മക്ക പ്രവിശ്യ
സൗദി അറേബ്യയുടെ പടിഞ്ഞാറ് ഭാഗത്തുള്ള പ്രധാന പ്രവിശ്യയാണ് മക്ക പ്രവിശ്യ (അറബി: مكة المكرمة Makkah l-Mukarramah ). ജിദ്ദ, മക്ക, താഇഫ് നഗരങ്ങൾ ഉൾപെട്ട പടിഞ്ഞാറൻ സൗദി അറേബ്യയുടെ തീരപ്രദേശത്ത് വ്യാപിച്ചു കിടക്കുന്നു മക്ക പ്രവിശ്യ. 2010 ലെ കണക്കെടുപ്പ് പ്രകാരം പ്രവിശ്യയിലെ ജനസംഖ്യ 6,915,006 ആണ്[1].
മക്ക | |
---|---|
مكة المكرمة | |
സൗദി അറേബ്യൻ ഭൂപടത്തിൽ മക്ക പ്രവിശ്യ (പ്രത്യേകം അടയാളപ്പെടുത്തിയിക്കുന്ന ഭാഗം) | |
തലസ്ഥാനം | മക്ക |
ഭാഗങ്ങൾ | 12 |
• ഭരണാധികാരി | ഖാലിദ് അൽ ഫൈസൽ |
• ആകെ | 1,64,000 ച.കി.മീ.(63,000 ച മൈ) |
(2010) | |
• ആകെ | 69,15,006 |
• ജനസാന്ദ്രത | 35.35/ച.കി.മീ.(91.6/ച മൈ) |
ISO 3166-2 | 02 |
ഭരണ വ്യവസ്ഥ
തിരുത്തുകആധുനിക സൗദി അറേബ്യയുടെ സ്ഥാപനം മുതൽ ഗവർണർമാർക്ക് കീഴിൽ ആണ് മക്ക പ്രവിശ്യയുടെ ഭരണം. സൗദി അറേബ്യയുടെ മുൻ ഭരണാധികാരി ഖാലിദ് രാജാവിന്റെ മകൻ ഖാലിദ് അൽ ഫൈസൽ രാജകുമാരൻ ആണ് നിലവിൽ പ്രവിശ്യ ഗവർണർ.[2]
ഗവർണർമാർ
തിരുത്തുകഎണ്ണം | പേര് | ഭരണ കാലം |
---|---|---|
01 | ഖാലിദ് ബിൻ മൻസൂർ ബിൻ ലവായ് | 1924 |
02 | മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ഫൈസൽ | 1924-1925 |
03 | ഫൈസൽ | 1925-1963 |
04 | അബ്ദുല്ല അൽ-ഫൈസൽ | 1963-1971 |
05 | ഫവാസ് ബിൻ അബ്ദുൽ അസീസ് | 1971-1980 |
06 | മാജിദ് ബിൻ അബ്ദുൽ അസീസ് | 1980-1999 |
07 | അബ്ദുൽ മജീദ് ബിൻ അബ്ദുൽ അസീസ് | 1999-2007 |
08 | ഖാലിദ് അൽ ഫൈസൽ | 2007-തുടരുന്നു |
അവലംബം
തിരുത്തുക- ↑ http://www.citypopulation.de/SaudiArabia.html
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2022-04-09. Retrieved 2013-02-12.