യഹൂദരുടേയും, ക്രിസ്ത്യാനികളുടേയും, മുസ്ലിംകളുടേയും വിശ്വാസപ്രകാരം ദൈവം സൃഷ്ടിച്ച ആദ്യ മനുഷ്യനാണ്‌ ആദം (Adam). ആദ്യത്തെ മനുഷ്യൻ എന്ന നിലയിൽ ഖുർആൻ, ബൈബിൾ, തോറ എന്നിവയിൽ ആദമിന്റെ പേർ പ്രതിപാദിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ പത്നി ഹവ്വാ എന്നും കാ‍ണാം.

Adam
Monreale adam entering.jpg
The Patriarch
BornCreated on 6th day [lower-alpha 1]
Garden of Eden
Diedc. 930 years AM
Venerated in
Feast24 December
PatronageGardeners and tailors
Adam
Biblical figure
Michelangelo, Creation of Adam 03.jpg
ജീവിത പങ്കാളി(കൾ)Biblical: Eve
Extra-biblical: Lilith precedes Eve
മക്കൾBiblical: Cain, Abel and Seth (three sons)
Extra-biblical: Awan, Azura, and Luluwa or Aclima (three daughters)

പേരിനു പിന്നിൽതിരുത്തുക

ചുവന്ന മണ്ണ് എന്നർത്ഥമുള്ള ആദാം എന്ന ഹീബ്രു പദത്തിൽ നിന്നാണ്‌ പേരിന്റെ ഉത്ഭവം. ദൈവം മണ്ണിൽ നിന്നാണ്‌ ആദാമിനെ സൃഷ്ടിച്ചത് എന്ന വിശ്വാസമാണ്‌ അതിനു കാരണം. [1]

യഹൂദവീക്ഷണംതിരുത്തുക

ക്രിസ്തീയ വീക്ഷണംതിരുത്തുക

ബൈബിളിലെ പരാമർശങ്ങൾതിരുത്തുക

ബൈബിൾ പഴയ നിയമത്തിലെ ഉല്പത്തിപുസ്തകത്തിൽ ഒന്നാം അദ്ധ്യായത്തിലെ 26,27 വചനങ്ങളിൽ ദൈവം മനുഷ്യനെ സൃഷിടിക്കുന്നതിനെ കുറിച്ച് പരാമർശിക്കുന്നുണ്ട്. അവ ഇപ്രകാരമാണ്.

ഇസ്ലാമിക വീക്ഷണംതിരുത്തുക

ആദം (അറബിയിൽ آدم) മുസ്ലിം മതവിശ്വാസ പ്രകാരം ഒരു പ്രവാചകനാണ്. ദൈവത്തിൻറെ വിധിവിലക്കുക്കൾ അനുസരിച്ച് സ്വർഗ്ഗത്തിൽ ജീവിച്ചുകൊണ്ടിരിക്കെ ഇബ്‌ലീസ് എന്ന ചെകുത്താന്റെ വഞ്ചനയിൽ കുടുങ്ങി ഭക്ഷിക്കരുത് എന്ന് നിർദ്ദേശിച്ചിരുന്ന ഒരു പഴം ഭക്ഷിച്ച കാരണത്താൽ അല്ലാഹു ആദമിനെ സ്വർഗ്ഗത്തിൽ നിന്നും ഭൂമിയിലേക്ക് അയച്ചു. ആദം ശ്രീലങ്കയിലാണ് വന്നിറങ്ങിയതെന്നു പറയപ്പെടുന്നുണ്ട്[2]. മക്കയിലെ അറഫയിലെ ജബലുറഹ്മ എന്ന മലയിൽ വച്ചാണ് ആദം ഹവ്വയെ കണ്ടു മുട്ടിയത്[അവലംബം ആവശ്യമാണ്]. ആദമിൻറെ പുത്രന്മാരാണ് ഹാബീലും ഖാബീലും.

ഖുർ‌ആനിലെ പരാമർശങ്ങൾ‍തിരുത്തുക

ഖുർ‌ആനിലെ മൂന്നാമത്തെ അദ്ധ്യായമായ ആലി ഇമ്രാൻ(ഇമ്രാൻറെ കുടുബം)‍ ആദമിനെ കുറിച്ച് പരാമർശിച്ചിട്ടുണ്ട്.

 

അല്ലാഹുവെ സംബന്ധിച്ചിടത്തോളം ഈസായെ ഉപമിക്കാവുന്നത്‌ ആദമിനോടാകുന്നു. അവനെ (അവൻറെ രൂപം) മണ്ണിൽ നിന്നും അവൻ സൃഷ്ടിച്ചു. പിന്നീട്‌ അതിനോട്‌ ഉണ്ടാകൂ എന്ന്‌ പറഞ്ഞപ്പോൾ അവൻ (ആദം) അതാ ഉണ്ടാകുന്നു. (3.59) - {{{2}}}


 

തീർച്ചയായും ആദമിനെയും നൂഹിനെയും ഇബ്രാഹീം കുടുംബത്തേയും ഇംറാൻ കുടുംബത്തേയും ലോകരിൽ ഉൽകൃഷ്ടരായി അല്ലാഹു തെരഞ്ഞെടുത്തിരിക്കുന്നു.(3.33) - {{{2}}}


രണ്ടാം അദ്ധ്യായത്തിൽ (അൽ-ബകറ) ഇബ്‌ലീസിനെ കുറിച്ച് പറയുന്നിടത്ത്.

 

ആദമിനെ നിങ്ങൾ പ്രണമിക്കുക എന്ന്‌ നാം മലക്കുകളോട്‌ പറഞ്ഞ സന്ദർഭം ( ശ്രദ്ധിക്കുക ) . അവർ പ്രണമിച്ചു; ഇബ് ലീസ് ഒഴികെ. അവൻ വിസമ്മതം പ്രകടിപ്പിക്കുകയും അഹംഭാവം നടിക്കുകയും ചെയ്തു. അവൻ സത്യനിഷേധികളിൽ പെട്ടവനായിരിക്കുന്നു. (2.34) - {{{2}}}


 

അവൻ(അല്ലാഹു) ആദമിനു നാമങ്ങളെല്ലാം പഠിപ്പിച്ചു.എന്നിട്ട് ആ പേരിട്ടവയെ അവൻ മലക്കുകളെ കാണിച്ചു.എന്നിട്ടവൻ ആജ്ഞാപിച്ചു.നിങ്ങൾ സത്യവാന്മാരാണെങ്കിൽ ഇവയുടെ നാമങ്ങൾ എനിക്കു പറഞ്ഞുതരൂ.അവർ പറഞ്ഞു: നിനക്ക്‌ സ്തോത്രം. നീ പഠിപ്പിച്ചുതന്നതല്ലാത്ത യാതൊരു അറിവും ഞങ്ങൾക്കില്ല. നീ തന്നെയാണ്‌ സർവ്വജ്ഞനും അഗാധജ്ഞാനിയും.(2.31,32) - {{{2}}}


അഞ്ചാം അദ്ധ്യായത്തിൽ (അൽ-മാഇദ)

 

( നബിയേ, ) നീ അവർക്ക്‌ ആദമിൻറെ രണ്ടുപുത്രൻമാരുടെ വൃത്താന്തം സത്യപ്രകാരം പറഞ്ഞുകേൾപിക്കുക: അവർ ഇരുവരും ഓരോ ബലിയർപ്പിച്ച സന്ദർഭം, ഒരാളിൽ നിന്ന്‌ ബലി സ്വീകരിക്കപ്പെട്ടു. മറ്റവനിൽ നിന്ന്‌ സ്വീകരിക്കപ്പെട്ടില്ല. മറ്റവൻ പറഞ്ഞു: ഞാൻ നിന്നെ കൊലപ്പെടുത്തുക തന്നെ ചെയ്യും. അവൻ ( ബലിസ്വീകരിക്കപ്പെട്ടവൻ ) പറഞ്ഞു: ധർമ്മനിഷ്ഠയുള്ളവരിൽ നിന്നു മാത്രമേ അല്ലാഹു സ്വീകരിക്കുകയുള്ളൂ.(5.27) - {{{2}}}


ആദമുമായി ബന്ധപ്പെട്ട ഐതിഹ്യങ്ങൾതിരുത്തുക

 
ആ‍ദം മല ഒരു ദൂരക്കാഴ്ച

ആദംനബി ശ്രീ ലങ്കയിലുള്ള ആദം കൊടുമുടിയിലാണ്‌ വന്നിറങ്ങിയതെന്ന് വിശ്വസിക്കുന്ന മുസ്ലീങ്ങൾ ഉണ്ട്. ശ്രീലങ്കക്ക് അറബിയിൽ ശറന്ദീബ് എന്ന് പറയുന്നു. ഇവിടെയുള്ള കാൽ പാടുകൾ ആദംനബിയുടെതാണെന്നാണ് അവർ വിശ്വസിക്കുന്നത്. എന്നാൽ ഇതേ കാല്പാദങ്ങളുടെ പ്രതിരൂപത്തെ ഹിന്ദുക്കൾ ശിവന്റേതായും ക്രിസ്ത്യാനികൾ തോമാശ്ലീഹയുടേതായും [3] ബുദ്ധമതവിശ്വാസികൾ ഗൗതമബുദ്ധന്റേതാണെന്നും[4] കരുതിപ്പോരുന്നു. മക്കയിലെ അറഫയിൽ വച്ചാണ് ആദം ഹവ്വയെ കണ്ടു മുട്ടിയത്. ആദമിൻറെ പുത്രന്മാരാണ് ഹാബീലും ഖാബീലും. ആദം നബിയുടെ ഉയരം 60 മുഴമാണെന്ന് നിവേദനം ചെയ്തിട്ടുണ്ട്[5]

ആദമിൻറെ ചിത്രീകരണങ്ങൾതിരുത്തുക

 
ആദം ചിത്രകാരന്റെ ഭാവനയിൽ; മൈക്കലാഞ്ചലോയുടെ The Creation of Adam, എന്ന ചുവർചിത്രം.

വത്തിക്കാനിലെ സിസ്റ്റീൻ ചാപ്പലിൽ സ്ഥാപിക്കപ്പെട്ടിരിക്കുന്ന[6] മൈക്കലാഞ്ചലോയുടെ The Creation of Adam, എന്ന ചുവർ ചിത്രത്തിൽ ദൈവം ആദത്തെ സൃഷ്ടിക്കുന്നതായും ഹവ്വാ ദൈവകരങ്ങളിലിരിക്കുന്നതായും ഭാവനാനുസൃതമായി ചിത്രീകരിച്ചിരിക്കുന്നു. ഇത് ഉല്പത്തി പുസ്തകത്തിലെ മനുഷ്യസൃഷ്ടിയെക്കുറിച്ചുള്ള വിവരണവുമായി പൂർണ്ണമായി യോജിക്കുന്നില്ലെങ്കിലും, പാശ്ചാത്യ ചിത്രകലയിൽ ആദത്തെയും ഹവ്വയെയും സൃഷ്ടിക്കുന്നതിനെക്കുറിച്ച് പ്രതിപാദിക്കുന്ന ഏറ്റവും പ്രസിദ്ധമായ കലാസൃഷ്ടിയാണ്‌.

ഇതും കൂടി കാണുകതിരുത്തുക

അവലംബംതിരുത്തുക

  1. പി.എം., ജോസഫ് (1995). മലയാളത്തിലെ പരകീയ പദങ്ങൾ. തിരുവനന്തപുരം: കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്.
  2. http://www.myislamweb.com/forum/showthread.php?t=6733
  3. http://www.lankalibrary.com/heritage/sripada2.htm
  4. HILL, JOHN (1963). "VIII- Ceylon". THE ROCKLIFF NEW PROJECT - ILLUSTRATED GEOGRAPHY - THE INDIAN SUB-CONTINENT. LONDON: BARRIE & ROCKLIFF. pp. 257, 263.
  5. Sahih Bukhari Volume 4, Book 55, Number 543
  6. http://www.respree.com/cgi-bin/SoftCart.exe/posters/creation-of-adam-michelangelo.html?E+scstore

കുറിപ്പുകൾതിരുത്തുക


ഉദ്ധരിച്ചതിൽ പിഴവ്: <ref> റ്റാഗുകൾ "lower-alpha" സംഘത്തിൽ ഉണ്ട്, പക്ഷേ ബന്ധപ്പെട്ട <references group="lower-alpha"/> റ്റാഗ് കണ്ടെത്താനായില്ല

"https://ml.wikipedia.org/w/index.php?title=ആദാം&oldid=3304080" എന്ന താളിൽനിന്ന് ശേഖരിച്ചത്