പ്രശാന്ത് അലക്സാണ്ടർ

മലയാളം, ഹിന്ദി സിനിമ അഭിനേതാവ്

ഒരു മലയാള ചലച്ചിത്രനടനാണ് പ്രശാന്ത് അലക്സാണ്ടർ. 2002 മുതൽ സജീവമായി ഇദ്ദേഹം ചലചിത്ര രംഗത്തുണ്ട്.[1] 1979 നവംബർ 2 -ന് റവ. കെ. പി. അലക്ഷാണ്ടർ, ലീലാമ്മ ദമ്പതികളുടെ മകനായി പത്തനംതിട്ട ജില്ലയിലെ തിരുവല്ലയിൽ ജനിച്ചു. തിരുവല്ലയിലെ മാർത്തോമ കോളേജിലും തുടർന്ന് കൊടൈക്കനാൽ ക്രിസ്ത്യൻ കോളേജിലുമായി വിദ്യാഭ്യാസം പൂർത്തിയാക്കി. മീഡിയ കമ്മ്യൂണിക്കേഷൻ ആന്റ് മാനേജ്മെന്റിൽ നേടിയ മാസ്റ്റർ ഡിഗ്രിക്ക് ഇദ്ദേഹത്തിനു രണ്ടാം റാങ്ക് ലഭിച്ചിരുന്നു.[2] തിരുവല്ല മാർത്തോമ കോളേജിൽ പ്രൊഫസറായി ജോലി ചെയ്യുന്ന ഷീബയാണു ഭാര്യ. രക്ഷിത്, മന്നവ് എന്നിവരാണ് മക്കൾ.

പ്രശാന്ത് അലക്സാണ്ടർ
പ്രശാന്ത്
ജനനം
പ്രശാന്ത് അലക്സാണ്ടർ

(1979-11-02) 2 നവംബർ 1979  (44 വയസ്സ്)
ദേശീയതഇന്ത്യൻ
മറ്റ് പേരുകൾഅലക്സാണ്ടർ പ്രശാന്ത്
പൗരത്വംഇന്ത്യൻ
തൊഴിൽഅഭിനേതാവ്, കാസ്റ്റിംഗ് ഡയറക്ടർ, Creative director
സജീവ കാലം2002 – ഇന്നുവരെ
ജീവിതപങ്കാളി(കൾ)ഷീബ
കുട്ടികൾരക്ഷിത്, മന്നവ്
മാതാപിതാക്ക(ൾ)റവ. കെ. പി. അലക്സാണ്ടർ, ലീലാമ്മ
ബന്ധുക്കൾസഹോദരിമാർ: പ്രിയ മറിയം, പ്രീതി സൂസൻ
സഹോദരൻ: പ്രകാശ് മാത്യു

സിനിമാ ജീവിതം തിരുത്തുക

2002 ഇൽ ഏഷ്യാനെറ്റിൽ ക്രേസി റെകോർഡസ് എന്ന പരിപാടിയുടെ അവതരണക്കാരനായിട്ടായിരുന്നു തുടക്കം. 2002 ഇൽ കമൽ സംവിധാനം ചെയ്ത നമ്മൾ എന്ന ചലചിത്രത്തിൽ കൂടിയായിരുന്നു അഭിനയ രംഗത്തേക്കു പ്രവേശിച്ചത്.[3] രാജ്കുമാർ ഗുപ്തയുടെ ഇന്ത്യാസ് മോസ്റ്റ് വാണ്ടഡ് എന്ന സിനിമയിൽ, ദക്ഷിണേന്ത്യൻ ഇന്റലിജൻസ് ഓഫീസർ പിള്ള എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് ഇദ്ദേഹം ഹിന്ദി സിനിമയിലും എത്തിയിരുന്നു.[4][3][5][6][7] വേലക്കാരി ആയിരുന്നാലും എൻ മോഹവല്ലി എന്ന സിനിമയുടെ സംഭാഷണം എഴുതിയത് പ്രശാന്ത് അലക്സാണ്ടർ ആണ്. റേസ് എന്ന സിനിമയുടെ ക്രിയേറ്റീവ് സംവിധായകനും ആയി പ്രശാന്ത് അലക്സാണ്ടർ പ്രവർത്തിച്ചിട്ടുണ്ട്.

സിനിമകൾ തിരുത്തുക

പ്രശാന്ത് അലക്സാണ്ടർ അഭിനയിച്ച സിനിമകളുടെ ലിസ്റ്റ് താഴെ കാണാം

വർഷം സിനിമ സംവിധായകൻ കഥാപാത്രം
2002 നമ്മൾ കമൽ ബെന്നി
2004 കൂട്ട് ജയപ്രകാശ് രതീഷ്
2005 അന്നൊരിക്കൽ ശരത്ചന്ദ്രൻ വയനാട് ഹരിദാസ്
2006 അച്ഛനുറങ്ങാത്ത വീട് ലാൽ ജോസ് ടോമിച്ചൻ
2006 പളുങ്ക് ബ്ലസി വില്പനക്കാരൻ
2006 പോത്തൻ വാവ ജോഷി ടിവി റിപ്പോർട്ടർ
2007 ഡിറ്റക്ടീവ് ജിത്തു ജോസഫ് ഗ്രാമീണൻ
2007 സൂര്യ കിരീടം ജോർജ് കിത്തു വിവേക്
2008 കോളേജ് കുമാരൻ തുളസിദാസ് എബി
2008 മുല്ല (ചലച്ചിത്രം) ലാൽ ജോസ് തമിഴ് സംവിധായകൻ
2009 ചങ്ങാതിക്കൂട്ടം എം കെ മുരളീധരൻ മാധവ്
2009 നമ്മൾ തമ്മിൽ വിജി തമ്പി കോളേജ് വിദ്യാർത്ഥി
2010 ബെസ്റ്റ് ആക്ടർ മാർട്ടിൻ പ്രക്കാട്ട് സഹ സംവിധായകൻ
2011 ബോംബെ മാർച്ച് 12 ബാബു ജനാർദ്ദനൻ തീവ്രവാദി
2011 സ്വപ്ന സഞ്ചാരി കമൽ റിപ്പോർട്ടർ
2012 ഓർഡിനറി സുഗീത് ജീപ്പ് ഡ്രൈവർ
2013 പ്ലെയേർസ് സനൽ വാസുദേവ് നസീർ
2013 ലിസമ്മയുടെ വീടു് ബാബു ജനാർദ്ദനൻ ടോമിച്ചൻ മുതലാളി
2013 ഹോട്ടൽ കാലിഫോർണിയ അജി ജോൺ ലോയിഡ്
2013 ഗോഡ് ഫോർ സെയിൽ ബാബു ജനാർദ്ദനൻ സഖാവ്
2013 ക്രോക്കഡൈൽ ലൗ സ്റ്റോറി അനൂപ് രമേശ് മാനേജിങ് ഡയറക്റ്റർ
2013 101 ചോദ്യങ്ങൾ സിദ്ധാർത്ഥ് ശിവ പിയൂൺ
2013 കളിമണ്ണ് ബ്ലെസി വക്കീൽ
2014 കൊന്തയും പൂണൂലും ജിജോ ആന്റണി അലക്സ്
2014 പ്രെയിസ് ദ ലോർഡ് ഷിബു ഗംഗാധരൻ ജോസ്
2014 അവതാരം ജോഷി സലിം
2014 ദി ഡോൾഫിൻ ദീപൻ ഡ്രൈവർ
2016 ആക്ഷൻ ഹീറോ ബിജു എബ്രിഡ് ഷൈൻ ജോസ് പൊട്ടക്കുഴി
2016 ഇതു താൻടാ പോലീസ് മനോക് പാലോടൻ ഡേവിഡ് സേവ്യർ
2016 ഒരു മുറൈ വന്ത് പാ‍ർത്തായ സാജൻ കെ മാത്യു കുര്യാച്ചൻ
2016 കവി ഉദ്ദേശിച്ചത് തോമസ്കുട്ടി നടുവിൽ, ലൈജു തോമസ് ഷാജി
2016 പത്ത് കൽപനകൾ ഡോൺ മാക്സ് ഫോറൻസിക് ഓഫീസർ
2016 ദി ഗ്രേറ്റ്‌ ഫാദർ ഹനീഫ് അദേനി ജോണി
2016 പുത്തൻപണം രഞ്ജിത്ത് മുരളി
2016 അഡ്വെഞ്ചെർസ് ഓഫ് ഓമനക്കുട്ടൻ രോഹിത് വി എസ് വരദൻ
2017 അവരുടെ രാവുകൾ ഷനിൽ മുഹമ്മദ് ബുജി പാട്ടവയൽ
2017 ചിക്കൻ കോക്കാച്ചി അനുരഞ്ജൻ പ്രേംജി പപ്പൻ
2017 'അയാൾ ശശി സജിൻ ബാബു എം.എൽ.എ.
2017 കടങ്കഥ സെന്തിൽ രാജൻ സുഭാഷ്
2017 ത്രിശിവപ്പേരൂർ ക്ലിപ്തം രതീഷ് കുമാർ --
2018 രാമലീല അരുൺ ഗോപി പ്രശു
2018 ഷെർലക് ടോംസ് ഷാഫി ജോബി തരകൻ
2018 കളി നജീം കോല സത്താർ
2018 കുഞ്ഞു ദൈവം ജിയോ ബേബി ജോബിച്ചൻ
2018 ഇര സൈജു എസ്സ് എസ് വരുൺ
2018 ഒരായിരം കിനാക്കൾ പ്രമോദ് മോഹൻ സുരേഷ്
2018 വേലക്കാരി ആയിരുന്നാലും എൻ മോഹവല്ലി ഗോവിന്ദ് വരാഹ മണി
2018 ഒരു കുട്ടനാടൻ ബ്ലോഗ് (ചലച്ചിത്രം) സേതു പോളി
2018 ജോണി ജോണി യെസ് അപ്പാ ജി മാർത്താണ്ഡൻ പള്ളിയിലച്ചൻ
2019 മധുര രാജ വൈശാഖ് എം. എൽ. എ. ക്ലീറ്റസ്
2019 മാസ്ക് സുനിൽ ഹനീഫ് മുജീബ്
2019 India's Most Wanted (Hindi) രാജ് മുമാർ ഗുപ്ത പിള്ള
2019 ശുഭരാത്രി വ്യാസൻ കെ.പി സലീം
2019 സെയ്ഫ് പ്രദീപ് കളിയാപുറത്ത് സൈബർ സെൽ ഓഫീസർ
2019 അനുഗൃഹീതൻ ആന്റണി പ്രിൻസ് ജോയ് ഫ്രാൻസിസ്
2019 കിങ് ഫിഷ് അനൂപ് മേനോൻ കുരുവിള വക്കീൽ
2019 ഷൈലോക്ക് അജയ് വാസുദേവ് കുമാർ
2019 വൺ സന്തോഷ് വിശ്വനാഥൻ എം. എൽ. എ. ജോസ്
2019 വൃത്താകൃതിയിലുള്ള ചതുരം ക്രിഷാന്ത് എസ്. ഐ.

ടെലിവിഷൻ രംഗത്ത് തിരുത്തുക

വിവിധ ചാനലുകളിൽ അവതാരകനായും മറ്റും നടത്തിയ പ്രവർത്തനങ്ങൾ

വർഷം പ്രോഗ്രാം വേഷം ചാനൽ നോട്സ്
2002 ക്രേസി റെക്കോർഡ്സ് അവതാരകൻ ഏഷ്യാനെറ്റ് ക്യാമ്പസ് ഗെയിം ഷോ
2002-2008 വാൽക്കണ്ണാടി അവതാരകൻ, നിർമ്മാണ സഹകരണം ഏഷ്യാനെറ്റ് ഫാമിലി ഗെയിംഷോ
2005-2006 ബബിൾഗം അവതാരകൻ ജയ്‌ഹിന്ദ് ടി.വി. --
2008-2010 ബോക്സ് ഓഫീസ് അവതാരകൻ സൂര്യ ടി.വി. --
2016 സ്റ്റാർ ചലഞ്ച് നിർമ്മാണ സഹകരണം ഫ്ലവേർസ് ടിവി

അവലംബം തിരുത്തുക

  1. Malayalam Indian Express
  2. Times of India - Malayalam
  3. 3.0 3.1 Malayala Manorama News
  4. Times of India News
  5. Malayalam Indianexpress
  6. "കേരള ഓൺലൈൻ ന്യൂസ്". Archived from the original on 2019-12-10. Retrieved 2019-12-10.
  7. "കേരള ഓൺലൈൻ ന്യൂസ്". Archived from the original on 2019-12-10. Retrieved 2019-12-10.

മറ്റുള്ളവ തിരുത്തുക

"https://ml.wikipedia.org/w/index.php?title=പ്രശാന്ത്_അലക്സാണ്ടർ&oldid=3806358" എന്ന താളിൽനിന്ന് ശേഖരിച്ചത്