണ് ഉത്തമം; വെട്ടുകയാണങ്കിൽ തലയുടെ എല്ലാ ഭാഗത്ത് നിന്നും മുടി വെട്ടേണ്ടതാണ്. അല്ലാതെ രണ്ടോ മൂന്നോ മുടിയുടെ അറ്റം മാത്രം വെട്ടുന്ന രീതി പ്രമാണങ്ങൾക്ക് വിരുദ്ധമാണ്. സ്ത്രീകൾ ഏതാനും വിരൽതുമ്പ് നീളത്തിൽ മുടിയുടെ അറ്റം വെട്ടിയാൽ മതി). ഇതോട ഉംറ പൂർത്തിയായി.[3]

അതിർത്തികൾ (മീഖാത്) തിരുത്തുക

  • ദുൽ ഹുലൈഫ : മദീനയിൽ നിന്നും വടക്ക് ഭാഗത്ത് നിന്നും വരുന്നവർക്കുള്ള അതിർത്തി.
  • ജുഹ്ഫ : ഈജിപ്ത്, ശാം, മൊറോക്കോ എന്നീ രാജ്യങ്ങളിൽ നിന്നും വരുന്നവർക്കുള്ള അതിർത്തി.
  • ഖര്നുൽ മനാസിൽ : നജ്ടുകാരുടെയും അത് വഴി കടന്നു വരുന്നവരുടെയും അതിർത്തി.
  • ദാത്തു ഇര്ഖ്‌ : ഇറാഖ്‌, ബസര, എന്നീ ഭാഗങ്ങളിൽ നിന്നും വരുന്നവർക്കുള്ള അതിർത്തി.
  • യലംലം : ഇന്ത്യയിൽ നിന്നും യമൻ ഭാഗത്ത് നിന്നും വരുന്നവർക്കും ഉള്ള അതിർത്തി.

ഉംറക്ക് പോകുന്നവർ പുറപ്പെടുന്ന സ്ഥലത്ത് നിന്നോ മേൽ പറഞ്ഞ പ്രദേശത്ത് നിന്നോ പ്രത്യേകമായ വസ്ത്രം ധരിച്ച് തയ്യാറെടുക്കേണ്ടതാണു.

അവലംബം തിരുത്തുക

"https://ml.wikipedia.org/w/index.php?title=ഉംറ&oldid=3829715" എന്ന താളിൽനിന്ന് ശേഖരിച്ചത്