സമുദ്രനിരപ്പ്

സ്ഥലങ്ങളുടേയോ വസ്തുക്കളുടേയോ ആപേക്ഷിക ഉയരത്തെ കുറിക്കുന്ന അളവ്

ഭൂമിയിലെ സ്ഥലങ്ങളുടേയോ വസ്തുക്കളുടേയോ ആപേക്ഷിക ഉയരത്തെ കുറിക്കാനായി ഉപയോഗിക്കുന്ന അടിസ്ഥാനമാണ്‌ സമുദ്രനിരപ്പ്. സമുദ്രജലത്തിന്റെ ഉയരത്തെ പൂജ്യം എന്ന് കണക്കാക്കി വസ്തുക്കളുടെ ഉയരം അവിടെ നിന്നും മുകളിലേക്കോ താഴേക്കോ അളക്കുകയാണ്‌ ചെയ്യുക (ഉദാ:എവറസ്റ്റ് സമുദ്രനിരപ്പിൽ‌നിന്നും 8,849 മീറ്റർ ഉയർന്ന് നില്ക്കുന്നു). ചിലസ്ഥലങ്ങൾ (ഉദാ: കുട്ടനാട്) സമുദ്രനിരപ്പിൽ നിന്നും താഴെ സ്ഥിതി ചെയ്യുന്നു.

23 സ്ഥലങ്ങളിൽനിന്നുമുള്ള അളവുകൾ, 20-ആം നൂറ്റാണ്ടിൽ സമുദ്രനിരപ്പ് ഏകദേശം 20 സെ. മീ ഉയർന്നതായി(2 മി.മീ/കൊല്ലം)കാണിക്കുന്നു.


ആഗോളതാപനം മൂലം സമുദ്രനിരപ്പ് ഉയർന്നുകൊണ്ടിരിക്കുന്നുണ്ട്.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക


"https://ml.wikipedia.org/w/index.php?title=സമുദ്രനിരപ്പ്&oldid=3800386" എന്ന താളിൽനിന്ന് ശേഖരിച്ചത്