ജിത്തു ജോസഫ്

ഇന്ത്യൻ ചലച്ചിത്ര സംവിധായകൻ
(Jeethu Joseph എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മലയാള സിനിമയിലെ ഒരു സംവിധായകനും തിരക്കഥാകൃത്തും ആണ് ജിത്തു ജോസഫ്. അഞ്ച് ചിത്രങ്ങളാണ് ജിത്തു ഇതുവരെ സംവിധാനം നിർവഹിച്ച് പുറത്തിറങ്ങിയിട്ടുള്ളത്. മൂവാറ്റുപുഴ എം.എൽ.എ. ആയിരുന്ന വി.വി. ജോസഫിന്റെ മകനാണ് ജിത്തു. എറണാകുളം ജില്ലയിലെ ഇലഞ്ഞിയാണ് സ്വദേശം, മലയാളചലച്ചിത്രരംഗത്ത് അറിയപ്പെടുന്ന ഒരു ചലച്ചിത്രസംവിധായകനും തിരക്കഥാകൃത്തുമാണ്.[1][2]

ജിത്തു ജോസഫ്
ജനനം (1972-11-10) 10 നവംബർ 1972  (51 വയസ്സ്)
മുത്തോലപുരം, ഇലഞ്ഞി, മൂവാറ്റുപുഴ, എറണാകുളം, കേരളം
ദേശീയതഇന്ത്യൻ
കലാലയംഎസ് ബി കോളേജ് ചങ്ങനാശ്ശേരി
നിർമ്മല കോളേജ് മൂവാറ്റുപുഴ
തൊഴിൽസംവിധായകൻ, തിരക്കഥാകൃത്ത്
സജീവ കാലം2007–മുതൽ
ജീവിതപങ്കാളി(കൾ)ലിന്റ ജീത്തു
കുട്ടികൾ2

2007ൽ ഡിക്റ്ററ്റിവ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചു. പിന്നീട് മമ്മി & മി (2010) മൈ ബോസ് (2012), മെമമറീസ് (2013) ദൃശ്യം (2014), മിസ്റ്റർ ആൻഡ് മിസ്സിസ്സ് റൗഡി (2019), ദൃശ്യം 2(2021) തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്തു.[3] നേർ എന്ന സിനിമയിലൂടെ ജീത്തു ജോസഫ് ഒരു കഥാകാരനെന്ന നിലയിൽ തന്റെ കഴിവു തെളിയിച്ചു. [4]

ബീഭത്സം എന്ന ചിത്രത്തിൽ ജിത്തു ജോസഫ്, സംവിധായകൻ ജയരാജന്റെ കൂടെ സഹായിയായി പ്രവർത്തിച്ചു. ബീഭത്സത്തിനു ശേഷം ദിലീപ് നായകനാകുന്ന ചിത്രത്തിൽ അവസരം ലഭിച്ചു.

സിനിമകൾ

തിരുത്തുക
വർഷം പേര് credited as ഭാഷ കുറിപ്പുകൾ
സംവിധായകൻ കഥാകൃത്ത് നിർമ്മാതാവ്
2007 ഡിറ്റക്ടീവ് അതെ അതെ മലയാളം
2010 മമ്മി ആന്റ് മീ അതെ അതെ മലയാളം
2012 മൈ ബോസ് അതെ അതെ മലയാളം
2013 മെമ്മറീസ് അതെ അതെ മലയാളം
2013 ദൃശ്യം അതെ അതെ മലയാളം
2015 പാപനാസം അതെ അതെ തമിഴ് ദൃശ്യത്തിൻ്റെ റീമേക്ക്
2015 ലൈഫ് ഓഫ് ജോസൂട്ടി അതെ മലയാളം
2016 ഊഴം അതെ അതെ മലയാളം
2017 ലക്ഷ്യം അതെ അതെ മലയാളം
2018 ആദി അതെ അതെ മലയാളം
2019 മിസ്റ്റർ ആൻഡ് മിസ്സിസ് റൗഡി അതെ അതെ മലയാളം
2019 ദി ബോഡി അതെ ഹിന്ദി
2019 തമ്പി അതെ അതെ തമിഴ്
2021 ദൃശ്യം 2 അതെ അതെ മലയാളം OTT റിലീസ്, ആമസോൺ പ്രൈം വീഡിയോ
2021 ദ്രുശ്യം 2 അതെ അതെ തെലുങ്ക് OTT റിലീസ്, ആമസോൺ പ്രൈം വീഡിയോ
ദൃശ്യം 2-ൻ്റെ റീമേക്ക്
2022 അന്താക്ഷരി അതെ മലയാളം
2022 12ത്ത് മാൻ അതെ മലയാളം OTT റിലീസ്, ഡിസ്നി+ ഹോട്സ്റ്റാർ
2022 കൂമൻ അതെ മലയാളം
2023 റാം അതെ അതെ മലയാളം ചിത്രീകരിക്കുന്നു
2023 നേര് മലയാളം
  1. https://in.bookmyshow.com/person/jeethu-joseph/32739
  2. https://timesofindia.indiatimes.com/topic/Jeethu-Joseph
  3. https://film.list.co.uk/listings/jeethu-joseph/
  4. "'ദൃശ്യ' മികവിന്റെ 'നേര്'; റിവ്യു". Retrieved 2023-12-21.
"https://ml.wikipedia.org/w/index.php?title=ജിത്തു_ജോസഫ്&oldid=4005510" എന്ന താളിൽനിന്ന് ശേഖരിച്ചത്